വേണം ‘ശ്രീകോവിൽ’ തുറക്കാൻ ഒരു മാർഗരേഖ 

ആരാധനാലയങ്ങൾ എങ്ങനെ തുറക്കണം? മദ്യശാലകൾ എങ്ങനെ പ്രവർത്തിക്കണം? അതടക്കം ‘എ’ ടു ‘സെഡ്’ കാര്യങ്ങളിൽ സർക്കാർ കാക്കത്തൊള്ളായിരം മാർഗരേഖ ഇറക്കുന്നുണ്ട്. പാർലമെേൻറാ അതി
​െൻറ സമിതികളോ എങ്ങനെ പ്രവർത്തിക്കണം? ഇങ്ങനെ അടച്ചിട്ടാൽ മതിയോ? ലോക്ഡൗൺ തുടങ്ങി മൂന്നുമാസമായിട്ടും അക്കാര്യത്തിൽ മാർഗരേഖയുമില്ല; നടപടികളുമില്ല. ആരാധനാലയം തുറന്നാലും ജനാധിപത്യത്തി​െൻറ

‘ശ്രീകോവിൽ’ അടഞ്ഞുതന്നെ. കോവിഡ് പ്രതിസന്ധി കൈകാര്യംചെയ്യുന്നതിൽ കടുത്ത വീഴ്ചകളുണ്ടെന്ന വിമർശനങ്ങൾക്കിടയിൽ, അത്​ സൗകര്യമായി കാണുകയാണോ സർക്കാർ?
പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24നാണ് ഏറ്റവുമൊടുവിൽ പാർലമ​െൻറ് സമ്മേളിച്ചത്. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ ബജറ്റ്സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു. പാർലമ​െൻറ് സമ്മേളനം അവസാനിപ്പിച്ച് മണിക്കൂറുകൾക്കകം രാജ്യത്തെ അഭിസംബോധനചെയ്ത മോദി മൂന്നാഴ്ചയാണ്​ ലോക്ഡൗൺ പ്രഖ്യാപിച്ചത്​. എന്നാൽ, അത് ഇനിയും നീക്കാൻ കഴിഞ്ഞിട്ടില്ല. അനിശ്ചിതമായി മുന്നോട്ടുപോകുന്നു. പല ആഴ്ചകൾ ജനത്തെ വീടുകളിൽ പിടിച്ചിട്ട ലോക്ഡൗണി​െൻറ രീതിതന്നെ മാറി. വൈറസ് ഉടനെയൊന്നും ഒഴിഞ്ഞുപോകില്ലെന്ന് ബോധ്യപ്പെട്ടതിനാൽ, കോവിഡിനൊപ്പം നടക്കാനാണ് സർക്കാർ ഇപ്പോൾ ശീലിപ്പിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം പെരുകുകയുമാണ്.

ഇതിനെല്ലാമിടയിൽ, കോവിഡ് സൃഷ്​ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഭരണപരമായ ഒട്ടേറെ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. മിക്കതും വിവാദപരവുമാണ്. എന്നാൽ, ജനാധിപത്യപരമായ മാർഗത്തിൽ ഇത് പരിശോധിക്കാനോ സർക്കാർ മറുപടി പറയേണ്ട സാഹചര്യം സൃഷ്​ടിക്കാനോ അവസരമില്ലാത്ത സ്ഥിതിയാണ് േലാകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇന്ന് നേരിടുന്നത്. പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങൾ സർക്കാർ ചെവിക്കൊള്ളുന്നില്ല. സ്വന്തവഴിക്ക് മുന്നോട്ടുപോകുന്നു. സർക്കാർ മറുപടി പറയാൻ ബാധ്യസ്ഥമാകുന്ന പ്രധാന വേദിയായ പാർലമ​െൻറ് മാത്രമല്ല വിവിധ സഭാ സമിതികളും നടക്കുന്നില്ല.
യഥാർഥത്തിൽ പാർലമ​െൻറി​െൻറ പതിവ്​ സമ്മേളനത്തിന് സമയമായിട്ടില്ല. ബജറ്റ് സമ്മേളനം കഴിഞ്ഞാൽ വർഷകാല സമ്മേളനമാണ്. അത്​ നടക്കേണ്ടത് ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിലാണ്. അതനുസരിച്ചാണെങ്കിൽ പാർലമ​െൻറ് വിളിക്കാൻ സർക്കാറിന് ഒന്നര മാസത്തോളം സാവകാശമുണ്ട്. എന്നാൽ, രണ്ടു പാർലമ​െൻറ് സമ്മേളനങ്ങൾക്കിടക്ക് വിവിധ വകുപ്പുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട സ്​റ്റാൻഡിങ് കമ്മിറ്റികൾ പലവട്ടം കൂടേണ്ടതുണ്ട്. ഭരണ, പ്രതിപക്ഷ എം.പിമാർ അംഗങ്ങളായ ഈ സഭാസമിതികൾ ഒന്നുപോലും മൂന്നു മാസത്തിനിടയിൽ നടന്നിട്ടില്ല. ലോക്ഡൗൺ മൂലമുള്ള യാത്രപ്രശ്നങ്ങൾ, സാമൂഹിക അകലം പാലിക്കൽ എന്നിവയെല്ലാമാണ് യോഗങ്ങൾക്ക് തടസ്സം. അത് ന്യായവുമാണ്.

എന്നാൽ, വിവര സാങ്കേതിക വിദ്യയുടെ പുതിയകാലത്ത് ഒരു യോഗം നടക്കാൻ എല്ലാവരും ഒന്നിച്ച് ഒരിടത്ത് ഒത്തുകൂടണമെന്നില്ല. ലോക്ഡൗൺകാലത്ത് ഓൺലൈൻയോഗങ്ങൾ പുതുപതിവായി മാറിയിരിക്കുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സഭാസമിതികൾ നടത്താൻ പോലും താൽപര്യം ഉണ്ടാകാതെ പോകുന്നു എന്നതാണ് ശ്രദ്ധേയം. ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമ​െൻററി സ്​റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കോൺഗ്രസ് നേതാവ് ആനന്ദ് ശർമയാണ്. അദ്ദേഹം മുൻകൈയെടുത്ത് കഴിഞ്ഞദിവസം ഈ കമ്മിറ്റിയുടെ യോഗം വിഡിയോ കോൺഫറൻസിങ്​വഴി നടത്താൻ നടപടി മുന്നോട്ടുനീക്കിയതാണ്. എന്നാൽ അവസാനം മാറ്റിവെക്കേണ്ടിവന്നു. എം.പിമാർക്ക് പാർലമ​െൻറിൽ എത്താൻ കഴിയാത്ത സ്ഥിതിക്കൊപ്പം, വിഡിയോ കോൺഫറൻസിങ്​ സംഘടിപ്പിക്കുന്നതിൽ ചട്ടങ്ങളും സാങ്കേതികവിദ്യയും വഴങ്ങിയില്ല.
കോവിഡും ലോക്ഡൗണും സൃഷ്​ടിക്കുന്ന പ്രയാസങ്ങൾക്കിടയിലും 40ൽപരം രാജ്യങ്ങൾ പാർലമ​െൻറ് സമ്മേളനങ്ങൾ വിഡിയോ കോൺഫറൻസിങ്ങിലൂടെയും മറ്റും നടത്തി. ലോക്ഡൗൺകാലത്താണ് ഏപ്രിലിൽ കനേഡിയൻ പാർലമ​െൻറ് വിഡിയോ കോൺഫറൻസിങ്​ വഴി സമ്മേളിച്ചത്. 338 അംഗ പാർലമ​െൻറിൽ 280പേരും പ​െങ്കടുത്തു. ഭരണകൂടനടപടികൾ ചോദ്യംചെയ്യാനുള്ള അവസരമായി അത് മാറി. സാമൂഹിക അകലം പാലിച്ചുകൊണ്ടോ വെവ്വേറെ ചർച്ചകൾക്ക് അവസരമുണ്ടാക്കിയോ ആണ് പല രാജ്യങ്ങളും പാർലമ​െൻറ് സമ്മേളനം സംഘടിപ്പിച്ചത്. ഫ്രാൻസ്, ഇറ്റലി, ബ്രസീൽ, ആസ്​​ട്രേലിയ, ന്യൂസിലൻഡ്​ തുടങ്ങിയ രാജ്യങ്ങൾ ഇക്കൂട്ടത്തിൽപെടുന്നു. എന്നാൽ, പാർലമ​െൻറ് മാത്രമല്ല, സഭാസമിതികളുടെ പ്രവർത്തനംപോലും മുടങ്ങി നിൽക്കുകയാണ് ഇന്ത്യയിൽ.

ഭരണക്രമത്തിൽ പാർലമ​െൻറിനു കേന്ദ്രസ്ഥാനമാണുള്ളത്. കോവിഡും ലോക്ഡൗണും സൃഷ്​ടിച്ച പ്രതിസന്ധിയും അടിയന്തര സാഹചര്യങ്ങളും ജനാധിപത്യപ്രക്രിയ അവഗണിക്കാനുള്ള അവസരമായി ഭരണകൂടങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഭരണപരമായ പല നടപടികളും ചോദ്യം ചെയ്യപ്പെടാവുന്ന അവസ്ഥയുണ്ട്. അതിൽനിന്ന് ഒഴിഞ്ഞുമാറാൻ നിയന്ത്രണങ്ങൾ ഭരണകൂടങ്ങൾക്ക് അവസരമാവുകയാണ്​. മോദിസർക്കാറും അത് ഉപയോഗപ്പെടുത്തുന്നതാണ് കാഴ്ച. പാർലമ​െൻറ് സമ്മേളനം വിളിക്കാൻ സമയമായില്ല എന്ന് സർക്കാറിന് തൊടുന്യായം പറയാം. അതേസമയം ആരോഗ്യ, സാമ്പത്തിക, തൊഴിൽ രംഗങ്ങളിലെ അടിയന്തരാവസ്ഥ ചർച്ചചെയ്യാൻ എല്ലാ ജനപ്രതിനിധികളും വിവിധ പാർട്ടികളുമായി സർക്കാർ ചർച്ച നടത്തേണ്ട സുപ്രധാന സമയമല്ലേ ഇത്? ദേശതാൽപര്യം മുൻനിർത്തി സർക്കാറിന് വഴികാട്ടാൻ എം.പിമാർക്ക് ബാധ്യതയുണ്ട്. പാർലമ​െൻറിൽ വിഷയം ഉന്നയിക്കുന്ന എം.പിമാർ ചെയ്യുന്നത് അതാണ്. അതേസമയം തന്നെയാണ് പകർച്ചവ്യാധിക്കു മുന്നിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾ യുക്തമായ വേദിയിൽ ഉയർത്താൻ അവസരം കിട്ടാതെപോകുന്നത്. വിഡിയോ കോൺഫറൻസിങ്​ രൂപത്തിലോ മറ്റു മാർഗത്തിലോ പാർലമ​െൻറ് വിളിച്ച് സ്ഥിതി ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനോട് കണ്ണടച്ചുനിൽക്കുകയാണ് സർക്കാർ.

രാജ്യത്തി​െൻറ സാമ്പത്തിക സ്ഥിതി, അന്തർസംസ്ഥാന തൊഴിലാളികളുടെ പലായനം, തൊഴിലും ജീവനോപാധിയും വൻതോതിൽ നഷ്​ടപ്പെടുന്ന സ്ഥിതി, തൊഴിൽ നിയമങ്ങളും അവകാശങ്ങളും കാറ്റിൽപറത്തുന്ന അവസ്ഥ, തൊഴിലാളിയുടെ അന്തസ്സിടിക്കൽ എന്നിവക്കെല്ലാം സർക്കാർ മറുപടി നൽകേണ്ടതുണ്ട്. ലോക്ഡൗൺ നീണ്ടുനീണ്ട്​ പോകുന്നതിനൊപ്പം തന്നെ, കോവിഡ്വ്യാപനം വർധിക്കുന്നത് തടയാൻ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണ്? കോവിഡ് ബാധിതനെ അഡ്മിറ്റ് ചെയ്യാൻ സ്വകാര്യ ആശുപത്രികൾ അഞ്ചുലക്ഷം കെട്ടിവെക്കാൻ ആവശ്യപ്പെടുകയും മറുവശത്ത് സർക്കാർ ആശുപത്രികളിൽ രോഗികളെ വരാന്തയിൽപോലും കിടത്താൻ സൗകര്യമില്ലാത്ത സ്ഥിതിനിലനിൽക്കുകയും ചെയ്യുന്ന ഡൽഹി അടക്കം രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള ക്രമീകരണങ്ങൾ എന്താണ്? മരണസംഖ്യ കുറക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെ,  ആരോഗ്യപ്രവർത്തകർക്കുള്ള പ്രതിരോധ സജ്ജീകരണങ്ങൾ എന്തെല്ലാം തുടങ്ങിയ ചോദ്യങ്ങളുമുണ്ട്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജി​െൻറ കാമ്പും കാതലും ഇതിനകം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. മറുവശത്ത്, ഇത്രയും ഭീമമായ പാക്കേജ് സംബന്ധിച്ച ചർച്ചകൾ പാർലമ​െൻറിൽ മാത്രമല്ല, സഭാ സമിതികളിലും നടന്നിട്ടില്ല. പാക്കേജി​െൻറ മറവിൽ നടക്കുന്ന സ്വകാര്യവത്​കരണം, പരിഷ്​കരണം, പി.എം കെയേഴ്സി​െൻറ സുതാര്യത തുടങ്ങി നിരവധി ചോദ്യങ്ങൾ വേറെയുമുണ്ട്. കോവിഡ്കാലത്ത് ദുരന്തകാര്യ നിർവഹണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേന്ദ്രസർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ട്. പകർച്ചവ്യാധി പ്രകൃതിദുരന്തമായി കണക്കാക്കാൻ കഴിയില്ലെന്ന യാഥാർഥ്യം നിലനിൽക്കുേമ്പാൾ തന്നെയാണിത്. കോവിഡ് പടർന്നതിനൊപ്പമാണ് പാർലമ​െൻറ് പിരിഞ്ഞതെങ്കിലും, അതിനുമുമ്പ് പകർച്ചവ്യാധി നിയന്ത്രണ നിയമം പാസാക്കാൻ സർക്കാറിന് സാധിച്ചില്ല. സർക്കാർ പുറപ്പെടുവിക്കുന്ന ആയിരക്കണക്കായ ഉത്തരവുകളുടെ ന്യായയുക്തത പാർലമ​െൻറ് വേദികളിൽ ചർച്ചചെയ്യപ്പെടുന്നുമില്ല.

അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികൾ ആവശ്യമാണെന്ന് വാദിക്കുന്ന സർക്കാറിന്, പ്രതിപക്ഷ ചിന്താധാര എന്താണെന്ന് മനസ്സിലാക്കണമെന്നു പോലുമില്ല. ആത്മാർഥതയും പ്രതിബദ്ധതയുമാണ് സർക്കാറിനെ ഭരിക്കുന്നതെങ്കിൽ, കോവിഡ് മുൻനിർത്തിയുള്ള ചർച്ചകളിലൂടെ ഒരു കർമപദ്ധതി രൂപപ്പെടുത്താൻ ഏറ്റവും പറ്റിയ വേദി പാർലമ​െൻറാണ്. പറയുേമ്പാൾ നമ്മൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. വിവര സാങ്കേതികവിദ്യയിൽ ലോകത്തെ ഏറ്റവും വലിയ സേവന ദാതാവാണ്. അതൊന്നും പക്ഷേ, കാര്യത്തിന് ഉപകരിക്കില്ലെങ്കിൽ അവകാശവാദത്തിന് എന്തർഥം?

Tags:    
News Summary - Indian parliment on lockdown-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.