ജി.എസ്.ടി വന്നതോടെ അച്ചടിച്ച വിലയ്ക്കു മീതെ നികുതി ചുമത്തി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് എന്ന പരാതി വ്യാപകമാവുകയാണ്. അത്തരത്തിൽ നിയമവിരുദ്ധമായി നൽകിയ പല ബില്ലുകളും ഇതിനകം സർക്കാറിെൻറ ശ്രദ്ധയിലെത്തിയിട്ടുണ്ട്. നികുതി ഘടനയാകെ അടിമുടി മാറിയ സാഹചര്യത്തെ കൊള്ളലാഭമൂറ്റാനുള്ള അവസരമാക്കുകയാണ് പലരും. ഇങ്ങനെയൊരു സാഹചര്യമുണ്ടാകുമെന്ന് കേരളം ജി.എസ്.ടി കൗൺസിലിൽ ആവർത്തിച്ചു വാദിച്ചതാണ്. ശക്തമായ സമ്മർദം നാം നിരന്തരമായി ചെലുത്തിയതിെൻറ ഭാഗമായാണ് നിയമത്തിൽ ആൻറി േപ്രാഫിറ്റീറിങ് ക്ലോസ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ നിർബന്ധിതരായത്. ആ മുന്നറിയിപ്പ് ഇപ്പോൾ യാഥാർഥ്യമാവുകയാണ്. പുതിയ നികുതിഘടന നാട്ടിൽ വിലക്കയറ്റത്തിനു കാരണമായിക്കഴിഞ്ഞു. കൊടും ചൂഷണത്തിനാണ് ഉപഭോക്താക്കൾ ഇരയാകുന്നത്.
ഇതിനു പരിഹാരം കണ്ടേ മതിയാകൂ. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കപ്പെടണം. ജി.എസ്.ടി വരുമ്പോൾ ലഭിക്കുന്ന നികുതിയിളവ് മറച്ചു വെച്ച് എം.ആർ.പിയുടെ മുകളിൽ പിന്നെയും നികുതി ചുമത്തുന്നുവെന്ന പരാതികളിൽ നികുതി വകുപ്പ് കർശനമായി ഇടപെടും. അത്തരം ബില്ലുകൾ ലഭിച്ചാൽ http://www.facebook.com/postbillshere/ എന്ന നികുതിവകുപ്പിെൻറ ഫേസ്ബുക് പേജിലേക്ക് അപ്ലോഡു ചെയ്യുക. സ്മാർട്ട് ഫോൺ കൈയിലുള്ളവർക്ക് എളുപ്പം ഇതു ചെയ്യാവുന്നതാണ്. ഈ ബില്ലുകൾ നൽകിയ കടകളിൽ പരിശോധനയുണ്ടാകും.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആവർത്തിച്ചു വ്യക്തമാക്കിയതുപോലെ നിലവിലുണ്ടായിരുന്ന കേന്ദ്ര എക്സൈസ്, സർവിസ് ടാക്സ്, കേന്ദ്രവിൽപന നികുതി, എൻട്രി ടാക്സ്, വാറ്റ് നികുതി തുടങ്ങിയവയൊന്നും ഇപ്പോഴില്ല. ഇവയുടെ സംയുക്ത തുകയെക്കാൾ താഴ്ന്ന നിരക്കാണ് പകരം ജി.എസ്.ടിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അത്തരം ഉൽപന്നങ്ങൾക്ക് ന്യായമായും വില കുറയേണ്ടതാണ്. നികുതി കുറഞ്ഞതിെൻറ നേട്ടം ജനങ്ങൾക്കു ലഭിച്ചേ തീരൂ. അക്കാര്യത്തിൽ സർക്കാറിനു വിട്ടുവീഴ്ചയില്ല.
സാധാരണയായി ഉപയോഗിച്ചുവരുന്ന നൂറ് ഉൽപന്നങ്ങളുടെ നിലവിലുണ്ടായിരുന്ന ആകെ നികുതിയും പുതിയ ജി.എസ്.ടി നിരക്കും തമ്മിലുള്ള താരതമ്യപ്പട്ടിക ഇന്നു പത്രങ്ങളിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്കുറവ് കമ്പോളത്തിൽ പ്രതിഫലിക്കണം. നൂറ്റിയൊന്ന് വിഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങളുടെ പട്ടികയാണ് കേരള സർക്കാർ പുറത്തുവിട്ടത്. ഈ ഉൽപന്നങ്ങൾക്ക് പതിനാലര ശതമാനം മുതൽ അര ശതമാനം വരെ നികുതിയിൽ കുറവുണ്ടായിട്ടുണ്ട്. പതിനാലര ശതമാനമായിരുന്ന കോഴിയിറച്ചിയുടെ നികുതി ഇപ്പോൾ പൂജ്യമാണ്. ടൂത്ത് പേസ്റ്റിനും സോപ്പിനുമൊക്കെ 12 ശതമാനം വരെ നികുതി കുറഞ്ഞിട്ടുണ്ട്.
ഇതുപോലെ വില കുറയുകയും കൂടുകയും ചെയ്യുന്ന ഉൽപന്നങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, അവർ ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണ്. ജി.എസ്.ടി ഏർപ്പെടുത്തുമ്പോൾ ഏതെല്ലാം ഉൽപന്നങ്ങൾക്കാണ് നികുതിയിളവു ലഭിച്ചത് എന്ന കാര്യത്തിൽ ജനങ്ങൾക്കു വ്യക്തതയുണ്ടാകണം. പൊതുസമൂഹത്തിൽനിന്ന് വിവരങ്ങൾ മറച്ചുവെച്ച് തീവെട്ടിക്കൊള്ളക്ക് അവസരമൊരുക്കാൻ പാടില്ല.
75 ലക്ഷത്തിൽ താഴെ വിറ്റുവരവുള്ള ഒരു ശരാശരി എ.സി റസ്റ്റാറൻറിൽ 75 രൂപയാണ് വെജിറ്റേറിയൻ ഉൗണിനു വില. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലവിലുള്ള ആകെ നികുതി 7.95 രൂപയാണ്. അതായത് യഥാർഥ വില 67.05 രൂപ. ഈ വിലയുടെ അഞ്ചു ശതമാനമാണ് ജി.എസ്.ടി. അപ്പോൾ പുതിയ വില 70.40 രൂപയാകും. ജി.എസ്.ടി വരുമ്പോൾ ഈ റസ്റ്റാറൻറുകളിൽ ഉൗണിെൻറ വിലയിൽ അഞ്ചു രൂപയോളം കുറയുകയാണ് വേണ്ടത്.
എ.സി റസ്റ്റാറൻറിൽ 350 രൂപ വിലയുള്ള ഫുൾ ചിക്കന് നിലവിൽ 56 രൂപയാണ് നികുതി. ഇതു കഴിച്ചുള്ള 294 രൂപക്കു മേലാണ് അഞ്ചുശതമാനം ജി.എസ്.ടി ചുമത്തേണ്ടത്. അപ്പോൾ വില 308.70 രൂപയായി കുറയും. ജി.എസ്. ടിയുടെ ഭാഗമായി ഉപഭോക്താവിന് 42 രൂപയുടെ ലാഭമുണ്ടാകണം. എന്നാൽ, പലേടത്തും ഇപ്പോൾ ചെയ്യുന്നത് 350 രൂപക്കു മേൽ അഞ്ചു ശതമാനം നികുതി ചേർത്ത് 367 രൂപ ഈടാക്കുകയാണ്. ഇതു നിയമവിരുദ്ധമാണ്.
ജി.എസ്.ടി നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലും വിലക്കയറ്റമുണ്ടായിട്ടുണ്ട്. ഉപഭോക്താവിനെ കബളിപ്പിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന വിലക്കയറ്റമാണത്. പഴയ നികുതി സമ്പ്രദായത്തിൽ അവസാനം ചുമത്തുന്ന വാറ്റ് 14.5 ശതമാനം നികുതിയേ ബില്ലിൽ കാണൂ. കേന്ദ്രസർക്കാറോ മറ്റു സംസ്ഥാന സർക്കാറുകളോ പലഘട്ടങ്ങളിലായി ഈടാക്കിയ നികുതി കൂടി ചേർക്കുകയാണെങ്കിൽ യഥാർഥനികുതിഭാരം 30-40 ശതമാനം വരും. വാസ്തവത്തിൽ ഈ നികുതിഭാരം ഇപ്പോൾ കുറയുകയാണ് ചെയ്തത്.
എന്നാൽ, ഈ വിലയിന്മേൽ ചരക്കുസേവന നികുതി ഈടാക്കുന്ന പ്രവണതയാണ് കാണുന്നത്. ഇത് നിയമവിരുദ്ധമാണ്. ഇതാണ് വിലക്കയറ്റത്തിനു പ്രധാന കാരണം. നികുതിഭാരം കുറയുന്നതിെൻറ പശ്ചാത്തലത്തിൽ എം.ആർ.പി പുതുക്കി നിശ്ചയിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം. ഇന്നത്തെ ഈ സ്ഥിതിവിശേഷം വിവരിച്ചുകൊണ്ട് കേന്ദ്രധനമന്ത്രിയെ അരുൺ ജയ്റ്റ്ലിക്ക് കേരളം കത്തെഴുതിയിട്ടുണ്ട്.
സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടാൻ തീരുമാനിച്ചിരിക്കുകയാണ്. ഹോട്ടൽ, റസ്റ്റാറൻറ് ഉടമകളുടെ സംഘടന നേതാക്കളെ അടിയന്തര ചർച്ചക്കു ക്ഷണിച്ചിട്ടുണ്ട്. പ്രശ്നത്തിെൻറ ഗൗരവം അവരെ ബോധ്യപ്പെടുത്തും. ഉപഭോക്താക്കളെ കൊള്ളയടിക്കാൻ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാൻ സാധ്യമായ എല്ലാ വഴികളും സർക്കാർ സ്വീകരിക്കും.
വിവിധയിനം നികുതിയിളവുകൾ വഴി ഏതാണ്ട് ഒരു ലക്ഷം കോടിയുടെ വരുമാനനഷ്ടമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഉണ്ടാകാൻ പോകുന്നത്. ഈ കുറവ് സാധാരണ ജനങ്ങളുടെ കുടുംബബജറ്റിൽ പ്രതിഫലിക്കണം. അതു സാധ്യമാകണമെങ്കിൽ ജി.എസ്.ടി നിയമത്തിലെ ആൻറി േപ്രാഫിറ്റീറിങ് ക്ലോസ് കർശനമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.