ഇതു ബംഗാൾ. വർഗീയാഗ്നി പടർത്തി മുതലെടുപ്പ് നടത്താനുള്ള കുടിലമനസ്കരുടെ കുത്സിത നീക്കങ്ങൾ ഇവിടെ വിജയം വരിക്കില്ല. ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ ഹിംസയും അസഹിഷ്ണുതയും പടരുേമ്പാൾ, മുസ്ലിംകളും ഹിന്ദുക്കളും തോൾചേർന്നുനിന്ന് അത്തരം ഹീനതന്ത്രങ്ങളെ ഇവിടെ നിലംപരിശാക്കിയ കഥയാണ് നോർത്ത് 24 പർഗാനാസ് എന്ന ബംഗാളിലെ അതിർത്തി ജില്ലക്കു പറയാനുള്ളത്. വർഗീയാന്ധ്യം ബാധിച്ച സംഘ്പരിവാറിെൻറ ആസൂത്രിത ചുവടുവെപ്പുകളെ തകർക്കാനുള്ള ശ്രമങ്ങൾക്ക് അവർ െഎക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു.
ഗർഹണീയമായ ഒരു ചിത്രം ഫേസ്ബുക് വഴി പോസ്റ്റ് ചെയ്യെപ്പട്ടതായിരുന്നു ദിവസങ്ങൾക്കുമുമ്പ് ജില്ലയിലെ ബാദുരിയ മേഖലയിൽ വർഗീയ സംഘർഷത്തിന് വഴിവെച്ചത്. ഫേസ്ബുക്കിൽ പോസ്റ്റിട്ട ഹിന്ദു യുവാവിെൻറ വീട് ആക്രമിക്കാൻ എത്തിയ സംഘത്തിൽനിന്ന് അയാളെ രക്ഷിച്ചത് അയൽവാസിയായ അമീറുൽ ഹഖ് ആയിരുന്നു.
മേഖലയിലെ ഒരു അഗ്നിശമന സൈനികൻ എന്നോടുപറഞ്ഞത് ഇപ്രകാരം: ‘സാമുദായിക സംഘർഷത്തിന് കാരണക്കാർ പ്രദേശവാസികൾ ആയിരുന്നില്ല. പുറമെനിന്ന് എത്തിയവരാണ് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചത്. പ്രദേശവാസികളാകെട്ട, മതഭേദമേന്യ പരസ്പരം സഹായിക്കുകയായിരുന്നു. ഇടത്തരക്കാരും താഴ്ന്ന വരുമാനക്കാരുമാണ് ഇവിടത്തുകാർ. ആക്രമണങ്ങൾ അഴിച്ചുവിടുന്നതിലൊന്നും അവർക്കൊട്ടും താൽപര്യമില്ല.’
ബാദുരിയ നിവാസികളായ ഷേബാദാസ്, ഫഹ്മിദ ബീഗം എന്നീ രണ്ട് സ്ത്രീകൾ പ്രകടിപ്പിച്ചതും ഇതേ വിചാരഗതികൾ തന്നെ. ‘‘ആക്രമണങ്ങളേക്കാൾ പ്രാധാന്യമുള്ള നിരവധി കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട് ഞങ്ങൾക്ക്’’ ഫഹ്മിദ ബീഗം വ്യക്തമാക്കി. മൂന്ന് കുട്ടികളുടെ മാതാവാണവർ.
‘‘ഇത്തരം അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ ഇവിടെ നടന്നിരുന്നില്ല. ഞങ്ങൾ തോളോടു തോൾ ചേർന്ന് ഒരുമയിൽ കഴിയുന്നു. ഇൗദും ദുർഗാഷ്ടമിയും ഒന്നിച്ചാഘോഷിക്കുന്നു. കുടിലതാൽപര്യങ്ങളുമായി പുറത്തുനിന്ന് എത്തുന്നവരുടെ വാക്കുകൾ ഞങ്ങൾ എന്തിനു മാനിക്കണം.’’ റിക്ഷാവണ്ടിയുമായി ഉപജീവനം തേടുന്ന റഹീം ശൈഖിേൻറതാണ് ഇൗ വാക്കുകൾ.
ബറാസത്ത് ഗ്രാമത്തിലെ ജനങ്ങൾ നടത്തിയ സമാധാന റാലി ശ്രദ്ധേയമായിരുന്നു. മുസ്ലിംകളും ഹിന്ദുക്കളും ഒന്നിച്ചണിനിരന്ന ആ റാലി ബാദുരിയ റെയിൽവേ സ്റ്റേഷനിലെത്തിയാണ് പിരിഞ്ഞുപോയത്. സമാധാനഭംഗമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് അവർ ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്തു. വർഗീയ സംഘർഷം ഉടലെടുത്ത ഉടൻ സമുദായ സൗഹാർദ റാലി നടത്താൻ പ്രദേശത്തെ ജനങ്ങൾ തീരുമാനിക്കുകയായിരുന്നു. ‘‘സമൂഹമാധ്യമങ്ങൾ വഴി ആ തീരുമാനം പോസ്റ്റ് ചെയ്തപ്പോൾ അതിശയിപ്പിക്കുന്നതായിരുന്നു പ്രതികരണങ്ങൾ. ആ നല്ല ആശയവുമായി സഹകരിക്കാമെന്ന വാഗ്ദാനവുമായി നിരവധി പേരാണ് രംഗപ്രവേശം ചെയ്തത്.’’ റാലിയുടെ സംഘാടകരിലൊരാളായ റബീൻ ദാസ് ആ അനുഭവം വിവരിച്ചു. ബംഗാളിെൻറ മുഖം വികൃതമായി ചിത്രീകരിക്കുകയാണ് വർഗീയവാദികളുടെ ലക്ഷ്യം. ഞങ്ങൾക്കിടയിൽ ഭിന്നത വളർത്തി ഞങ്ങളെ ദുർബലപ്പെടുത്താനാണ് അവർ ആഗ്രഹിക്കുന്നത്. ആ കെണി തിരിച്ചറിയാൻ സാധിക്കുന്നതിനാൽ ഞങ്ങളാരും അതിൽ വീഴുന്ന പ്രശ്നമില്ല’’ -മസ്ഉൗദ് ഖാൻ ഇങ്ങനെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘‘നേരേത്ത ഇംഗ്ലീഷുകാർ പയറ്റിയ തന്ത്രമാണത്. ഇൗ വിഭജനതന്ത്രത്തിനുവേണ്ടി ദുഷ്ടശക്തികൾ ഭീമമായ തോതിൽ പണമിറക്കുകയും ചെയ്യുന്നു’’ -പലചരക്ക് കച്ചവടക്കാരനായ മസ്ഉൗദ് വിശദമാക്കി. ‘‘ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് എത്തിയാണ് എെൻറ കടയിൽനിന്ന് സാധനങ്ങൾ വാങ്ങാറുള്ളത്. അവർ ഒരുമിച്ച് പത്രങ്ങൾ വായിക്കുന്നു. അവർ തമ്മിൽ ഒരുവിധ അകൽച്ചയോ പിണക്കങ്ങളോ ഇല്ല. ഞങ്ങളുടെ മുൻ തലമുറയും സൗഹാർദപൂർവമായിരുന്നു ജീവിച്ചിരുന്നത്. അപ്പോൾ പുറമെ നിന്നെത്തുന്ന ഏതെങ്കിലും കുബുദ്ധികൾ വർഗീയവിദ്വേഷം പടർത്താൻ പരിശ്രമിക്കുന്നപക്ഷം അത് വിജയിക്കാൻ പോകുന്നില്ല’’ -മറ്റൊരു കച്ചവടക്കാരനായ സജൽ ബർവെയുടേതാണ് ഇൗ വിലയിരുത്തൽ.
കഴിഞ്ഞ ദിവസമുണ്ടായ ഒരു സംഭവം ഞാനുമായി അദ്ദേഹം പങ്കുവെച്ചു. സംഘർഷം കുത്തിപ്പൊക്കാൻ ലക്ഷ്യമിട്ട് പുറമെനിന്നെത്തിയ രണ്ടു മുസ്ലിം യുവാക്കളെ ഇവിടത്തെ മുസ്ലിംകൾ ഒത്തുചേർന്നു ആട്ടിയോടിച്ചു. അതേസമയം, പ്രദേശത്തെ എം.എൽ.എയായ ദീപേന്ദു ബിശ്വാസിെൻറ അഭാവത്തിൽ ജനങ്ങൾ ഒന്നടങ്കം ശക്തമായ അമർഷം രേഖപ്പെടുത്തുകയുണ്ടായി. സംഭവസ്ഥലത്തേക്ക് തിരിഞ്ഞു നോക്കാതിരുന്ന ആ എം.എൽ.എയെ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. വൈകിമാത്രം സംഘർഷസ്ഥലം സന്ദർശിച്ച എം.എൽ.എയെ ജനക്കൂട്ടം െഘരാവോ ചെയ്തു.
‘ശാന്തി ബാഹിനി’ എന്ന പേരിൽ ഒരു സമാധാന സംഘത്തിന് രൂപംനൽകി സംഘർഷം ആവർത്തിക്കാതിരിക്കാനുള്ള നിർദേശമാണ് മുഖ്യമന്ത്രി മമത നൽകുന്നത്. അപരിചിതരായ വ്യക്തികളെ പ്രദേശത്തു കണ്ടാൽ അധികൃതർക്കു വിവരം നൽകുക എന്നതാണ് ശാന്തി ബാഹിനിയുടെ പ്രധാന ദൗത്യം. ഹിംസക്കും വിദ്വേഷ പ്രചാരണങ്ങൾക്കും വർഗീയതക്കും ബംഗാളിൽ പ്രസക്തിയില്ലെന്ന് നോർത്ത് 24 ഫർഗാന ജില്ലയിലെ ജനങ്ങൾ മതമൈത്രിയുടെ ഉജ്ജ്വല മാതൃക രചിച്ചുകൊണ്ട് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.