ജമ്മു-കശ്മീരിെൻറ പദവിയിൽ മോദി സർക്കാർ ഈ ആഴ്ച വരുത്തിയ വലിയ മാറ്റങ്ങൾ ഭരണഘടനാ നുസൃതമാണോയെന്ന് തീർപ്പു കൽപിക്കേണ്ടത് സുപ്രീംകോടതിയാണ്. ജഡ്ജിമാരുടെ തീരുമാനം എ ന്തുതന്നെയായാലും ഭരണഘടന അതിെൻറ സ്രഷ്ടാക്കളും സൂക്ഷിപ്പുകാരുമായി പ്രഖ്യാപിച് ച ഇന്ത്യയിലെ ജനങ്ങളുടെ കണ്ണിൽ അത് പാർലമെൻറിലെ ഭൂരിപക്ഷം ദുരുപയോഗം ചെയ്തുകൊണ്ടു ള്ള ജനാധിപത്യ വിരുദ്ധ നടപടിയാകും. ഒരു ജനതക്കെതിരെ ഇത്തരത്തിൽ അതിക്രമം നടത്താൻ കേന്ദ്രത്തിന് അധികാരമുണ്ടെങ്കിൽ കശ്മീരികളുടെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുടെയും അസ്തിത്വവും എപ്പോഴും അപകടത്തിലാണെന്നു വരും.
ബി.ജെ.പിയുടെ പിന്നിലെ അധികാരകേന്ദ്രമായ ആർ.എസ്.എസ് എല്ലാകാലവും ജമ്മു -കശ്മീരിന് ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ പ്രകാരം ലഭിച്ച പ്രത്യേക പദവിക്ക് എതിരായിരുന്നു. അതിെൻറ എതിർപ്പിെൻറ അടിസ്ഥാനം മുസ്ലിംവിരുദ്ധതയാണ്. ഭരണഘടനപ്രകാരം പ്രത്യേകപദവിയുള്ള പത്ത് സംസ്ഥാനങ്ങൾ വേറെയുമുണ്ട്. അതിൽ ഒന്നുപോലും ആർ.എസ്.എസിനെയും ബി.ജെ.പിയെയും അലോസരപ്പെടുത്തുന്നില്ലെന്നത് ശ്രദ്ധിക്കുക. ജമ്മു-കശ്മീർ വാസികൾക്കു മാത്രമേ ഇത്ര കാലവും അവിടെ സ്ഥലം വാങ്ങാൻ അവകാശമുണ്ടായിരുന്നുള്ളൂ. ആ നിയന്ത്രണം എടുത്തു കളയപ്പെട്ടിരിക്കുന്നു. കുബുദ്ധികൾ പ്രചരിപ്പിച്ച പോലെ അത് സമീപകാലത്ത് കൊണ്ടുവന്ന നിയമമല്ല. മുസ്ലിംകൾക്ക് പ്രത്യേക സംരക്ഷണം നൽകുന്നതുമല്ല. ഇതു സംബന്ധിച്ച ചട്ടം മഹാരാജാവ് 1927ൽ ഉണ്ടാക്കിയതാണ്. അത് മുസ്ലിംകളുടെ മാത്രമല്ല, സംസ്ഥാനത്തെ ഹിന്ദുക്കളുടെയും സിഖുകാരുടെയും ബുദ്ധമതാനുയായികളുടെയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതാണ്. ഇത്തരത്തിൽ തദ്ദേശവാസികളുടെ ഭൂമിയും തൊഴിലും സംരക്ഷിക്കുന്നതിന് നിയന്ത്രണങ്ങൾ കശ്മീരിനു പുറത്തും ഏറെ കാലമായി നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ച് ആദിവാസിമേഖലകളിൽ.
ജനങ്ങൾ സ്വന്തം നാട്ടിൽ അശരണരാകുന്നത് തടയാനാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ആദിവാസികൾക്ക് കാട്ടിൽ ഉപജീവനം നടത്താനല്ലാതെ വനഭൂമി വിൽക്കാൻ അവകാശമില്ലാതിരുന്ന കാലത്താണ് മതാധികാരികളുടെ പിൻബലത്തോടും രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടും കൂടി കുടിയേറ്റക്കാർ കേരളത്തിൽ അവരുടെ ഭൂമി തട്ടിയെടുത്തത്. രാഷ്ട്രത്തിെൻറ നിലനിൽപിനും ആരോഗ്യകരമായ വളർച്ചക്കും ഐക്യം ആവശ്യമാണ്. അത് മനസ്സിലാക്കിയാണ് നമ്മുടെ ബുദ്ധിമാന്മാരായ പൂർവികർ ‘നാനാത്വത്തിൽ ഏകത്വം’ എന്ന മഹത്തായ ആശയം ആവിഷ്കരിച്ചത്. ഉപനിഷദ് ദർശനങ്ങളിൽ ശക്തമായി പ്രതിഫലിക്കുന്ന ആശയമാണിത്. എന്നാൽ, ബഹുജനങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം സമൂഹത്തെ വിഭജിച്ചു ഭരിക്കാനായി ചാതുർവർണ്യ പദ്ധതി അവതരിപ്പിച്ചു. അവർ അതിന് വേദത്തിെൻറ അംഗീകാരം നൽകി. ഈ വിരുദ്ധ ആശയങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് ഇന്ത്യയുടെ സാമൂഹികചരിത്രം. അതിെൻറ ആവർത്തനമാണ് നാം ഇപ്പോൾ കാണുന്നത്
സർക്കാറിെൻറ നയത്തിലെ നീതികേടിനോളം തന്നെ നിന്ദ്യമാണ് അത്നടപ്പാക്കാൻ സ്വീകരിച്ച മാർഗവും. ഈ മാറ്റങ്ങൾ ബി.ജെ.പിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നവയാണ്. പാർട്ടിയുടെ തെരെഞ്ഞടുപ്പ് വിജയത്തെ അതിനുള്ള അംഗീകാരമായി വ്യാഖ്യാനിക്കാൻ ബി.ജെ.പിക്ക് അവകാശമുണ്ട്. കശ്മീരിനെ ഒരു പട്ടാള ക്യാമ്പാക്കി മാറ്റി, അതിനു ചുറ്റും ഇരുമ്പു മറ കെട്ടി അടിച്ചേൽപിക്കുന്ന മാറ്റങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളുടെ അംഗീകാരം അവകാശപ്പെടാനാവില്ല. ജമ്മു-കശ്മീർ മാത്രമല്ല കൊച്ചിയും തിരുവിതാംകൂറും രാജാക്കന്മാർ ഒപ്പിട്ട ഉടമ്പടി പ്രകാരം വിദേശകാര്യം, പ്രതിരോധം എന്നിങ്ങനെ ചില വിഷയങ്ങളിൽ മാത്രമാണ് അധികാരം ഇന്ത്യയുടെ ഭരണകൂടത്തിന് കൈമാറിയത്. എന്നാൽ, അവ പിന്നീട് എല്ലാം സ്വമേധയാ കേന്ദ്രത്തിന് വിട്ടുകൊടുത്തു. കശ്മീരിലെ ജനങ്ങളുടെ വിശ്വാസം നേടാതെയും അവരുടെ അഭിപ്രായം തേടാതെയുമുള്ള നടപടി ഏകീകരണമല്ല, കോളനിവത്കരണമാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് പാർലമെൻറിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഒരു സംസ്ഥാനത്തെ കേന്ദ്ര പ്രദേശമായി പ്രഖ്യാപിച്ച് ഉദ്യോഗസ്ഥവൃന്ദത്തിെൻറ സഹായത്തോടെ ഭരിക്കാമെന്ന് സ്ഥാപിതമായാൽ പിന്നെ ഇതൊരു ജനാധിപത്യ റിപ്പബ്ലിക്കല്ല, നേന്ത്രക്കാ (ബനാന) റിപ്പബ്ലിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.