കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി തൊഴിലിടങ്ങളിലും ഫാക്ടറികളിലും രണ്ടുപേ ർ തമ്മിൽ ആറടി അകലം പാലിക്കണമെന്ന് കേന്ദ്രത്തിെൻറ മാർഗനിർദേശം. 10 പേരിലധികമുള്ള പ രിശീലന പരിപാടികളോ കൂടിച്ചേരലുകളോ പാടില്ലെന്നും ഇത് പാലിക്കുന്നില്ലെങ്കിൽ ദുര ന്തനിവാരണ നിയമപ്രകാരം പിഴയും നിയമനടപടികളും കൈക്കൊള്ളണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി.
ചെറിയ ലിഫ്റ്റിൽ രണ്ടും വലുതിൽ നാലുപേരും മാത്രമേ കയറാവൂ. കോണിപ്പടികൾ വഴി കയറുന്നത് പ്രോത്സാഹിപ്പിക്കണം. ഉച്ചഭക്ഷണ ഇടവേളയും ഷിഫ്റ്റുകൾ തമ്മിലെ ഇടവേളയും കുറഞ്ഞത് ഒരുമണിക്കൂർ വേണം. ഇതിനിടെ തൊഴിലിടം അണുമുക്തമാക്കണം. ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് ഉറപ്പുവരുത്തണം. മാസ്കുകൾ നിർബന്ധം.
ഒാഫിസിലും ഫാക്ടറികളിലും കയറുന്നിടത്തും ഇറങ്ങുന്നിടത്തും സാനിെറ്റെസറും ഹാൻഡ് വാഷും വേണം. തെർമൽ സ്കാനിങ്ങുപയോഗിച്ച് രോഗലക്ഷണങ്ങൾ പരിശോധിക്കാൻ സംവിധാനമൊരുക്കണം. തൊഴിലിടവും തൊഴിൽ പരിസരങ്ങളിലെത്തുന്ന വാഹനങ്ങളും സ്പ്രേ ഉപയോഗിച്ച് അണുമുക്തമാക്കണം. അനാവശ്യസന്ദർശകരെ വിലക്കണം.
സമീപത്തെ കോവിഡ്19 ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ ലിസ്റ്റ് തൊഴിലിടത്തിൽ പ്രസിദ്ധപ്പെടുത്തണം. പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധം. സാമൂഹിക അകലം പാലിക്കണം. പൊതു ഇടങ്ങളിൽ തുപ്പുന്നവർക്കെതിരെയും അഞ്ചുപേരിൽ കൂടുന്ന പൊതുഇടങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കാമെന്നും മാർഗരേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.