സി.പി.എമ്മിലെ ശത്രുതർക്കം 

പലതിനും പിറകിൽ അമേരിക്കൻ ഒളിയജണ്ടയുണ്ടെന്ന്​ സി.പി.എം നേതാക്കൾ ഇടക്കിടെ ഒാർമിപ്പിക്കു​​േമ്പാൾ, അവരെ കളിയാക്കാനാണ്​ പലർക്കും കമ്പം. എന്നാൽ, ഒളിയജണ്ട ഒരു യാഥാർഥ്യമാണ്​. കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനങ്ങളെ തകർക്കാൻ ഡൈനാമിറ്റുമായി നടക്കുന്ന കൂട്ടരാണ്​ അമേരിക്കക്കാർ. അതിന്​ കാലം സാക്ഷി; ചരിത്രം സാക്ഷി. ഉദാരീകരണ, നവലിബറൽ നയങ്ങൾക്ക്​ തുടക്കമിട്ടവരാണ്​ കോൺഗ്രസുകാർ എന്നു പറഞ്ഞി​െട്ടന്ത്​? ഇടതുപാർട്ടികളെ കൂട്ടുപിടിച്ചാൽ, അവരെയും അമേരിക്കക്കാർ വെറുതെ വിടില്ല. ഇടതി​​െൻറ പുറംപിന്തുണയുമായി കോൺഗ്രസുകാർ ഇന്ത്യ ഭരിക്കുന്നതു കണ്ട്​ സഹിക്കാൻ കഴിയാതെയാണ്​ അമേരിക്കയുടെ മുൻ പ്രസിഡൻറ്​ ജോർജ്​ ബുഷ്​ ആണവകരാർ എന്ന ഡൈനാമിറ്റ്​ ഇരുവർക്കുമിടയിൽ വെച്ചത്​. 2008ൽ കോൺഗ്രസും ഇടതുമായുള്ള ബന്ധം എട്ടുനിലയിൽ പൊട്ടിയത്​ അങ്ങനെയാണ്​. അമേരിക്കയുമായി ആണവകരാറിൽ ഒപ്പിട്ടാൽ, യു.പി.എക്കുള്ള പുറംപിന്തുണ പിൻവലിക്കുമെന്ന്​ വിരട്ടിയ അന്നത്തെ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്​ കാരാട്ടിനോട്​, അന്നത്തെ പ്രധാനമന്ത്രി മൻ​മോഹൻ സിങ്​ ഇംഗ്ലീഷിൽ പറഞ്ഞത്​ ‘സോ ബി ഇറ്റ്​’ എന്നാണ്​. കരാറുമായി മുന്നോട്ടുപോകും, പിന്തുണ പിൻവലിക്കാനാണ്​ പുറപ്പാടെങ്കിൽ അങ്ങനെ ആയ്​ക്കോ​െട്ട എന്ന്​ മലയാളം. ആണവകരാറിൽ ഒപ്പുവെക്കാനുള്ള തീരുമാനവുമായി മൻമോഹനും കോൺഗ്രസും മുന്നോട്ടുപോയി. യു.പി.എ സർക്കാറിനുള്ള പിന്തുണ കാരാട്ടി​​െൻറ നേതൃത്വത്തിൽ സി.പി.എം പിൻവലിച്ചു. ജനാധിപത്യ, മതേതര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തദിനമെന്ന്​ കപിൽ സിബൽ അടക്കം അന്നത്തെ പല കേന്ദ്രമന്ത്രിമാരും വിലപിച്ചു. ഇതൊക്കെ ഇന്നത്തെ 10ാം ക്ലാസുകാർ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലത്തെ പുരാണമാണ്​.

സി.പി.എമ്മും കോൺഗ്രസുമായി സഹകരിച്ചുനീങ്ങുന്നതിൽ അമേരിക്കക്കാർക്ക്​ ഉണ്ടായ കലശലായ രോഷത്തിൽ നിന്നാണ്​ ആണവകരാർ എന്ന ഡൈനാമിറ്റ്​ രൂപപ്പെട്ടതെന്ന്​ ബോധ്യം വരാത്ത ചരിത്രവിദ്യാർഥികൾ ശരിക്കൊന്നു തിരിഞ്ഞുനോക്കണം. അമേരിക്കയിൽ ജോർജ്​ ബുഷ്​ പോയി, ബറാക്​ ഒബാമ എട്ടുവർഷം ഭരിച്ചു, ഇന്ന്​ ​േഡാണൾഡ്​ ട്രംപ്​ ഭരിക്കുന്നു. ഇന്ത്യയിൽ ‘ക്ലീൻ എനർജി’ വ്യാപിപ്പിക്കാൻ ആണവകരാറിൽ ഒപ്പുവെച്ച മൻമോഹൻ പോയി, ക്ലീൻ ഇന്ത്യക്കാരനായ നരേന്ദ്ര മോദിയാണ്​ മൂന്നരക്കൊല്ലമായി പ്രധാനമന്ത്രി. പക്ഷേ, മൻമോഹൻ പറഞ്ഞ ആണവനിലയങ്ങളോ അനുബന്ധ സാമഗ്രികളോ ദശാബ്​ദം പിന്നിടു​േമ്പാഴും ഇന്ത്യയിലേക്ക്​ വരുന്നില്ല. ഒരിക്കലും വരാതിരിക്ക​െട്ട എന്ന്​ സാധാരണക്കാർ പ്രാർഥിക്കുന്നു​െവന്നത്​ വേറെ കാര്യം. ആണവകരാറി​​െൻറ കഥ എന്തായാലും, കോൺഗ്രസ്​^ഇടത്​ ബന്ധം തകർത്തുകളയാൻ അമേരിക്കക്ക്​ കഴിഞ്ഞുവെന്ന്​ മനസ്സിലാക്കു​േമ്പാഴാണ്​ അമേരിക്കൻ ഒളിയജണ്ട ഒരു യാഥാർഥ്യമാണെന്ന്​ ഇടതുപക്ഷപ്രസ്​ഥാനങ്ങൾ, വിശേഷിച്ച്​ സി.പി.എം തിരിച്ചറിയുന്നത്​. കോൺഗ്രസുമായുള്ള ധാരണകളെല്ലാം പൊട്ടിപ്പൊളിയുകയും കോൺഗ്രസ്​ ഭരിച്ചു കുളമാക്കുകയും ചെയ്​തതിനൊടുവിൽ നരേന്ദ്ര മോദി ഫാഷിസ്​റ്റ് അവതാരമായി ഇന്ത്യ ഭരിക്കുന്നു. കോൺഗ്രസും സി.പി.എമ്മും നാനാജാതി പ്രാദേശികപാർട്ടികളും ശോഷിച്ച്​ എല്ലുംതോലുമായിരിക്കുന്നു. എന്തിനധികം? കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ ബന്ധം ഉണ്ടാക്കുന്നതിനെച്ചൊല്ലി സി.പി.എം രണ്ടുചേരിയായി തമ്മിൽത്തല്ലി, വേണമെങ്കിൽ പിളർന്നുകളയാം എന്ന മട്ടിൽ നിൽക്കുന്നു. ഇടതർ തമ്മിൽത്തല്ലി തലകീറുന്ന അവസ്​ഥ ഉണ്ടാക്കാൻ എ​െട്ടാൻപതു കൊല്ലത്തിനു​​ശേഷവും ആണവകരാറിന്​ വീര്യമുണ്ടെങ്കിൽ ട്രംപ്​ എങ്ങനെ ചിരി നിർത്തും?

കോൺഗ്രസുമായുള്ള ബന്ധം മുറിക്കുന്നതിന്​ ആണവകരാറി​​െൻറ കാലത്ത്​ പശ്ചിമ ബംഗാളിലെ സി.പി.എം പ്രതാപികൾ എതിരായിരുന്നു. അതു വകവെക്കാതെയാണ്​ കാരാട്ട്​ മുന്നോട്ടുപോയത്​. ബി.ജെ.പിയെ നേരിടാൻ ബന്ധം പുനഃസ്​ഥാപിക്കുന്ന വിഷയത്തിലുമുണ്ട്​ രൂക്ഷമായ തർക്കം. 
കോൺഗ്രസുമായി മുന്നോട്ടുള്ള ബന്ധം എന്താകണമെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂ​േറാ കഴിഞ്ഞ്​ കേന്ദ്രകമ്മിറ്റിയിലും ചർച്ച തകർക്കുന്നു. കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ ഒന്നും പാടില്ലെന്ന്​ പി.ബിയിൽ കാരാട്ടും വേറൊരു ഒമ്പതുപേരും കട്ടായം പറഞ്ഞു നിൽപാണ്. അവയ്​ലബിൾ പി.ബിയല്ല, ഫുൾ പി.ബി കൂടിയാലും ഇക്കാര്യത്തിൽ ജനറൽ​ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്​ ത​​െൻറയും മറ്റ്​ അഞ്ചുപേരുടെയും പിന്തുണ മാത്രമേയുള്ളൂ. അങ്ങനെയാണ്​ കേന്ദ്രകമ്മിറ്റിക്ക്​ വിഷയം വിട്ടത്​. മൂന്നുദിവസം സി.സി ചർച്ച ചെയ്​താലുണ്ടോ, താത്ത്വികപ്രശ്​നം അവസാനിക്കുന്നു? അത്​ അടുത്ത പാർട്ടി കേ​ാൺഗ്രസിലേക്കു നീളും. അവിടെ കോൺഗ്രസുമായി ബാന്ധവം വേണ്ടെന്നാണ്​ ഭൂരിപക്ഷ വിധിയെങ്കിൽ ബംഗാൾഘടകം അവരുടെ വഴിക്കുനീങ്ങും. മറിച്ചായാൽ പിണറായിയുടെ നേതൃത്വത്തിൽ കേരളഘടകം അതു വകവെക്കാതെ മുന്നോട്ടുപോകും. രണ്ടിനുമിടയിൽ, നരേന്ദ്ര മോദിക്കെതിരായ ജനാധിപത്യ, മതേതര കൂട്ടായ്​മയെന്ന പ്രതിപക്ഷസങ്കൽപം ഉൗടും പാവുമിടാൻ ഒരു സുർജിത്​ ഇല്ലാതെ അനാഥമായി മാറിയെന്നിരിക്കും. പ്രതിപക്ഷത്തെ ഇൗ തമ്മിൽത്തല്ലു കണ്ട്​ മതിമറന്ന്​ മോദി പല്ലക്കിൽ കയറി അടുത്ത ലോക്​സഭതെരഞ്ഞെടുപ്പ്​ ആർഭാടമാക്കും. തെരഞ്ഞെടുപ്പിനുശേഷം മോദിക്കും ബി.ജെ.പിക്കുമെതിരെ ആര്​, ആരെയെങ്കിലും പിന്തുണക്കേണ്ടതുണ്ടോ എന്ന്​ തീരുമാനി​ക്കേണ്ടത്​ വോട്ടർമാരാണല്ലോ.

കോൺഗ്രസാണെങ്കിൽ മോദിയെ നേരിടാൻ സജ്ജമായി വരുകയാണത്രേ. രാഹുൽ ഗാന്ധി പാർട്ടിഅധ്യക്ഷസ്​ഥാനം സോണിയ ഗാന്ധിയിൽ നിന്ന്​ താമസംവിനാ ഏറ്റെടുക്കാൻ പോവുന്നുവെന്നാണ്​ ശ്ര​ുതി. ദീപാവലിയൊന്നു കഴിഞ്ഞോ​െട്ട എന്നാണ്​ പുതിയ പശ്ചാത്തല സംഗീതം. 
അതുകഴിഞ്ഞാൽ പാർട്ടിയെ രാഹുൽ നയിക്കുന്നു. പിന്നെ സംഗതി സിംപിളാണ്​. രാഹുൽ നയിക്കുന്ന കോൺഗ്രസിനെ സഖ്യകക്ഷികൾ ചുമക്കുന്നു. രാഹുൽ നയിക്കുന്ന പ്രതിപക്ഷനിര അലകടൽ പോലെ തിരതല്ലി കയറിവരു​േമ്പാൾ, പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നതായിരിക്കും മോദിയുടെയും ബി.ജെ.പിയുടെയും അവസ്​ഥ. ഇൗ പ്രക്രിയയിൽ ജനാധിപത്യ, മതേതരകക്ഷികൾക്ക്​ അവരുടെ കടമ നിർവഹിക്കാനുള്ള അവസരം ഒരുക്കി കൊടുക്കണമെന്നാണ്​ സി.പി.എമ്മിലെ സീതാറാം യെച്ചൂരി ​ലൈൻ. യെച്ചൂരി ബംഗാള​ിലെ പാർട്ടിക്കാരുടെ മനസ്സ്​​ അറിയുന്നവനാണ്​. തൃണമൂൽ കോൺഗ്രസിനോട്​ ഏറ്റുമുട്ടാൻ പണ്ടേ ദുർബലയെങ്കിലും, ഒരു കോൺഗ്രസെങ്കിലും കൂടെയില്ലാതെ കഴിയി​ല്ലെന്ന യാഥാർഥ്യമാണ്​ പശ്ചിമ ബംഗാൾ മൂന്നരപതിറ്റാണ്ട്​ തുടർച്ചയായി ഭരിച്ച സി.പി.എമ്മിനെ തുറിച്ചുനോക്കുന്നത്​. അതുകൊണ്ടാണ്​ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ എതിർപ്പുകളും തട്ടിയെറിഞ്ഞ്​ കോൺഗ്രസുമായി സഖ്യത്തിൽ സി.പി.എം നീങ്ങിയത്​. നേട്ടം കോൺഗ്രസിന്​ കിട്ടിയെന്നത്​ അനന്തരഫലം. എങ്കിലും തൃണമൂലിനെ ഒറ്റക്ക്​ നേരിടാൻ പ്രാപ്​തി വീണ്ടെടുക്കുന്നതുവരെ കോൺഗ്രസിനെ ഒപ്പം കൂട്ടുന്നതാകണം പാർട്ടിലൈൻ എന്നാണ്​ ബംഗാൾലൈൻ. അത്​ ദേ​ശീയതലത്തിൽ പാർട്ടി ലൈനായിരിക്കണം എന്നതാണ്​ യെച്ചൂരിയുടെ ലൈൻ. എന്നാൽ, കേരളത്തിൽ സി.പി.എമ്മി​​െൻറ വർഗശത്രുവാണ്​ കോൺഗ്രസ്​. അതുകൊണ്ട്​ ആണവകരാറിൽ വഞ്ചിച്ച കോൺഗ്രസുമായി ചങ്ങാത്തം ഒരുനിലക്കും പാടില്ലെന്നാണ്​ കാരാട്ട്​ ലൈൻ. കാരാട്ടും പിണറായിയും ഇക്കാര്യത്തിൽ ഒറ്റ ലൈനാണ്​. ആണവകരാറി​​െൻറ നേരത്ത്​ തന്നെ അപമാനിച്ച കോൺഗ്രസിനെ കാരാട്ട്​ വിടില്ല. ഒരുകാലത്ത്​ തന്നെ വെട്ടി വി.എസിനെ കൈയയച്ചുസഹായിച്ച യെച്ചൂരിയെ പിണറായിയും വിടില്ല. വന്നുവന്ന്​, യെച്ചൂരി​െയയും കോൺഗ്രസിനെയും വെട്ടാനുള്ള ഒരവസരവും കാരാട്ട്​-പിണറായിമാർ വിടില്ല എന്നതിലാണ്​ ആ ബന്ധം എത്തിനിൽക്കുന്നത്​. 

മോദി​െയയും ഫാഷിസത്തെയും കൂട്ടായി എതിർത്തു പരാജയപ്പെടുത്തുകയെന്ന ഇടതുപൊതുനിലപാടുകളിൽ മൂക്കുകയറായി മാറിയിരിക്കുകയാണ്​ പാളയത്തിലെ ഇൗ പട. സി.പി.എമ്മിലാകു​േമ്പാൾ പട എന്നൊന്നും പറഞ്ഞുകൂടാ: യെച്ചൂരിയുടെ രേഖ; കാരാട്ടി​​െൻറ ബദൽരേഖ, താത്ത്വിക ലൈൻ എന്നിങ്ങനെയാകണം പടയുടെ പരിഭാഷ.

ഇങ്ങനെ തർക്കിക്കുന്ന സി.പി.എം ഇന്ന്​ എത്തിപ്പെട്ടുനിൽക്കുന്നത്​ എവിടെയാണ്​? ഏകകക്ഷിഭരണത്തിലൂടെ വർഗീയതയും ഫാഷിസവും സ്വേച്ഛാധിപത്യവും ജനാധിപത്യ, മതേതര ഇന്ത്യയെ കീഴ്​പ്പെടുത്തു​േമ്പാൾ ഇടതുപക്ഷത്തി​​െൻറ ആദ്യ പരിഗണന എന്തായിരിക്കണമെന്ന കാര്യത്തിൽ സി.പി.എമ്മുകാർ പരസ്​പരം തർക്കിക്കുകയാണ്​. കുടുംബാധിപത്യത്തി​​െൻറ പതിറ്റാണ്ടുകൾക്കൊടുവിൽ തളർന്നുശോഷിച്ച കോൺഗ്രസിനെ നിലംപരിശാക്കുകയാണോ, വർഗീയധ്രുവീകരണത്തി​​െൻറയും ഏകാധിപത്യത്തി​​െൻറയും തേർവാഴ്​ചയെ തടഞ്ഞുനിർത്തുകയാണോ ആദ്യം വേണ്ടത്​? അതോ ബി.ജെ.പിയിതര, കോൺഗ്രസിതര മൂന്നാംബദലെന്ന ആശയം മുറുകെപിടിച്ച്​ മുന്നോട്ടുപോവുകയാണോ? ഇന്നത്തെ ചുറ്റുപാടിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ​െഎക്യം തെരഞ്ഞെടുപ്പിനു മുമ്പാണോ ശേഷമാണോ ഉണ്ടാകേണ്ടത്​? മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റിക്കുശേഷമുള്ള ഉത്തരം, ചരിത്രപരമായ മണ്ടത്തമാവില്ലായിരിക്കാം.

Tags:    
News Summary - CPIM Party On Issues Article-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.