ഹോളിവുഡ് മുതൽ ഹോേങ്കാങ് വരെയുള്ള ആഗോള സിനിമവ്യവസായത്തിൽ ബോളിവുഡിനെ നമ്മൾ വേറെതന്നെ പരിഗണിക്കണം. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണകേന്ദ്രം മാത്രമല്ലല്ലൊ അത്. പണക്കൊഴുപ്പിെൻറയും ഗ്ലാമറിെൻറയുമൊക്കെ സ്വാഭാവിക ഇടമായ ഇവിടെ, മറ്റൊരു ലോകംകൂടി പതിയിരിപ്പുണ്ടെന്ന് പലതവണ പുറംലോകം അറിഞ്ഞതല്ലെ. വെള്ളിത്തിരയിലും പുറത്തും ഒരുപോലെ നിറഞ്ഞാടുന്ന കുറെ വികൃതി പയ്യന്മാരാണ് ആ ലോകം നിയന്ത്രിക്കുന്നത്. കോടികൾ പൊടിപൊടിക്കുന്ന മറ്റൊരു അത്ഭുത ലോകം. ഗോസിപ്പുകളും അപവാദങ്ങളും മാത്രമല്ല, ഏത് നാണംകെട്ട ഏർപ്പാടുകൾക്കും മറപിടിക്കാൻ ഇൗ
കോടികളും ഗ്ലാമറും തന്നെ ധാരാളം. അധോലോക നായകരും ചില രാഷ്ട്രീയക്കാരുമൊക്കെയാണ് ഇൗ പയ്യൻസിെൻറ ഗോഡ്ഫാദേഴ്സെന്നാണ് പപ്പരാസികൾ പറഞ്ഞുനടക്കുന്നത്. യഥാർഥ ബോളിവുഡ് ചിത്രങ്ങളേക്കാൾ, അണിയറയിൽ കാലങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന ബ്ലോക്ബസ്റ്റർ മസാലപ്പടങ്ങളാണ് മാധ്യമങ്ങളെയും നാട്ടുകാരെയും ഹരംകൊള്ളിച്ചിട്ടുള്ളതെന്ന് ആ വ്യവസായ കേന്ദ്രത്തിെൻറ ചരിത്രം സാക്ഷ്യപ്പെടുത്തും. മൂന്ന് പതിറ്റാണ്ടായി, അത്തരം മസാലപ്പടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് സൽമാൻ ഖാൻ എന്ന ‘മസിൽമാൻ’. കലയിലും കലഹത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ ഇൗ വിശ്വസുന്ദരൻ അകപ്പെട്ട കുരുക്കിൽനിന്ന് രക്ഷപ്പെടാൻ പതിവുപോലെ പണക്കൊഴുപ്പും രാഷ്ട്രീയബന്ധങ്ങളും മതിയാകുമോ എന്നാണ് ബോളിവുഡ് ലോകം ഉറ്റുനോക്കുന്നത്. ഒന്നും രണ്ടുമല്ല, 600 കോടിയാണ് ടിയാൻ അകത്തായതോടെ ഇൻഡസ്ട്രിയിൽ നിശ്ചലമായിരിക്കുന്നത്.
രവീന്ദ്ര പാട്ടീലിെൻറ ശാപമാണ് സൽമാനെയും ബോളിവുഡിനെയും പിടികൂടിയിരിക്കുന്നതെന്നാണ് ചലച്ചിത്ര ജ്യോതിഷികളുടെ പ്രവചനം. രവീന്ദ്ര പാട്ടീൽ എന്ന പൊലീസുകാരനെ എല്ലാവരും മറന്നുകാണും. ബാന്ദ്രയിലെ അമേരിക്കൻ എക്സ്പ്രസ് ബേക്കറിക്കു മുന്നിൽ രാത്രി കിടന്നുറങ്ങുകയായിരുന്ന ആളുകൾക്കു മുകളിലൂടെ സൽമാെൻറ ടൊയോട്ട ലാൻഡ് ക്രൂയിസർ ഇടിച്ചുകയറിയ സംഭവത്തിൽ, അദ്ദേഹത്തിന് കെണിയായത് ഇൗ പൊലീസുകാരെൻറ െമാഴിയായിരുന്നു. സൽമാൻ മദ്യപിച്ച് വാഹനമോടിച്ചതുകൊണ്ടാണ് രണ്ട് ജീവൻ നഷ്ടമായതെന്ന് പാട്ടീൽ തലയുയർത്തിപ്പറഞ്ഞതോടെയാണ് കേസിൽ വിചാരണകോടതി സൽമാനെ ശിക്ഷിച്ചത്. ഹൈകോടതിവഴി അദ്ദേഹം രക്ഷപ്പെട്ടത് വേറെ കഥ. പക്ഷേ, ഇൗ മൊഴിയുടെ പേരിൽ പാട്ടീൽ വേട്ടയാടപ്പെട്ടു. വധഭീഷണിവരെയുണ്ടായി. ഒടുവിൽ ജോലിവിടേണ്ടി വന്നു. ഏതോ ഒരു ആശുപത്രിയുടെ വരാന്തയിലായിരുന്നു ആ ചെറുപ്പക്കാരെൻറ മരണം. ആ മൃതദേഹം ഏറ്റുവാങ്ങാൻപോലും ബന്ധുക്കൾ ഭയന്നുവെന്നാണ് കഥ. ഇത്രയും അനുഭവിച്ച രവീന്ദ്ര പാട്ടീൽ വിശ്വസുന്ദരനെ ശപിച്ചെങ്കിൽ കണക്കായിപ്പോയി എന്നേ പറയാനുള്ളൂ. പേക്ഷ, ഇപ്പോൾ അകത്തായിരിക്കുന്നത് ഇൗ നരഹത്യക്കും നാലു വർഷം മുമ്പ് നടത്തിയ മറ്റൊരു വികൃതിക്കാണ്.
കൃത്യം 20 വർഷം മുമ്പാണ്. 1999ൽ ബോളിവുഡ് കീഴടക്കിയ ‘ഹം സാഥ് സാഥ് ഹെ’ എന്ന ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ് രാജസ്ഥാനിലെ താർ മരുഭൂമിയിൽ നടക്കുന്നു. സൈഫ് അലി ഖാൻ, തബു തുടങ്ങിയവർക്കൊപ്പം ഷൂട്ടിങ്ങിെൻറ ഇടവേളയിൽ ബിഷ്ണോയ് റിസർവ് വനത്തിൽ ശിക്കാറിനിറങ്ങി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണമൃഗത്തെയൊന്നിനെ വെടിവെച്ചിട്ടപ്പോൾ ആരും സംഗതി അത്ര ഗൗരവത്തിലെടുത്തില്ല. പിന്നെ, അവിടെയുള്ള ബിഷ്ണോയ് സമുദായം കേസിന് പോയപ്പോഴാണ് ആ വികൃതി അത്ര ചെറുതായിരുന്നില്ലെന്ന് േബാധ്യമായത്. ബോളിവുഡിൽ സൽമാെൻറ ഭാഗ്യജാതകം കുറിച്ച സംവിധായകനാണ് സൂരജ് ബർജാത്യ. 1989െല ‘മേനേ പ്യാർ കിയാ’ ആണ് സൽമാന് സ്വന്തമായി മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്. 1994ൽ ബർജാത്യ^സൽമാൻ കൂട്ടുകെട്ടിൽ പിറന്ന ‘ഹം ആപ്കെ ഹെ കോൻ’ എന്ന സിനിമയും ഹിറ്റായി. അതിെൻറ ചുവടുപിടിച്ചായിരുന്നു ഇതേ ജോഡി ‘ഹം സാഥ് സാഥ് ഹെ’ എന്ന ബിഗ് ബജറ്റിനൊരുങ്ങിയത്. മൂന്ന് സിനിമയിലും സൽമാെൻറ നായക കഥാപാത്രത്തിെൻറ പേര് പ്രേം എന്നായിരുന്നു. എന്നാൽ, മൂന്നാമത്തെ ‘പ്രേം’ അഭ്രപാളിയിൽ നിറഞ്ഞാടുേമ്പാൾ, സൽമാൻ ജോധ്പുരിൽ ഏകാന്ത തടവിലായിരുന്നു. താരപ്രഭയിൽ നിറഞ്ഞുനിന്ന ആ കാലത്ത് റിമാൻഡ് തടവുകാരനായി മൂന്നു തവണ ജയിലിൽ കിടക്കേണ്ടിവന്നു. ഇപ്പോൾ കേസിൽ വിധിവന്നിരിക്കുന്നു; കൂട്ടുകാരെല്ലാം രക്ഷപ്പെട്ടു. 600 കോടി രൂപയുടെ, അഞ്ച് പ്രോജക്ടുകൾ പെട്ടിയിൽ കിടക്കുേമ്പാഴാണ് േജാധ്പുർ കോടതി അഞ്ച് വർഷം തടവ് വിധിച്ചിരിക്കുന്നത്. സെഷൻസ് കോടതിയുടെ കനിവിൽ തൽക്കാലത്തേക്ക് പുറത്തുകടക്കാൻ കഴിഞ്ഞു.
ഷോലെ അടക്കം ബോളിവുഡിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സലീം ഖാെൻറ മകനാണ്. പിതാവിെൻറ തണലിലാണ് 30 വർഷം മുമ്പ് ബോളിവുഡിൽ ഒരു കൈ നോക്കാനെത്തിയത്. ജെ.കെ ബിഹാരിയുടെ ‘ബീവി ഹൊ തൊ െഎസി’ എന്ന ആദ്യ സംരംഭം ദയനീയമായി പരാജയപ്പെട്ടു. പിന്നെയാണ് ബർജാത്യ രക്ഷകനാകുന്നത്. എന്നും ശരീരസൗന്ദര്യമാണ് കൈമുതൽ. അതുപയോഗിച്ച് പല ബോക്സ് ഒാഫിസ് റെക്കോഡുകളും ഭേദിച്ചു. ഇൗ പരിവേഷത്തിനപ്പുറം വിവാദ നായകനായും പലവട്ടം പകർന്നാടി. െഎശ്വര്യ റായുമായുള്ള ബന്ധമായിരുന്നു അതിലൊന്ന്. വിശ്വസുന്ദരിയും ലോകത്തെ ദശസുന്ദരന്മാരിലൊരാളായ സൽമാനും തമ്മിലുള്ള ബന്ധം ആദ്യമൊക്കെ പപ്പരാസികൾ ആഘോഷമാക്കിയെങ്കിലും പിന്നീട് വഴക്കും വക്കാണവുമായി. വിഷയത്തിൽ ദാവൂദ് ഇബ്രാഹീം വരെ ഇടപെട്ടുവെന്നാണ് മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചത്. ആ വിവാദ പുരുഷെൻറ നായികമാരായി സംഗീത ബിജ്ലാനിയും സോമി അലിയും കത്രീന കൈഫുമൊക്കെ എത്തി.
ബോളിവുഡും ആരാധകരും എല്ലാം നന്നായി ആഘോഷിച്ചു. സൽമാെൻറ പ്രവൃത്തികൾ മാത്രമല്ല, ചില വാക്കുകളും വാർത്തയായിട്ടുണ്ട്. ഷൂട്ട് സെറ്റിൽനിന്നിറങ്ങുേമ്പാൾ മാനഭംഗത്തിന് ഇരയായ പെൺകുട്ടിയുടെ മാനസികാവസ്ഥയിലായിരിക്കും താനെന്ന് ഒരിക്കൽ പറഞ്ഞത് വലിയ പൊല്ലാപ്പായി. പണ്ട് െഎശ്വര്യയുടെ മാതാപിതാക്കളോട് മാപ്പ് പറഞ്ഞ് ഒത്തുതീർപ്പാക്കിയതുപോലെ ഇവിടെയും ആ തന്ത്രം പ്രയോഗിക്കുകയായിരുന്നു. പക്ഷേ, പാക് അഭിനേതാക്കൾക്ക് വിസ നിഷേധിച്ചപ്പോൾ കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തരുതെന്ന് പറയാൻ ധൈര്യം കാണിച്ചിട്ടുണ്ട്. ആളൊരു വികൃതിയാണെങ്കിലും ചില ജീവകാരുണ്യ പ്രവർത്തനങ്ങളൊക്കെ ചെയ്യാറുണ്ട്. നരഹത്യ കേസിൽ പത്തുവർഷം കിേട്ടണ്ട തടവ് അഞ്ചാക്കിയതിന് ജഡ്ജി പറഞ്ഞ ന്യായങ്ങളിൽ ഒന്ന് ഇൗ ജീവകാരുണ്യ പ്രവർത്തനമായിരുന്നു. അങ്ങനെയും ഒരു മുഖമുണ്ട്.
1965 ഡിസംബർ 27ന് ഇന്ദോറിൽ ജനനം. സലിം^സൽമ ഖാൻ ദമ്പതികളുടെ മൂത്ത മകൻ. ബാന്ദ്രയിലെ സെൻറ് സ്റ്റാനിസ്ലോവ്സ് ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം. മുംബൈ സെൻറ് സേവേഴ്സ് കോളജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ പിതാവിനൊപ്പം ബോളിവുഡ് എന്ന കലാശാലയിലെത്തി. അഭിനേതാക്കളായ അർബാസും സുഹൈലും സഹോദരന്മാരാണ്. അൽവിര ഖാൻ അഗ്നിഹോത്രി സഹോദരിയാണ്. വെള്ളിത്തിരയിലും ജീവിതത്തിലും ഒേട്ടറെ നായികമാർ കടന്നുവന്നിട്ടും ഇൗ 52ാം വയസ്സിലും ക്രോണിക് ബാച്ലറായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.