കേരള സംസ്ഥാന വഖഫ് ബോർഡിലേക്കുള്ള നിയമനം പബ്ലിക് സർവിസ് കമീഷൻ മുഖേനയാക്കാനുള്ള മന്ത്രിസഭ തീരുമാനം ഏറെ പ്രശ്നസങ്കീർണതകൾക്കിടയാക്കുന്നതാണ്. ഇതേപോലെ ദേവസ്വം ബോർഡുകളിലേക്കുള്ള നിയമനങ്ങളും പി.എസ്.സി മുഖേനയാക്കുമെന്ന് പറഞ്ഞിരുന്നു. പിന്നീട് ദേവസ്വം ബോർഡുകളുടെ കാര്യത്തിൽ സർക്കാർ ആ ആശയം ഉപേക്ഷിച്ചു. ആയതിന് പ്രത്യേക റിക്രൂട്ടിങ് ബോർഡ് രൂപവത്കരിക്കാനും വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്കുതന്നെ വിടാൻ തീരുമാനിക്കുകയും ചെയ്തു. ഇതുവഴി ദേവസ്വം ബോർഡിനും വഖഫ് ബോർഡിനുമിടയിൽ നീതിക്ക് നിരക്കാത്ത ഇരട്ട മാനദണ്ഡം സ്വീകരിക്കുകയാണ് സർക്കാർ ചെയ്തത്. വഖഫ് ബോർഡിലെ നിയമനങ്ങളിൽ സംശയത്തിെൻറ കരിനിഴൽ പരത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പറയാതെവയ്യ.
അരനൂറ്റാണ്ടിലേറെക്കാലമായി കേരള സ്റ്റേറ്റ് വഖഫ് ബോർഡ് സാമാന്യം തൃപ്തികരമായ രീതിയിലാണ് പ്രവർത്തിച്ചുവരുന്നത്. കേരളത്തിൽ മാറിമാറിവരുന്ന മുന്നണി സർക്കാറുകൾ വഖഫ് ബോർഡിെൻറ പ്രവർത്തനങ്ങളെ നിരീക്ഷണവിധേയമാക്കാറുണ്ട്. ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരും യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്നവരും വഖഫ് ബോർഡ് അധ്യക്ഷപദം വഹിച്ചിട്ടുണ്ട്. ഗുരുവായൂർ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ ബോർഡ് ചെയർമാനായിരുന്നു. പരേതനായ പ്രഫ. കെ.എ. ജലീലിനെപ്പോലുള്ളവരും ബോർഡ് ചെയർമാനായിരുന്നിട്ടുണ്ട്. വ്യത്യസ്ത വിഭാഗത്തിൽപെട്ട പല പ്രമുഖ അംഗങ്ങൾ വന്നിട്ടുണ്ട്. അരനൂറ്റാണ്ട് കാലത്തിനിടയിൽ ആർക്കും ബോർഡിലെ നിയമനങ്ങളിൽ എന്തെങ്കിലും അനാരോഗ്യപ്രവണതകൾ ഉള്ളതായി ആക്ഷേപമുണ്ടായിട്ടില്ല. റഹ്മാൻഖാെൻറ നേതൃത്വത്തിലുള്ള സംയുക്ത പാർലമെൻററി കമ്മിറ്റി കേരള സ്റ്റേറ്റ് വഖഫ് ബോർഡിെൻറ പ്രവർത്തനങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ബോർഡുകളേക്കാൾ മെച്ചപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കേന്ദ്ര വഖഫ് േബാർഡിെൻറയും വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളുടെയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കേരളത്തെ മാതൃകയാക്കാവുന്നതാണെന്ന രീതിയിൽ ചില തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട് എന്നതും വസ്തുതയാണ്. ഇന്ത്യൻ പാർലമെൻറ് പാസാക്കിയ സമഗ്ര വഖഫ് ആക്ടിനും അതിന് സംസ്ഥാന സർക്കാർ രൂപംനൽകിയ റൂളിനും വിേധയമായാണ് ബോർഡ് പ്രവർത്തിക്കുന്നത്. ജനാധിപത്യപരമായ നടപടിക്രമങ്ങളിലൂടെ നിലവിൽവരുന്ന ബോർഡിൽ രണ്ട് എം.എൽ.എമാരും ഒരു എം.പിയും മാറിമാറിവരുന്ന സർക്കാറിനെ പ്രതിനിധാനംചെയ്ത് അഡീഷനൽ സെക്രട്ടറി ഉൾപ്പെടെ സർക്കാർ നിർദേശിക്കുന്ന നാലു പ്രതിനിധികളും ഒരു ബാർ കൗൺസിൽ പ്രതിനിധിയും മഹല്ല് കമ്മിറ്റികൾ തിരഞ്ഞെടുക്കുന്ന രണ്ടു പ്രതിനിധികളുമുണ്ട്. വളരെ സുതാര്യമായും വിശദമായ കൂടിയാലോചനകളിലൂടെയും മുന്നോട്ടുനീങ്ങുന്ന വഖഫ് ബോർഡിെൻറ നിയമനങ്ങൾ ഉൾപ്പെടെയുള്ള സംഗതികളെല്ലാം സുതാര്യമായും നിരാക്ഷേപമായുമാണ് നടന്നുവരുന്നത്.
ഇതര സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകൾ
കേരളത്തിന് പുറത്തും വഖഫ് ബോർഡുകളുണ്ട്. അവിടങ്ങളിലെല്ലാം അതത് ബോർഡുകളാണ് നിയമനങ്ങൾ നടത്തുന്നത്. നിലവിലെ വഖഫ് ആക്ട് പ്രകാരം അവ്വിധം നിയമനം നടത്താനുള്ള പൂർണ അധികാരം ബോർഡുകൾക്കുണ്ട്. എന്നിരിക്കെ ഇവിടെ മാത്രം ധിറുതിപ്പെട്ട് ഒരു ഒാർഡിനൻസിലൂടെ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തുനിയുന്നത് വളരെ തെറ്റായ മാതൃകയാണ്. ന്യൂനപക്ഷാവകാശങ്ങൾ പലവിധ ഭീഷണികൾ നേരിടുന്ന, ഫാഷിസം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, മുസ്ലിംകൾ പലനിലക്കും അരക്ഷിതബോധത്താൽ ചകിതരായി കഴിയുന്ന ഒരു ഘട്ടത്തിൽ ഇടതുപക്ഷ മതേതര സർക്കാർ ഇൗ ദൃശ വിക്രിയകൾക്ക് തുനിയരുത്. വഖഫ് ബോർഡുമായും മുസ്ലിം സമുദായത്തിലെ വിവിധ സംഘടന നേതൃത്വവുമായും വിശദമായ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ വിവേകപൂർവം വിശകലനം ചെയ്യാൻ സർക്കാർ സന്നദ്ധമാവണം. അല്ലാത്തപക്ഷം അത് പലവിധ പ്രശ്നസങ്കീർണതകളും പ്രതിസന്ധികളും ഉണ്ടാവാനിടവരുത്തും. മതിയായ ഗൃഹപാഠം നടത്താതെ, മുസ്ലിം സമുദായ നേതൃത്വവുമായി കൂടിയാലോചനകൾ നടത്താതെ ധിറുതിപിടിച്ച് ഇങ്ങനെ തീരുമാനമെടുക്കേണ്ട അടിയന്തര സാഹചര്യം ഇവിടെയില്ല. എന്നാൽ, അത്തരമൊരു തെറ്റായ തോന്നൽ ഉണ്ടാക്കുംവിധമായിപ്പോയി സർക്കാറിെൻറ ഭാഗത്തുനിന്നുള്ള നീക്കങ്ങളും നിലപാടും. കവിഞ്ഞാൽ നൂറ്റമ്പതിൽതാഴെ തസ്തികകളാണ് ഇപ്പോൾ വഖഫ് ബോർഡിൽ ആകെ ഉണ്ടാവുക. ക്രമേണ ഇതൽപംകൂടി വർധിച്ചേക്കാം. ദേവസ്വം ബോർഡുകളെപ്പോലെ വഖഫ് ബോർഡിന് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ല. വഖഫ് എന്നത് വളരെ പാവനവും ജനോപകാരപ്രദവുമായ സംവിധാനമാണ്. വഖഫിെൻറ ആത്മാവ് ഉൾക്കൊള്ളുന്നവരും അതിെൻറ പവിത്രത മാനിക്കുന്നവരുമായിരിക്കണം അത് കൈകാര്യം ചെയ്യേണ്ടത്. മതവിശ്വാസികളും മതസ്ഥാപനങ്ങളോട് തികഞ്ഞ പ്രതിബദ്ധതയുള്ളവരുമാണ് ഇക്കാലമത്രയും ബോർഡിൽ ചുമതല വഹിച്ചിരുന്നത്. പി.എസ്.സി മുഖേനയുള്ള നിയമനം ഇൗ അവസ്ഥ ദുർബലപ്പെടുത്താനിടയാക്കും. മുസ്ലിംകൾക്കു മാത്രമായിരിക്കും നിയമനം എന്ന് തൽക്കാലം പറഞ്ഞാലും അത് കോടതിയിലെത്തിയാൽ നിലനിൽക്കാനിടയില്ലെന്ന് നിയമജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്. ഏതാനും തസ്തികകളാണ് ബോർഡിൽ സമയാസമയങ്ങളിൽ ഉണ്ടാവുക. പി.എസ്.സിയുടെ നൂലാമാലകൾ കഴിഞ്ഞ് നിയമനങ്ങൾ നടക്കാൻ വിളംബം സംഭവിക്കുന്നുണ്ടെന്നതും അനുഭവസത്യമാണ്. യഥാസമയം പ്രാപ്തരായ സ്റ്റാഫിനെ കിട്ടാൻ വളരെ പ്രയാസപ്പെടാനിടയുണ്ട് (പല ഡിപ്പാർട്മെൻറുകളിലും ഒേട്ടറെ തസ്തികകൾ നിയമനം നടക്കാതെ വർഷങ്ങളോളം ഒഴിഞ്ഞുകിടക്കുന്നതായി പറയപ്പെടുന്നുണ്ട്). പി.എസ്.സി വഴി വഖഫ് ബോർഡിലേക്ക് നിയമനം നടത്തുേമ്പാൾ മറ്റു സർക്കാർ സർവിസ് മേഖലകളിലെ സമുദായത്തിെൻറ സംവരണ േക്വാട്ടയെ അത് ബാധിക്കാനിടയുണ്ട്. റൊേട്ടഷനിലെ മുൻഗണനാക്രമത്തിലും ഇതുവഴി സങ്കീർണതകൾ വന്നുചേരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംവരണ തത്ത്വമനുസരിച്ച് മുസ്ലിംകൾക്ക് അർഹതപ്പെട്ടത് കൃത്യമായി കിട്ടാതെപോകുന്ന തിക്ത സത്യവും ബാക്ക്ലോഗ് നികത്തപ്പെടാതെ നീണ്ടുപോകുന്ന സങ്കടാവസ്ഥയും ഇവിടെ ഒാർക്കേണ്ടതുണ്ട്.
മുസ്ലിം സമുദായത്തിെൻറ അസ്തിത്വവും വ്യക്തിത്വവും സംരക്ഷിക്കാനും അവസ്ഥ കൂടുതൽ മെച്ചപ്പെടുത്താനുമാണ് വഖഫ് ബോർഡ്ശ്രദ്ധിക്കേണ്ടത്. ഇത് ഫലപ്രദമായി സാധിച്ചാൽ അത് രാഷ്ട്രപുരോഗതിക്കുതന്നെ മുതൽക്കൂട്ടാവും. വഖഫ് ആക്ട് ഇൗ കാഴ്ചപ്പാടോടെ ബോർഡുകൾക്ക് നൽകിയ സ്വാതന്ത്ര്യവും സൗകര്യവും കവർന്നെടുക്കാൻ കേരളം മാതൃകയാവുന്ന ദുരന്തം സംഭവിക്കരുത്. അതിനാൽ പുതിയ നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം. വഖഫ് ബോർഡ് പ്രവർത്തനങ്ങൾ ഇന്ത്യയിലാകെ വികസിക്കുകയും വഖഫ് സ്വത്തുക്കളുടെ ഫലപ്രദമായ വികസനവും വിനിയോഗവും സുസാധ്യമാവുകയും ചെയ്യാൻ ഇന്ത്യൻ വഖഫ് സർവിസ് എന്ന സംവിധാനം (െഎ.എ.എസ് പോലെ) രൂപവത്കരിക്കുന്നതും ഉചിതമാകും.
സംസ്ഥാന വഖഫ് ബോർഡ് മുൻ അംഗമാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.