രോഗം എപ്പോഴും നമ്മെ അലട്ടാറില്ല. വല്ലപ്പോഴും രോഗമെത്തുമ്പോഴാണ് ആരോഗ്യം എത്രവലിയ സമ്പത്താെണന്ന് മനസ്സിലാക്കുന്നത്. രോഗകാലങ്ങളിൽ ജീവിതം താറുമാറാകുന്നു; പ്രേത്യകിച്ചും അണുകുടുംബാവസ്ഥയിൽ. രോഗം മാറിക്കഴിഞ്ഞാലും അതേൽപിച്ച സാമ്പത്തികബാധ്യത കടന്നുകിട്ടാൻ പലർക്കും പ്രയാസകരമാണ്. അസംഖ്യം സർക്കാർ ആശുപത്രികൾ സൗജന്യചികിത്സ നൽകുന്നുവെന്നു കരുതപ്പെടുന്ന നാട്ടിലാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷം കേരളത്തിൽ പനിക്കാലമായിരുന്നല്ലോ; മധ്യവർത്തികളായവരധികവും സ്വകാര്യാശുപത്രികളിലാണ് ചികിത്സതേടിയത്. ചികിത്സ ചെലവാകട്ടെ രൂപ 25,000ത്തിനും 1,25,000ത്തിനും ഇടയിലും. ലോകാരോഗ്യ സംഘടനയുടെ പനിചികിത്സ മാതൃക കൃത്യമായി പ്രാവർത്തികമാക്കിയിരുന്നെങ്കിൽ ചെലവ് നല്ല അളവിൽ പരിമിതപ്പെടുത്താമായിരുന്നു. കൂടുതൽ ഗൗരവമുള്ള രോഗങ്ങൾ കൂടുതൽ സാമ്പത്തികചെലവും ഋണബാധ്യതയും സൃഷ്ടിക്കും.
ഇതിനു കാരണമുണ്ട്. ഇന്ത്യയിൽ ആരോഗ്യപരിരക്ഷക്ക് പല പദ്ധതികൾ നിലവിലുണ്ടെങ്കിലും ലോകബാങ്ക് കണക്കനുസരിച്ചു 86 ശതമാനം ചെലവും വ്യക്തികൾ സ്വയം വഹിക്കേണ്ടിവരുന്നു ^കേരളത്തിൽ ഇതൽപം മെച്ചമായിരിക്കാമെങ്കിലും. സർക്കാർ മേഖലയിലുള്ള ആരോഗ്യപരിരക്ഷമോഡൽ സ്വകാര്യ ഇൻഷുറൻസ് മാതൃകയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. രോഗം വന്നാൽ ചികിത്സക്കുള്ള പണം മാനദണ്ഡങ്ങൾക്ക് വിധേയമായി സർക്കാർ നൽ കും. സ്വകാര്യ ഇൻഷുറൻസാകട്ടെ, ഇന്ത്യയിൽ 2014 ആയപ്പോൾ 3.3 ശതമാനം പേർക്കു മാത്രമേ സംരക്ഷണം നൽകിയിരുന്നുള്ളൂ. ഇത് മെെല്ല വികസിക്കുന്ന കമ്പോളമായതിനാൽ സ്വകാര്യ ഇൻഷുറൻസ് വഴി ചികിത്സ ചെലവ് നിയന്ത്രിക്കാമെന്ന ധാരണ അസ്ഥാനത്താവും. വാണിജ്യസാധ്യത വളരെയുള്ള ആരോഗ്യമേഖല കോർപറേറ്റ് ഇൻഷുറൻസ് കമ്പനികൾക്ക് തുറന്നുകൊടുത്താൽ തുടക്കത്തിലുള്ള ആകർഷണം വേഗത്തിൽ നഷ്ടപ്പെടുകയും ഇൻഷുറൻസ് പ്രീമിയം കുതിച്ചുയരുകയും ചെയ്യും. ഉദാഹരണത്തിന് 2017 ഏപ്രിൽ മുതൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർധന നടപ്പാക്കി. അതിനാൽ കൂടുതൽ കർശനമായ സാമൂഹിക നിയന്ത്രണം ആവശ്യമുള്ള മേഖലയാണിത്.
ഇന്ത്യക്കു സമാനമായ വികസനമുള്ള മലേഷ്യയിലും ഇന്തോനേഷ്യയിലും യഥാക്രമം 80ഉം 75ഉം ശതമാനമാണ് ആരോഗ്യത്തിനായി വ്യക്തികൾ ചെലവാക്കേണ്ടത്. യൂറോപ്പ്, കാനഡ എന്നിവിടങ്ങളിൽ ഇത് 30 മുതൽ 50 ശതമാനം വരെ മാത്രം. സ്വകാര്യ ഇൻഷുറൻസ് പരിരക്ഷയുടെ ഒരുഘടകം കുത്തനെയുയരുന്ന പ്രീമിയംതന്നെ. പല സാഹചര്യങ്ങൾ ഇതിലേക്ക് നയിക്കുന്നു. നിലവിലുള്ള പണപ്പെരുപ്പം, രൂപയുടെ മൂല്യശോഷണത്താൽ വിലവർധിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ, ചികിത്സയിലെ അതിവിനിയോഗം, സ്വകാര്യമേഖലയിലെ വർധിച്ച മൂലധനനിക്ഷേപം, പ്രേത്യകതരം ചികിത്സകളുടെ പ്രചാരണം എന്നിവ ഇനിയും പഠിക്കേണ്ടതായുണ്ട്. 50 ശതമാനത്തിലധികം രോഗികൾ സ്വകാര്യമേഖലയിൽ ചികിത്സ തേടുമ്പോഴും മെഡിക്കൽ ഇൻേഫ്ലഷൻ ഉണ്ടാക്കുന്ന ഈ ഘടകങ്ങൾ സാമ്പത്തികവിദഗ്ധരോ കമ്യൂണിറ്റി മെഡിസിൻ വിദഗ്ധരോ പഠിക്കുന്നില്ല.
ഏറക്കുറെ മുഴുവൻ ആരോഗ്യപരിപാലനവും ഇൻഷുറൻസ് വഴി നടക്കുന്ന അമേരിക്കയിൽപോലും ചികിത്സാചെലവ് അനിയന്ത്രിതമായി ഉയർന്നത് ഗൗരവമായാണ് വീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു (2016) നടത്തിയ പഠനങ്ങളിൽ കണ്ടത് അമേരിക്കൻ ജനതക്ക് ദേശീയസുരക്ഷ കഴിഞ്ഞാൽ ഏറ്റവും ആശങ്കയുണ്ടാക്കുന്നവിഷയം ആരോഗ്യമാണെന്നാണ്. കൈസർ ഫാമിലി ഫൗണ്ടേഷൻ എന്ന സംഘടന നടത്തിയ പഠനത്തിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത 50 ശതമാനം പേരും ഇൻഷുറൻസുള്ള 20 ശതമാനം പേരും രോഗാവസ്ഥകളാൽ കടംകൊണ്ടവരാണെന്നാണ്. ഒരു കുടുംബത്തിെൻറ ശരാശരി ചികിത്സാചെലവ് 24,625 ഡോളറും വരുമാനം 53,697 ഡോളറുമാണ്; അതായത് എല്ലാവർക്കും തുല്യമായ രോഗങ്ങളുണ്ടായാൽ കുടുംബവരുമാനത്തിെൻറ 46 ശതമാനം ചികിത്സ കൊണ്ടുപോകുമെന്നർഥം. ഇത് സാങ്കൽപികമാണ്, സംശയമില്ല. ജനസംഖ്യയുടെ ഒരുശതമാനം പേർ 21 ശതമാനം ആരോഗ്യചെലവ് കൈക്കലാക്കുന്നു; അഞ്ചുശതമാനം പേരെ കണക്കാക്കിയാൽ 50 ശതമാനം ചെലവ് കൈക്കലാക്കും. മെഡിക്കൽ ടെക്നോളജി സങ്കീർണവും ചെലവേറിയതുമാകയാൽ ഇൻഷുറസ് തുക മാത്രംകൊണ്ട് തികയാതെവരുന്നു. അതിനാൽ സർക്കാർ പല സ്കീമുകൾ വഴി 50 ശതമാനം വരെ തുക സബ്സിഡിയായി നീക്കിവെച്ചിരിക്കുന്നു.
അമേരിക്ക പോലെ സമ്പന്ന രാഷ്ട്രത്തിന് ഇതാണ് ഇൻഷുറൻസ് ഫണ്ടിങ് അനുഭവമെങ്കിൽ, വികസ്വര രാഷ്ട്രങ്ങൾ തങ്ങളുടെ പൗരർക്കിണങ്ങുന്ന ആരോഗ്യപദ്ധതികളും ഇൻഷുറൻസ് സ്കീമുകളും വിഭാവന ചെേയ്യണ്ടിയിരിക്കുന്നു. രോഗചികിത്സയുടെ െചലവ് ഇൻഷുറൻസ് പാക്കേജ് വഴി വഹിക്കുക എന്നതാണ് പല സ്കീമുകളും ചെയ്യുന്നത്. ഒരു വ്യക്തിയിൽ പരിമിതപ്പെടുത്തുന്നതുകൊണ്ടും ചികിത്സയിൽ കൃത്യതയോ പ്രോട്ടോക്കോളുകളോ വിവിധ ആശുപത്രികൾക്കിടയിൽ പോലും ഇല്ലാത്തതുകൊണ്ടും ഇൻഷുറൻസ് െചലവും ക്രമേണ താങ്ങാവുന്നതിലും അപ്പുറത്താവും. ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സർക്കാർ നേരിട്ടു നടത്തുന്ന സാമൂഹികസുരക്ഷ പദ്ധതി മൂലമാണ് ചികിത്സാചെലവുകളെ നിയന്ത്രിക്കുന്നത്. സർക്കാർ നേരിട്ട് ആരോഗ്യമേഖലയിൽ ഇടപെടുന്നുവെന്നതിനാൽ അതിലെ പ്രവർത്തനക്ഷമതയും സേവനലഭ്യതയും രാജ്യമെമ്പാടും ഏകീകൃതമാക്കാനും സാധിക്കുന്നു. കേരളത്തിൽ പ്രതീക്ഷിത ജീവിതദൈർഘ്യം 75 വയസ്സാണ്, അമേരിക്കയേക്കാൾ മൂന്നുവർഷത്തിെൻറ കുറവുമാത്രം. 60ാം വയസ്സിൽ ശേഷിക്കുന്ന ആയുർദൈർഘ്യം ഏതാണ്ട് 20 വർഷം കൂടിവരും. പ്രായമേറുമ്പോൾ ചികിത്സാചെലവേറുമെന്ന ലളിതമായ തത്ത്വം ഓർമിച്ചാൽ ആരോഗ്യരംഗത്തെ സൃഷ്ടിപരമായ ഇടപെടലിെൻറ ആവശ്യം സ്പഷ്ടമാകും.
എന്തുതരം ആരോഗ്യപരിരക്ഷയാണ് നമുക്ക് അഭിലഷണീയമെന്ന ചോദ്യമുണ്ട്. ആരോഗ്യസംവിധാനത്തിന് അവശ്യംവേണ്ട ഘടകങ്ങളിൽ പ്രധാനം ലഭ്യത, പ്രാപ്യത എന്നിവയാണ്. ഇതു കേരളത്തിലിന്നും ഏകീകൃതമായിട്ടില്ല. പാലക്കാട്ടും കണ്ണൂരും കൊച്ചിയിലും ആരോഗ്യസേവനങ്ങൾ തുല്യമാണെന്ന് പറയാനാവില്ലല്ലോ. മാത്രമല്ല, ആരോഗ്യം ഒരു വസ്തുവായോ ഉൽപന്നമായോ അനുഭവപ്പെടുന്നില്ല. രോഗങ്ങളെത്തുമ്പോൾ മാത്രമാണ് ആരോഗ്യം കൈവരിക്കേണ്ടതുെണ്ടന്ന് നാം ചിന്തിക്കുന്നത്. അതങ്ങനെയെല്ലങ്കിലും രോഗത്തിൽനിന്നും മുക്തിതരുന്ന പ്രക്രിയയാണ് ആരോഗ്യത്തിെൻറ അളവായി പൊതുവെ കരുതുന്നത്. വിവിധ ആരോഗ്യസേവനങ്ങൾ വിലകൊടുത്തു വാങ്ങാനാകുന്നത് ഇൗ സങ്കൽപത്തിെൻറ അടിസ്ഥാനത്തിൽത്തന്നെ. സ്വകാര്യാശുപത്രി ചികിത്സയും ഇൻഷുറൻസിെൻറ വിലയും രോഗമില്ലാത്തപ്പോൾ ചെയ്യുന്ന വാക്സിനുകളോടുള്ള നിലപാടുമൊക്കെ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിലകൊടുത്തു വാങ്ങാനുള്ള സന്നദ്ധത
ഒരു സമൂഹം ആരോഗ്യത്തിന് എന്തുവില കൊടുക്കാൻ തയാറാെണന്നുകണ്ടെത്തിയാൽ യുക്തമായ ആരോഗ്യപരിരക്ഷ തയാറാക്കാം. ഏതുസമൂഹവും രോഗചികിത്സക്ക് വ്യക്തമായ മൂല്യം കണ്ടെത്തിയിട്ടുണ്ടാകും. ആരോഗ്യത്തോടുള്ള അവരുടെ സമീപനം ഇതിനെ ആശ്രയിച്ചിരിക്കുന്നു. ‘വില്ലിങ്നസ് ടു പേ’ (വിലകൊടുക്കാനുള്ള സന്നദ്ധത/ ഡബ്ല്യു.ടി.പി) എന്ന സാമ്പത്തികശാസ്ത്ര സങ്കൽപമാണ് ഇതിനായി പരിശോധിക്കപ്പെടുന്നത്. കഴിഞ്ഞ നാലുദശകങ്ങളായി ആരോഗ്യരംഗത്തെ ഡബ്ല്യു.ടി.പിയിൽ വ്യാപകമായ പഠനങ്ങൾ നടക്കുന്നു. സമൂഹത്തിനു താങ്ങാനാവുന്ന തുക ഇൻഷുറൻസാക്കിയാൽ മെച്ചപ്പെട്ട പങ്കാളിത്തമുണ്ടാകും. ലഭ്യമാകുന്ന ആരോഗ്യാനുഭവം മെച്ചപ്പെടുന്ന മുറക്ക് ഡബ്ല്യു.ടി.പി വർധിച്ചുവരുകയും ചെയ്യും.
യൂൾ ദൂപ്യുയ് (Jules Dupiut, 1844) എന്ന ഫ്രഞ്ച് എൻജിനീയറാണ് ഡബ്ല്യു.ടി.പി സങ്കൽപത്തിെൻറ ഉപജ്ഞാതാവ്. പാരിസിൽ സെയ്ൻ നദിക്കുമേൽ രണ്ടാമതൊരുപാലം എന്ന ആശയംവന്നപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ഒരു സാമൂഹിക ലക്ഷ്യം കൈവരിക്കാനായി വ്യക്തികൾ എത്രകണ്ട് നഷ്ടംസഹിക്കാൻ സന്നദ്ധമാകുമോ അത്രകണ്ട് മൂല്യമേ ലക്ഷ്യത്തിനുള്ളൂ. വിലകൊടുക്കാനുള്ള സന്നദ്ധത മാത്രമാണ് ഒരു ലക്ഷ്യത്തിെൻറ യഥാർഥ മൂല്യവും പ്രയോജനത്തവും’’ (കാം ഡൊണാൾഡ്സൺ, 2011). ഇവിടെ പരിശോധിക്കപ്പെടുന്നത് വ്യക്തികൾ എത്ര പണം ചെലവാക്കുന്നുവെന്നല്ല, എത്ര ചെലവാക്കാൻ സന്നദ്ധമാണ് എന്നതാണ്. അവർ ചെലവാക്കണോ എന്നത് തികച്ചും രാഷ്ട്രീയ തീരുമാനമാണ്. സാമ്പത്തിക വിഭവങ്ങൾ പരിമിതമാകുമ്പോൾ ചെലവാക്കാനുള്ള സന്നദ്ധത മെച്ചപ്പെട്ട ആസൂത്രണത്തിനു സഹായിക്കും.
ആരോഗ്യമുള്ള കാലത്തു ചികിത്സക്കുവേണ്ടി പണം നീക്കിവെക്കണമെന്ന് പറയുമ്പോൾ മറ്റു പലതിനും ചെലവ് ചുരുക്കുക എന്നാണല്ലോ. വേണ്ടെന്നുവെക്കുന്നത് (യാത്ര, സിനിമ, ഭക്ഷണം എന്നിങ്ങനെ) നാം ആർജിക്കുന്ന നന്മയേക്കാൾ താഴെയാണെങ്കിൽ പദ്ധതി മുന്നോട്ടുപോകും. പലപ്പോഴും ഇത്ര ലളിതമല്ല കാര്യങ്ങൾ. ആരോഗ്യം അഥവാ ചികിത്സ വലിയൊരളവിൽ വിലകൊടുത്തു വാങ്ങേണ്ട ഇന്ത്യയിൽ ദാരിദ്യ്രരേഖക്ക് സമീപം ജീവിക്കുന്നവർക്ക് പറ്റിയ ഇൻഷുറൻസിനെക്കുറിച്ചു അന്വേഷണം നടക്കുന്നുണ്ട്. നെതർലൻ ഡ്സ്, ജർമനി, ഇസ്രായേൽ എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകർ 2005ൽ നടത്തിയപഠനം ശ്രദ്ധയർഹിക്കുന്നു. ഡേവിഡ് ഡ്രോർ (ഹെൽത്ത് പോളിസി, 2006) നയിച്ച പഠനം ആരോഗ്യരംഗത്തെ മൈക്രോ ഇൻഷുറൻസ് സംരംഭങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തികളുടെ വിലക്കുവാങ്ങാനുള്ള സന്നദ്ധത പരിശോധിക്കുന്നു. ചികിത്സ വാങ്ങാനുള്ള സന്നദ്ധത അളക്കുന്നത് ബിഡ്ഡിങ് അഥവാ ലഘുവായ ലേലംവിളിയുടെ മാതൃകയിലാണ്. ചികിത്സ വാഗ്ദാനം ചെയ്യുമ്പോൾ പ്രാരംഭവില അധികമെങ്കിൽ ഉപഭോക്താവിന് താഴ്ത്തി ലേലംവിളിക്കാനാകും. ഡബ്ല്യു.ടി.പി കൂടുതൽ കൃത്യമാവുകയും ചെയ്യും.
ഇന്ത്യയിലെ സാമ്പത്തികമായി വളരെ പിന്നാക്കമുള്ള ജനങ്ങൾ തങ്ങളുടെ ശരാശരി കുടുംബവരുമാനത്തിെൻറ 1.3 ശതമാനം മുതൽ 1.8 ശതമാനം വരെ ആരോഗ്യത്തിനുവേണ്ടി ചെലവാക്കാൻ സന്നദ്ധരാണ്. ഇത് ഇൻഷുറൻസായി പരിണമിക്കുമ്പോൾ മോശപ്പെട്ട തുകയല്ല. എന്നാൽ, ആരോഗ്യസേവനത്തിലെ ലഭ്യതയും പ്രാപ്യതയും വർധിപ്പിച്ചാൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ആരോഗ്യത്തിന് അവസരമുണ്ടാകും. നാം പരിഗണിക്കാത്ത മറ്റൊരു വശംകൂടിയുണ്ട് ആരോഗ്യപരിരക്ഷക്ക്. എങ്ങനെയാണ് ഇൻഷുറൻസ് പദ്ധതിവഴി ആരോഗ്യകരമായ ജീവിതരീതി ഉത്തേജിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അനാരോഗ്യകരമായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുക എന്നിവയും പ്രാധാന്യമർഹിക്കുന്നു. മദ്യപാനം, പുകവലി, അമിതഭാരം എന്നിവയെ നിരുത്സാഹപ്പെടുത്താനും പ്രമേഹത്തിനും രക്തസമ്മർദത്തിനും കൃത്യമായ ചികിത്സക്ക് പ്രോത്സാഹം നൽകാനും ഇൻഷുറൻസിലൂടെ സാധിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.