രണ്ടു പതിറ്റാണ്ടോളം മു​െമ്പാരു സന്ധ്യാസമയം. അന്നാണ്​​ ഒരുപാടു ജീവിതങ്ങൾ പേറിയ തീവണ്ടി ബോഗികൾ കടലുണ്ടിപ്പുഴയുടെ ആഴങ്ങളിലേക്ക്​ പതിച്ചത്​. കേരളം ഞെട്ടിത്തരിച്ചുപോയ ദുരന്തം. എന്തു ചെയ്യണമെന്നറിയാത്ത ആ കൂരിരുട്ടിൽ ഒ​ട്ടേറെ ജീവനുകൾക്കുമുന്നിൽ വെളിച്ചമായെത്തിയത്​, നന്മയുടെ മഹാമാതൃകയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒര​ുകൂട്ടം മനുഷ്യരായിരുന്നു. വെള്ളിയാഴ്​ച ഇരുട്ടിത്തുടങ്ങിയ നേരത്ത്,​ ആർത്തനാദം കേട്ട്​ കരിപ്പൂരി​െൻറ മണ്ണിലേക്ക്​ പാഞ്ഞടുത്ത സഹോദരങ്ങളും മൂന്നാറി​െൻറ മലമടക്കിലേക്ക്​ കാടും മേടും താണ്ടിയെത്തിയവരും കടലുണ്ടിയിൽ മലയാളക്കര ദർശിച്ച മാലാഖമാരുടെ പിന്മുറക്കാരാണ്​. മതവും വർഗവും ജാതിയുമൊന്നും നോക്കാതെ മനഷ്യനുമുന്നിൽ കരുണയുടെയും സ്​നേഹത്തി​െൻറയും കരങ്ങൾ നീട്ടിയ പുതിയ മാലാഖക്കൂട്ടങ്ങൾ.

കോവിഡി​െൻറ മഹാമാരിയിൽ ലോകം സ്വയരക്ഷയിലേക്ക്​ ഉൾവലിയുന്ന കാലത്താണ്​ അവർ മാനവികതയുടെ മഹത്തായ മാതൃക സൃഷ്​ടിക്കുന്ന​​തെന്നോർക്കണം. തകർന്ന വിമാനത്തിലും മണ്ണിനടിയിലും കുടുങ്ങി ജീവനുവേണ്ടി പിടയുന്ന കൂടപ്പിറപ്പുകളെ മാറോടുചേർക്കാൻ മനസ്സും ശരീരവുംകൊണ്ട്​ അത്രമേൽ സ്​നേഹത്തോടെ പൊരുതിയ മാലാഖമാരേ..നിങ്ങളാണ്​​ ഈ മണ്ണി​െൻറ അഭിമാനം. പാതിരാത്രിയിലും പെരുമഴയത്തും നിറഞ്ഞുപെയ്​ത ആ കരുണയും സ്​നേഹവുമുണ്ടല്ലോ..അതിലാണ്​ ഈ നാടി​െൻറ പ്രതീക്ഷ.



 പി.പി.ഇ കിറ്റും ​േഫസ്​ മാസ്​കും ധരിച്ചെത്തിയ പ്രവാസികളെ തകർന്ന വിമാനത്തിൽനിന്ന്​ നെഞ്ചോടുചേർത്ത്​​, കിട്ടിയ വാഹനങ്ങളിൽ ആശുപത്രിയിലെത്തിക്കാൻ മനുഷ്യത്വത്തി​െൻറ കൊടിയടയാളമായി വർത്തിച്ച മലപ്പുറത്തുകാർ..ചീറിപ്പാഞ്ഞ ആംബുലൻസുകളിൽ ചോര വാർ​െന്നത്തുന്ന സഹോദരങ്ങൾക്ക്​ എത്ര രക്​തം വേണമെങ്കിലും നൽകാൻ പാതിരാത്രിയിലും ക്യൂനിന്ന കോഴിക്കോട്ടുകാർ...ദുരന്തങ്ങളുടെ മലയടിവാരത്ത്​ മണ്ണി​നടിയിൽനിന്ന്​ മനുഷ്യജീവനുകളെ പുറത്തെടുക്കാൻ പ്രതിസന്ധികൾ​ക്കിടയിലും കൈമെയ്​ മറന്ന്​ ഒന്നിച്ചുനിന്ന മൂന്നാറുകാർ. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തദിനങ്ങളിലൊന്നിൽ മലയാളത്തി​െൻറ മനസ്സുകീഴടക്കിയ യഥാർഥ ഹീറോകൾ ഇവരാണ്​.

ഹൃദയങ്ങൾ ഭിന്നിപ്പിക്കാൻ കൊണ്ടുപിടിച്ചു ശ്രമം നടക്കുന്ന കാലത്താണ്​ സ്​നേഹവും കരുണയും ആർദ്രതയും സാഹോദര്യവും ഇവ്വിധം പുത്തുതളിർക്കുന്നതെന്നത്​ പ്രത്യാശയേകുന്നതാണ്​. വീഴ്​ചയിൽ കഷണങ്ങളായിച്ചിതറിയ വിമാനത്തിനുള്ളിൽനിന്ന്​ വാവിട്ടുകരയുന്ന പിഞ്ചുപൈതങ്ങളെ വാരിയെടുത്തവരൊന്നും ആ കുരുന്നുകളുടെ ജാതിയല്ല, അവരുടെ വേദനകളെയാണ്​ തിരഞ്ഞത്​. ഒറ്റപ്പെട്ടുപോയ കുഞ്ഞുമക്കളുടെ ​നിസ്സഹായമുഖം നാടി​െൻറ മുഴുവൻ നൊമ്പരമായി. ഒരു വൈജാത്യങ്ങളുമില്ലാതെ ദേശമൊന്നാകെ ആ വിമാനത്തിലേക്ക്​ രക്ഷയുടെ, കരുണയുടെ ദൃഢകരങ്ങൾ നീട്ടി. ഔദ്യോഗിക സംവിധാനങ്ങളെയൊന്നും അവർ കാത്തുനിന്നതേയില്ല. ടാക്​സി വാഹനങ്ങൾ മുതൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ആഡംബര കാറുകൾ വരെ പരിക്കേറ്റവരുമായി ആശുപത്രികൾ​ തേടിപ്പറന്നു. മനസ്സിൽ വെറുപ്പിനിടമില്ലാത്തതിനാൽ വൈറസിനെ പേടിച്ച്​ അവർ മാറിനിന്നില്ല. പടർന്നുപകരാൻ വെമ്പൽ കൊള്ളുന്ന മഹാമാരിക്കും കനത്തുപെയ്​ത​ പേമാരിക്കും അന്നേരം അവരുടെ ഉള്ളിൽ ഇടമുണ്ടായിരുന്നതേയില്ല.

ഈ കരുതലിനും കരുണക്കും കൈപിടിച്ചു കൂടെനിന്നു കോഴിക്കോടും കണ്ണൂരുമൊക്കെ. ഉള്ളിൽ പിടയുന്ന ജീവനുകളുമായി പാഞ്ഞടുക്കുന്ന ആംബുലൻസുകൾക്ക്​ ആശുപത്രികളിലേക്ക്​ വഴിയൊരുക്കിയ കോഴിക്കോട്,​ ബ്ലഡ്​ബാങ്കിനുമുന്നിൽ വരിവരിയായി കാത്തുനിന്നു. ആശുപത്രികൾക്കുമുന്നിൽ കരുതലി​െൻറ കണ്ണുകളുമായി അവർ ഉണർന്നിരുന്നു. അത്രമേൽ പ്രാർഥനകളുമായി കാത്തിരുന്നിട്ടും ജീവൻ നഷ്​ടമായവരു​െട വേർപാടിൽ അവർ കണ്ണീരണിഞ്ഞു.



അതിനും മണിക്കൂറുകൾക്ക്​ മുമ്പ്​ അങ്ങകലെ രാജമലയിൽ പൊട്ടമുടിയുടെ താഴ്​വാരത്ത് മണ്ണിനടിയിൽ കുടുങ്ങിയവരെ ജീവിതത്തിലേക്ക്​ പിടിച്ചുകയറ്റാൻ ആവതു ശ്രമിച്ചവരും മനുഷ്യനന്മയുടെ ഉദാത്ത മാതൃകകളായി. രക്ഷാപ്രവർത്തകർക്ക്​ എത്തിപ്പെടാൻ കഴിയാതെ പോയ മലമടക്കുകളിൽ അവർ കൈകൾ കോർത്ത്​ സഹായഹസ്​തം നീട്ടി. അവരുടെ ചങ്കുറപ്പ്,​ മണ്ണിനാഴങ്ങളിൽനിന്ന്​ പലരെയും ജീവിതത്തിലേക്ക്​ വലിച്ചുകയറ്റുകയായിരുന്നു. നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ മണ്ണുമൂടിപ്പോയവരെ തിരിച്ചെടുക്കാൻ കോരിച്ചൊരിയുന്ന മഴയത്തും അങ്ങേയറ്റം പരിശ്രമിച്ച്​ രാജമലക്കാർ കനിവി​െൻറ രാജാക്കമാരായി. പ്രകൃതിയൊരുക്കിയ വൈതരണികളെ വിശാലമനസ്സുകൊണ്ട്​ അവർ കഴിയുന്നത്ര വകഞ്ഞുമാറ്റി.

ഈ ദുരന്തവെള്ളിയെ കേരളം കണ്ട ഏറ്റവും ദുഃഖകരമായ ദിനങ്ങളിലൊന്നായി രേഖപ്പെടുത്തു​േമ്പാഴും, ചരിത്രം അതിനോട്​ ഒരുവിശേഷണം കൂടി ​കൂട്ടിച്ചേർ​േത്തക്കും. അതിതീവ്രമായ മഴക്കും ​േവദനക്കുമൊപ്പം അതിരില്ലാത്ത കരുണകൂടി പെയ്​തിറങ്ങിയ ദിവസമായിരുന്നു അതെന്നാവും ഈ ദുരന്തത്തിനടിയിലും കാലം ആഗസ്​റ്റ്​ ഏഴിനെ അടയാളപ്പെടുത്തുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT