പഴയ ഡൽഹിയിലെ ഹോസ് ഖാസി പ്രദേശത്ത് പൊട്ടിപ്പുറപ്പെടാമായിരുന്ന വർഗീയസംഘ ർഷം െപാലീസും സമുദായനേതാക്കളും ഭരണകൂടവും ഒന്നിച്ചുചേർന്ന കൂട്ടായ പ്രയത്നത്തില ൂടെ അണക്കാൻ കഴിഞ്ഞതോടെ ഒരു സംശയം പലരും ഉന്നയിച്ചു: രാജ്യത്തെ മറ്റു സംഘർഷസാധ്യത സ് ഥലങ്ങളിൽ ഭരണകൂടത്തിന് എന്തുകൊണ്ട് കലാപം തടയാൻ കഴിയുന്നില്ല? കലാപം ഉണ്ടാകാ ൻ ‘വിടുകയും’ നൂറുകണക്കിനാളുകൾ അംഗവിഹീനരും ഭവനരഹിതരുമാകുന്നിടത്തോളം അത് ക ത്തിപ്പടരാൻ അനുവദിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? പൊലീസ് വെറും കാഴ്ചക്കാരാ യി നോക്കിനിൽക്കുകയോ ചിലപ്പോൾ പക്ഷംപിടിക്കുകയോ ചെയ്യുന്നതുകൊണ്ട് തുടർന്നുപോ കുന്ന കലാപത്തിൽ സാമൂഹികമായും സാമ്പത്തികമായും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ നിരപരാധരും സ്ത്രീകളും കുഞ്ഞുങ്ങളും അതിക്രൂരമായി ഇരയാക്കെപ്പടുന്ന ദുരന്തം എങ്ങനെ സംഭവിക്കുന്നു?
ഇത് ആലോചിക്കുേമ്പാൾ മുെമ്പാരു അഭിമുഖത്തിൽ ഗുജറാത്തിലെ ആദ്യ വിസിൽ േബ്ലാവറായ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാർ പറഞ്ഞത് ഒാർമയിൽ തെളിഞ്ഞു. െപാലീസും രാഷ്ട്രീയക്കാരും ആത്മാർഥമായും സത്യസന്ധമായും കലാപം നടക്കരുതെന്നു വിചാരിച്ചാൽ കലാപം ഒഴിവാക്കാനും അഥവാ വന്നുപെട്ടാൽ ഒന്നുരണ്ടു മണിക്കൂർകൊണ്ട് നിയന്ത്രണാധീനമാക്കാനും കഴിയുമെന്നാണ് അദ്ദേഹത്തിെൻറ വാദം. 2002ലെ വംശഹത്യ അഹ്മദാബാദിൽ അതിെൻറ നട്ടുച്ചയിൽ നിൽക്കുേമ്പാൾ അന്നത്തെ ഗുജറാത്ത് ഡി.ജി.പി നിസ്സഹായനായിരുന്ന കാര്യം അദ്ദേഹം അന്ന് എടുത്തുപറഞ്ഞു.
‘ഗുജറാത്ത്: ബിഹൈൻഡ് ദ കർട്ടൻ’ എന്ന കൃതിയിൽ അത് ഇങ്ങനെ വായിക്കാം: ‘‘ഉച്ചതിരിഞ്ഞ് (2002 ഫെബ്രു. 28ന്) ഞാൻ ഡി.ജി.പി കെ. ചക്രവർത്തിയെ അദ്ദേഹത്തിെൻറ ചേംബറിൽ ചെന്നുകണ്ടു. അഹ്മദാബാദിൽ, വഡോദരയിൽ, ഒേട്ടറെ ഗ്രാമപ്രദേശങ്ങളിൽ ആൾക്കൂട്ടങ്ങളുടെ അതിക്രമം പടരുന്നതിൽ അദ്ദേഹം പരിഭ്രാന്തനും നിസ്സഹായനും സമ്മർദിതനുമായിരുന്നു. കാര്യങ്ങൾ അത്യന്തം വഷളായിരിക്കുന്നുെവന്ന് അദ്ദേഹം വിലപിച്ചു. വി.എച്ച്.പി, ബജ്റംഗ്ദൾ, ബി.ജെ.പി പ്രവർത്തകർ സായുധസംഘങ്ങളെ നയിച്ചുകൊണ്ടിരുന്നു. വിഷയത്തിൽ വല്ലതും ചെയ്യേണ്ട പൊലീസ് ഒാഫിസർമാർ ഫലപ്രദമായ ഇടപെടലിനൊന്നും മുതിരുന്നില്ല. ഭരണകക്ഷിയുടെ ആൾക്കാരുമായി ഇടയേണ്ടിവരുന്ന സാഹചര്യം അവർ ശ്രദ്ധാപൂർവം ഒഴിവാക്കുന്നതുപോലെ തോന്നി...’’
രാഷ്ട്രീയ, ഭരണനേതൃത്വങ്ങൾ വിചാരിച്ചാൽ കലാപങ്ങൾക്ക് തടയിടാനും പ്രതിരോധം തീർക്കാനും കഴിയുമെന്ന് ഹോസ് ഖാസിയിലെ സംഭവം തെളിയിച്ചു. അരവിന്ദ് കെജ്രിവാളിെൻറ ആം ആദ്മി പാർട്ടി ഗവൺമെൻറ് വർഗീയ തീപ്പൊരി എത്രയും വേഗം അണച്ചുകളയണമെന്ന ദൃഢനിശ്ചയത്തിലായിരുന്നുവെന്ന് ഹോസ് ഖാസി അനുഭവം വ്യക്തമാക്കുന്നു. അങ്ങനെ പ്രദേശത്ത് വളരെ വേഗം വിവേകവും ശാന്തതയും ഒപ്പം ശാന്തിയും തിരിച്ചുവന്നു. ഖേദകരമെന്നു പറയെട്ട, രാജ്യത്തെ മറ്റു നഗരങ്ങളിലും പട്ടണങ്ങളിലും നടക്കുന്ന പല സംഭവങ്ങളിലും രാഷ്ട്രീയാധികാരികൾ നൂറും ആയിരവുെമാക്കെ ആളുകൾ മരിച്ചുവീഴുകയും വിനാശകരമായി ജനജീവിതത്തെ ബാധിക്കുകയും ചെയ്യുവോളം കലാപത്തെ കയറൂരിവിടുകയാണ് ചെയ്യുക.
അതിെൻറ കെടുതികൾ ചിലപ്പോൾ തലമുറകളോളം നീണ്ടുനിൽക്കും. ‘ഫാറ്റൽ ആക്സിഡൻറ്സ് ഒാഫ് ബെർത്ത്: സ്റ്റോറീസ് ഒാഫ് സഫറിങ്സ്, ഒപ്രഷൻ ആൻഡ് റെസിസ്റ്റൻസ്’ എന്ന ഹർഷ് മന്ദർ കൃതിയിലെ ‘ലൈഫ് എമങ് ഗ്രേവ്സ്’ എന്ന അധ്യായം ഏറെ ശ്രദ്ധേയമാണ്. 2002ലെ ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച ഖാലിദ് നൂർ മുഹമ്മദിനെയാണ് ആ അധ്യായത്തിൽ ഫോക്കസ് ചെയ്യുന്നത്. തെൻറ 75 വർഷത്തെ ഒാരോ നാഴികക്കല്ലും പ്രധാനപ്പെട്ട വർഗീയകലാപങ്ങളുടേതായിരുന്നു എന്ന് അയാൾ പറയുന്നു. ജനനം, മരണം, വിവാഹം തുടങ്ങി ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ സാധാരണ ആളുകൾ വിശദീകരിക്കുന്നതുപോലെയാണ് നൂർ മുഹമ്മദ് നാൾവഴികളുടെ നാഴികക്കല്ലുകളായി കലാപങ്ങളെ എണ്ണുന്നത്. 1947ലെ വിഭജനകലാപത്തിൽ അയാൾക്ക് പിതാവിനെ നഷ്ടമായി. 1969ലെ അഹ്മദാബാദ് കലാപം അയാളുടെ അത്രനാൾ നീണ്ട സമാധാനം കെടുത്തി.
ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് 1985ൽ നടന്ന വർഗീയലഹള, 1992ൽ ബാബരി മസ്ജിദ് ധ്വംസനത്തെ തുടർന്നുണ്ടായ അതിക്രമങ്ങൾ, ഇപ്പോൾ 2002ലെ വംശഹത്യ... കലാപങ്ങൾ ഞാൻ പലതു കണ്ടു. ഒാരോന്ന് ഉണ്ടാകുേമ്പാഴും ഞങ്ങൾ അവിടം വിട്ടു. എന്നാൽ, ഇത്തവണ അത് തീർത്തും വ്യത്യസ്തമായിരുന്നു. എെൻറ ശരീരത്തിൽ ഇത്തിരി കരുത്തുകൂടി അവശേഷിക്കുന്നുണ്ടാകാം. എന്നാൽ, ഇൗ കലാപം എന്നെ മാനസികമായി ആകെ തകർത്തു. ആദ്യമൊക്കെ ആണുങ്ങളെ കൊല്ലുകയും വീടുകളും കടകളും ആക്രമിച്ചുതകർക്കുകയുമായിരുന്നു രീതി. സ്ത്രീകളും കുട്ടികളുമൊക്കെ രക്ഷപ്പെടുകയായിരുന്നു പതിവ്. ഇതിനു മുെമ്പാരിക്കലും ആളുകളെ, ശിശുക്കളെയും ചെറിയ മക്കളെയുമടക്കം, ചുട്ടുകൊല്ലുകയോ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയോ ചെയ്തിരുന്നില്ല. മുെമ്പാരിക്കലും ഞങ്ങളിൽ ഭൂരിഭാഗവും ഇത്തരത്തിൽ തീർത്തും ഭവനരഹിതരായിരുന്നില്ല...’’
കലാപങ്ങളെയും അത് പൊട്ടിപ്പുറപ്പെടുകയും കത്തിപ്പടരുകയും ചെയ്യുന്ന രീതിയെയും പഠിച്ചാൽ രാഷ്ട്രീയ നേതൃത്വത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിൽ പൊലീസുകാൾ പക്ഷപാതപരമായി ഇടപെടുന്നത് കാണാൻ കഴിയും. ഇൗ പശ്ചാത്തലത്തിൽ ഇഖ്ബാൽ അൻസാരി എഡിറ്റ് ചെയ്ത ‘കമ്യൂണൽ റയട്ട്സ്-ദ സ്റ്റേറ്റ് ആൻഡ് ലോ ഇൻ ഇന്ത്യ’ എന്ന കൃതി ഏറെ പ്രാധാന്യമർഹിക്കുന്നു. െഎ.പി.എസ് ഒാഫിസർമാരായ പദം റോഷ, കെ.എഫ്. റുസ്തംജി, സി.വി. നരസിംഹൻ, വി.എൻ. റായ്, സിവിൽ സർവിസ് ഉദ്യോഗസ്ഥനായിരുന്ന എൻ.സി. സക്സേന, നിയമരംഗത്തെ പ്രമുഖരായിരുന്ന ജസ്റ്റിസ് ഹോസ്ബെട്ട് സുരേഷ്, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, വി.എം. താർകുണ്ഡേ, മുഷീറുൽ ഹസനെ പോലുള്ള അക്കാദമീഷ്യന്മാർ മുതൽ പേർ അണിനിരന്ന ആ പുസ്തകത്തിൽ മിക്ക റിപ്പോർട്ടുകളും വിരൽചൂണ്ടുന്നത് ഭരണകൂടത്തിെൻറയും പൊലീസിെൻറയും പക്ഷപാതപരമായ പങ്കിലേക്കാണ്. സ്ഥലപരിമിതിമൂലം അതിലെ ഉദ്ധരണികൾകൂടി ഇവിടെ ചേർക്കാനാവില്ല. രാജ്യത്ത് കലാപമുണ്ടാക്കുന്ന ഛിദ്രശക്തികളെ, അതിെൻറ മാരകമായ അനന്തരഫലത്തെ, പാർശ്വവത്കൃതരുടെ മേൽ എല്ലാം കെട്ടിയേൽപിക്കുന്ന പൊലീസിെൻറ പക്ഷപാതിത്വത്തെ പഠനവിധേയമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അടിത്തട്ടിലെ യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ ഇൗ ഗ്രന്ഥം സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.