നമ്മുടെ ഏറ്റവും ശക്തമായ ഭയങ്ങളിലൊന്ന് ‘കെമിക്കൽസ്’ എന്ന പേരിട്ടു വിളിക്കുന്ന രാസ പദാർഥങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകമെമ്പാടും കെമിക്കൽ ഭയം വ്യാപകമാണ്; അത ് സ്വന്തം നിലയിൽ വിശാലമായ കെമിക്കൽ-ഭയ വ്യവസായം കെട്ടിപ്പടുത്തിട്ടുമുണ്ട്. ഇന്ത്യയ ിൽ, പ്രത്യേകിച്ച് കേരളത്തിൽ നാം എന്തിലും ഗൂഢാലോചന, ഉപജാപം എന്നിവ കണ്ടെത്താൻ നിരന ്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ഭക്ഷണത്തിലുംനാം ഉപയോഗിക്കുന്ന മറ്റുൽപന്ന ങ്ങളിലും വായുവിലും വെള്ളത്തിലും കെമിക്കലുകൾ ചേർത്ത് അജ്ഞാതരായ ചില കേന്ദ്രങ്ങളും ഗ ൂഢസംഘങ്ങളും നമ്മുടെ ആരോഗ്യം നശിപ്പിക്കുകയും ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയു ം ചെയ്യുന്നതായാണ് നമ്മുടെ സങ്കൽപം.
നാളിതുവരെ ഇത്തരം കെമിക്കലുകൾ ഉയർത്തുന്ന രോ ഗങ്ങൾ കൃത്യമായി കണ്ടെത്താനാവാത്തതും നമ്മുടെ ആരോഗ്യനില ഓരോ ദശകം കഴിയുംതോറും മെച് ചപ്പെട്ടുവരുന്നതും കെമിക്കൽ-ഭയത്തിനെതിരായ തെളിവുകളാണെന്നകാര്യം നാം വിസ്മരിക ്കുന്നു. യഥാർഥത്തിൽ എന്താണ് കെമിക്കലുകൾ എന്ന അന്വേഷണം പോലും എങ്ങും എത്തുന്നില്ല. നാം ജീവിക്കുന്ന വായുവും നമ്മുടെ കെട്ടിടങ്ങളും റോഡും ഭക്ഷണവും നമ്മുടെതന്നെ ശരീരവും ഒക്കെ കെമിക്കലുകൾ അല്ലാതെ മറ്റെന്താണ്?
കെമിക്കൽ ഭയം അഥവാ കീമോഫോബിയ പ്രചരിപ്പിക്കുന്നവർ നാം നിത്യേന ഇടപെടുന്നതും നമ്മുടെ ദൃഷ്ടിയിൽ കാണപ്പെടുന്നതും പ്രകൃതിയിൽ ലഭ്യമായതും ഒന്നും തന്നെ കെമിക്കലുകൾ അല്ലെന്ന് ഉറപ്പിച്ചുപറയുന്നു. ഉപ്പും പുളിയും കർപ്പൂരവും മാത്രമല്ല, തേയില, പഞ്ചസാര, പുകയില എന്നിവയും കെമിക്കലല്ല. പ്രകൃതിയിൽ ലഭ്യമായതിൽ കെമിക്കലുകൾ തീരെയില്ലെന്നാണവർ മനസ്സിലാക്കുന്നത്. കൃഷി, വിപണനം, കമ്പോളം തുടങ്ങിയ മേഖലകളിൽ മാത്രമാണ് കെമിക്കലുകൾ എന്നാണ് മനസ്സിലാക്കപ്പെടുന്നത്. വളങ്ങൾ, കീടനാശിനികൾ എന്നിവയിലും ഉൽപന്നങ്ങൾ സംഭരിച്ചുവെക്കാനും കേടില്ലാതെ ട്രാൻസ്പോർട്ട് ചെയ്യാനും വേണ്ടിവരുന്ന സാങ്കേതിക വിദ്യകളിലും കെമിക്കലുകൾ ഉണ്ടത്രേ. ഇത്തരം അതിലളിത ചിന്തകളാണ് കപടശാസ്ത്രത്തിെൻറ അടിസ്ഥാനം.
അമിതവും അതിരുകടന്നതുമായ കീമോഫോബിയ സമൂഹത്തിെൻറ സുസ്ഥിര വികസനത്തിനെ പിന്നോട്ടുവലിക്കും എന്നതിനാൽ അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. ആധുനിക വൈദ്യശാസ്ത്രം, ആധുനിക കൃഷി എന്നിവ മാരകമാണെന്ന ധാരണ പരക്കുന്നത് സമൂഹത്തിനുതന്നെ ദോഷമായി ഭവിക്കും. സത്യത്തിൽ ഇന്ന് നാം കാണുന്ന ഓർഗാനിക് കൃഷി ബിസിനസും പാരമ്പര്യ നാട്ടുചികിത്സകളും കെമിക്കൽ ഫോബിയയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. നാം ശ്രദ്ധിക്കുന്നില്ലെങ്കിലും ആയിരം കോടിയിലധികം രൂപയാണ് കേരളത്തിൽ ഇതിെൻറ ബിസിനസ് വ്യാപ്തി. പൊതുവെ സർക്കാർ നിയന്ത്രണമൊന്നുമില്ലാത്ത ആരാധനാലയങ്ങളിൽപോലും എന്തെങ്കിലും തരത്തിൽ സാമൂഹിക പ്രതിബദ്ധതയും നിയന്ത്രണവും നിലവിലുണ്ട്. ഇതൊന്നുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്ന രംഗമാണ് കപടവൈദ്യശാസ്ത്രം; അതിെൻറ നിലനിൽപാകട്ടെ കീമോഫോബിയയിലും.
പ്രഫസർ ഗോർഡൻ ഗ്രിബിൾ കീമോഫോബിയയുടെ ചരിത്രം പഠനവിഷയമാക്കിയിട്ടുണ്ട്. അദ്ദേഹത്തിെൻറ അഭിപ്രായത്തിൽ കീമോഫോബിയയുടെ നാഴികക്കല്ലുകൾ വ്യക്തമാണ്. റേച്ചൽ കാർസൺ രചിച്ച ‘മൂകവസന്തം’ (സൈലൻറ് സ്പ്രിങ്) എന്ന പുസ്തകം അമിതമായ കീടനാശിനികൾ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചായിരുന്നെങ്കിലും കീമോഫോബിയ വലിയരീതിയിൽ തൊടുത്തു വിടാൻ കാരണമായി. മറ്റൊരു സുപ്രധാനസംഭവം ഭോപാൽ വാതകച്ചോർച്ചയും മരണങ്ങളുമാണ്. ഇതോടെ, മനുഷ്യനിർമിതമായ രാസപദാർഥങ്ങൾ കെമിക്കൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പ്രത്യേകിച്ചും, ഭക്ഷണത്തിനും ആരോഗ്യത്തിനും ആവശ്യമുള്ളവയാണ് ആക്രമിക്കപ്പെട്ടത്. രണ്ടു ചിത്രങ്ങളും കീമോഫോബിയക്ക് കാരണമായിട്ടുണ്ട്; വിയറ്റ്നാം യുദ്ധകാലത്തെ ഓടുന്ന പെൺകുട്ടിയും ബഹിരാകാശത്തുനിന്നെടുത്ത ബ്ലൂ മാർബിൾ എന്ന ഭൂമിയുടെ ചിത്രവും. വിഷവാതകങ്ങൾ മനുഷ്യനിൽ ഏൽപിക്കുന്ന കെടുതിയുടെ ചിഹ്നമായി പെൺകുട്ടി മാറി.
തുടർച്ചയായ കെമിക്കൽ വ്യാപനത്തിൽനിന്ന് നമ്മുടെ ഭൂമിക്ക് വരാൻ സാധ്യതയുള്ള ആഘാതമാണ് ഭൗമചിത്രം ഓർമിപ്പിച്ചത്. അമേരിക്കയിലെ ശാസ്ത്രവും ആരോഗ്യവും പര്യവേക്ഷണം നടത്തുന്ന സമിതി അഭിപ്രായപ്പെടുന്നത്, കീമോഫോബിയ ഇന്നൊരു പകർച്ചവ്യാധി സമാനമായി വളർന്നിരിക്കുന്നു എന്നാണ്. ഫിലിപ് അബേൽസൺ എന്ന ഗവേഷകൻ, ശാസ്ത്രപഠനങ്ങൾതന്നെ ഇതിനു വഴിയൊരുക്കുന്നതെങ്ങനെയെന്ന് പറയുന്നു. ഒരു പ്രത്യേക തന്മാത്ര അർബുദ മുണ്ടാക്കുമോ എന്ന പഠനങ്ങൾ നടത്തുമ്പോൾ പരീക്ഷണ മൃഗങ്ങളിൽ അമിതമായ അളവിലാണ് രാസവസ്തു കടത്തിവിടുന്നത്; ഈ അളവുകളിൽ അർബുദംഉണ്ടായാൽത്തന്നെ അതിെനക്കാൾ നൂറിലൊരംശം മാത്രം ഉള്ളിൽ ചെല്ലുന്ന മനുഷ്യർക്ക് കാൻസർ സാധ്യയില്ല. അതുപോലെ അതിസൂക്ഷ്മമായ അളവിൽപോലും നമ്മുടെയുള്ളിൽ കയറിയ തന്മാത്രകളെ കണ്ടെത്താൻ വിധം ശാസ്ത്രം പുരോഗമിച്ചിട്ടുണ്ട്. അതായത്, അന്തരീക്ഷത്തിലോ കൃഷിയിലോ കടന്നുകൂടിയ സൂക്ഷ്മമായ അളവിലെ തന്മാത്രകളെ കണ്ടെത്തിയെന്നുവെച്ച് അവ ആരോഗ്യപ്രശ്നമുണ്ടാകാനുള്ള ഹേതുവാകില്ല.
രാസവസ്തുക്കൾ സുരക്ഷിതമല്ലെന്ന് കരുതുന്നവർ ഉയർത്തുന്ന വാദങ്ങൾ ഇവയാണ്. കെമിക്കലുകൾ ജലസ്രോതസ്സുകളിലും മണ്ണിലും കടന്ന് പരിസ്ഥിതിയെ മലിനപ്പെടുത്തുന്നു. അവിടെനിന്നു രസതന്മാത്രകൾ നമ്മുടെ ഭക്ഷ്യവസ്തുക്കളിൽ കടന്ന് അർബുദം, ജീർണ്ണതാരോഗങ്ങൾ എന്നിവക്ക് കാരണമാകുന്നു. മനുഷ്യ ശരീരത്തിൽ കിടക്കുന്നതുമൂലം, അടുത്ത തലമുറയിലേക്കും ജനിതകരോഗങ്ങളായി ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നു. കെട്ടുകഥയാണെങ്കിലും കേൾക്കുമ്പോൾ എന്തോ വാസ്തവമുണ്ടെന്ന തോന്നൽ ഉളവാക്കാൻ ഇത്തരം കഥകൾക്ക് കഴിയുന്നു. അതാണ് അതിലടങ്ങിയിരിക്കുന്ന ബിസിനസ് സാധ്യത. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത എത്രയുണ്ട് എന്ന് അന്വേഷിക്കേണ്ടതുണ്ട്.
നമുക്ക് വിയറ്റ്നാമിനെ സങ്കൽപിക്കാം. 1960കളിൽ (’70 കളുടെ ആരംഭത്തിലും) ഏതാണ്ട് ഒമ്പതു വർഷം വിയറ്റ്നാം ഭൂപ്രദേശത്ത് അമേരിക്ക വ്യാപകമായി രാസായുധം പ്രയോഗിക്കുകയുണ്ടായി. സസ്യജാലങ്ങൾ നശിക്കാനുള്ള വിഷങ്ങളാണ് വിമാനത്തിൽനിന്ന് സ്പ്രേയായി ചെയ്തത്. അനേക വർഷങ്ങൾ നീണ്ടുനിന്ന യുദ്ധമുറയിൽ ലോകത്തിനു അന്ന് പരിചിതമായിരുന്ന ഏറ്റവും വിഷമൂല്യമുള്ള ഏജൻറ് ഓറഞ്ച് എന്ന രാസവസ്തുവും ഉണ്ടായിരുന്നു. ലഭ്യമായ കണക്കനുസരിച്ചു, 1.3 കോടി ഗാലൻ ഏജൻറ് ഓറഞ്ചും 0.7 കോടി ഗാലൻ മറ്റു വിഷവസ്തുക്കളുമാണ് സ്പ്രേ ചെയ്തത്. സസ്യങ്ങളും കൃഷിയും വനങ്ങളിലെ പച്ചിലച്ചാർത്തും ഒക്കെ നശിച്ചു. അമ്പതു വർഷങ്ങൾക്കു ശേഷം ഇന്നും വിറ്റ്നാമിൽ വെള്ളത്തിലും മണ്ണിലും വിഷവസ്തുക്കളുടെ അമിത സാന്നിധ്യമുണ്ട്. ഇതിൽ ആദ്യകാലങ്ങളിൽ വിഷം നേരിട്ട് ഉള്ളിലെത്തിയവരിൽ ഉദ്ദേശം നാലു ലക്ഷം പേര് മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. നാമിവിടെ പരിഗണിക്കേണ്ടത് ഭക്ഷണം, ജലം, വായു എന്നിവയിലൂടെ വിഷത്തിെൻറ അംശങ്ങൾ ശരീരത്തിലെത്തിയവരെക്കുറിച്ചാണ്.
അവരിൽ ധാരാളം പേർക്ക് രോഗങ്ങളുണ്ടായെന്നും അവരുടെ സന്താനങ്ങൾക്ക് ജനിതക രോഗങ്ങൾ ഉണ്ടാകുന്നുണ്ടെന്നും പറഞ്ഞിരുന്നു. ധാരാളം പേർ ഇങ്ങനെ അവകാശപ്പെട്ടിരുന്നെങ്കിലും പഠനങ്ങൾ ഇത് ശരിവെക്കുന്നതായിരുന്നില്ല. പഠനങ്ങൾ അവലോകനം ചെയ്തപ്പോൾ കണ്ടത് ജന്മനാലുള്ള വൈകല്യങ്ങളും ദീർഘകാല രോഗങ്ങളും കർശനമായ നിരീക്ഷണത്തിനു വിധേയമാക്കുമ്പോൾ അൽപംമാത്രമായ വ്യത്യാസമാണ് കാണാനായത്. ഇത് ശരിവെക്കുന്നതാണ് വിയറ്റ്നാം ജനതയുടെ സാമൂഹികാരോഗ്യ നിലവാരം. 2017 കണക്കുകൾ പ്രകാരം സ്ത്രീകളുടെ ആയുർദൈർഘ്യം 79.2ഉം പുരുഷന്മാരുടേത് 70.0ഉം ആണ്. ശിശുമരണ നിരക്ക് 10.4, അഞ്ചാം പിറന്നാളിന് മുമ്പുള്ള മരണനിരക്ക് 13.1 എന്നിങ്ങനെ. നാം ഒാർക്കേണ്ടത്, ഇത് ഇന്ത്യയുടെ ആരോഗ്യനിലവാരത്തെക്കാൾ വളരെ മുന്നിലാണ് എന്നതാണ്. വിയറ്റ്നാം ജനതയുടെ ദീർഘകാല രോഗങ്ങൾ, അംഗപരിമിതി, മരണകാരണങ്ങൾ എന്നിവ പരിശോധിച്ചാൽ അവ മറ്റേതൊരു മെച്ചപ്പെട്ട നിലവാരമുള്ള രാജ്യത്തോടും കിടപിടിക്കുന്നു. അതായത്, വിഷവസ്തുക്കൾ 60കളിൽ നേരിട്ട് സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങൾ മാറ്റിവെച്ചാൽ, രാസവസ്തുക്കളുടെ അവശിഷ്ടം രോഗങ്ങൾക്ക് കാരണമാകുന്നിെല്ലന്ന് കാണാം.
കീമോഫോബിയ നാടിെൻറ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായി കാണേണ്ടതുണ്ട്. മാത്രമല്ല, ഇത് കപടശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രാവബോധം ഇല്ലാതാക്കുകയും ചെയ്യും. വ്യാജചികിത്സയും ഭക്ഷണസാമഗ്രികളോടുള്ള അവസാനിക്കാത്ത സംശയത്തിനും കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.