ദേശീയതലത്തിൽ പരമ ദയനീയമെന്നിരിക്കിലും ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പി ൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് കേരളത്തിൽ കഷ്ടി ഭൂരിപക്ഷമെങ്കിലും നേടുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. വിവിധ ആരോപണങ്ങളും അഭ്യന്തരവകുപ്പിെൻറ കുത്തഴിഞ്ഞ പ്രവർത്തനവുമെല്ലാം എല്ലാ ക്ഷേമ പ്രവർത്തനങ്ങൾക്കും അപ്പുറം ഒരു പിണറായിവിരുദ്ധ വികാരം സൃഷ്ടിക്കുമെന്ന തോന്നലായിരുന്നു യു.ഡി.എഫ് പ്രതീക്ഷയുടെ അടിസ്ഥാനം. താരതമ്യേന മെച്ചപ്പെട്ട സ്ഥാനാർഥിപ്പട്ടികയും അവർ അവതരിപ്പിച്ചു.
എന്നിട്ടും യു.ഡി.എഫ് ദയനീയമായി തോറ്റു. പല കാരണങ്ങൾ ഇതിന് പറയുന്നുണ്ട്. കോൺഗ്രസിെൻറ സംഘടനാപരവും തന്ത്രപരവുമായ പാളിച്ചകളാണ് അതിൽ പ്രധാനം. പക്ഷേ, സംഘടനാപരമായി പലപ്പോഴും ഇങ്ങനെയൊക്കെ ആയിരുന്നിട്ടും കോൺഗ്രസ് വിജയിക്കാറുണ്ട്. അപ്പോൾ സംഘടനയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ തെരഞ്ഞെടുപ്പിെൻറ ഗതി നിർണയിച്ചത് കോൺഗ്രസിെൻറ തന്ത്രപരമായ പരാജയവും അക്കാര്യത്തിൽ ഇടതുപക്ഷം പുലർത്തിയ അഭൂതപൂർവമായ പാടവവുമാണ്. സ്വന്തമായ ഒരു തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കോൺഗ്രസിനുണ്ടായിരുന്നില്ല. ഇടതുപക്ഷം മെനഞ്ഞ തന്ത്രത്തിലും അവരുണ്ടാക്കിയ നരേഷനിലും വീണുപോകാനായിരുന്നു അവരുടെ വിധി.
സി.പി.എം ആദ്യം ചെയ്തത് മികച്ച സോഷ്യൽ എൻജിനീയറിങ്ങിലൂടെ കേരളത്തിലെ എല്ലാ സാമൂഹിക വിഭാഗങ്ങളെയും ചേർത്തുനിർത്തുകയാണ്. ഹിന്ദുവിഭാഗത്തിലെ 22 ശതമാനത്തോളം വരുന്ന ഈഴവരും ദലിത് സമൂഹവും കാലങ്ങളായി അവരുടെ വോട്ട് ബാങ്കാണ്. കോൺഗ്രസ് നേതാവ് നടത്തിയ 'ചെത്തുകാരെൻറ മകൻ' ആക്ഷേപം, സംശയിച്ചു നിൽക്കുന്ന ഈഴവ വോട്ടുകൾകൂടി നേടാനുതകുംവിധം പ്രതിച്ഛായ നിർമാണത്തിന് പിണറായി വിജയന് അവസരം ഒരുക്കുകയും ചെയ്തു.
സാമ്പത്തിക സംവരണത്തിലൂടെ നായർ സമുദായത്തിലേക്കും സവർണ ൈക്രസ്തവരിലേക്കും അവർ പാലമിട്ടു. യു.ഡി.എഫ് കൈവിട്ട ജോസ് കെ. മാണിയെ കൂടെക്കൂട്ടി ക്രിസ്ത്യൻ വോട്ട്ബാങ്കിനെ ഉറപ്പിച്ചു. ഇസ്ലാമോഫോബിയ ഉപയോഗിച്ച് ആപത്കരമായ സാമുദായിക ധ്രുവീകരണ അജണ്ടയും പുറത്തെടുത്തു. കേന്ദ്ര സർവകലാശാലകളിലെ മുസ്ലിം വിദ്യാർഥികളുടെ അഡ്മിഷൻ പോലും മുസ്ലിംഭീതി പടർത്താൻ സി.പി.എം ആയുധമാക്കി.
ഇതിനൊപ്പംതന്നെ സംഘ്പരിവാറിനെ നേരിടുന്നത് തങ്ങളാണെന്ന പ്രതീതി മുസ്ലിംസമുദായത്തിൽ സൃഷ്ടിക്കുന്നതിലും സി.പി.എം വിജയിച്ചു. സി.എ.എ വിരുദ്ധ സമരത്തിെൻറ ചാമ്പ്യൻപട്ടം പിണറായി വിജയൻ എടുത്തണിഞ്ഞും പ്രസംഗങ്ങളിലും പ്രസ്താവനകളിലും ആർ.എസ്. എസ് വിരുദ്ധ നിലപാട് സ്വീകരിച്ചുമാണ് അവരത് സാധിച്ചെടുത്തത്.
എല്ലാ സമുദായങ്ങളിലേക്കും സി.പി.എം കടന്നുകയറിയപ്പോൾ അതിനെ നേരിടാനുള്ള യു.ഡി.എഫിെൻറ പ്രത്യേകിച്ചും കോൺഗ്രസിെൻറ തന്ത്രം എന്തായിരുന്നു? ഏറെ സ്വാധീനമുള്ള കേരള കോൺഗ്രസ് വിഭാഗത്തെ ആദ്യമേ കൈവിട്ടു. സവർണർക്കുവേണ്ടി ഇടതുപക്ഷം ഒരുക്കിയ സാമ്പത്തികസംവരണത്തെ എതിർത്ത് ഈഴവർ അടക്കമുള്ള പിന്നാക്കവിഭാഗത്തെ കൂടെ നിർത്താൻ സുവർണാവസരമുണ്ടായിരുന്നു. കോൺഗ്രസ് എതിർത്തില്ല എന്നു മാത്രമല്ല സാമ്പത്തിക സംവരണത്തിനെതിരെ സമരം പ്രഖ്യാപിച്ച മുസ്ലിംലീഗിനെ പിന്തിരിപ്പിക്കുകയും ചെയ്തു. സാമ്പത്തിക സംവരണത്തെ എതിർക്കുന്ന മുസ്ലിം ലീഗ് ജാതി യുദ്ധത്തിന് കോപ്പു കൂട്ടുന്നു എന്ന ഇസ്ലാമോഫോബിക്കായ സി.പി.എം പ്രസ്താവനയെ പേടിച്ചാണ് കോൺഗ്രസ് അത് ചെയ്തത്. സമുദായം എന്ന നിലയിൽ നായർ, ക്രിസ്ത്യൻ വിഭാഗങ്ങളെ മാത്രമാണ് കോൺഗ്രസ് എക്കാലത്തും കാര്യമായി പരിഗണിച്ചിരുന്നത്. ശബരിമലയിലെ യുവതീപ്രവേശം തടയാൻ ആചാര സംരക്ഷണ നിയമം കൊണ്ടുവരുമെന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയത് സവർണ വോട്ട് ബാങ്കിൽ കണ്ണുംനട്ടാണ്. അവർ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന മുന്നാക്ക സമുദായങ്ങൾ എക്കാലത്തും കൂടുതൽ അധികാരം നൽകുന്നവർക്കൊപ്പമേ നിന്നിട്ടുള്ളൂ, ഇത്തവണയും അതുതന്നെ ചെയ്തു.
മുസ്ലിംലീഗ് ഘടകകക്ഷിയായി ഉണ്ടായിരിക്കെ പ്രാതിനിധ്യത്തിെൻറ കാര്യത്തിലും മുസ്ലിം പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിലും സ്വന്തംനിലക്ക് മുസ്ലിംസമുദായത്തെ കാര്യമായി പരിഗണിക്കേണ്ടതില്ല എന്നതാണ് കുറെ കാലമായി കോൺഗ്രസ് നിലപാട്. ഇത് ഇനി തിരുത്തിയേ തീരൂ. മലപ്പുറം ജില്ലക്ക് അപ്പുറം മുസ്ലിം ലീഗ് ഇല്ല എന്ന് ഈ തെരഞ്ഞെടുപ്പോടെ കൂടുതൽ വ്യക്തമായിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ പോലും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലെ വോട്ട് വ്യത്യാസം നേർത്തുവരുകയാണ്. മലപ്പുറത്തിന് വെളിയിലെ മുസ്ലിംകൾ ഇപ്രാവശ്യം കൂട്ടത്തോടെ വോട്ടു ചെയ്തത് ഇടതുപക്ഷത്തിനാണ്. അതിന് കാരണം സംഘ്പരിവാറിനെ നേരിടാൻ കോൺഗ്രസിനേക്കാൾ മെച്ചം ഇടതാണ് എന്ന വിലയിരുത്തലാണ്. കോൺഗ്രസാണ് മെച്ചം എന്നുകണ്ടാൽ അവർ കോൺഗ്രസിനും വോട്ട് ചെയ്യാൻ ഒരുക്കമാണെന്ന് കഴിഞ്ഞ ലോക്സഭ െതരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. പേക്ഷ, വെൽഫെയർ പാർട്ടിയെ മുൻ നിർത്തി സി.പി.എം മെനഞ്ഞ ഇസ് ലാമോഫോബിക് നരേഷനിൽ വീണ് തങ്ങളെ പിന്തുണക്കാൻ തയാറുള്ളവരെ ഭർത്സിച്ച് അകറ്റുകയും എം.എം. ഹസനെപ്പോലുള്ള സമുന്നത നേതാവിനെ പോലും തെരഞ്ഞെടുപ്പ് സമിതിയിൽനിന്ന് ഒഴിവാക്കുകയുമാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസ് മനസ്സിലാക്കേണ്ട പ്രധാന കാര്യം മുസ് ലിം സമുദായത്തെ സംബന്ധിച്ചിടത്താളം ഇപ്പോൾ അവരുടെ പ്രധാന പ്രശ്നം സംഘ്പരിവാറിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ തയാറുണ്ടോ എന്നതാണ്. ഇത്തവണ ബി.ജെ.പി സംപൂജ്യമായത് കേരളത്തിലെ കോണ്‍ഗ്രസിന് സംഘ്പരിവാറുമായി ബന്ധപ്പെട്ട് മറ്റു ചില പാഠങ്ങള്‍ കൂടി നല്‍കുന്നുണ്ട് .
കോണ്‍ഗ്രസ് വോട്ട് കൊണ്ട് മാത്രമേ ബി.ജെ.പിക്ക് കേരളത്തില്‍ ജയിക്കാനാകൂ എന്ന പാഠം. നേമത്ത് 2016ൽ രാജഗോപാല്‍ വിജയിച്ചത് കോണ്‍ഗ്രസ് വോട്ട് ചോർന്നതുകൊണ്ടു മാത്രമാണ്. ഇപ്രാവശ്യം നേമത്തും തൃശൂരും കോണ്‍ഗ്രസ് വോട്ടുകള്‍ മുഴുവന്‍ കെ. മുരളീധരനും പത്മജ വേണുഗോപാലനും ലഭിച്ചപ്പോള്‍ ബി.ജെ.പി പച്ച തൊട്ടില്ല. അതിനാല്‍ കോണ്‍ഗ്രസിന് ഇനി കേരളത്തില്‍ നിലനില്ക്കണമെങ്കില് മാർക്സിസ്റ്റ് വിരുദ്ധതയോടൊപ്പം ആര്.എസ്.എസ് ,ബി.ജെ.പി വിരുദ്ധതയും പ്രധാന അജണ്ടയായി മാറണം. സി.പി.എമ്മിനെ നേരിടാൻ ഒരു സോഫ്റ്റ് സംഘ്പരിവാര്‍ നിലപാട് കോണ്‍ഗ്രസ് പലപ്പോഴും കേരളത്തിൽ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയെ മുസ്ലിം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ച യുവ മോർച്ച അഖിലേന്ത്യേ നേതാവ് തേജസ്വി സൂര്യയെ വിമർശിക്കുേമ്പാൾ സമുന്നത നേതാവ് ശശി തരൂരിനു പോലും വഴുക്കലുകളുണ്ടാകുന്നത് കോൺഗ്രസിന് ശക്തമായ ഒരു സംഘ്പരിവാർ വിരുദ്ധ മനോഭാവം ഇല്ലാത്തത് മൂലമാണ്. അങ്ങനെയൊന്നുണ്ടായാൽ സി.പി.എമ്മിന് വോട്ടു ചെയ്യുന്നതുപോലെയോ അതിലേറെയോ അചിന്ത്യമായിരിക്കും ഒരു കോൺഗ്രസുകാരന് ബി.ജെ. പിക്ക് വോട്ടുചെയ്യുന്നതും.
അപ്പോൾ സി.പി.എമ്മിനെ വിട്ട് മുസ്ലിംകളും ഈഴവരാദി പിന്നാക്ക സമൂഹവും കോൺഗ്രസിന് വോട്ട് ചെയ്യാൻ തയാറായേക്കും. അതിലൂടെ മാത്രമേ കേരളത്തിൽ കോൺഗ്രസിെൻറ അതിജീവനം സാധ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.