തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പശ്ചാത്തലവും പൂർവചരിത്രവും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന സുപ്രീംകോടതി ഭരണഘടന െബഞ്ചിെൻറ വിധി സുപ്രധാനമാണ്. രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും നാമനിർദേശപത്രിക സമർപ്പിച്ച് ചുരുങ്ങിയത് മൂന്നു തവണയെങ്കിലും അവരുമായി ബന്ധപ്പെട്ട ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ പൊതുജനത്തിെൻറ അറിവിലേക്കായി പത്ര ദൃശ്യമാധ്യമങ്ങളിൽ പരസ്യപ്പെടുത്തണമെന്നാണ് നിർദേശം.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യതകൾ ഭരണഘടനതന്നെ നിശ്ചയിച്ചിട്ടുണ്ട്. ഭരണഘടന പ്രകാരം പാർലമെൻറ് പാസാക്കിയ ജനപ്രാതിനിധ്യ നിയമത്തിലും അയോഗ്യതകൾ പ്രതിപാദിച്ചിരിക്കുന്നത് കാണാൻ കഴിയും. ഇതിൽ ഉൾപ്പെടാത്ത കാര്യങ്ങൾ അയോഗ്യതയായി കോടതിക്ക് സ്വയം നിശ്ചയിക്കാൻ കഴിയുമോ എന്നുള്ളതായിരുന്നു ഭരണഘടന െബഞ്ച് പരിഗണിച്ച മുഖ്യവിഷയം.
രാഷ്ട്രീയ രംഗത്തെ ക്രിമിനൽവത്കരണം സമൂഹത്തെ ആകമാനം ആശങ്കപ്പെടുത്തുന്ന ഒരു പ്രതിഭാസമായി ഇന്ന് മാറിക്കഴിഞ്ഞു. രാഷ്ട്രീയക്കാരും ക്രിമിനൽ സംഘങ്ങളും തമ്മിലുള്ള ബന്ധത്തിെൻറ പശ്ചാത്തലവും ആഴവുമറിയുന്നതിനും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായി രൂപവത്കരിച്ച വോറ കമ്മിറ്റി അതിെൻറ റിപ്പോർട്ടിൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ അധോലോക സംഘങ്ങളും പൊലീസും ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വളരെ വ്യക്തമായി കാണാൻ കഴിയും. ചില രാഷ്ട്രീയ നേതാക്കൾ ക്രിമിനൽ സംഘങ്ങളുടെ നേതാക്കളായി മാറിക്കൊണ്ട് വർഷങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമനിർമാണ സഭകളിലേക്കും, എന്തിനു പറയുന്നു പാർലമെൻറിലേക്കുവരെ തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് രംഗത്തെ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ ഒട്ടുമിക്ക കമ്മിറ്റികളും രാഷ്ട്രീയ രംഗത്തെ ജീർണതകളും ക്രിമിനൽവത്കരണവും ശക്തമായ ഭാഷയിൽ അനാവരണം ചെയ്തിട്ടുണ്ട്.
വിചാരണയുടെ വേഗം
ഗൗരവതരമായ രാഷ്ട്രീയ കുറ്റകൃത്യങ്ങളുടെ അന്വേഷണവും േപ്രാസിക്യൂഷൻ നടപടികളും അകാലമായി വൈകുന്നത് നീതിന്യായ സമ്പ്രദായത്തിെൻറ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കും. അത് പൊതുതാൽപര്യത്തിന് എതിരാണ്. കുറ്റാരോപിതനെ സംബന്ധിച്ചിടത്തോളം വേഗത്തിലുള്ള വിചാരണ മൗലികാവകാശമാണ്. ഗൗരവസ്വഭാവമുള്ള രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റക്കാർ ശിക്ഷിക്കപ്പെടണം.
നീതിനിർവഹണ പ്രക്രിയയുടെ പ്രവർത്തന ലക്ഷ്യവും അതുതന്നെ. രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതർക്കെതിരെ മുഴച്ചുനിൽക്കുന്ന സംശയത്തിെൻറ കരിനിഴൽ വർഷങ്ങളായും ദശകങ്ങളായും നീളാൻ ഇടയാകരുത്. കാലതാമസം സൃഷ്ടിക്കുന്ന കാരണങ്ങൾ കണ്ടെത്തുകയും അവ ഒഴിവാക്കുന്നതിനായി കാര്യക്ഷമമായ പരിഹാര നടപടികൾ സ്വീകരിക്കുകയും വേണം.
തിരുത്തപ്പെടേണ്ട വ്യവസ്ഥകൾ
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് നടത്തിപ്പു ചട്ടങ്ങളിലെ വ്യവസ്ഥക്ക് ഇപ്പോൾ കോടതിവിധിയിലൂടെ ഭരണഘടന പദവി കൈവന്നിരിക്കുകയാണ്. എന്നാൽ, ഇതുകൊണ്ടു മാത്രം പ്രശ്നപരിഹാരമാകില്ല. സ്ഥാനാർഥികളുടെ യോഗ്യത പ്രതിപാദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ നാലാം വകുപ്പ് ഭേദഗതി ചെയ്ത് സത്യസന്ധതയും സ്വഭാവശുദ്ധിയും അടിസ്ഥാന യോഗ്യതകളിൽ ഒന്നായി നിശ്ചയിക്കണം. അതുപോലെതന്നെ സ്ഥാനാർഥിയുടെ അയോഗ്യത പ്രതിപാദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് ഭേദഗതി ചെയ്ത് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് പൂർണ അയോഗ്യത ഏർപ്പെടുത്തണം. കുറ്റാരോപിതരുടെ കാര്യത്തിൽ അന്വേഷണ ഏജൻസി നൽകുന്ന അന്തിമ റിപ്പോർട്ട് കോടതി സ്വീകരിച്ച് അതിെൻറ അടിസ്ഥാനത്തിൽ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഒഴിവാക്കേണ്ടതാണ്.
‘ഭരണരംഗത്തെ മൂല്യങ്ങൾ’ എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ രണ്ടാം ഭരണ പരിഷ്കരണ കമീഷെൻറ റിപ്പോർട്ടിലും ഇത്തരം ഒരു സമീപനത്തോടുള്ള യോജിപ്പ് വ്യക്തമാണ്. ഈ നിബന്ധന ലംഘിച്ച് തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്േട്രഷൻ മരവിപ്പിക്കുകയോ റദ്ദാക്കുകയോ വേണം.
നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതുതൊട്ട് അടിമുടി പരിഷ്കരിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും ഫണ്ട് കണ്ടെത്തുന്ന രീതിയും അത് ചെലവഴിക്കുന്ന രീതിയുമെല്ലാം പുനരവലോകനം ചെയ്യേണ്ടിയിരിക്കുന്നു.
ക്രിമിനൽ, മാഫിയ സംഘങ്ങളുമായി ചങ്ങാത്തം പുലർത്തുന്നവർ രാഷ്ട്രസേവകരെന്നോ രാഷ്ട്രീയക്കാരെന്നോ പൊതുപ്രവർത്തകരെന്നോ ഉള്ള പദവിക്ക് യോഗ്യരല്ല. അവർ യഥാർഥത്തിൽ രാഷ്ട്രത്തെയും ജനങ്ങളെയും ഒറ്റുകൊടുക്കുന്നവരാണ്. ഒരു രാഷ്ട്രീയക്കാരെൻറ തിളക്കം വർധിപ്പിക്കുന്നത് ആദർശശുദ്ധിയും സത്യസന്ധതയും രാഷ്ട്രത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയിലുമാണ്. നന്മയെ സ്നേഹിക്കാനും തിന്മയെ അകറ്റിനിർത്താനും ദുർബലവിഭാഗങ്ങളോട് കരുണ കാണിക്കാനും സാമൂഹിക നീതിക്കായി വാദിക്കാനും രാഷ്ട്രീയക്കാരന് കഴിയണം. ജനാധിപത്യപ്രക്രിയയിൽ ജനങ്ങൾക്ക് നഷ്ടപ്പെട്ടുപോയ വിശ്വാസം വീണ്ടെടുക്കാൻ കഴിയണമെങ്കിൽ അത്തരമൊരു സമീപനം രാഷ്ട്രീയ പാർട്ടികളിൽനിന്നും പൊതുപ്രവർത്തകരിൽനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.
ജനാധിപത്യത്തിെൻറ മാതൃക
ജനാധിപത്യത്തിെൻറ മഹനീയ മാതൃകയായാണ് ഇന്ത്യയെ ലോകരാഷ്ട്രങ്ങൾ വീക്ഷിക്കുന്നത്. എന്നാൽ, നമ്മുടെ ഫെഡറൽ സംവിധാനത്തിെൻറ വിവിധ തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വരുന്ന പ്രതിനിധികളുടെ ക്രിമിനൽ പശ്ചാത്തലം ഉയർത്തുന്ന വെല്ലുവിളികൾ ഭയാനകമാകുകയാണ്. ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ വരെ അപകടപ്പെടുത്തുന്ന പ്രവണതകൾ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഉടലെടുത്തിരിക്കുന്നു. ഈ ഒരവസ്ഥ തുടർന്നാൽ അത് പൗരെൻറ സംശുദ്ധമായ ജനാധിപത്യ പ്രക്രിയക്കുള്ള അവകാശത്തിനും നിയമവാഴ്ചക്കും വലിയ ഭീഷണിയായി മാറും. ജനാധിപത്യ സംവിധാനത്തിെൻറ കോശങ്ങളെ ബാധിച്ചിരിക്കുന്ന മാരകമായ അസുഖമായി ഇതിനെ തിരിച്ചറിഞ്ഞ് ചികിത്സിച്ചേ മതിയാകൂ.
അതിനായി നിലവിലുള്ള ചികിത്സരീതികൾ അപര്യാപ്തമെങ്കിൽ പുതിയ രീതികളും സമീപനങ്ങളും കണ്ടെത്തേണ്ടിയിരിക്കുന്നു. രാഷ്ട്രീയ രംഗത്തെ ശുദ്ധീകരണത്തിനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രതിബദ്ധതാബോധം സൃഷ്ടിക്കുന്നതിനും സുപ്രീംകോടതി വിധി സഹായകരമാകുമെന്ന് പ്രത്യാശിക്കാം. ഏതായാലും കോടതി വിധി ജനാധിപത്യ പ്രക്രിയക്ക് കരുത്തുപകരുമെന്ന കാര്യത്തിൽ സംശയമില്ല. നിയമ വൃത്തങ്ങളിൽ ഇത് ചർച്ചചെയ്യപ്പെടുമെന്നുറപ്പ്.
(ഹൈകോടതി അഭിഭാഷകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.