എം.ജി. പുഷ്പാകരന്‍ പ്രവാസം തെരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ കേരളത്തിലെ ഏറ്റവും ഉന്ന തനായ രാഷ്ട്രീയ നേതാക്കളിലൊരാളാകുമായിരുന്നു. അദ്ദേഹം സമ്മതിക്കില്ലെങ്കിലും ആ ജീവിതത്തി ലൂടെ സഞ്ചരിച്ചാല്‍ ആര്‍ക്കുമത് ബോധ്യപ്പെടും. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കോട്ടയത്തെ കോണ്‍ഗ്രസ് കളരിയില്‍ വളര്‍ന്ന പുഷ്പാകരെന്റെ കൂടെ അന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ ആരെല്ലാമായിരുന്നെന്ന് നോ ക്കുക.- എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, വയലാര്‍ രവി, പി.സി. ചാക്കോ...
രാവും പകലുമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനം. സ്വന്തം നാടായ കോട്ടയം ടൗണിലെ കാരാപ്പുഴ കമ്യൂണി സ്റ്റ് കോട്ടയാണ്. ഒന്നോ രണ്ടോ വീട്ടുകാര്‍ മാത്രമാണ് കോണ്‍ഗ്രസുകാരുള്ളത്. അതിലൊന്നായിരുന്നു മാ ളക്കൽ. പക്ഷേ ബന്ധുക്കള്‍ കൂടുതലും കമ്യൂണിസ്റ്റുകാരായിരുന്നു. അവിടെ കോൺഗ്രസിനെ വളര്‍ത്തു ന്നതില്‍ വലിയ പങ്കുവഹിച്ചു പുഷ്പാകരൻ. മുനിസിപ്പല്‍ വാര്‍ഡില്‍ ആദ്യമായി കോണ്‍ഗ്രസുകാരനെ ജയിപ്പിച്ചു. പല കമ്യൂണിസ്റ്റുകാരും പിന്നീട് കോണ്‍ഗ്രസ് നേതാക്കളായി. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിേപ്ലാമ പാസായി പാരലല്‍ കോളജില്‍ പഠിപ്പിക്കുന്ന കാലത്തും പുഷ് പാകരൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 21ാം വയസ്സിൽ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പ് ക മ്മിറ്റി കണ്‍വീനറായിട്ടുണ്ട്. അന്നത്തെ പാര്‍ട്ടി പ്രവര്‍ത്തനം 72ാം വയസ്സിലും ദുബൈ ജാഫിലിയ്യയിലെ വില്ലയിലിരുന്നു അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
കോട്ടയം മുനിസിപ്പല്‍ െഗസ്റ്റ് ഹൗസായിരുന്നു അന്ന് താവളം. ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, എ.കെ.ആ ൻറണി എല്ലാവരുമുണ്ടാകും. സൈക്കിളിലായിരുന്നു യാത്ര. രാത്രി ഒരു മണിക്കും രണ്ടു മണിക്കുമെല്ലാ മാണ് മുറിയില്‍ തിരിച്ചെത്തുക. മിക്കവാറും പട്ടിണിയായിരിക്കും. പിന്നെ ഏതെങ്കിലൂം ഹോട്ടൽ തുറ പ്പിച്ചൊക്കെ ഭക്ഷണം കഴിക്കും. വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയുമായിട്ടാണ് കൂടുതല്‍ അടുപ്പം. അ തിപ്പോഴും തുടരുന്നു. ഇരുവരും ദുബൈയില്‍ വന്നാല്‍ പുഷ്പേട്ടന്റെ ഒപ്പമാണ് യാത്രയും താമസവുമെല്ലാം. അദ്ദേഹത്തിന്റെ വീട് ദുബൈയില്‍ വരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ താവളം കൂടിയാണ്. അങ്ങനെ ഖദറില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് പേര്‍ഷ്യയെന്ന ഗള്‍ഫ് മനസ്സിലേക്ക് വരുന്നത്. സാമ്പ ത്തികം തന്നെയായിരുന്നു പ്രേരണയെന്ന് പുഷ്പേട്ടന്. അന്ന് മലേഷ്യയിലും സിംഗപ്പൂരിലുമെല്ലാം പോയവ രുടെ ജീവിതവും പത്രാസും കണ്ടപ്പോള്‍ മോഹമുദിച്ചതാണ്. അവരാരെങ്കിലും നല്കുന്ന ബ്ലേഡ് ചില്ലിലിട്ട് ഉരച്ച് പലതവണ താടി വടിക്കാന്‍ ഉപയോഗിക്കുന്ന കാലമാണ്.
സുഹൃത്തായ ഡിവൈ.എസ്.പി സദാനന്ദന് പരിചയപ്പെടുത്തിയ ഹനീഫ ലബ്ബയാണ് പേര്‍ഷ്യയിലേക്ക് പോകുന്നോ എന്ന് ആദ്യം ചോദിച്ചത്. ലബ്ബയുടെ മരുമകന് മജീദാണ് വിസ അയച്ചുതന്നത്. 25ാം വയ സ്സില്‍ അങ്ങനെ ദുബൈയില്‍ വിമാനമിറങ്ങി. പോകണ്ടാന്ന് പറഞ്ഞത് എ.കെ. ആന്റണി മാത്രമാണ്. പോയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞ് തിരിച്ചുവാ എന്നായിരുന്നു കുഞ്ഞൂഞ്ഞിെൻറ ഉപദേശം. താനും അതു തന്നെയാണ് മനസ്സില്‍ കരുതിയതെന്ന് പുഷ്പാകരന്‍. പക്ഷേ കാലം തന്നെ ഇവിടെ പിടിച്ചുനിര്‍ത്തി. അന്ന് കൊച്ചു വിമാനത്താവളമായിരുന്നു ദുബൈയില്‍. 1971 ഏപ്രില്‍ ഒമ്പത് വെള്ളിയാഴ്ചയായിരുന്നു. ഒരാളെപ്പോലും ദുബൈയില്‍ പരിചയമില്ല. മജീദിന്റെ വിലാസമുണ്ട് കൈയിൽ. അവസാനം ചന്ദ്രന് എന്ന മലയാളി വിമാനത്താവള ജീവനക്കാരൻ സഹായത്തിനെത്തി. അദ്ദേഹത്തിന്റെ ഡ്യൂട്ടി കഴിയുന്നത് വരെ കാത്തിരിക്കേണ്ടിവന്നു പുറത്തിറങ്ങാന്‍. വലിയ ട്രക്കിെൻറ പുറകില്‍ കയറിയായിരുന്നു ദുബൈ തെ രുവിലെ ആദ്യയാത്ര. നായിഫ് ജങ്ഷനില്‍ ഖാദര്‍ ഹോട്ടലിന്റെ പിറകില്‍ മജീദിെൻറ വീട്ടിലെത്തി. അദ്ദേഹം താമസിക്കാൻ മുറിയെടുത്തു തന്നു. കുറേ മലയാളികളുണ്ട് അവിടെ. രാവിലെ എല്ലാവരും ഒ ന്നിച്ചിറങ്ങും. ജോലി തേടി. കടുത്ത ചൂടില്‍ ഒരുപാട് നടന്നിട്ടുണ്ട്.
ഒരു വര്‍ഷത്തോളം ജോലിയില്ലാതെ നടന്നു. ഇടക്ക് കിട്ടിയ രണ്ടെണ്ണം വേണ്ടെന്ന് വെച്ചു. ഒന്നൊഴിവാക്കി യത് ബാർ ഹോട്ടലിലായിരുന്നു എന്ന കാരണത്താലായിരുന്നു. അവസാനം പാകിസ്താനികളുടെ ഉടമസ്ഥ തയിലുള്ള ഷിപ്പിങ് കെമിക്കല്‍ സ്ഥാപനത്തില്‍ ജോലി കിട്ടി. ബ്രിട്ടീഷ് കമ്പനിയുടെ ഏജൻസിയായി രുന്നു. 400 റിയാലാണ് ശമ്പളം. 200 റിയാലുണ്ടെങ്കില്‍ ദുബൈയില്‍ അന്ന് നന്നായി ജീവിക്കാം. പിന്നീട് അബൂദബിയില്‍ ഇലക്ട്രിക്കല്‍ സെയില്‍സ് ചുമതലക്കാരനായായി ജോലി കിട്ടി. കേബിള്‍ വി ല്പന കമ്പനിയാണ്. ഇവരില്‍നിന്ന് കേബിള്‍ വാങ്ങി പുറത്ത് വില്‍ക്കുന്ന ചിലരെ പരിചയപ്പെട്ടു. അ തുകൊള്ളാമെന്ന് തോന്നി. ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങിയെങ്കിലും അന്നത്തെ മാന്ദ്യത്തില്‍ ബാക്കിയുള്ളവരെല്ലാം പിന്മാറി. കമ്പനിയില്‍ അന്ന് നല്ല ശമ്പളം കിട്ടിയിരുന്നെങ്കിലും നാട്ടിലേക്ക് പണമയക്കാന്‍ പറ്റാറില്ല. കാരണം നാട്ടില്‍ നിന്ന് രക്തത്തിലലിഞ്ഞ രാഷ്ട്രീയം ഗള്‍ഫില്‍ സാമൂഹിക പ്രവര്‍ത്തനമായി മാറ്റിയിരുന്നു പുഷ്പാകരന്‍. ലോഞ്ചില്‍ നാട്ടില്‍ നിന്നു വരുന്ന മലയാളികളെ സഹായിക്കാനായി ശമ്പളത്തിെൻറ വലിയൊരു ഭാഗം ചെലവാക്കി. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും വാങ്ങിനല്‍കി. അങ്ങനെയാണ് 1978ല്‍ ദുബൈയില്‍ സ്വന്തമായി ഇലക്ട്രിക്കല്‍ കേബിള്‍ ട്രേഡിങ് കമ്പനി തുടങ്ങിയത്. 1976ല്‍ വിവാഹിതനായിരുന്നു. ഭാര്യ െഎഷ അധികം വൈകാതെ ദുബൈയിലെത്തി.
ഒരുപാട് പാഠങ്ങളും അനുഭവങ്ങളും പ്രവാസ ജീവിതം തനിക്ക് കാഴ്ചവെച്ചതായി പുഷ്പാകരന്‍ പറയുന്നു: അന്ന് യു.എ.ഇയിലെ ഏറ്റവും വലിയ സമ്പന്ന മലയാളി ചന്ദ്രനായിരുന്നു. മദ്യരാജാവ്. മറ്റു നിരവധി ബി സിനസുകള്. രണ്ടു കപ്പല്‍ സ്വന്തമായുണ്ടായിരുന്നു. പക്ഷേ വെറും മൂന്നു മാസം കൊണ്ട് പാപ്പരായി ജയിലില്‍ കിടക്കുന്ന കാഴ്ച തനിക്ക് കാണേണ്ടിവന്നു. അതൊരു വലിയ പാഠമായിരുന്നു. പണമുള്ളപ്പോള്‍ കൂ ടെയുണ്ടായിരുന്നവരൊന്നും പ്രതിസന്ധി ഘട്ടത്തിലുണ്ടായില്ല. പിന്നീട് നാട്ടില്‍ ചികിത്സക്ക് പോയ അ ദ്ദേഹം അവിടെ വെച്ച് മരിച്ചു. പ്രതാപകാലത്ത് ചന്ദ്രേട്ടന് ഒരു മദ്യഷാപ്പ് തനിക്ക് തുറന്നുതരാമെന്ന് പറ ഞ്ഞെങ്കിലും നിരസിച്ചു. മദ്യത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് പണ്ട് കോട്ടയത്ത് വെച്ച് എ.കെ.ആന്റണി തന്ന ക്ലാസാണ് തന്നെ മദ്യവിരുദ്ധനാക്കിയത്. താന്‍ ദുബൈയിലെത്തിയതോടെ നാട്ടിലെ പാര്‍ട്ടിക്കാര്‍ക്ക് ഇവിടെ ഒരാളുണ്ടെന്ന തോന്നലായി. എ.സി.ജോര്‍ജും ഹെൻറി ഒാസ്റ്റിനും കേന്ദ്ര മന്ത്രിമാരായിരിക്കെ ദുബൈ സന്ദര്‍ശിച്ചപ്പോള്‍ ഒരുക്കങ്ങളെല്ലാം നടത്തിയത് താനായിരുന്നു.
ഉമ്മന്‍ചാണ്ടി ആദ്യമായി ദുബൈയില്‍ വന്നതിന് പിന്നിലൊരു സംഭവമുണ്ട്. 1975ലാണെന്ന് തോന്നുന്നു. തൊഴിലിനെന്ന് പറഞ്ഞു ദുബൈയിലത്തെിയ നൂറോളം പേരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് പറഞ്ഞ് കേരളത്തില്‍ വലിയ ബഹളം നടക്കുന്ന സമയമാണ്. ഉമ്മൻ ചാണ്ടി വിളിച്ച് ഇക്കാര്യം അന്വേഷിക്കാന്‍ പ റഞ്ഞു. തേടിപ്പിടിച്ച് ചെന്നപ്പോള്‍ ഒരു പഴയ കെട്ടിടത്തിലെ ഹാളില്‍ നൂറുപേരെയും കൊണ്ടിട്ടിരിക്കുക യാണ്. കാര്യമായ ഭക്ഷണമൊന്നുമില്ല. കുബൂസും വെള്ളവും മാത്രം. കടലാസ് വിരിച്ചാണ് കിടപ്പ്. ഒരു മ ലയാളി തന്നെയായിരുന്നു ഈ തൊഴില്‍തട്ടിപ്പിന് പിന്നില്‍. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതികൊ ടുത്തു. ഈ സംഭവം വാര്‍ത്തയാക്കി കോട്ടയം മലയാള മനോരമയിലേക്കയച്ചു. തപാലില്‍. അവര്‍ അത് ഒന്നാം പേജ് വാര്‍ത്തയാക്കിയതോടെ കേരളം ഇളകി. തട്ടിപ്പിനിരയായവരില്‍ കൂടുതലും പുതുപ്പള്ളി മ ണ്ഡലത്തില്‍ നിന്നുള്ളവരായിരുന്നു. ഇവരിൽ പലരോടും കാശു വാങ്ങിയത് ബൈബിളിനകത്ത് വെച്ചായിരുന്നു എന്നതാണ് രസം. അങ്ങനെയാണ് എം.എല്‍.എയായ ഉമ്മൻ ചാണ്ടി വരുന്നത്.
അന്ന് അഞ്ചുപേര്‍ തിങ്ങിക്കഴിഞ്ഞിരുന്ന തന്റെ മുറിയിലായിരുന്നു ചാണ്ടി താമസിച്ചത്. നിലത്ത് പായ വിരിച്ചായിരുന്നു കിടപ്പ്. അന്ന് തൊഴിലാളികളെ മോചിപ്പിച്ച് പണവും വേറെ ജോലിയുമെല്ലാം സംഘടി പ്പിച്ചുകൊടുത്തു. അവരിൽ ചിലർ ഇന്ന് യു.എ.ഇയിലെ വൻ ബിസിനസുകാരും പണക്കാരുമാണ്. നിശ്ശബ്ദമായാണ് പുഷ്പാകരെൻറ സാമൂഹിക സേവനം. 38ലേറെ വർഷമായി കറാമയിലെ അദ്ദേഹ ത്തിെൻറ ഫീനിക്സ് ട്രേഡിങ് കമ്പനി ഓഫിസ് നിരാലംബരായ നിരവധി പേർക്ക് അത്താണിയാണ്. സ്ത്രീകളുടെ കണ്ണീര് ഇത്രയധികം വീണ ഓഫിസ് വേറെയുണ്ടാകില്ലെന്നാണ് പുഷ്പാകരൻ പറയുക. പെണ്‍വാണിഭ സംഘത്തില്‍ പെട്ടവര്‍, ബിസിനസ് തകര്‍ന്ന് പാപ്പരായി നാട്ടില്‍ പോകാനാകാതെ കുടു ങ്ങിയവര്‍, കടക്കെണിയില്‍പെട്ടവര്‍, മാനസിക പ്രശ്നം നേരിട്ടവര്‍... അങ്ങനെ ഒത്തിരിപേർ ഒാഫിസിൽ വരും. പണവും നിയമസഹായം സംഘടിപ്പിച്ചു നല്‍കിയും അവർക്ക് തുണയാകാൻ ശ്രമിക്കും. ഒൗദ്യോ ഗിക സംവിധാനങ്ങളുടെ പിന്തുണ ഉറപ്പാക്കും. സാമ്പത്തിക പ്രശ്നത്തില്പെട്ടും പെണ്‍വാണിഭത്തില്‍ പെട്ടുമാണ് സ്ത്രീകൾ കൂടുതലും എത്താറ്.
ഒരിക്കല്‍ നഗരത്തിലെ ആശുപത്രിയില്‍ നിന്ന് വിളി. ജോലിക്കെന്ന് പറഞ്ഞു അനാശാസ്യത്തിന് നി ര്ബന്ധിക്കപ്പെട്ട യുവതിയുടെ അവസ്ഥ അറിയിച്ചത് പരിചയമുള്ള നഴ്സ്. അനാശാസ്യത്തിന് വിസമ്മ തിച്ചപ്പോള്‍ മര്‍ദനമായി. സഹിക്കാനാകാതെ ജനലിലൂടെ ചാടി. ഷാര്‍ജ പൊലീസാണ് ആശുപത്രിയി ലെത്തിച്ചത്. പള്ളിപ്പെരുന്നാളിന് പരിചയപ്പെട്ട ഒരാളാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയെ വഞ്ചിച്ചത്. ഉള്ളതെല്ലാം വിറ്റാണ് അവര്‍ വിസക്ക് പണം നല്‍കിയത്. വിമാനത്താവളത്തില്‍ നിന്ന് സംഘം നേരെ പെണ്‍വാണിഭ താവളത്തിലേക്കാണ് കൊണ്ടുപോയത്. വലിയ മാഫിയ സംഘം തന്നെയായിരുന്നു അത്. ഇടനിലക്കാർ സ്ത്രീകൾ തന്നെയാകും. താമസസ്ഥലത്തെ സെക്യൂരിറ്റിക്കാരനും ഇവരെ കൊണ്ടു വരുന്ന ടാക്സി ഡ്രൈവറുമെല്ലാം ഉള്‍പ്പെട്ട മാഫിയ. അന്ന് വയലാര്‍ രവിയെ വിളിച്ചാണ് അവരെ മോചിപ്പി ച്ചത്. അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുപോലെ നൂറുകണക്കിന് കേസുകളില്‍ ഇടപെട്ടിട്ടുണ്ട്. 16 സ്ത്രീകളെ ഒന്നിച്ച് രക്ഷിച്ച് നാട്ടിലയച്ച സംഭവമുണ്ട്. കേരളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരെ ഇവരുമായി ബന്ധമുണ്ടെന്ന് അവിടെ നിന്നുള്ള ഇടപെടലില്‍നിന്ന് മനസ്സിലായി. കേസില്‍ പിടിയിലായ ചില ഏജൻറുമാരെ രക്ഷിക്കണമെന്ന് പറഞ്ഞ് നാട്ടിലെ ചില രാഷ്ട്രീയ നേതാക്കൾ വിളിച്ചപ്പോൾ ഞെട്ടിപ്പോയി.
പ്രവാസലോകത്ത് വേദന അനുഭവിക്കുന്ന നിരവധി പേരെ സഹായിക്കാൻ സാധിക്കുന്നതിനാൽ നാടുവി ട്ടതിൽ ഒരിക്കലും വിഷമം തോന്നിയിട്ടില്ല. കഴിഞ്ഞദിവസം സൗദിയില്‍ നിന്നൊരാൾ വിളിച്ചു. പണ്ട് ദുബൈയില്‍ ജോലി നഷ്ടപ്പെട്ടപ്പോള്‍ സഹായിച്ചവരില്‍ ഒരാളാണ്. ഇപ്പോൾ നല്ലനിലയിലെത്തിയതിെ ൻറ സന്തോഷം അറിയിക്കാന്‍ വിളിച്ചതാണ്. നോമ്പെടുത്ത് പ്രാര്‍ഥിച്ചപ്പോള്‍ ദൈവം കാണിച്ചുതന്നതാണ് താങ്കളെയെന്ന് പറഞ്ഞ സ്ത്രീകളുണ്ട്. ഒരിക്കല്‍ ദുബൈയിലെ ലേബര്‍ക്യാമ്പില്‍ കോണ്‍സുലേറ്റ് സംഘത്തിനൊപ്പം പോയപ്പോള്‍ ഒരു മുറി പൂട്ടിയിട്ടത് ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നി നിര്‍ബന്ധിച്ച് തുറപ്പിച്ചപ്പോള്‍ അകത്ത് അവശനായി ഒരു മനുഷ്യന്. ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ ആ മനുഷ്യനെ ആനുകൂല്യങ്ങളൊന്നും നല്‍കാതെ നാട്ടിലേക്ക് കയറ്റിവിടാനുള്ള ഒരുക്കത്തി ലായിരുന്നു തൊഴിലുടമകള്‍. തുടര്‍ന്ന് ശക്തമായി ഇടപെട്ട് നിയമപരമായ എല്ലാവിധ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും വാങ്ങിക്കൊടുത്തു. ഇതെല്ലാം നൽകുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാകാത്ത താണെന്ന് അദ്ദേഹം പറയുന്നു.
ആദർശത്തിന്റെ വെള്ളക്കുപ്പായത്തിൽ ചെറിയൊരു കറപോലും പുരളാതെയാണ് പുഷ്പാകരെൻറ പ്രവർത്തനം. ബാർ ഹോട്ടലിൽ ലഭിച്ച ആദ്യ ജോലി ഒഴിവാക്കിയ തീരുമാനം മുതൽ നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മ തെളിഞ്ഞുകാണാം. ഇതുവരെ സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ പിരിവ് നടത്തി യിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. കൈയില്‍ നിന്ന് എടുത്തു ഒരുപാടു പേരെ സഹായിച്ചിട്ടുണ്ട്. ക ടക്കെണിയില്നിന്ന് രക്ഷപ്പെടാന്‍ കടമായി നല്‍കിയിട്ടുണ്ട്. സാമ്പത്തികമായി കൈയയച്ച് സഹായിച്ച പലരും പിന്നീട് തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊടുത്തതിനൊന്നും കണക്ക് വെച്ചിട്ടില്ല. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പാര്‍ട്ടിയുടെ ഒൗദ്യോഗിക പ്രവാസ സംഘടന ഒ.ഐ.സി.സി രൂപവത്കരിച്ചപ്പോള്‍ പുഷ്പാകരനായിരുന്നു യു.എ.ഇ പ്രസിഡൻറ്. ദുബൈ സര്‍ക്കാറിന്റെ നിയന്ത്രണം വന്നതിനെതുടര്‍ന്ന് 2014ല്‍ സംഘടന ഇല്ലാതാകും വരെ ആ പദവിയിലിരുന്നു. ഇൗ കാലത്ത് ഒ.ഐ.സി.സി ഒരിക്കലും പണപ്പിരിവ് നടത്തിയിട്ടില്ല. റമദാനിൽ നാട്ടിലെ പാവങ്ങൾക്ക് ഒ.െഎ.സി.സി യുടെ നേതൃത്വത്തിൽ ഇഫ്താര്‍ കിറ്റുകൾ സ്ഥിരമായി വിതരണം ചെയ്തതും പിരിവില്ലാതെ തന്നെ. കൂടെയുണ്ടായിരുന്നവര്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും എം.പിയുമെല്ലാമായതില് സന്തോഷം. താന്‍ ഇതൊന്നും ആഗ്രഹിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കേരള രാഷ്്ട്രീയത്തില്‍ തുടര്‍ന്നിരുന്നെങ്കിലും ഒ ന്നുമാകില്ലെന്നാണ് തോന്നൽ. കാരണം തെറ്റു കണ്ടാല്‍ പ്രതികരിക്കുന്നതാണ് തെൻറ രീതി. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ഉമ്മൻ ചാണ്ടി സര്‍ക്കാറിനെ വിമര്‍ശിച്ച് ഗൾഫ് മാധ്യമത്തില്‍ കത്തെഴുതിയിരുന്നു. പറഞ്ഞ കാര്യം മാറ്റിപ്പറയാറുമില്ല. അതുകൊണ്ടു നഷ്ടമുണ്ടായിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ലാഭം പ്രതീക്ഷിക്കുന്നവര്ക്കല്ലേ ആ പ്രശ്നമു ള്ളൂവെന്നാണ് മറു ചോദ്യം.
നേതാക്കന്മാരോടൊക്കെ കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യം നൽകുന്നത് മറ്റൊന്നുമല്ല. ഇതുവരെ ഇ വരോട് വ്യക്തിപരമായ ഒരു സഹായവും ആവശ്യപ്പെട്ടില്ല എന്നത് തന്നെ. നീതിയും ന്യായവുമില്ലാത്ത ഒരു പൊതുകാര്യത്തിലും ഇതുവരെ ഇടപെടുകയോ ശിപാര്‍ശ ചെയ്യുകയോ ചെയ്തിട്ടുമില്ല. പ്രവാസി ഭാരതീയ പുരസ്കാരത്തിന് കേന്ദ്രമന്ത്രിയായിരിക്കെ വയലാര്‍ രവി തന്റെ പേര് ശിപാര്‍ശ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടയുകയായിരുന്നു. വയലാര്‍ രവിയെക്കുറിച്ച് പുഷ്പാകരന്‍ വലിയ മതിപ്പാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് 32ാം വയസ്സില്‍ തെരഞ്ഞെടുക്കപ്പെട്ടയാളാണ് രവി. ഇന്ദിരാഗാന്ധിയുടെ ഏറ്റവും വലിയ നേട്ടങ്ങളായി പറയുന്ന പ്രിവി പഴ്സ് നിര്‍ത്തലാക്കിയതും ബാങ്ക് ദേശസാല്‍ക്കരണവും വയലാര്‍ രവിയുടെ ആശയമായിരുന്നു. വയലാര്‍ രവി എഴുതി പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിച്ച രേഖയാണിത്. കേരളത്തില്‍ അച്യുത മേനോനെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് വയലാര്‍ രവിയാണ്. ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത സാധു ജനങ്ങളോടുള്ള അനുകമ്പയാണ്. ഇത്രയധികം സാധു ജന സ്നേഹിയായ മറ്റൊരു രാഷ്ട്രീയ നേതാവുണ്ടോ എന്ന പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് പുഷ്പകാരൻ.
*** *** ***
യു.എ.ഇ രൂപവത്കരണത്തിന് മുമ്പേ പുഷ്പാകരൻ ദുബൈയിലുണ്ട്. അതുകൊണ്ട് ഇരുന്നെഴുന്നേറ്റപോലെ യുള്ള ഈ രാജ്യത്തിെൻറ വളര്‍ച്ച നേരില്‍ കാണാനായി. ദീര്‍ഘവീക്ഷണവും ഭാവനാശാലികളുമായ ഭ രണാധികാരികള്‍ ഉള്ളതുതന്നെയാണ് ഈ രാജ്യത്തിെൻറ കുതിപ്പിന് അടിസ്ഥാനമെന്ന് അദ്ദേഹം പറ യുന്നു. ‘ദുബൈക്ക് എണ്ണവരുമാനമൊന്നുമില്ല. എന്നിട്ടും കുതിക്കുകയല്ലേ. കേരളത്തില്‍ ഏതു ഭരണാ ധികാരി വന്നാലും ഇതൊന്നും നടക്കില്ല. കാരണം അവിടെ ഭരണയന്ത്രം കൊണ്ടുനടക്കുന്നത് ഉദ്യോഗ സ്ഥരാണ്. അവരില്‍ നല്ല ശതമാനവും മടിയന്മാരും ദീര്‍ഘവീക്ഷണമില്ലാത്തവരും അഴിമതിക്കാരുമാണ്. എട്ടുമാസം കൊണ്ട് വിജിലന്‍സില്‍ 15,000 കേസുകളാണ് വന്നത്. ചുമ്മാ ആരും കള്ളപ്പരാതി നല്കില്ലല്ലോ. ദുബൈയുടെ പ്ലസ് പോയന്റ് ശാന്തമായ നാട് എന്നതാണ്. ഇവിടത്തെ നിയമമനുസരിച്ചാൽ സുന്ദ രമായി ജീവിക്കാം. പണ്ട് പരിചയക്കാരനായ എമിഗ്രേഷന്‍ ഉദ്യോസ്ഥന് തന്റെ ഉത്തരം മുട്ടിച്ച ചോദ്യം ഉന്നയിച്ചത് ഇപ്പോഴും മനസ്സിലുണ്ട്.
‘നിങ്ങളുടെ ഭാര്യയും മക്കളും രാത്രി 12 മണിക്ക് കറാമ മാര്‍ക്കറ്റിലൂടെ നടന്നാല്‍ ആരെങ്കിലും ചോദിക്കോ. ഇതുപോലെ സ്വന്തം നാട്ടില്‍ നടക്കാന്‍ പറ്റ്വോ’. അതുതന്നെയാണ് വ്യത്യാസം. ഇവിടെ ടെന്‍ഷന്‍ കുറവാണ്. കള്ളനെയും ക്രിമിനലുകളെയും പേടിക്കേണ്ട. നാട്ടിലേക്ക് മടങ്ങിപ്പോയവരെ ശ്രദ്ധിച്ചാലറിയാം. അവര്‍ക്ക് പെട്ടെന്ന് അസുഖം വരും, ആയുസ്സ് പെട്ടെന്ന് തീരും. ഗള്‍ഫിൽ വന്നത് ശരിയായ തീരുമാനമായിരുന്നു. സാമ്പത്തികമായി നല്ല നിലയിലെത്തി. ഒരുപാട് പേരെ സഹായിക്കാന്‍ പറ്റി. നിരവധി പേര്‍ക്ക് ഇവിടെ ജോലി വാങ്ങിക്കൊടുത്തു. ഇതൊന്നും നാട്ടിലാണെങ്കില്‍ നടക്കണമെന്നില്ല. അതുകൊണ്ടുതന്നെ തിരിച്ചുപോക്ക് ചിന്തിച്ചിട്ടില്ല’. യു.പി.എ സര്‍ക്കാറിെൻറ കാലത്ത് പത്തുവര്‍ഷത്തോളം വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്ര വാസി േക്ഷമത്തിനായുള്ള സമിതിയില്‍ അംഗമായിരുന്നു. ഗള്‍ഫാര്‍ മുഹമ്മദലിയായിരുന്നു മറ്റൊരംഗം. പ്രവാസികൾക്ക് ക്ഷേമഫണ്ട് രൂപവത്കരിച്ചത് പുഷ്പാകരെൻറ ശിപാർശയുടെ അടിസ്ഥാനത്തിലായി രുന്നു. നോര്‍ക്ക ക്ഷേമബോര്‍ഡിലും അംഗമായിരുന്നു.
ചാവക്കാട്ടുകാരൻ മുഹമ്മദും വടകര സ്വദേശി നാസറുമാണ് ജീവകാരുണ്യ,സാമൂഹിക സേവന പ്രവർ ത്തനരംഗത്ത് പുഷ്പേട്ടനൊപ്പം സദാ സമയവുമുള്ളത്. എവിടെയെങ്കിലും ആർക്കെങ്കിലും സഹായം ആ വശ്യമുണ്ടെന്ന വിവരം കിട്ടിയാൽ ഇൗ മൂവർ സംഘം സജീവമാകും. വർഷങ്ങളായി ഇവർ തമ്മിൽ കാണാത്ത ദിവസങ്ങൾ കുറവാണ്. ഇവരുടെ നിശ്ശബ്ദ പ്രവർത്തനം മനസ്സിലാക്കിയ ദുബൈ പൊലീസ് 2013ൽ ക്ഷണിച്ചുവരുത്തി സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. നാസര്‍ കടുത്ത ഇടതുപക്ഷക്കാരനാണെന്നറിയുേമ്പാഴാണ് മനുഷ്യരെ സഹായിക്കാൻ ജാതിയും മതവും രാഷ്ട്രീയവുമൊന്നുമില്ലെന്ന് മനസ്സിലാവുക. നാരായണ ഗുരുവും പരിശുദ്ധ ഖുര്‍ആനുമാണ് ജീവിതത്തില്‍ ഏറെ സ്വാധീനിച്ചതെന്ന് പുഷ്പേട്ടൻ പറയുന്നു. ഖുര്‍ആന്‍ പരിഭാഷ പല തവണ വായിച്ചിട്ടുണ്ട്. റമദാനിൽ നോമ്പുമെടുക്കാറുണ്ട്. താന്‍ ആദ്യം ജോലി ചെയ്ത കമ്പനിയിലെ പാകിസ്താനി സഹപ്രവര്ത്തകൻ ഷഹീർ ആണ് ഖുർആനിലേക്ക് ശ്രദ്ധക്ഷണിച്ചത്. ആരുടെയും മുന്നില്‍ തലകുനിക്കേണ്ടി വന്നില്ല എന്നതിനാല്‍ തന്നെ ഏറെ സംതൃപ്തിയോടെയാണ് ജീവിതമെന്ന് പൂർണ വെജിറ്റേറിയനായ പുഷ്പാകരൻ പറയുന്നു. നാട്ടില്‍ ഇദ്ദേഹവും ചില സുഹൃത്തുക്കളും ചേര്‍ന്ന് മെഡിക്കല്‍ കോളജും എന്‍ജിനീയറിങ് കോളജും ന ടത്തുന്നുണ്ട്. മൂന്നു മക്കളാണ് പുഷ്പാകരന്‍. ആൺമക്കളായ അരുണും അർജുനും വിദേശത്ത് ഉന്നത പഠനം പൂർത്തിയാക്കിയശേഷം അച്ഛന്റെ കൂടെ ബിസിനസി ലുണ്ട്. മകള്‍ അർച്ചനയും മരുമകൻ സേതുവും തൃശൂരില്‍ ഡോക്ടർമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.