ത്രിപുരയിൽ ഇന്ന് വോെട്ടടുപ്പാണ്. സൈക്കിളിൽ സഞ്ചരിക്കാനും മടിക്കാത്ത ലാളിത്യമാണ് അവിടെ സി.പി.എം മുഖ്യമന്ത്രിയുടെ മുഖമുദ്ര. അത്തരമൊരാൾ നയിക്കുകയും അദ്ദേഹത്തെ ജനം നെേഞ്ചറ്റുകയും ചെയ്യുന്നതുകൊണ്ട് കാൽ നൂറ്റാണ്ടായി അവിടത്തെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പരിഭ്രമിക്കേണ്ട കാര്യം മറ്റിടങ്ങളിലെ സി.പി.എം നേതാക്കൾക്ക് ഉണ്ടായിരുന്നില്ല. മാർച്ച് മൂന്നിന് വോെട്ടണ്ണുേമ്പാൾ പക്ഷേ, കഥ എന്താവുെമന്ന് പറയാനാവില്ല. അത്തരമൊരു പ്രതിസന്ധി നേരിടുേമ്പാൾ േപാലും ഒന്ന് ഒാടിയെത്തണമെന്ന് കേരളത്തിലെ നേതാക്കൾക്ക് തോന്നിയില്ല. ഒാഖി ദുരന്തവും മറ്റുമാണത്രേ കാരണം. ത്രിപുരക്കാർക്ക് കേരളത്തിൽനിന്നുള്ള സി.പി.എം നേതാക്കളോടല്ല, മണിക് സർക്കാറിനോടാണ് കമ്പം.
അതുകൊണ്ട്, പ്രചാരണത്തിന് പോകാത്തത് ജയത്തിനും തോൽവിക്കും കാരണവുമല്ല. ത്രിപുരക്കു പിന്നാലെ മേഘാലയത്തിലും വോെട്ടടുപ്പുണ്ട്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംഘവും അവിടേക്ക് ഒാടിയതും ജയപരാജയങ്ങളെ സ്വാധീനിച്ചെന്നു വരില്ല. എങ്കിലും പ്രതിസന്ധി നേരിടുേമ്പാൾ സഹജീവി സ്നേഹം കാണിച്ചുവെന്നുമാത്രം. അതിന് പാർട്ടി ഹൈകമാൻഡിെൻറ നിർദേശവും ഉണ്ടായിരുന്നു. സി.പി.എമ്മിെൻറ ഹൈകമാൻഡിനോട് കേരളത്തിലെ നേതാക്കൾക്ക് അത്ര പഥ്യം പോരാ. കോൺഗ്രസ് ബന്ധം മുതൽ കോടിയേരിയുടെ മക്കൾവരെയാണ് പ്രശ്നങ്ങൾ. അതുകൊണ്ട് പാർട്ടിയുടെ മറ്റൊരു മുഖ്യമന്ത്രിയോ നേതാക്കളോ ത്രിപുരക്കു പോകണമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞില്ല. ത്രിപുരയിലെ വോട്ടർമാരോട് സോഷ്യൽ മീഡിയ വഴിയാണ് ചെെങ്കാടി ബന്ധം കേരള നേതാക്കൾ പങ്കുവെച്ചത്.
ത്രിപുരയിൽ സി.പി.എം ഇക്കുറി ജയിക്കണമെന്നില്ല. അത്തരമൊരു ഉൾേപ്പടി കേന്ദ്ര നേതാക്കൾക്കുമുണ്ട്. കഷ്ടിച്ചു കടന്നു കൂടിയാൽ മഹാഭാഗ്യം. പ്രചാരണത്തിെൻറ വീര്യം നോക്കിയാൽ ബി.ജെ.പി ജയിച്ചെന്നു വരും. 60 മണ്ഡലങ്ങളുള്ള ത്രിപുരയിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം 40ഒാളം കേന്ദ്രനേതാക്കളാണ് കറങ്ങുന്നത്. 60 വോട്ടർക്ക് ഒരു നിരീക്ഷകൻ എന്ന മട്ടിൽ ആളുകളെ വിന്യസിച്ചിട്ടുണ്ട്. അഞ്ചു വർഷം മുമ്പ് ഒന്നര ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ 50 ശതമാനത്തോളം വോട്ടു നേടിയ സി.പി.എമ്മിനെ തോൽപിക്കാനുള്ള ജാലവിദ്യയാണ് ബി.ജെ.പി പയറ്റുന്നത്. 37 ശതമാനം വോട്ടുകിട്ടിയ കോൺഗ്രസ് തെരഞ്ഞെടുപ്പു ചിത്രത്തിൽ തന്നെയില്ല. ജയിച്ചില്ലെങ്കിലും, തരക്കേടില്ലാതെ വോട്ടു പിടിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരേയൊരു മണ്ഡലത്തിൽ മാത്രമാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചാരണത്തിന് പോയത്. ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിയും കോൺഗ്രസുമായി നേർക്കുനേർ പോരാട്ടം നടക്കുന്ന സംസ്ഥാനമായി ത്രിപുര മാറി. കോൺഗ്രസിെൻറ കൈയിലിരിപ്പു കൊണ്ട് ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ സീറ്റെണ്ണം പരമാവധി കുറക്കാൻ സാധിച്ചാൽ പ്രതിപക്ഷത്തെ നയിക്കേണ്ടത് ആരെന്ന തർക്കം രൂക്ഷമാവും. അതുവഴി തെരഞ്ഞെടുപ്പിനു ശേഷം കലക്കവെള്ളത്തിൽ മീൻപിടിക്കാം. ഇങ്ങനെ പല സാധ്യതകൾ മുൻനിർത്തിയുള്ള കളിയാണ് ബി.ജെ.പിയുടേത്. അതുകൊണ്ടാണ് മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് മുെമ്പന്നത്തേക്കാൾ നിർണായക പ്രാധാന്യം ഉണ്ടാവുന്നത്. ത്രിപുരയിലെ തെരഞ്ഞെടുപ്പു ഫലം, രാജ്യം എങ്ങോട്ടു നീങ്ങുന്നുവെന്നതിെൻറ ചൂണ്ടുപലകയാവുന്നത്. ഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവിങ്ങളിലെ ഭരണവും സ്വാധീനവും ഉന്നമിട്ട് കരുനീക്കുകയാണ്. അത് എത്രകണ്ട് വിജയിക്കുന്നുവെന്നാണ് ത്രിപുര കാണിച്ചുതരാൻ പോകുന്നത്. ഒരിക്കൽ പോക്കറ്റിലിട്ടു കൊണ്ടു നടന്ന എട്ടു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഉൗർധ്വൻ വലിക്കുന്നു. ഗോത്രവർഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള ഇൗ സംസ്ഥാനങ്ങളെ വംശീയമായി കാവിയിൽ മുക്കാനുള്ള ബി.ജെ.പി പദ്ധതി മുന്നേറുകയാണ്. സായുധ വിപ്ലവകാരികളിലേക്ക് കാവി സന്നിവേശിപ്പിക്കുക മാത്രല്ല, കുതിരക്കച്ചവടവും കുതികാൽവെട്ടും പരിശീലിപ്പിക്കുകയും ചെയ്യുന്നു.
അങ്ങനെയാണ് അരുണാചൽ പ്രദേശിലും മണിപ്പൂരിലുമൊക്കെ രാഷ്ട്രീയ ചിത്രം മാറിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവരുടെ പള്ളിമേടയായ മേഘാലയത്തിൽ ബി.ജെ.പിയോട് കോൺഗ്രസ് നടത്തുന്നത് ജീവന്മരണ പോരാട്ടമാണ്. നാഗാലാൻഡും സിക്കിമുമൊക്കെ ബി.െജ.പി രാഷ്ട്രീയത്തിന് വഴങ്ങിനിൽക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി തൊട്ടുരുമ്മി നിൽക്കുന്ന പശ്ചിമ ബംഗാളിൽ ചെെങ്കാടി കീറിപ്പറിയുകയും തൃണമൂൽ കോൺഗ്രസ് വെന്നിക്കൊടി പാറിക്കുകയും മാത്രമല്ല സംഭവിച്ചത്. അടുത്ത കാലത്തെങ്ങും ഉയിർത്തെഴുന്നേൽക്കാൻ കഴിയാതെ സി.പി.എം വേച്ചുവീണ സംസ്ഥാനത്ത് പ്രധാന പോരാട്ടം വൈകാതെ തൃണമൂലും ബി.ജെ.പിയും തമ്മിലായെന്നു വരും. അതിനാണ് ബി.ജെ.പി ശ്രമം. മമതയെ എതിർക്കുന്ന സി.പി.എം അണികളുടെ പുതിയ ‘അഭിലാഷ’മാണ് വംഗനാട്ടിൽ ബി.ജെ.പിയെ വളർത്തുന്നത്. ത്രിപുരയിലും പശ്ചിമ ബംഗാളിലും ചെെങ്കാടിയേന്തി നടന്നവരിൽ ഒരു പറ്റമെങ്കിലും പുതിയ അഭിലാഷമായി ബി.ജെ.പിയെ കാണുന്ന ദുരന്തരാഷ്ട്രീയവും ദരിദ്ര പ്രത്യയശാസ്ത്രവും, കേരളം മാറിമാറി ഭരിക്കുന്ന സി.പി.എമ്മിനും കോൺഗ്രസിനുമുള്ള മുന്നറിയിപ്പാണ്. ത്രിപുരയിൽ പ്രചാരണത്തിന് പോകാത്ത സി.പി.എം നേതാക്കൾക്കും മേഘാലയത്തിലിരുന്ന് ത്രിപുരയിലെ ഉൗർധശ്വാസം കേട്ട കോൺഗ്രസ് നേതാക്കൾക്കുമുള്ള സന്ദേശം.
അതിനർഥം, എല്ലാവരെയും എല്ലായിടത്തും തള്ളിമാറ്റി ബി.ജെ.പി മുന്നേറുന്നുവെന്നല്ല. മൂന്നര വർഷം കൊണ്ട് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ വോട്ടർമാരിൽ നിന്ന് 2019ൽ കിട്ടാൻ പോകുന്ന തിരിച്ചടി മറികടക്കാൻ മോദി^അമിത് ഷാമാർ പുതിയ ഇടങ്ങളിലേക്ക് വിത്തെറിഞ്ഞു വളമിടുന്നു എന്നാണർഥം. ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഗോദയിൽ അവഗണിക്കപ്പെട്ടു കിടന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഒന്നും ഒറ്റയും സീറ്റുകൾ സ്വന്തം പോക്കറ്റിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അസം^14, അരുണാചൽ പ്രദേശ്^2, മണിപ്പൂർ^2, മേഘാലയ^2, ത്രിപുര^2, മിസോറം, നാഗാലൻഡ്, സിക്കിം^ഒന്നു വീതം എന്നിങ്ങനെ 25 ലോക്സഭ സീറ്റുണ്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ. ഇതിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിെൻറ കുത്തക സീറ്റുകൾ മിക്കതും അടർത്തിയെടുക്കാൻ ബി.ജെ.പിക്ക് ഇനി കഴിഞ്ഞെന്നിരിക്കും. പശ്ചിമ ബംഗാളിൽ മമതയോട് പോരടിക്കുേമ്പാൾ കിട്ടുന്നതും ലാഭം. ഹിന്ദി ഹൃദയ ഭൂമിയിൽ യു.പി, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്്ട്ര എന്നിവിടങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ സീറ്റെണ്ണം 2019ൽ കിട്ടാൻ പോകുന്നില്ലെന്ന് ബി.ജെ.പിക്ക് നന്നായറിയാം. ഇൗ ചോർച്ചയിൽ ഒരു പങ്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും പശ്ചിമ ബംഗാളിൽനിന്നും സമാഹരിച്ചു നികത്താനാണ് ശ്രമം.
തമിഴക പാർട്ടികളിൽ ഒന്നിനെ ഒപ്പം കൂട്ടാമെന്ന കണക്കുകൂട്ടലുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ സീറ്റെണ്ണം പരമാവധി കുറക്കാൻ സാധിച്ചാൽ പ്രതിപക്ഷത്തെ നയിക്കേണ്ടത് ആരെന്ന തർക്കം രൂക്ഷമാവും. അതുവഴി തെരഞ്ഞെടുപ്പിനു ശേഷം കലക്കവെള്ളത്തിൽ മീൻപിടിക്കാം. ഇങ്ങനെ പല സാധ്യതകൾ മുൻനിർത്തിയുള്ള കളിയാണ് ബി.ജെ.പിയുടേത്. അതുകൊണ്ടാണ് മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് മുെമ്പന്നത്തേക്കാൾ നിർണായക പ്രാധാന്യം ഉണ്ടാവുന്നത്. ത്രിപുരയിലെ തെരഞ്ഞെടുപ്പു ഫലം, രാജ്യം എങ്ങോട്ടു നീങ്ങുന്നുവെന്നതിെൻറ ചൂണ്ടുപലകയാവുന്നത്. കേരളത്തിൽ ബി.ജെ.പി കൂടുതലായി പിടിക്കുന്ന വോട്ട് കോൺഗ്രസിനെ ക്ഷീണിപ്പിക്കും, അത് രണ്ടാമൂഴം കിട്ടാൻ പിണറായിയെ സഹായിക്കുെമന്നാണല്ലോ കേരള നേതൃത്വത്തിെൻറ കണക്കുകൂട്ടൽ. അതിനിടയിൽ ത്രിപുരയിൽ എന്തും സംഭവിക്കെട്ട, പോളണ്ടിനെക്കുറിച്ച് പറയരുത്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.