നാഷനല്‍ ഗെയിംസിന്‍െറ യഥാര്‍ഥ വിജയം എത്ര മെഡലുകള്‍ നാം നേടി എന്നതിലല്ല. ഈ കായിക മഹാമേള ഭാവി തലമുറക്ക് എന്ത് സംഭാവന ചെയ്തു എന്നതിലാണ്.
33 ഇനങ്ങളിലായി 365 സ്വര്‍ണമെഡല്‍ തീരുമാനിക്കപ്പെടുന്ന 35ാമത് നാഷനല്‍ ഗെയിംസിന് തിരിതാഴാന്‍ ഇനി നാളുകള്‍ മാത്രമേ ബാക്കിയുള്ളൂ. പുറത്തുനിന്നുള്ള നാല്‍പതിലേറെ പേര്‍ അടക്കം 736 താരങ്ങളടങ്ങിയ കേരളത്തിന്‍െറ ജംബോസംഘം എത്ര സ്വര്‍ണം കീശയിലാക്കിയെന്ന് അന്നേ നമുക്കറിയാനൊക്കൂ.
കേരളം സ്വപ്നത്തിന് ഒരു കുറവും വരുത്തിയിരുന്നില്ല. സര്‍ക്കാര്‍ ജോലിക്കു പുറമെ സ്വര്‍ണം നേടുന്നവര്‍ക്കൊക്കെയും അഞ്ചുലക്ഷം രൂപ നല്‍കുമെന്ന ഗവണ്‍മെന്‍റ് പ്രഖ്യാപനം കൂടി വന്ന ഉടനെ കേട്ടത് 70 സ്വര്‍ണമാണ് ആതിഥേയരുടെ ലക്ഷ്യം എന്നായിരുന്നു.
നാലുവര്‍ഷം മുമ്പ് റാഞ്ചിയില്‍ നടന്ന 34ാം ഗെയിംസില്‍ ഏഴാം സ്ഥാനത്തായിരുന്ന കേരളത്തിന്‍െറ കൈകളില്‍ 30 സ്വര്‍ണമടക്കം മെഡലുകള്‍ തന്നെ 87 മാത്രമായിരുന്നു എന്ന ഓര്‍മകളുണ്ടെങ്കിലും ഇത്തവണ വന്‍ പ്രതീക്ഷയാണുള്ളത്.
1987ലാണ് ഇതിനുമുമ്പ് അവസാനമായി ഗെയിംസ് കേരളത്തില്‍ നടന്നത്. അപ്പോള്‍ നാം ഓവറോള്‍ ചാമ്പ്യന്മാരായിരുന്ന അവസരത്തിലും നമ്മുടെ കൈകളില്‍ 67 മെഡലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 28 സ്വര്‍ണം, 21 വെള്ളി, 18 വെങ്കലം.
ഇത്തവണ മെഡല്‍ നേട്ടങ്ങളും ജയാപരാജയങ്ങളും എന്തോ ആകട്ടെ. എട്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം കേരളത്തിന്‍െറ ആതിഥ്യം സ്വീകരിച്ചത്തെിയ ഈ കായികമാമാങ്കം കേരളത്തിന് തുറന്നുതരുന്നത് ഒരു പുതിയ കായികാവബോധമാണ്. നടത്തിപ്പിന്‍െറ കാര്യത്തിലുണ്ടായ വിമര്‍ശനങ്ങള്‍ ഓഡിറ്റിനുതന്നെ നമുക്ക് വിട്ടുകൊടുക്കാം. ടീം തെരഞ്ഞെടുപ്പിന് എതിരെ ചില സംഘടനകളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ അതത് സംഘടനാ ഭാരവാഹികള്‍ തന്നെ കുറ്റമറ്റ രീതിയില്‍ പറഞ്ഞുതീര്‍ക്കുകയും ചെയ്യട്ടെ.
കോടികള്‍ മുടക്കി ഒരുക്കിയ കളിക്കളങ്ങള്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ക്കുവേണ്ടി തുറന്നുവെക്കാന്‍ കഴിയുന്നതിലാണ് വാസ്തവത്തില്‍ ഈ ദേശീയമേള ഇനി വിജയം കാണിക്കേണ്ടത്. ജയിക്കലല്ല പങ്കെടുക്കലാണ് കാര്യം എന്നു ആധുനിക ഒളിമ്പിക്സിന്‍െറ പിതാവ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പറഞ്ഞുവെച്ചതിലാണ് കാര്യം.
സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ ലോകം തൊപ്പിയെടുത്ത് സലാം വെക്കുന്ന ഒരു ക്രിക്കറ്റ് ഇതിഹാസംപോലും മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് കേരളത്തില്‍ നടക്കുന്ന നാഷനല്‍ ഗെയിംസിന്‍െറ ബ്രാന്‍ഡ് അംബാസഡറാവാന്‍ തുനിഞ്ഞത് ചില്ലറകാര്യമല്ലല്ളോ. സ്വാതന്ത്ര്യലബ്ധിക്കും പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഇന്ത്യയുടെ ഒളിമ്പിക് ടീമില്‍ പ്രാതിധിന്യം നേടാന്‍ കെല്‍പുള്ളവരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ മലയാള മണ്ണാണിത്. വിവിധ കളികളില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പറ്റിയ ചാമ്പ്യന്മാരെയും നായകന്മാരെയും പരിശീലകരെയും സംഘാടകരെയും സംഭാവന ചെയ്യാനും കൊച്ചുകേരളത്തിന് സാധിച്ചിട്ടുണ്ട്.
കളിക്കാര്‍ക്ക് ഉദ്യോഗ സംവരണവും ഗ്രേസ്മാര്‍ക്കും നല്‍കി മാതൃക സൃഷ്ടിച്ചതാണ് നമ്മുടെ സംസ്ഥാനം. സ്പോര്‍ട്സ് ഡിവിഷനും സ്പോര്‍ട്സ് സ്കൂളും ആരംഭിച്ച് പുതിയ പരീക്ഷണങ്ങള്‍ തുടങ്ങിവെച്ചവരാണ് നാം. അവശരായ കായികതാരങ്ങള്‍ക്കുവേണ്ടി ക്ഷേമനിധിയും പെന്‍ഷന്‍ വ്യവസ്ഥയും ആരംഭിക്കാന്‍ നമുക്കുകഴിഞ്ഞത് ചരിത്രമാണ്.
എന്നാല്‍ പില്‍ക്കാലത്ത് തൊഴുത്തില്‍കുത്തും സ്വജനപക്ഷപാതവും ഒക്കെ നമ്മുടെ സംഘടനാ നേതൃത്വത്തിലേക്ക് കടന്നുവന്നു. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ഗ്രാന്‍റ് വിതരണം പോലും പരാതികള്‍ക്ക് പാത്രമായി. വഴിയെ പോവുന്നവരൊക്കെയും ആരൊക്കെയോ ചാക്കിട്ടുപിടിച്ച് കായിക സംഘടനകളുടെ അമരക്കാരായി. അവരുടെ താന്തോന്നിത്തങ്ങള്‍ക്കു വിലകൊടുക്കേണ്ടിവന്നത് നമ്മുടെ കായിക കൗമാരമാണ്. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് കഴിവുകള്‍ പ്രകടമാക്കിയപ്പോഴും പരിശീലന സൗകര്യങ്ങള്‍ ലഭിച്ചില്ല. കളിക്കാന്‍ സന്ദര്‍ഭങ്ങള്‍ കിട്ടിയില്ല. കളിക്കളങ്ങള്‍ പോലും ലഭ്യമായില്ല.
ആ പശ്ചാത്തലത്തിലാണ് നമ്മുടെ വേഴാമ്പലിന്‍െറ കാത്തിരിപ്പ് അവസാനിപ്പിക്കതരത്തില്‍ അറച്ച് അറച്ചാണെങ്കിലും നാഷനല്‍ ഗെയിംസ് കേരളത്തിലേക്ക് വന്നത്. ഏഴു ജില്ലകള്‍ക്ക് അത് ഉണര്‍ത്തുപാട്ടായി. 29 സ്റ്റേഡിയങ്ങളില്‍ ആളനക്കമായി. 611 കോടി രൂപയുടെ ബജറ്റുമായി ഇറങ്ങിയ സംഘാടകസമിതി, ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കളങ്ങളാണ് തിരുവനന്തപുരത്തും എറണാകുളത്തും കൊല്ലത്തും കോഴിക്കോട്ടും കണ്ണൂരിലുമൊക്കെ ഒരുക്കിയത്. സിന്തറ്റിക് ട്രാക്ക് എന്നും അസ്ട്രോടര്‍ഫെന്നും ഗെയിംസ് വില്ളേജെന്നുമൊക്കെ പറഞ്ഞുകേട്ടത് നമ്മുടെ സ്വന്തം മണ്ണില്‍ യാഥാര്‍ഥ്യമായി. നീന്തല്‍കുളവും വെലോഡ്രോമും ഇന്‍ഡോര്‍ സ്റ്റേഡിയവും ഒക്കെ രാജ്യാന്തര നിലവാരത്തിലുള്ളതായി.
വിവിധ കളികളുടെ ദേശീയ ഫെഡറേഷനുകള്‍ക്ക് സാരഥ്യം വഹിക്കുന്നവര്‍ നേരിട്ട് വന്ന് തന്നെ ‘എ പ്ളസ്’ മാര്‍ക്ക് നല്‍കിയ ഈ സ്റ്റേഡിയങ്ങള്‍ നാഷനല്‍ ഗെയിംസിനു പിന്നാലെ അതത് കളികളിലെ ദേശീയ-രാജ്യാന്തര മത്സരങ്ങള്‍ക്കും വേദിയാവാന്‍ പോവുകയാണ്.
ദേശീയമേളകളില്‍ കേരളം അതിന്‍െറ പ്രതാപകാലത്തേക്ക് തിരിച്ചുവരാന്‍ ഇനി ഒട്ടും കാത്തിരിക്കേണ്ടതില്ല. വിദേശങ്ങളില്‍പോലും കീര്‍ത്തിശോഭ പരത്തിയ കായികതാരങ്ങള്‍ക്ക് പിന്‍ഗാമികളായി എമ്പാടും പേര്‍ ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍ വരിനില്‍ക്കുന്നുവെന്നു ലോകം അറിയട്ടെ.
കേരളത്തിനു ഒരു സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ 43 വര്‍ഷം കാത്തിരുന്നിട്ടും അത് സഫലമാവുന്നത് കാണാതെയാണ് നൂറാം വയസ്സില്‍ കടന്നുപോയത്. അതേസ്ഥാനത്ത് ഇന്ത്യക്കാകെ അഭിമാനിക്കാവുന്നവിധം തിരുവനന്തപുരം കാര്യവട്ടത്ത് ഏക്കര്‍കണക്കിന് ഭൂമിയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പണിയാന്‍ നമുക്ക് കഴിഞ്ഞു. ഇങ്ങ് വടക്ക് ഒരു സ്റ്റേഡിയമെന്ന എല്ലാ സങ്കല്‍പങ്ങള്‍ക്കും അപ്പുറത്ത് കണ്ണൂര്‍ മുണ്ടയാട്ട് ഒരു സ്പോര്‍ട്സ് കോംപ്ളക്സിന് രൂപംനല്‍കാന്‍ നമുക്ക് സാധിച്ചു. അങ്ങനെ ജില്ലകള്‍ തോറും എത്രയെത്ര സൗകര്യങ്ങള്‍.
വേണമെങ്കില്‍ ചക്ക വേരിന്മേലും കായ്ക്കും എന്ന പഴമൊഴിയെ ന്യായീകരിച്ച് ഗെയിംസിന് മുമ്പും നാം പല കളിക്കളങ്ങളും ഒരുക്കിയെടുക്കുകയുണ്ടായി. 15 വര്‍ഷങ്ങള്‍ക്കുശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ മലബാര്‍ ഭാഗത്തെ ആദ്യത്തെ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളില്‍ ഒന്ന് തേഞ്ഞിപ്പലത്ത് നാം പുതുക്കിപ്പണിതു. സമുദ്രനിരപ്പില്‍ നിന്ന് 2800 അടി ഉയരത്തില്‍ വയനാട്ടിലെ കൃഷ്ണഗിരിയില്‍ നാമൊരു ഹൈ ഓള്‍ട്ടിറ്റ്യൂഡ് ക്രിക്കറ്റ് സ്റ്റേഡിയം പണിതു. ജനപ്രതിനിധികളും തദ്ദേശ ഭരണസ്ഥാപനങ്ങളും വിദ്യാര്‍ഥികളും തൊഴിലാളികളും ചേര്‍ന്ന് മഞ്ചേരിയില്‍ പയ്യനാട്ട് കെങ്കേമമായ ഒരു ഫുട്ബാള്‍ സ്റ്റേഡിയം ഉയര്‍ത്തി.
ക്രിക്കറ്റിന്‍െറ ഈറ്റില്ലമെന്ന പേര് അന്വര്‍ഥമാക്കിക്കൊണ്ട് തലശ്ശേരി വയലളത്ത് മനോഹരമായ ഒരു ക്രിക്കറ്റ് സ്റ്റേഡിയം പണിതു. തലശ്ശേരി ബ്രണ്ണന്‍ കോളജിലും കണ്ണൂര്‍ മാങ്ങാട്ട് പറമ്പിലും എന്നപോലെ തേഞ്ഞിപ്പലത്തും സിന്തറ്റിക് ട്രാക്കുകള്‍ ഉയരുന്നു.
അടുത്തതവണ ഗോവയില്‍ ദീപശിഖ ഉയരാന്‍ പാകത്തില്‍ ഇത്തവണ തിരുവനന്തപുരത്ത് കൊടിതാഴുന്നത് എത്ര മെഡലുകള്‍ക്ക് പുതിയ അവകാശികളുണ്ടായി എന്ന കണക്കെടുത്തുകൊണ്ടു മാത്രമാവരുത്. ഈ ഗെയിംസിന്‍െറ വിജയം, കേരളത്തില്‍ ഒരു കായിക സര്‍വകലാശാല സ്ഥാപിക്കുന്നതിനു അനുകൂല ഘടകമായിരിക്കുമെന്ന് തിരുവനന്തപുരത്തത്തെിയ കേന്ദ്ര സ്പോര്‍ട്സ് മന്ത്രി തന്നെ പ്രസ്താവിച്ചതിന്‍െറ വെളിച്ചത്തിലാവണം. ദേശീയ ഗെയിംസിന് ഒരുക്കിയ കളിക്കളങ്ങള്‍ അതിനുശേഷവും നമ്മുടെ കായികതാരങ്ങള്‍ക്ക് പ്രയോജനകരമായി രീതിയില്‍ സംരക്ഷിക്കുമെന്നു മുഖ്യമന്ത്രി നമുക്ക് ഉറപ്പുനല്‍കുകയും ചെയ്യുന്നു.
നാഷനലുകള്‍ വരട്ടെ വരാതിരിക്കട്ടെ, മെഡലുകള്‍ കിട്ടട്ടെ കിട്ടാതിരിക്കട്ടെ, രാഷ്ട്രീയ സംഘട്ടനങ്ങളും സാമുദായിക സംഘര്‍ഷങ്ങളും കയറൂരി നടക്കുന്ന ഒരു കാലഘട്ടത്തില്‍ നമ്മുടെ കൗമാരത്തിന് മറക്കാനും പൊറുക്കാനും കഴിയുന്ന, തിന്മകളെ നേരിടാന്‍ കഴിയുന്ന നാളെകള്‍ക്ക് കളികള്‍ ജന്മംനല്‍കട്ടെ.
ശേഷവിശേഷം
ഒളിമ്പിക്സിന്‍െറ പിതാവ് ബേറണ്‍ പിയറി ദ ക്യൂബന്‍തി പറഞ്ഞത് ജയിക്കലല്ല കളിക്കലാണ് പ്രധാനം എന്നാണ്.
എന്നാല്‍ നമ്മുടെ സംഘാടകരല്‍ പലരും അത് കേട്ടത്, പങ്കെടുക്കലല്ല, പങ്ക് പറ്റലാണ് കാര്യം എന്നത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.