പെഹ്ലുഖാൻ ലിഞ്ചിങ് കേസ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വീണ്ടും തുറ ന്നു പുനഃപരിശോധിക്കേണ്ടതല്ലേ? തീർച്ചയായും വേണം. എങ്കിലേ കൊല്ലപ്പെട്ട ആ മനുഷ്യനും അയാളുടെ കുടുംബത്തിനും നീതി ലഭ്യമാകൂ. അയാളുടെ കൊലയാളികൾക്ക് ജാമ്യം കിട്ടാനും പാട ില്ല. അതു കിട്ടിയതുകൊണ്ടാണല്ലോ അവരിപ്പോൾ സ്വതന്ത്രമായി സ്വൈരവിഹാരം നടത്തുന്ന ത്. എന്തൊക്കെ സംഭവഗതികളായിരിക്കും നടക്കുകയെന്ന് ഉൗഹിച്ചപ്പോൾ ആകെ വിഹ്വലയായി പ്പോയി. മരിച്ചയാളുടെ പൊട്ടിയ എല്ലുകളും അസ്ഥിപഞ്ജരവുമൊക്കെ (അവശേഷിപ്പ് എന്താേണാ അത്) കുഴിമാടത്തിൽനിന്നു പുറത്തെടുത്ത് നടത്തേണ്ടിവരുന്ന ഒാരോ പരിശോധനയും ഇപ്പോൾതന്നെ തകർന്നുതരിപ്പണമായ പെഹ്ലുവിെൻറ കുടുംബത്തെ പിന്നെയും തവിടുപൊടിയാക്കിക്കളയും. അയാളുടെ മക്കളെ അറസ്റ്റു ചെയ്യാനുള്ള ഏറ്റവും പുതിയ ഉത്തരവിനെക്കുറിച്ച് ഒന്നോർത്തുനോക്കൂ. കൊല്ലപ്പെട്ട ഇരയുടെ മക്കൾ അഴിക്കകത്തും കൊലയാളികൾ ജാമ്യത്തിൽ പുറത്തും!
രാജസ്ഥാനിലെ കോൺഗ്രസ് ഗവൺമെൻറിന് ചെയ്യാവുന്ന നന്നേ ചുരുങ്ങിയ കാര്യമാണ് പെഹ്ലുഖാൻ കേസിെൻറ പുനഃപരിശോധന. അതിലൂടെ വലതുപക്ഷ ഗുണ്ടകളുടെ ലിഞ്ചിങ്ങിന് ഇരയായവർ സംസ്ഥാന ഭരണകൂടത്തിെൻറ വക രണ്ടാമതൊന്നിനു വിധേയമാകില്ലെന്ന സന്ദേശം നൽകാനാവുമായിരുന്നു. ഇത് അതിതീവ്രവും അത്യന്തം അപകടകരവുമായ മറ്റൊരു പ്രവണതയിലേക്കാണ് എെൻറ ശ്രദ്ധ ക്ഷണിക്കുന്നത്; ജനപ്രതിനിധികളും നിയമനിർമാതാക്കളും അക്രമാസക്തരായി മാറുകയും അധികാരവും പേശീബലവും ഉപയോഗിക്കുന്നതിെന ന്യായീകരിക്കുകയും ചെയ്യുന്ന ദുരവസ്ഥയിലേക്ക്. ഇന്ദോറിൽ ക്രിക്കറ്റ് ബാറ്റ് എടുത്ത് മുനിസിപ്പൽ ഒാഫിസറെ ഭേദ്യംചെയ്ത ആകാശ് വിജയ്വർഗീയ രാഷ്ട്രീയലോകത്തുനിന്നുതന്നെ ഉടനടി പുറന്തള്ളപ്പെടേണ്ടതാണ്. എന്നിെട്ടന്തുണ്ടായി? അയാൾ അറസ്റ്റിലായി ചുരുങ്ങിയ സമയം ജയിലിൽ കിടന്നു. ഉടനെ ജാമ്യത്തിലിറങ്ങി പൂമാലയിട്ട സ്വീകരണം വാങ്ങി നാട്ടിലെ ഹീറോയായി ഉയർന്നു! വിടാെത കിട്ടിയ മാധ്യമശ്രദ്ധ മുതലെടുത്ത് ഒട്ടും ക്ഷമാപണമില്ലാത്ത പ്രസ്താവനകൾ ശക്തമായിതന്നെ അദ്ദേഹം നടത്തി: ‘‘എനിക്കു കുറ്റബോധമോ പരിഭ്രമമോ ഇല്ല. പൊതുതാൽപര്യംെവച്ചാണ് ഞാനത് ചെയ്തത്.’’
അതിനിടെ ഒരു കാര്യം മറക്കേണ്ട. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ബി.ജെ.പി ഇൻചാർജ് ആയിരുന്ന കൈലാഷ് വിജയ്വർഗീയയുടെ മകനാണ് ആകാശ്. അദ്ദേഹമാണ് ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനെ ന്യായീകരിക്കുന്നത്. ഇങ്ങനെ അക്രമം കാണിക്കുന്നയാളുടെ എല്ലാ അധികാരവും അവകാശങ്ങളും നിഷേധിച്ച് ജയിലിലടക്കുകയല്ലേ ചെയ്യേണ്ടത്? ഒടുവിൽ ഇപ്പോൾ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വന്നിരിക്കുന്നു; ആകാശ് വിജയ്വർഗീയയെപ്പോലുള്ള അക്രമരാഷ്ട്രീയ സ്വഭാവം കാണിക്കുന്നവർക്കെതിരെ കർക്കശ നടപടിയെടുക്കുമെന്ന്. എന്നാൽ, പ്രധാനമന്ത്രിയുടെ വാക്കുകൾ പ്രയോഗത്തിൽ വരേണ്ട നേരമല്ലേ ഇത്? അതെത്ര നേരത്തേയാകുന്നുവോ അത്രയും നല്ലത്. എങ്കിൽ മറ്റു ജനപ്രതിനിധികളും ദൈനംദിന ഭരണനടത്തിപ്പിലെ പ്രതിസന്ധി ഒഴിവാക്കാൻ ബാറ്റും വടിയും കല്ലുംകൊണ്ട് സായുധനീക്കത്തിന് മുതിരില്ല. നമ്മുടെ ജനപ്രതിനിധികളിൽ വലിയൊരു ശതമാനത്തിെൻറ പേരിലും കേസും ക്രിമിനൽ ചാർജുമൊക്കെയുണ്ട്. അതെ, ഒരു ഭീകരകേസിലെ കുറ്റാരോപിതയും പാർലമെൻറിലിരിക്കുന്നുണ്ടല്ലോ.
ഇരുണ്ട കാലത്തെ മറ്റൊരു രചന ഡോ. ഷാ ആലം ഖാനെ മിനിസ്ക്രീനിലാണ് ആദ്യമായി കേൾക്കുന്നത്. ഒരു പ്രശസ്ത മെഡിക്കൽ കമ്പനി ഇറക്കുമതി ചെയ്യുന്ന ഇടുപ്പ് മാറ്റിവെക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിലെ ചർച്ചയിൽ എൻ.ഡി.ടി.വിയുടെ പാനലിൽ അദ്ദേഹവുമുണ്ടായിരുന്നു എന്നാണോർമ. ന്യൂഡൽഹി ‘എയിംസി’ലെ അസ്ഥിരോഗ വിഭാഗം പ്രഫസറാണ്. ചർച്ചയിൽ പെങ്കടുത്ത് സംസാരിച്ച അദ്ദേഹത്തിെൻറ ആത്മവിശ്വാസവും സമർഥനശേഷിയും ഉറച്ച ശബ്ദവുമാണ് എന്നെ ആകർഷിച്ചത്. ഒരു വൈദ്യവിദഗ്ധൻ എന്നതിനേക്കാൾ പ്രത്യാഘാതങ്ങൾ നോക്കാതെ ധൈര്യസമേതം ഉറക്കെ സംസാരിക്കുന്ന ഒരു ആക്ടിവിസ്റ്റായിരുന്നു പലപ്പോഴും അദ്ദേഹം. ഇൗ പരിപാടി സംപ്രേഷണം ചെയ്ത് മാസങ്ങൾക്കുശേഷം അത്ഭുതകരമെന്നു പറയെട്ട, ഡോ. ഷാ ആലം ഖാെൻറ നോവൽ ‘മാൻ വിത്ത് വൈറ്റ് ബിയേഡ്’ (വെള്ളത്താടിക്കാരൻ) പുറത്തിറങ്ങി. ശക്തമായൊരു രചന (ഒരു കേവല നോവൽ എന്നു പറയാൻ പറ്റില്ല)യാണത്. അതിനുശേഷം ദേശീയപത്രങ്ങളിലും ആനുകാലികങ്ങളിലും ഒാൺലൈൻ പ്ലാറ്റ്ഫോമുകളിലും വരുന്ന അദ്ദേഹത്തിെൻറ എഴുത്തുകൾ ഞാൻ പതിവായി വായിച്ചു. രാഷ്ട്രീയ മൂല്യച്യുതിയും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയിരുന്ന വിഷയങ്ങൾ. അദ്ദേഹത്തിെൻറ പുതിയ പുസ്തകമായ ‘അനൗൺസിങ് ദ മോൺസ്റ്റർ’ ലേഖനങ്ങളുടെയും ഫീച്ചറുകളുടെയും സമാഹാരമാണ്. അദ്ദേഹംതന്നെ പറയെട്ട: ‘‘2014 മേയിലെ പൊതുതെരഞ്ഞെടുപ്പിനുശേഷം ഉരുത്തിരിഞ്ഞുവന്ന ‘പുതിയ ഇന്ത്യ’ എന്നു പറയെപ്പടുന്നതിെൻറ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട 60 പ്രബന്ധങ്ങളുടെ സമാഹാരമാണ് ‘അനൗൺസിങ് ദ മോൺസ്റ്റർ’. ഇൗ പുതിയ ഇന്ത്യ ഭീകരമാംവിധം മതാത്മകവും ഒരു പശുവിെൻറ ജഡാവശിഷ്ടത്തിെൻറ പേരിൽപോലും മാരകമാംവിധം വികാരവിക്ഷുബ്ധവുമാണ്. അതിന് പാവങ്ങളെ അറിയില്ല. സമ്പന്നരുടെയും അധികാരിവർഗത്തിെൻറയും താൽപര്യങ്ങളെ മാത്രമേ അറിയൂ. ഒേട്ടറെ വിഹ്വലവും അപസർപ്പകവുമായ കഥകൾ എഴുതാനുണ്ട്.
2014നും 2019നുമിടയിലുള്ള കാലത്ത് നമ്മുടെ സാമൂഹിക, രാഷ്ട്രീയ ജീവിതം അത്യസാധാരണമായ മാറ്റങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. ആവിഷ്കാരസ്വാതന്ത്ര്യത്തിലും അന്തസ്സാർന്ന ജീവിതത്തിനുള്ള അവകാശത്തിലും ക്രമത്തിൽ സംഭവിച്ച ചോർച്ചയാണ് ഇൗ മാറ്റങ്ങളിൽ സുപ്രധാനം. എല്ലാവരും ഭരണകൂടത്തിെൻറ തുറിച്ചുനോട്ടത്തിനു കീഴിലായി എന്നതും വമ്പിച്ച മാറ്റംതന്നെ.’’ നമ്മെയെല്ലാം ബാധിച്ചുകഴിഞ്ഞ രൗദ്രമായ രാഷ്ട്രീയവന്യതയിലേക്കാണ് ഡോ. ഷാ ശ്രദ്ധക്ഷണിക്കുന്നത്. എന്തുകൊണ്ട് വാക്കുകൾ ഇത്ര ശക്തമായി ഉപയോഗിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയാണ്: മാർക്സിസ്റ്റ് ദാർശനിക റോസ ലക്സംബർഗ് ഒരിക്കൽ പറഞ്ഞു: മുന്നോട്ടുനീങ്ങാൻ ശ്രമിക്കാത്തവർ അവരെ ബന്ധിച്ച ചങ്ങല
കൾ ശ്രദ്ധിക്കുകയില്ല. ചങ്ങലകളെ സർവസാധാരണമായി ശീലിച്ച സമൂഹങ്ങളിൽ ഒന്നും യാഥാർഥ്യത്തോട് അടുത്തുവരില്ല. അതുകൊണ്ട് ശരിയായ ശബ്ദം ശരിയായ സമയത്ത്, ആവശ്യമെങ്കിൽ എല്ലാ സമയത്തും, ഉയർത്തുകയാണ് വേണ്ടത്. എെൻറ അഭിപ്രായത്തിൽ ശബ്ദങ്ങൾ സൃഷ്ടിക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് വരമൊഴി. എല്ലാവരും പറഞ്ഞും ചെയ്തും കഴിയുേമ്പാഴും വാക്കുകൾ നമ്മുടെ കാലത്തെ കഥ പറയാൻ അതിജീവിക്കും. റോസ ലക്സംബർഗ് സൂചിപ്പിച്ച ചങ്ങലയുടെ കിലുകിലാരവങ്ങൾ വാക്കുകളിലൂടെ ചരിത്രത്തിെൻറ കാതുകളിലെത്തിച്ചേരും. അതുകൊണ്ട് നമ്മുടെ സമയങ്ങളെ നാം താളുകളിൽ കൊത്തിവെക്കുക... അത്തരത്തിലുള്ള ഒരു ശ്രമമാണ് ‘അനൗൺസിങ് ദ മോൺസ്റ്റർ’. 2014 മുതൽ 2019 വരെയുള്ള ‘മോദിരാജി’ലെ ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ചരിത്രത്തിെൻറ ചില വശങ്ങൾ രേഖപ്പെടുത്താനുള്ള ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.