മലയാളത്തെ നെഞ്ചിലേറ്റി മടങ്ങി

കൊച്ചി തിളങ്ങിയ ദിവസമായിരുന്നു ഇന്നലെ. എന്നെന്നും ഒാർമിക്കാവുന്ന ഒരു വരവേൽപ്​​ ഷാർജ ഭരണാധികാരിക്ക്​ നൽകാനായി എന്നത്​ കേരളത്തിന്​ അഭിമാനിക്കാവുന്ന കാര്യമാണ്​. ആ നാടി​​​െൻറ കൂടി പണം കൊണ്ട്​ ജീവിക്കുന്നവരാണ്​ നമ്മൾ മലയാളികൾ. ​കേരളത്തി​​​െൻറ സംസ്​കാരത്തിനും ആതിഥ്യമര്യാദകൾക്കും യോജിച്ച രീതിയിൽ അദ്ദേഹത്തെ സ്വീകരിക്കാൻ നമുക്ക്​ ബാധ്യതയുണ്ട്​. കേരളീയ കലാരൂപങ്ങളും പുലിക്കളിയുമെല്ലാം അതിന്​ മാറ്റുകൂട്ടി. മലയാളികളുടെ സ്​നേഹം എത്രമാത്രം എന്ന്​ മനസ്സിലാക്കാൻ ഇതി​​​െൻറ ദൃശ്യങ്ങൾ മറ്റു ഭരണാധികാരികൾക്ക്​ അയച്ചുനൽകുമെന്നാണ്​ അദ്ദേഹം പറഞ്ഞത്​. 

നിസ്സാര കുറ്റങ്ങൾക്ക്​ ശിക്ഷിക്കപ്പെട്ട 149 ഇന്ത്യക്കാരെ ​ജയിലിൽനിന്ന്​ മോചിപ്പിക്കാനുള്ള സുൽത്താ​​​െൻറ തീരുമാനത്തിന്​ ഏറെ പ്രസക്​തിയുണ്ട്​. ഇത്തരം തീരുമാനങ്ങളെടുക്കാൻ മറ്റു ഭരണാധികാരികൾക്കും ഇൗ നടപടി പ്രചോദനമാകും. സുൽത്താ​​​െൻറ സന്ദർശനം കേരളത്തിന്​ മാത്രമല്ല, ഇന്ത്യക്കുതന്നെ ഏറെ ഗുണം ചെയ്യുമെന്ന്​ ഞാൻ വിശ്വസിക്കുന്നു. ഗൾഫ്​ ഭരണാധികാരികൾ ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളേക്കാൾ ഇന്ത്യയിൽ നിക്ഷേപം നടത്താനാണ്​ താൽപര്യം കാണിക്കുന്നത്. ഇത്​ കേരളമടക്കം എല്ലാ സംസ്​ഥാനങ്ങൾക്കും ഗുണം ചെയ്യും. നല്ലൊരു തുടക്കമായാണ്​ ഇതിനെ ഞാൻ കാണുന്നത്​. ഗൾഫ്​ രാജ്യങ്ങളെ പിന്തുടർന്ന്​ മറ്റു രാജ്യങ്ങളും ഇന്ത്യയിൽ നിക്ഷേപത്തിന്​ തയാറാകുമെന്ന്​ ഉറപ്പ്​. സുൽത്താൻ കേരളത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ എത്രയും പെ​െട്ടന്ന്​ യാഥാർഥ്യമാകാൻ മുൻകൈയെടുക്കേണ്ടത്​ സംസ്​ഥാന സർക്കാരാണ്​. അതുണ്ടാകുമെന്ന്​ ത​ന്നെ പ്രതീക്ഷിക്കാം. 

കൊച്ചിയിൽ രണ്ട്​ മണിക്കൂറോളം സുൽത്താനോടൊപ്പം ചെലവഴിക്കാൻ എനിക്ക്​ കഴിഞ്ഞു​. അദ്ദേഹവും കുടുംബവുമായി എനിക്ക്​ മൂന്നു പതിറ്റാണ്ടിലധികം നീണ്ട ആത്​മബന്ധമുണ്ട്​. നിരവധി തവണ അദ്ദേഹത്തി​​​െൻറ സ്​നേഹപൂർണമായ ആതിഥ്യം സ്വീകരിക്കാനും അവസരമുണ്ടായിട്ടുണ്ട്​. ചരിത്രകാരനും അഗ്രികൾച്ചറൽ എൻജിനീയറും കൂടിയായ അദ്ദേഹത്തെ കേരളത്തി​​​െൻറ പച്ചപ്പും സമ്പന്നമായ ചരിത്ര പശ്​ചാത്തലവും ഏറെ ആകർഷിച്ചു. വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽനിന്ന്​ വ്യത്യസ്​തമായ കേരളത്തി​​​െൻറ പ്രകൃതിരമണീയമായ കാഴ്​ചകളിൽ മനസ്സ്​​ നിറഞ്ഞാണ്​ സുൽത്താൻ മടങ്ങിയത്​. അദ്ദേഹത്തി​​​െൻറ പത്​നിക്കും കേരളം ഏറെ ഇഷ്​ടപ്പെട്ടു. കൊട്ടും കുരവയും പുലിക്കളിയുമെല്ലാം അവർക്ക്​ ആദ്യ അനുഭവമായിരുന്നു. 

പുലികളുടെ വയറി​​​െൻറ അലങ്കാരങ്ങളും ചേഷ്​ടകളുമാണ്​ സുൽത്താനെ ഏറെ ആശ്ചര്യപ്പെടുത്തിയത്​​. എ​​​െൻറ വീട്ടിൽനിന്ന്​ ഉച്ചവിരുന്നിന്​ ശേഷം വിമാനത്താവളത്തിലേക്ക്​ മടങ്ങു​േമ്പാൾ വഴിയരികിൽ കാത്തുനിന്നവരെ അദ്ദേഹം കൈ ഉയർത്തി അഭിവാദ്യം ചെയ്​തു. പ്രായമായവരെ കണ്ടപ്പോൾ കാറി​​​െൻറ വേഗം കുറക്കാൻ ഡ്രൈവറോട്​ ആവശ്യപ്പെട്ടു. മലയാളിയുടെ സ്​നേഹത്തെ അർഹിക്കുന്ന ആദരവോടെ സുൽത്താൻ ഹൃദയത്തിൽ ഏറ്റുവാങ്ങി. കേരളവും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിലെ ഒരു നാഴികക്കല്ലുതന്നെയാണ്​ ഇൗ സന്ദർശനം.

Tags:    
News Summary - Sharjah Ruler Kerala Visit -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.