പിന്നാക്കജാതിക്കാർക്ക് സ്വകാര്യതൊഴിൽമേഖലയിലും സംവരണമെന്ന ലാലുപ്രസാദ് യാദവിെൻറ ആവശ്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഏറ്റെടുക്കുകയും ബി.ജെ.പി നേതാവായ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി അതിനെ പിന്തുണക്കുകയും ചെയ്ത വിവാദങ്ങൾക്കിടയിലായിരുന്നു കറൻസിനിരോധനത്തിെൻറ നേട്ടം വിളിച്ചു പറയാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബി.ജെ.പിആസ്ഥാനത്ത് മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടിയത്. സാമ്പത്തികസംവരണമെന്ന ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും പ്രഖ്യാപിതനിലപാടിന് വിരുദ്ധമായി സുശീൽകുമാർ മോദി പരസ്യനിലപാട് എടുക്കുകയും ബി.ജെ.പിയിലെ സവർണയുവാക്കൾ പട്നയിലെ ബി.ജെ.പി ആസ്ഥാനത്ത് അതിനെതിരെ പ്രതിഷേധം ഒരുക്കുകയും ചെയ്ത സാഹചര്യത്തിൽ വാർത്തസേമ്മളനം കഴിഞ്ഞ് പതിവുസംസാരത്തിനിരുന്ന ജെയ്റ്റ്ലിയുടെ മുമ്പാകെ ഇതൊരു വിഷയമായി വന്നു. ഏതുതരത്തിലുള്ള സാമ്പത്തിക സംവരണവും നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമാണെന്നായിരുന്നു ജെയ്റ്റ്ലിയുടെ ആദ്യ പ്രതികരണം. നിയമപരമായ ഒരു മറുപടി എന്ന് കരുതി സമാധാനിക്കുന്നതിനുമുേമ്പ വന്നു അക്കാര്യത്തിൽ തനിക്ക് ചിലത് പറയാനുണ്ടെന്ന ജെയ്റ്റ്ലിയുടെ കൂട്ടിച്ചേർക്കൽ.
സാമ്പത്തികസംവരണം ഇന്ത്യയിൽ നിയമവിരുദ്ധമാണെന്നത് മാത്രമല്ല താൻ കാണുന്ന പ്രശ്നമെന്നും സാമ്പത്തികസ്ഥിതി മാനദണ്ഡമാക്കിയാൽ സംവരണത്തിെൻറ ഗുണഭോക്താക്കൾ ആരാണെന്ന് തീരുമാനിക്കുക പ്രയാസകരവുമായിരിക്കുമെന്നും ജെയ്റ്റ്ലി വിശദീകരിച്ചു. എങ്ങനെയാണ് ഒരു വിഭാഗത്തിെൻറയോ വ്യക്തിയുടെയോ സാമ്പത്തികസ്ഥിതിയെ നിലവിലും ഭാവിയിലും അയാൾക്ക് ലഭിക്കാനുള്ള സംവരണത്തിന് അടിസ്ഥാനമാക്കാൻ കഴിയുക? സാമ്പത്തികസംവരണംവഴി ഒരാൾക്ക് ജോലി നൽകിയെന്ന് കരുതുക. അല്ലെങ്കിൽ മറ്റൊരാൾക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് കരുതുക. പിന്നീട് ജോലി കിട്ടിയെന്നും കരുതുക. ഇതെല്ലാം അയാളുടെ സാമ്പത്തികസ്ഥിതി മാറ്റിമറിച്ചുകൊണ്ടിരിക്കും. അതിനാൽ സാമ്പത്തികപിന്നാക്കാവസ്ഥ എന്നത് നിലനിൽക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ നിർണയിക്കാൻ കഴിയുന്ന സുസ്ഥിരമായ ഒരു മാനദണ്ഡമല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്ന വാദത്തെ യുക്തിപരമായി അംഗീകരിക്കാൻ കഴിയില്ല. അതേസമയം, ജാതിയെന്നത് മനുഷ്യൻ മരിച്ചാലും മാറാത്ത ഒന്നാണ്. ഏത് തൊഴിലിലെത്തിയാലും സാമ്പത്തികമായി എത്ര അഭിവൃദ്ധിയുണ്ടായാലും ഉന്നത ജാതിക്കാരനല്ലെങ്കിൽ മഹത്ത്വമില്ല എന്നൊരു സാഹചര്യം സംജാതമായിരിക്കുന്നു. ജാതിയെന്നത് മരണം വരെ പിന്തുടരുന്ന, മരിച്ചാലും അവശേഷിക്കുന്ന അസ്തിത്വമാണ്. സാമ്പത്തികഉന്നതി ആർജിക്കാൻ ഏത് ദരിദ്രനും കഴിഞ്ഞേക്കുമെങ്കിലും ജാതി യാഥാർഥ്യമായിരിക്കുന്നിടത്തോളം സാമൂഹികപദവി പിന്നാക്കജാതിക്കാർക്ക് ഒരിക്കലും ആർജിക്കാൻ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് സംവരണത്തിന് ഭരണഘടന ജാതി മാതൃകയാക്കിയതെന്നും ജെയ്റ്റ്ലി ഒാർമിപ്പിച്ചു.
സ്വകാര്യമേഖലയിലെ സംവരണം
സംസ്ഥാനസർക്കാർ പുറംകരാർ നൽകുന്ന സ്വകാര്യ കമ്പനികളുടെ തൊഴിലുകളിലും പിന്നാക്കവിഭാഗങ്ങൾക്കും പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്താൻ ബിഹാർ മന്ത്രിസഭ അനുമതി നൽകിയതിനെതുടർന്നാണ് സ്വകാര്യമേഖലയിലെ സംവരണം ദേശീയതലത്തിൽ ചർച്ചയായത്. 2003ലെ ബിഹാർ സംവരണനയത്തിന് അനുസൃതമായിട്ടാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പുറംകരാർ തൊഴിലുകളിൽ സാമൂഹിക സംവരണം കൊണ്ടുവന്നത്. ഇൗ നിയമമനുസരിച്ച് സർക്കാർ ആരെയെങ്കിലും കരാറടിസ്ഥാനത്തിലെടുക്കുകയോ സർക്കാർ ശമ്പളം പുറംകരാറിലൂടെ ഏതെങ്കിലും െതാഴിൽമേഖലയിലോ നൽകുന്നുണ്ടെങ്കിൽ ആ തൊഴിലുകളിലും ബിഹാറിലെ സംവരണ നിയമം ബാധകമാണ്. അതേസമയം, സർക്കാർ ഒരു പ്രവൃത്തി കരാറുകാരന് നൽകുകയും അദ്ദേഹം അത് സ്വന്തം നിലക്ക് എടുപ്പിച്ച് ശമ്പളം നൽകുകയും ചെയ്താൽ അത്തരം തൊഴിലുകളിൽ സംവരണം ബാധകമല്ലെന്നും അേതസമയം സർക്കാർ െതാഴിൽ തന്നെ പുറംകരാറായി കൊടുക്കുേമ്പാൾ അവിടെ ശമ്പളം നൽകുന്നത് സർക്കാറാണെന്നും അത്തരം െതാഴിലുകളിൽ പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സാമൂഹിക സംവരണം ബാധകമാണെന്നും നിതീഷ് ഒാർമിപ്പിച്ചു. അവിടം കൊണ്ട് നിർത്താതെ സ്വകാര്യമേഖലയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണത്തിന് ഭരണഘടനഭേദഗതി േവണ്ടതുണ്ടെന്നും അതിനായി സമവായത്തിന് ശ്രമിക്കുമെന്നും നിതീഷ്കുമാർ പറഞ്ഞു.
തിരിഞ്ഞുനടക്കുന്ന പുരോഗമന സർക്കാർ
പിന്നാക്കജാതിക്കാർക്കുള്ള സാമൂഹികസംവരണമല്ലാതെ സാമ്പത്തികസംവരണം ഇന്ത്യയിലൊരിക്കലും പ്രാേയാഗികമായി നടപ്പാക്കാൻ കഴിയില്ലെന്ന ജെയ്റ്റ്ലിയുടെ സംവരണനിലപാട് കേട്ട് ഭരണത്തിലേറിയപ്പോൾ ബി.ജെ.പി നേതാക്കൾക്കുപോലും ഇത്രയും യാഥാർഥ്യബോധം കൈവന്നുവല്ലോ എന്ന് ആശ്വസിച്ചിരിക്കുന്നതിനിടയിലാണ് സാമ്പത്തികസംവരണപദ്ധതിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ കടന്നുവരവ്. ബി.ജെ.പിക്കൊപ്പം ചേർന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പിന്നാക്കവിഭാഗങ്ങൾക്ക് സ്വകാര്യ മേഖലയിലും 50 ശതമാനം സംവരണത്തിന് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതിെൻറ അലയൊലി അടങ്ങിയിട്ടില്ല. അപ്പോഴാണ് കേരള മുഖ്യമന്ത്രി പിണറായി ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകിയിരിക്കുന്നത്. മുന്നാക്കജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്ന് ആർ.എസ്.എസും ബി.ജെ.പിയും നിരന്തരം ആവശ്യപ്പെട്ടിടത്ത് നിന്ന് ബി.ജെ.പി നേതാക്കൾപോലും സാമൂഹിക സംവരണത്തിലെത്തിനിൽക്കുേമ്പാഴാണ് സംവരണം പൊളിക്കാൻ കൊണ്ടുവന്ന സാമ്പത്തികസംവരണമെന്ന സങ്കൽപം കേരളത്തിൽ പ്രയോഗവത്കരിക്കാൻ നോക്കുന്നത്.
ഭരണഘടനവിരുദ്ധമായ, രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംവരണത്തിെൻറ ക്ഷീണം തീർക്കാൻ നിലവിൽ കേരളത്തിലെ സംവരണവിഭാഗങ്ങളായ പട്ടികജാതി-വർഗക്കാർക്കും പിന്നാക്കക്കാർക്കുമുള്ള സംവരണവിഹിതം അൽപം ഉയർത്തുകയും ചെയ്തിരിക്കുന്നു ഇടതുസർക്കാർ. പട്ടികജാതി-വർഗക്കാർക്ക് 10ൽ നിന്ന് 12 ശതമാനമായും ഇൗഴവ സംവരണം 14ൽ നിന്ന് 17ഉം ഇൗഴവർ ഒഴികെയുള്ള മറ്റു പിന്നാക്ക സമുദായങ്ങൾക്ക് മൂന്നിൽ നിന്ന് ആറ് ശതമാനമായും ഉയർത്തിയെന്ന് കൂട്ടിപ്പറഞ്ഞാണ് രാജ്യത്താദ്യമായി സവർണസംവരണഅജണ്ട കേരളത്തിലെ പുരോഗമനസർക്കാർ ഒളിച്ചുകടത്തിയിരിക്കുന്നത്. മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിശ്ചിതശതമാനം സംവരണം ഏർപ്പെടുത്തണമെന്നത് എൽ.ഡി.എഫ് നേരേത്ത മുന്നോട്ടുവെച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരിക്കുകയാണ്. ഇടതുപക്ഷത്തിെൻറ ഇൗ നയത്തിന് ഭരണഘടനഭേദഗതി ആവശ്യമുണ്ടെന്നും എന്നാൽ, അത്തരമൊരു ഭരണഘടനഭേദഗതി ഇല്ലാതെതന്നെ നടപ്പാക്കാൻ കഴിയുന്ന മേഖലയുണ്ടെന്നും അവിടെ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്നാണ് സർക്കാർ തീരുമാനമെന്നും പിണറായി വിശദീകരിച്ചിട്ടുണ്ട്. അവിടം കൊണ്ടും നിർത്താതെ സർക്കാർ നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കുന്നതിന് ഭരണഘടനഭേദഗതി കൊണ്ടുവരാൻ കേന്ദ്രത്തിൽ സർക്കാറും എൽ.ഡി.എഫും തുടർന്നും സമ്മർദം ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിതീഷ് ബിഹാർ കേരളമാക്കാതിരിക്കെട്ട
ബി.ജെ.പി സഖ്യകക്ഷിക്കൊപ്പം ചേർന്ന് ഭരിക്കുന്ന ബിഹാറിലും സി.പി.എം സഖ്യകക്ഷികൾക്കൊപ്പം ചേർന്ന് ഭരിക്കുന്ന കേരളത്തിലും കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ വിവാദം സംവരണമായിരുന്നുവെങ്കിലും രണ്ടിടത്തും അത് വിപരീത ദിശയിലായിരുന്നുവെന്നതാണ് ഏറെ വിരോധാഭാസം. ബിഹാറും കേരളവും തമ്മിൽ സോഷ്യലിസ്റ്റ് സമീപനങ്ങളോട് പുലർത്തുന്ന അനുകമ്പയും മറ്റുമൊക്കെ എടുത്തുപറഞ്ഞ് വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെങ്കിലും കേരളത്തെ പോലെ ബിഹാറിനെയും ആക്കണമെന്നതാണ് തെൻറ ലക്ഷ്യമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഏഴ് വർഷം മുമ്പ് ബിഹാർയാത്രാവേളയിൽ പട്നയിൽ മലയാളി മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇത്തരുണത്തിൽ ഒാർത്തുപോയി. ബിഹാർ കേരളമാക്കരുതേ എന്ന് നിതീഷ്കുമാറിനെ കാണുേമ്പാൾ തിരിച്ചുപറയേണ്ടിവരുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
നിരക്ഷരർ ഏറെയുള്ള ബിഹാറിൽ പിന്നാക്കവിഭാഗങ്ങൾക്ക് സർക്കാർനിയമനങ്ങളിലുള്ള സംവരണം പുറംകരാർ തൊഴിലിനും ഏർപ്പെടുത്തുകയും സർക്കാർജോലികൾ കുറഞ്ഞുവരുന്നതിനാൽ സ്വകാര്യമേഖലയിലും പിന്നാക്കസംവരണത്തിന് ഭരണഘടനേഭദഗതിക്കായി മറ്റു പാർട്ടികളുമായി സമവായമുണ്ടാക്കുമെന്നും ബി.ജെ.പിയുടെ ഘടക കക്ഷി പറയുകയും ബി.ജെ.പി നേതാവായ ഉപമുഖ്യമന്ത്രി അതിനെ പിന്തുണക്കുകയും ചെയ്യുേമ്പാഴാണ് സാക്ഷരകേരളത്തിൽ മുന്നാക്കസമുദായങ്ങളുടെ സാമ്പത്തിക സംവരണത്തിനായി ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാറിനുമേൽ സമ്മർദം ചെലുത്തുമെന്ന് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. 21ാം നൂറ്റാണ്ടിലേക്ക് കടന്നിട്ടും രാജ്യത്ത് നിന്ന് ഉച്ചാടനം ചെയ്യാൻ കഴിയാത്ത ജാതിവിവേചനത്തിന് എങ്ങനെ അറുതിവരുത്തണമെന്ന് ആലോചിക്കുന്നതിനുപകരം അതിനായി കൊണ്ടുവന്ന സംവരണത്തെ തകർക്കാൻ കഴിഞ്ഞ നൂറ്റാണ്ടിലെ സവർണയുക്തി കണ്ടുപിടിച്ച സാമ്പത്തികസംവരണമെന്ന പിന്തിരിപ്പൻ നിലപാടിനെ ഒരു പുരോഗമനസർക്കാർ ഏറ്റുപിടിച്ചത് മലയാളികൾക്കെല്ലാം നാണക്കേടാണ്. ബിഹാർ ആകെട്ട, സമ്പൂർണ സാക്ഷരതയുള്ള കേരളെത്തക്കാൾ പതിന്മടങ്ങ് സാമൂഹികബോധവും രാഷ്ട്രീയബോധവുമുള്ളവരാണ് തങ്ങളെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.