ഉടനെ തുടങ്ങണം മാനസികാരോഗ്യ സാക്ഷരതാ യജ്​ഞം

കോവിഡ്​ കാലത്ത്​ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച്​​ കോളജ്​ വിദ്യാഭ്യാസ വകുപ്പ്​ നടത്തിയ പഠനം ശ്രദ്ധയർഹിക്കുന്ന ഫലങ്ങൾ പുറത്തുവിടുന്നതാണ്​. 60 ശതമാനത്തോളം കുട്ടികളിൽ വിഷാദ ലക്ഷണങ്ങളുണ്ടെന്ന്​ റിപ്പോർട്ടിൽ പറയുന്നു. അതിലേറെ കുട്ടികളിൽ ഉത്​ക​ണ്​ഠ ലക്ഷണങ്ങൾ പ്രകടമാകുന്നു. 23 ശതമാനത്തോളം കുട്ടികൾ ആത്മഹത്യയെക്കുറിച്ച്​ ചിന്തിക്കുകയും 5.7 ​ശതമാനം പേർ അതിന്​ ശ്രമിക്കുകയും ചെയ്​തുവെന്നത്​ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്ന കാര്യമാണ്​.

പ്രശ്​നങ്ങൾ നേരിട്ടവരിൽ 10​ ശതമാനം കുട്ടികൾ മാത്രമേ കൗൺസലറുടെ സഹായം തേടുന്നതിനെക്കുറിച്ച്​ ആലാചിച്ചിട്ടുള്ളൂ. സഹായം തേടിയത്​ 2.5 ശതമാനം മാത്രമാണ്. അധ്യാപകരുടെ സഹായമുൾപ്പെടെ മൊത്തം 20 ശതമാനത്തിൽ താഴെ കുട്ടികൾ മാത്രമേ സഹായം തേടുകയോ പങ്കുവെക്കുകയോ ചെയ്​തിട്ടുള്ളൂ. ഇതാണ്​ പഠനത്തിലെ ഏറ്റവും ശ്രദ്ധവേണ്ട കണ്ടെത്തൽ.

ഒാൺലൈൻ വിദ്യാഭ്യാസം വഴി വിജ്​ഞാന വിനിമയം നടക്കുന്നുണ്ട്. എന്നാൽ, വിദ്യാഭ്യാസത്തി​െൻറ മറ്റൊരു പ്രധാന ദൗത്യമായ സാമൂഹികവത്​കരണവും ജീവിത നിപുണത പരിശീലനവും നടക്കുന്നില്ല. മറ്റുള്ളവരുമായി ഇടപെട്ട്​ സാമൂഹികജീവി എന്ന നിലയിൽ ത​െൻറ അവസ്ഥയും സ്​ഥാനവും മനസ്സിലാക്കി പെരുമാറാനുള്ള കഴിവാണ്​ സാമൂഹികവത്​കരണം.

കോവിഡ്​ കാലത്ത്​ അതിനുള്ള അവസരം പൂർണമായി നിഷേധിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിലെ പുതുമയുള്ളതും പ്രയാസമുള്ളതുമായ സന്ദർഭങ്ങളെ തരണംചെയ്യാൻ ഒരു വ്യക്തി ആർജിക്കേണ്ട കഴിവുകളാണ്​ ജീവിത നിപുണത. എല്ലാ വിദ്യാലയങ്ങളിലും ജീവിത നിപുണത പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന്​ വർഷങ്ങൾക്കുമുമ്പ്​ യൂനിസെഫ്​ ​മുന്നോട്ടുവെച്ച നിർദേശം ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണ്​.

പ്രശ്​നങ്ങളെ എ​ങ്ങനെ മറികടക്കാം​?

●2019 മുതൽ സംസ്ഥാനത്തെ സ്​കൂൾ വിദ്യാഭ്യാസതലത്തിൽ നടപ്പാക്കിത്തുടങ്ങിയ ജീവിത നിപുണത വിദ്യാഭ്യാസം കോളജ്​ തലത്തിലും നടപ്പാക്കണം. കുറെയൊക്കെ പ്രശ്​നങ്ങൾ വിദ്യാർഥികൾക്ക്​ ഇതുവഴി സ്വയം പരിഹരിക്കാൻ കഴിയും. ​പ്രശ്​നം വരു​േമ്പാൾ സഹായം തേടണമെന്ന ധാരണയും കൈവരും.

●മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ അഥവാ മെൻറൽ ഹെൽത്ത്​ ഫസ്​റ്റ്​ എയ്​ഡ്​: ഒരാൾക്ക് മാനസിക പ്രശ്​നങ്ങൾ​ വരു​േമ്പാൾ അതിന്​ നൽകുന്ന പ്രഥമ ശുശ്രൂഷയാണിത്​. വിദ്യാർഥികളുമായി നിരന്തരം ഇടപെടുന്നവരായതിനാൽ അധ്യാപകർ ഇതിൽ നിർബന്ധമായും പരിശീലനം നേടിയിരിക്കണമെന്ന്​ ലോകാരോഗ്യ സംഘടന പറയുന്നു.

മാനസികാരോഗ്യ പ്രഥമ ശൂശ്രൂഷക്ക്​ അഞ്ച്​ ഘട്ടങ്ങൾ:

● ഒരു വ്യക്തിക്ക്​ പ്രയാസമുണ്ടെന്ന്​ തോന്നിയാൽ അങ്ങോട്ട്​ സമീപിച്ച് പ്രയാസം ആരായണം. കുട്ടികൾ പറയുന്നത്​ മുൻവിധികളില്ലാതെ കേൾക്കണം. അവരെ തടസ്സപ്പെടുത്തുകയോ കളിയാക്കു​കയോ നിസ്സാരവത്​കരിക്കുകയോ ചെയ്യരുത്​. തെറ്റിദ്ധാരണകൾ തിരുത്തി ശരിയായ ധാരണകൾ നൽകുക. ഇൗ മൂന്നു കാര്യങ്ങൾ ചെയ്​തിട്ടും ശരിയായില്ലെങ്കിൽ വിദഗ്ധ സഹായത്തിന്​ വഴിയൊരുക്കുക. ചിലർക്ക്​ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമായിരിക്കും. ഇതിന്​ സൈക്യാട്രിസ്​റ്റി​െൻറ സേവനം വേണം. ലഘുവായ പ്രശ്​നങ്ങൾക്ക്​ മനഃശാസ്​ത്ര ചികിത്സകൾ മതി. ചിന്താ വൈകല്യങ്ങൾ കൗൺസലിങ്​ ഉൾപ്പെടെയുള്ളവ വഴി പരിഹരിക്കാനാകും.

●കോളജുകളിൽ കൗൺസലർമാർ ഉണ്ടാകണം. അവരുടെ സേവനം കൂടുതൽ ഉപയോഗിക്കാനാകണം. അവർക്ക്​ നല്ല പരിശീലനം നൽകണം. കൗൺസലർമാരുടെ കൈകളിൽ പ്രശ്​നം നിൽക്കുന്നില്ലെങ്കിൽ മാനസികാരോഗ്യ ​വിദഗ്​ധ​രുടെ സഹായം തേടണം.

● മാനസികാരോഗ്യ സാക്ഷരത വിദ്യാർഥികൾക്കിടയിലും രക്ഷകർത്താക്കൾക്കിടയിലും കൊണ്ടുവരണം. പ്രയാസം വന്നാൽ ആരോടും പറയാതെ മൂടിവെക്കുന്ന പ്രവണതയാണ്​ കോളജ്​ വിദ്യാഭ്യാസ വകുപ്പി​െൻറ പഠനത്തിൽപോലുമുള്ളത്​. ചികിത്സയിലൂടെ ബഹുഭൂരിപക്ഷം മാനസികാരോഗ്യപ്രശ്​നങ്ങളും പരിഹരിക്കാനാകും. പലർക്കും പഴയകാലത്തെ ചികിത്സ രീതിയാണ്​ ഇപ്പോഴും എന്ന തെറ്റിദ്ധാരണയാണ്​. ഇതുസംബന്ധിച്ച്​ മുഴുവൻ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ബോധവത്​കരണ ക്ലാസുകൾ നൽകണം.

●ചികിത്സക്കാവശ്യമായ​ സൈക്യാട്രിസ്​റ്റുകളുടെയും ക്ലിനിക്കൽ സൈക്കോളജിസ്​റ്റുകളുടെയും പാനൽ മുഴുവൻ കോളജുകളും തയാറാക്കണം. പ്രയാസമുള്ളവർക്ക്​ അവരിൽനിന്ന്​ ആവശ്യമായ സഹായം ഉറപ്പാക്കണം. ഇതിന്​ ഒാൺലൈൻ സ​േങ്കതങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാം.

● ഡിജിറ്റൽ ഉപയോഗം വലിയ തോതിൽ മാനസിക സമ്മർദം വർധിക്കാൻ കാരണമായിട്ടുണ്ട്​. ആരോഗ്യകരവും ഉത്തരവാദി​ത്തപൂർണവുമായ ഡിജിറ്റൽ ഉപയോഗത്തെക്കുറിച്ച്​ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവത്​കരണം നൽകണം. അതിൽനിന്ന്​ കരകയറാനുള്ള ബോധവത്​കരണവും വേണം.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ സൈക്യാട്രിസ്​റ്റ്​ ആണ്​ ലേഖകൻ )

Tags:    
News Summary - The mental health literacy program should start immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT