ദേശീയ ബഹുമതികളുടെ രാഷ്ട്രീയം

പ്രഗല്ഭമതികളെ ദേശീയദിനങ്ങളില്‍ പുരസ്കാരങ്ങളും പട്ടങ്ങളും നല്‍കി ആദരിക്കുന്ന സമ്പ്രദായത്തെ ബഹുമാന പുരസ്സരം വീക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ, അവാര്‍ഡുദാനം, ആദരിക്കല്‍ ചടങ്ങ് എന്നിവക്ക് പാര്‍ട്ടിബന്ധം മാനദണ്ഡമാവാന്‍ പാടില്ല. ഇത്തവണ റിപ്പബ്ളിക്ദിന വേളയിലെ ബഹുമതിദാനങ്ങളില്‍ സര്‍ക്കാര്‍ ബി.ജെ.പിബന്ധങ്ങള്‍ക്ക് പരിഗണന നല്‍കി എന്നു പറയാതെവയ്യ. സ്വന്തക്കാര്‍ക്ക് അവാര്‍ഡുകള്‍ തരപ്പെടുത്തുന്ന വീഴ്ച നേരത്തേ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കും സംഭവിക്കുകയുണ്ടായി. ഇത്തരം പക്ഷപാതിത്വങ്ങളെ ശക്തമായി എതിര്‍ത്തവരായിരുന്നു നമ്മുടെ ഭരണഘടനാ ശില്‍പികള്‍. ഗാന്ധിയനായ ജയപ്രകാശ് നാരായണന്‍െറ പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ജനതാപാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍, അവാര്‍ഡുദാനങ്ങള്‍ നിര്‍ത്തിവെക്കുകപോലുമുണ്ടായി. ദേശീയ അവാര്‍ഡുദാന രീതിക്ക് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു തുടക്കംകുറിച്ചത്. പക്ഷേ, അന്ന് പ്രശസ്തിഫലകങ്ങള്‍ നല്‍കുന്ന സമ്പ്രദായം മാത്രമാണ് അവലംബിക്കപ്പെട്ടത്. പണം നല്‍കപ്പെട്ടിരുന്നില്ല. ബഹുമതികളുടെ മൂല്യം പണംകൊണ്ട് അളന്ന് നിര്‍ണയിക്കാനാവില്ളെന്ന വിശ്വാസം അക്കാലത്ത് സര്‍വര്‍ക്കും ഉണ്ടായിരുന്നു. ബഹുമതികളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാനും നെഹ്റു ശ്രമിച്ചില്ല. അവാര്‍ഡുകളെ ഭാവിയില്‍ രാഷ്ട്രീയതാല്‍പര്യങ്ങള്‍ അപഹരിക്കുമെന്ന് ഒരിക്കലും അദ്ദേഹം സങ്കല്‍പിച്ചുകാണില്ല.

നെഹ്റു ആഭ്യന്തരമന്ത്രാലയം കൈകാര്യംചെയ്ത സന്ദര്‍ഭം എന്‍െറ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട്. അഞ്ചു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ദേശീയ അവാര്‍ഡുദാന ചുമതല ആഭ്യന്തര മന്ത്രാലയത്തിന്‍േറതായിരുന്നു. മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയാകട്ടെ, കൃത്യാന്തരബാഹുല്യങ്ങളാല്‍ അവാര്‍ഡുകളുമായി ബന്ധപ്പെട്ട ചുമതല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് കൈമാറി. അങ്ങനെ അന്ന് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ തസ്തികയില്‍ സേവനംചെയ്യുന്ന എന്‍െറ ശിരസ്സില്‍ അവാര്‍ഡ് നിര്‍ണയ ദൗത്യം വന്നുവീഴുകയും ചെയ്തു. അവാര്‍ഡിന് യോഗ്യരായ പ്രഗല്ഭരുടെ പട്ടിക ഞാന്‍ കണ്ടത്തെി തയാറാക്കണം. വല്ലപ്പോഴും നെഹ്റു ഒന്നോ രണ്ടോ വ്യക്തികളെ നിര്‍ദേശിച്ചെന്നിരിക്കും. പട്ടിക തയാറാക്കി ഞാന്‍ ഡെപ്യൂട്ടി സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് അത് ആഭ്യന്തരമന്ത്രിയുടെ കൈകളിലത്തെും. വലിയ തിരുത്തലുകളില്ലാതത്തെന്നെ എന്‍െറ പട്ടിക അംഗീകരിക്കപ്പെട്ടു.

ബഹുമതികള്‍ക്കായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള പ്രശംസാപത്രം തയാറാക്കല്‍ വിഷമംപിടിച്ച പണിയായിരുന്നു. അര്‍ഹരായ പ്രമുഖരുടെ വ്യക്തിഗത വിശേഷങ്ങള്‍ ശേഖരിക്കുക എളുപ്പമായിരുന്നില്ല. ഓരോരുത്തരും ഏതു മേഖലയിലാണോ വിശിഷ്ട സേവനങ്ങള്‍ അര്‍പ്പിച്ചത്, ആ മേഖലയെ സംബന്ധിച്ച സാമാന്യ ധാരണ ഇല്ലാതിരുന്നാല്‍ പ്രശംസാപത്രം അബദ്ധപഞ്ചാംഗമാകും. അതിനാല്‍, പര്യായനിഘണ്ടു മുതല്‍ സുഹൃത്തുക്കളുടെ വരെ സഹായം തേടിയായിരുന്നു ഞാന്‍ ആ ദൗത്യം കുഴപ്പങ്ങളില്ലാതെ നിര്‍വഹിച്ചിരുന്നത്.
എന്നാല്‍, ഒരിക്കല്‍ കൗതുകജനകമായ ഒരബദ്ധം സംഭവിച്ചത് ഓര്‍മിക്കുന്നു. ബഹുമതിക്കായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അക്കാലത്ത് ഗസറ്റ് വഴി വിജ്ഞാപനംചെയ്തിരുന്നു. രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദ് ഒരിക്കല്‍ മിസ് ലസാറസ് എന്ന ഒരു സ്ത്രീയുടെ പേര് ദേശീയ ബഹുമതിക്കായി നിര്‍ദേശിച്ചു.

വിദ്യാഭ്യാസ പ്രവര്‍ത്തന മേഖലയിലെ മികവുമൂലം പ്രശസ്തി നേടിയ ലസാറസ് എന്നൊരു സ്ത്രീ അക്കാലത്ത് ഡല്‍ഹിയിലുണ്ടായിരുന്നു. രാഷ്ട്രപതി നിര്‍ദേശിച്ചത് ഈ ലസാറസിനെ ആകുമെന്ന ധാരണയില്‍ അവരുടെ പേരും ചെറിയ കുറിപ്പും ഗസറ്റില്‍ ചെയ്യപ്പെട്ടു. വിജ്ഞാപനം കണ്ട രാജേന്ദ്രപ്രസാദ് ക്രുദ്ധനായി. മറ്റൊരു ലസാറസിനെ ആയിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. ആസ്ത്മരോഗവുമായി ബന്ധപ്പെട്ട് തന്നെ ശുശ്രൂഷിച്ച നഴ്സ് ലസാറസിനെ! ഞാനും സഹപ്രവര്‍ത്തകരുമെല്ലാം അത്യധികം അസ്വസ്ഥരായി. തെറ്റായ വ്യക്തിക്ക് -അഥവാ രാഷ്ട്രപതി നിര്‍ദേശിച്ച വ്യക്തിക്ക് പകരം മറ്റൊരാള്‍ക്ക് -ബഹുമതി സമ്മാനിക്കപ്പെടാന്‍ പോകുന്നു. വിജ്ഞാപനം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ‘അനര്‍ഹയായ’ ലസാറസിനെ മാറ്റി ഉദ്ദിഷ്ട ലസാറസിന് ബഹുമതി ചാര്‍ത്തുന്നത് പന്തികേടാകില്ളേ? ഒടുവില്‍ പോംവഴി കണ്ടത്തെി. ബഹുമതി ഏറ്റുവാങ്ങാന്‍ രണ്ട് ലസാറസുമാരെയും ക്ഷണിക്കുക. അങ്ങനെ ഒരേ പേരുള്ള ഇരു മഹിളാമണികളും എത്തി പ്രശംസാഫലകങ്ങള്‍ സ്വീകരിച്ചപ്പോള്‍ മാത്രമാണ് ഞങ്ങളില്‍ പലര്‍ക്കും ശ്വാസം നേരെവീണത്.

അമേരിക്കയിലെ ഹോട്ടല്‍വ്യവസായി സന്ത് സിങ് ചത്വാലിന് രണ്ടുവര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ പത്മഭൂഷണ്‍ സമ്മാനിച്ചത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അയാളുടെ ക്രിമിനല്‍ പശ്ചാത്തലമായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍, സന്ത് സിങ് ഇന്ത്യക്കുവേണ്ടി വിദേശരാജ്യങ്ങളില്‍ മികച്ച സേവനങ്ങള്‍ നടത്തുന്നതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നടപടിയെ സാധൂകരിച്ചു. ധ്യാന്‍ചന്ദിന് നല്‍കാതെ സചിന്‍ ടെണ്ടുല്‍കറിന് ഭാരതരത്നം പ്രഖ്യാപിക്കപ്പെട്ടപ്പോഴും വിവാദങ്ങള്‍ ഉയര്‍ന്നു. ഏറെ വൈകി ലഭിച്ചതിനാല്‍ മില്‍ഖാ സിങ് പത്മഭൂഷണ്‍ നിരാകരിക്കുകയുണ്ടായി. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അവാര്‍ഡ് നിര്‍ണയിക്കാന്‍ യോഗ്യരല്ളെന്ന വാദത്തോടെ ചരിത്രകാരി റൊമീല ഥാപ്പറും പത്മ അവാര്‍ഡ് നിരാകരിച്ചു.

ദേശീയ അവാര്‍ഡുനിര്‍ണയങ്ങളില്‍ ഇങ്ങനെ ധാരാളം താളപ്പിഴകള്‍ അരങ്ങേറുന്നു എന്നാണ് അനുഭവം. അവാര്‍ഡുകളില്‍ രാഷ്ട്രീയ താല്‍പര്യം കലരുമ്പോള്‍ അവാര്‍ഡിന്‍െറ ലക്ഷ്യങ്ങള്‍തന്നെ അട്ടിമറിക്കപ്പെടുന്നു. യോഗ്യതയും അര്‍ഹതയുമാകണം അവാര്‍ഡുനിര്‍ണയത്തിലെ മുഖ്യപരിഗണനകള്‍. എന്നാല്‍, അവ പരിഗണിക്കപ്പെടുന്നില്ളെന്ന പരാതി ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏതാനും വ്യക്തികള്‍ മാത്രം ഇത്തരം ദൗത്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അപാകതകള്‍ സംഭവിക്കുമെന്ന് തീര്‍ച്ച. അതിനാല്‍, പ്രതിപക്ഷ നേതാവുകൂടി ഉള്‍പ്പെടുന്ന സമിതിക്കാകണം ഇത്തരം അവാര്‍ഡുകള്‍ നിശ്ചയിക്കാന്‍ അധികാരം നല്‍കേണ്ടത്. ന്യൂനപക്ഷ, വനിതാ പ്രതിനിധികളെ സമിതിയില്‍ ചേര്‍ക്കുന്നതും ഉചിതമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.