പ്രമുഖ അഭിഭാഷകരും നിരീക്ഷകരും പ്രതികരിക്കുന്നു

സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞുവെന്നും കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ആരോപിച്ച്​ നാലു മുതിർന്ന ജഡ്​ജിമാരായ ജെ. ചെലമേശ്വർ, രഞ്​ജൻ ഗോഗായ്​, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ്​ എന്നിവർ നടത്തിയ വാർത്താസമ്മേളനം രാജ്യമെമ്പാടും പുതിയ വാഗ്വാദങ്ങൾക്ക്​ വഴിവെച്ചിരിക്കുന്നു. ജസ്​റ്റിസുമാരുടെ അസാധാരണ രോഷപ്രകടനത്തോട്​ പ്രമുഖ അഭിഭാഷകരും നിരീക്ഷകരും പ്രതികരിക്കുന്നു


സംവാദവും നിയമനിർമാണവും വേണം
കാളീശ്വരം രാജ്

ജുഡീഷ്യറിക്കകത്തെ പ്രശ്നങ്ങൾ ജനങ്ങൾ അറിയേണ്ടതുതന്നെ. അതിനാൽ നാലു മുതിർന്ന ന്യായാധിപന്മാർ വാർത്തസമ്മേളനം നടത്തി ജുഡീഷ്യറിയിലെ അനാശാസ്യ പ്രവണതകൾ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയ നടപടി സ്വാഗതാർഹമാണ്. ജുഡീഷ്യറിക്കകത്ത് നിലവിലുള്ള പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എല്ലാ കാലത്തും മൂടിവെക്കാൻ കഴിയില്ല. ജുഡീഷ്യറി നിലനിൽക്കേണ്ടത് കുറെ ന്യായാധിപന്മാർക്കോ അഭിഭാഷകർക്കോ വേണ്ടി മാത്രമല്ല, രാജ്യത്തെ 130 കോടിയിലേറെ വരുന്ന ജനങ്ങൾക്കുവേണ്ടിയാണ്. അതിനാൽ, ജുഡീഷ്യറിക്കകത്തെ പ്രശ്നങ്ങൾ ജനങ്ങൾ അറിയേണ്ടതുതന്നെയാണ്. സത്യസന്ധരായ ന്യായാധിപന്മാർപോലും നിസ്സഹായരായി തീരുന്നവിധം ഗൗരവതരമായ പ്രശ്നങ്ങൾ നമ്മുടെ ജുഡീഷ്യൽ സംവിധാനത്തിനകത്ത് നിലനിൽക്കുന്നുവെന്നത് ഞെട്ടിക്കുന്ന യാഥാർഥ്യമാണ്. വാർത്തസമ്മേളനത്തിലൂടെ മുതിർന്ന ന്യായാധിപന്മാർ വെളിപ്പെടുത്തിയതും ഇതുതന്നെ.

ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം രാ​ഷ്​​ട്രീ​യാ​ധി​കാ​രം കൈ​യാ​ളു​​ന്ന സം​വി​ധാ​നം​കൂ​ടി​യാ​ണ്​ സു​പ്രീം​കോ​ട​തി. അ​തി​നാ​ൽ, കേ​സു​ക​ളി​ൽ സ്വ​ത​ന്ത്ര സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള തീ​ർ​പ്പാ​ണ്​ ഉ​ണ്ടാ​കു​ന്ന​തെ​ന്ന ഉ​റ​പ്പും വി​ശ്വാ​സ​വും സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ഉ​ണ്ടാ​ക​ണം. നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ലെ വി​ശ്വാ​സം ന​ശി​ച്ചാ​ൽ ഒ​രു സ​മൂ​ഹം​​ത​ന്നെ അ​വ​സാ​നി​ക്കു​ക​യാ​ണ്​ എ​ന്ന്​​ എ​ഴു​ത്തു​കാ​ര​നാ​യ ബ​ൽ​സാ​ക്​ നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്​​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ വേ​വ​ലാ​തി​പ്പെ​ടാ​തെ പ്ര​ശ്​​ന​ങ്ങ​ൾ പു​റ​ത്തു​പ​റ​ഞ്ഞ​വ​രെ അ​ച്ച​ട​ക്കം ലം​ഘി​ച്ച​വ​രാ​യി കാ​ണു​ന്ന സ​മീ​പ​നം തെ​റ്റാ​ണ്. ഇ​ത്ത​രം വാ​ദം ഉ​ന്ന​യി​ക്കു​​ന്ന​വ​ർ പ്ര​ശ്​​ന​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ന്ന​വ​രാ​ണ്, അ​ല്ലാ​തെ പ​രി​ഹാ​രം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര​ല്ല.

വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ ന്യാ​യാ​ധി​പ​ന്മാ​രെ​ല്ലാ​വ​രും മെ​ച്ച​പ്പെ​ട്ട വ്യ​ക്​​തി​ത്വ​ത്തി​നും നീ​തി​ന്യാ​യ​പ​ര​മാ​യ സ​ത്യ​സ​ന്ധ​ത​ക്കും പേ​രു കേ​ട്ട​വ​രാ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നെ​ന്ന നി​ല​യി​ലു​ള്ള അ​നു​ഭ​വം​വെ​ച്ച്​ എ​നി​ക്ക്​ ഉ​റ​പ്പി​ച്ചു​പ​റ​യാ​ൻ ക​ഴി​യും. ജ​ന​ങ്ങ​ൾ ബ​ഹു​മാ​നി​ക്കു​ന്ന ന്യാ​യാ​ധി​പ​രാ​ണ​വ​ർ.  അ​വ​രു​ന്ന​യി​ച്ച വി​മ​ർ​ശ​ന​ത്തി​​​​െൻറ ഗൗ​ര​വ സ്വ​ഭാ​വം ഉ​ൾ​ക്കൊ​ണ്ട്​ ഇ​ന്ത്യ​ൻ കോ​ട​തി​ക​ളി​ൽ അ​ടി​സ്​​ഥാ​ന​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്​ പാ​ർ​ല​മ​​​െൻറ്​ ആ​ലോ​ചി​ക്ക​ണം. സു​താ​ര്യ​മാ​യ നി​യ​മ​ന​വും നീ​തി​ന്യാ​യ​രം​ഗ​ത്തെ പ്ര​തി​ബ​ദ്ധ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ഉ​ട​ന​ടി പു​തി​യ നി​യ​മ​നി​ർ​മാ​ണം വേ​ണം. സ​മ​ഗ്ര​മാ​യ ദേ​ശീ​യ​സം​വാ​ദ​വും ഇ​തു​സം​ബ​ന്ധി​ച്ചു​ണ്ടാ​വ​ണം. നി​യ​മ​നി​ർ​മാ​ണ പ്ര​ക്രി​യ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും വേ​ണം.

സു​പ്രീം​കോ​ട​തി​യു​ടെ വി​ശ്വാ​സ്യ​ത ന​ശി​പ്പി​ക്കു​ന്നു
അഡ്വ. കെ. രാംകുമാർ
സു​പ്രീം​കോ​ട​തി​യു​ടെ വി​ശ്വാ​സ്യ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ത്തെ​റി​യു​ന്ന പെ​രു​മാ​റ്റ​മാ​ണ്​ നാ​ല്​ ജ​ഡ്​​ജി​മാ​രി​ൽ​നി​ന്നു​ണ്ടാ​യ​ത്. ഇ​തി​ൽ​നി​ന്ന്​ ഒ​രു കാ​ര്യം വ്യ​ക്​​ത​മാ​ണ്​; സു​പ്രീം​കോ​ട​തി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്​ പു​റ​ത്തു​നി​ന്ന​ല്ല, അ​ക​ത്തു​നി​ന്നു​ത​ന്നെ​യാ​ണ്. പ്ര​​ത്യേ​ക രീ​തി​യി​ൽ വി​ധി​ക​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ത​യാ​റാ​വു​ന്നു​വെ​ന്നും അ​തി​ന്​ യോ​ജി​ച്ച ജ​ഡ്​​ജി​മാ​രെ കേ​സ്​ ഏ​ൽ​പി​ക്കു​ന്നു​വെ​ന്നു​മു​ള്ള ത​ര​ത്തി​ലു​ള്ള​താ​ണ്​ ആ​രോ​പ​ണ​ങ്ങ​ൾ. ഇൗ ​ആ​രോ​പ​ണ​ത്തി​ലൂ​ടെ ചീ​ഫ്​ ജ​സ്​​റ്റി​സ്​ മാ​ത്ര​മ​ല്ല, മ​റ്റ​ു​ ചി​ല ജ​ഡ്​​ജി​മാ​രും സ​ത്യ​സ​ന്ധ​ത​യി​ല്ലാ​ത്ത​വ​രും വി​ശ്വ​സി​ക്കാ​ൻ ​െകാ​ള്ളാ​ത്ത​വ​രും ത​രം​താ​ണ​വ​രു​മാ​ണെ​ന്ന്​ ചി​ത്രീ​ക​രി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. 

ജസ്റ്റിസ് ബി.എച്ച്. ലോയയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ജഡ്ജിമാർക്കിടയിലെ അഭിപ്രായഭിന്നതയെന്ന് കരുതാനാവില്ല. സഹാറ സ്ഥാപനയുടമയുടെ കേസുമായി ബന്ധപ്പെട്ടാണ് തർക്കങ്ങളുടലെടുത്തതെന്ന സൂചനകളാണുള്ളത്. 
മു​തി​ർ​ന്ന നാ​ല്​ ന്യാ​യാ​ധി​പ​ന്മാ​രു​ടെ ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സി​നെ ഇം​പീ​ച്ച്​ ചെ​യ്യാ​നാ​വി​ല്ല. ചു​മ​ത​ല നി​ർ​ണ​യി​ക്കാ​നും മ​റ്റ്​ ജ​ഡ്​​ജി​മാ​ർ​ക്ക്​ കേ​സു​ക​ൾ വീ​തി​ച്ചു​ന​ൽ​കാ​നു​മു​ള്ള അ​ധി​കാ​രം ചീ​ഫ്​ ജ​സ്​​റ്റി​സി​േ​ൻ​റ​താ​ണ്. ത​ങ്ങ​ൾ​ക്ക്​ ഏ​തെ​ങ്കി​ലും കേ​സ്​ അ​നു​വ​ദി​ച്ചു​ത​ര​ണ​മെ​ന്ന്​ പ​റ​യാ​ൻ മ​റ്റു​​ള്ള​വ​ർ​ക്ക്​ ക​ഴി​യി​ല്ല. രാ​ഷ്​​ട്രീ​യ​​ത്തി​ലെ​ന്ന​പോ​ലെ സു​പ്രീം​കോ​ട​തി ന്യാ​യാ​ധി​പ​ന്മാ​ർ​ക്കി​ട​യി​ൽ ഗ്രൂ​പ്പി​സം നി​ല​നി​ൽ​ക്കു​​ന്നു​െ​വ​ന്ന തോ​ന്ന​ൽ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്ന അ​വ​സ്​​ഥ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

തകരുന്നത് സാധാരണ ജനത്തി​​​െൻറ നീതിസ്വപ്നം
ഡോ. ​പോ​ളി മാ​ത്യു മു​രി​ക്ക​ന്‍
ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠം സു​താ​ര്യ​മാ​യ​ല്ല പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍ന്ന ന്യാ​യാ​ധി​പ​ന്മാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ അ​ത്യ​ന്തം ഗൗ​ര​വ​മേ​റി​യ​താ​ണ്. ഇ​ത് ജ​ന​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തേ​ണ്ടി​വ​ന്നു എ​ന്ന​ത്​ പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു. ലോ​ക​ത്തെ നീ​തി​ന്യാ​യ​സം​വി​ധാ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും ശ​ക്ത​മാ​ണ് ഇ​ന്ത്യ​ന്‍ സു​പ്രീം​കോ​ട​തി. അ​തി​നാ​ല്‍ ഉ​ന്ന​ത ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ളും സം​ശു​ദ്ധി​യും നി​ഷ്പ​ക്ഷ​ത​യും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ന്യാ​യാ​ധി​പ​ന്മാ​ര്‍ക്ക്​ ബാ​ധ്യ​ത​യു​ണ്ട്.

സുപ്രീംകോടതിയുടെ അധികാരങ്ങളെ വിപുലപ്പെടുത്താമെന്നല്ലാതെ പാര്‍ലമ​​​െൻറിനുപോലും അത് നിജപ്പെടുത്താനാവില്ലെന്ന് ഭരണഘടനയുടെ 138-ാം അനുച്ഛേദം വ്യക്തമാക്കുന്നു. പാര്‍ലമ​​​െൻറിലോ നിയമസഭകളിലോ സുപ്രീംകോടതി ജഡ്ജിമാരുടെ പെരുമാറ്റം ചര്‍ച്ചചെയ്യാനാവില്ല. േകാടതിയലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള അധികാരം സുപ്രീംകോടതിക്ക് ഭരണഘടനതന്നെ കൽപിച്ചുനല്‍കിയിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തി​​​െൻറയും സാമൂഹികനിയന്ത്രണങ്ങളുടെയും അതിര്‍വരമ്പുകള്‍ നിർണയിക്കുന്നുവെന്നു മാത്രമല്ല, നിർണായകമായ ഭരണഘടനാ വിഷയങ്ങളില്‍ രാഷ്ട്രപതി ഉപദേശം തേടുന്നതും സുപ്രീംകോടതിയോടാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലും സംസ്ഥാനങ്ങള്‍ക്കിടയില്‍തന്നെയും ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഭരണഘടനാപരമായി തീര്‍പ്പുകൽപിക്കേണ്ടതും സുപ്രീംകോടതിയാണ്.

ഭരണഘടനയുടെ കാവല്‍ക്കാരനായി ഏവരുടെയും ക്ഷേമം ലക്ഷ്യമാക്കി ജനാധിപത്യത്തിനും നിയമവാഴ്ചക്കും കരുത്തുപകര്‍ന്ന് മുന്നേറേണ്ട പരമോന്നത നീതിപീഠം വിവാദങ്ങളില്‍പെട്ട് ഉലയുമ്പോള്‍ തകരുന്നത് സാധാരണ പൗര​​​െൻറ നീതിസ്വപ്നങ്ങളാണ്. ഏതെങ്കിലും പൗരന് നീതി നിഷേധിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഭരണഘടനയുടെ 39 എ അനുച്ഛേദം നിർദേശിക്കുന്നു. വർധിച്ചുവരുന്ന വ്യവഹാരങ്ങള്‍ കോടതികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. കോടതിയുടെ ഉടമസ്ഥരും ഉപഭോക്താക്കളും ജനങ്ങളാണ്. ജനങ്ങള്‍ക്കുവേണ്ടിയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്ന ബോധം ഭരണകൂടത്തെപ്പോലെ കോടതികൾക്കുമുണ്ടാകണം. ജുഡീഷ്യല്‍ ആക്ടിവിസം ഒരു പരിധിവരെ ആവശ്യമാെണങ്കിലും അതി​​​െൻറ പേരില്‍ കോടതികള്‍ ഭരണകൂടത്തി​​​െൻറ ഭാഗമാകരുത്. 

ജഡ്ജിമാരുടെ പരസ്യ പ്രതിഷേധം ശുഭസൂചന
അ​ഡ്വ. പി. ​ദി​നേ​ശ​ൻ
സു​പ്രീം​കോ​ട​തി​യി​ലെ അ​ന​ഭി​ല​ഷ​ണീ​യ പ്ര​വ​ണ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഭാ​വി ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ക്കം നാ​ലു മു​തി​ർ​ന്ന ജ​ഡ്​​ജി​മാ​ർ പൊ​തു​സ​മൂ​ഹ​ത്തി​നു​മു​ന്നി​ൽ എ​ത്തി​യ​ത്​ ശ്ലാ​ഘ​നീ​യ​മാ​ണ്. കാ​ലാ​കാ​ല​ങ്ങ​ളാ​യി പൊ​തു​ജ​നം ഉ​ന്ന​യി​ക്കു​ന്ന വ​സ്​​തു​ത​ക​ൾ​ത​ന്നെ​യാ​ണ്​ ന്യാ​യാ​ധി​പ​ന്മാ​ർ ഏ​റ്റു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇൗ ​ഏ​റ്റു​പ​റ​ച്ചി​ൽ ശു​ദ്ധീ​ക​ര​ണ​പ്ര​ക്രി​യ​യു​ടെ തു​ട​ക്ക​മാ​കു​മെ​ന്ന്​ ത​ന്നെ​യാ​ണ്​ പ്ര​തീ​ക്ഷ. ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ല​ഭി​ച്ച അ​മി​താ​ധി​കാ​ര​ങ്ങ​ളാ​ണ്​ ഇ​പ്പോ​ഴ​ത്തെ പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ച​ത്. ആ​ർ​ക്കാ​യാ​ലും അ​മി​താ​ധി​കാ​രം ല​ഭി​ച്ചാ​ൽ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന​തി​​​​െൻറ തെ​ളി​വാ​ണ്​ സു​പ്രീം​കോ​ട​തി​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. ഇ​തു​കൊ​ണ്ട്​ ജ​നം കോ​ട​തി​യെ അ​വി​ശ്വ​സി​ക്കേ​ണ്ട​തി​ല്ല. നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യി​ലു​ള്ള വി​ശ്വാ​സം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​ൻ ഇ​ത്​ പ്രേ​ര​ക​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ജ​നു​വ​രി 12 ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ശു​ഭ ദി​ന​മാ​യി ക​ണ​ക്കാ​ക്കാം.

 

Tags:    
News Summary - Rift Within The Judiciary- opinion, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.