?????????? ???? ?????? ????????????? ?????????? ?????? ?????????? ??????? ??????????

ക​ശ്മീ​രിൻെറ അ​പ​ര​നി​ർമി​തി

ക​ശ്മീ​ര്‍പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മ്പോ​ൾ മ​ന​സ്സി​ലേ​ക്ക് ആ​ദ്യം ക​ട​ന്നു​വ​രു​ന്ന​ത് ക​ഴി​ഞ്ഞ വ​ർഷം പ്ര​സി​ദ്ധീ​ക​രി​ച്ച ‘ര​ക്തം, സെ​ന്‍സ​ര്‍ ചെ​യ്ത​ത്: ക​ശ്മീ​രി​ക​ള്‍ ‘ശ​ത്രു​ക്ക’​ളാ​വു​മ്പോ​ള്‍’ (Blood, Censured: When Kashmiris Become the Enemies) എ​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടാ​ണ്. ദി​നേ​ശ് മോ​ഹ​ന്‍, ഹ​ര്‍ഷ് മ​ന്ദ​ര്‍, ന​വ​ശ​ര​ന്‍ സിങ്, പ​മീ​ല ഫി​ലി​പ്പോ​സ്, ത​പ​ന്‍ ബോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍ട്ടാ​യി​രു​ന്നു അ​ത്. 2016 ജൂ​ലൈയി​ല്‍ ബു​ര്‍ഹാ​ന്‍ വാ​നി എ​ന്ന ഹി​സ്ബു​ൽ മു​ജാഹി​ദീ​ന്‍ നേ​താ​വ് ഇ​ന്ത്യ​ന്‍ സു​ര​ക്ഷ ഭ​ട​ന്മാ​രാ​ല്‍ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ശ്മീ​ര്‍ താ​ഴ്വ​ര​യി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​വും അ​തി​നെ​തി​രെ ഇ​ന്ത്യ​ന്‍ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും പ​ശ്ചാ​ത്ത​ല​മാ​ക്കി ക​ശ്മീ​ര്‍ പ്ര​ശ്ന​ത്തി​​​െൻറ പ്രാ​ദേ​ശി​ക, ദേ​ശീ​യ, ആ​ഗോ​ള​മാ​ന​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യു​ന്ന റി​പ്പോ​ര്‍ട്ടാ​ണ​്​ അത്. അ​തി​​​െൻറ തു​ട​ക്ക​ത്തി​ല്‍ പ​റ​യു​ന്ന ഒ​രു കാ​ര്യം സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം നി​ര​ന്ത​ര സ​മ​ര​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ദി​വ​സ​വും തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന അ​ഭൂ​ത​പൂ​ർവ​മാ​യ പ്ര​ശ്ന​ത്തെ ഇ​ന്ത്യ​ന്‍പ​ട്ടാ​ളം അ​ഭി​മു​ഖീ​ക​രി​ച്ച​ത് പെ​ല്ല​റ്റ് തോ​ക്കു​ക​ള്‍ കൊ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ്. കൊ​ച്ചു​കു​ട്ടി​ക​ള്‍ അ​ട​ക്കം നി​ര​വ​ധി​പേ​രെ അ​ത് അ​ന്ധ​രാ​ക്കു​ക​യും അ​വ​രു​ടെ ത​ല​യോ​ട് പൊ​ട്ടി​ക്കു​ക​യും മ​റ്റു മാ​ര​ക​മാ​യ മു​റി​വു​ക​ള്‍ ഏ​ൽപി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് ക​ശ്മീ​രി​ല്‍ പ​ല​രും അ​ന്വേ​ഷ​ണ ക​മീ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളോ​ട് ചോ​ദി​ച്ച​ത് ക​ശ്മീ​ര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാണെ​ങ്കി​ല്‍ പ​ട്ടാ​ള​ക്കാ​രെ​യോ പൊ​ലീ​സി​നെ​യോ ക​ല്ലെ​റി​ഞ്ഞു എ​ന്നു ​പ​റ​ഞ്ഞു ഇ​ത്ര മാ​ര​ക​മാ​യ പെ​ല്ല​റ്റ് തോ​ക്ക് പ്ര​യോ​ഗം ഇ​ന്ത്യ​യു​ടെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​ലീ​സോ പ​ട്ടാ​ള​മോ ന​ട​ത്താ​റു​ണ്ടോ എ​ന്നാ​യി​രു​ന്നു​വ​ത്രേ.

പെ​ല്ല​​റ്റ് തോ​ക്കു​ക​ള്‍ ക​ശ്മീ​രി​ല്‍ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങു​ന്ന​ത് 2010 ലാ​ണ്. അ​ന്ന് 14 വ​യ​സ്സു​ള്ള ഇ​ര്‍ഷാ​ദ് അ​ഹ്​മ​ദ് പാ​രേ​ക്കും 20 വ​യ​സ്സു​ള്ള മു​ദ്ദ​സി​ര്‍ ന​സീ​റി​നും പെ​ല്ല​​റ്റ് തോ​ക്കി​ല്‍നി​ന്ന് മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം പ​ല​സ​മ​യ​ത്താ​യി പെ​ല്ല​റ്റ് തോ​ക്ക് പ്ര​യോ​ഗ​ത്തി​ല്‍ പ​ത്തി​ല​ധി​കം പേ​ര്‍ക്ക് ജീ​വ​ന്‍ നഷ്​ട​പ്പെ​ടു​ക​യും നൂ​റി​ല​ധി​കം​ പേ​ര്‍ക്ക് കാ​ഴ്ച നഷ്​ട​പ്പെ​ടു​ക​യും ആ​യി​ര​ക്ക​ണ​ക്കി​നു ​പേ​ര്‍ക്ക് മാ​ര​ക​മാ​യ അം​ഗ​ഭം​ഗ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പ്ര​ശ​സ്ത മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍ത്ത​ക​നാ​യ ര​വി ​നാ​യ​ര്‍ എ​ന്നോ​ട് ക​ഴി​ഞ്ഞ ദി​വ​സം പ​റഞ്ഞു. ഇ​തി​ല്‍ ധാ​രാ​ളം കൊ​ച്ചു​കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു. അ​ന്താ​രാഷ്​ട്ര ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ടെ ലം​ഘി​ച്ചു​കൊ​ണ്ടും സു​പ്രീം​കോ​ട​തി​യു​ടെത​ന്നെ മാ​ർഗ​നി​ർദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യു​മാ​ണ് വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ ക​ശ്മീ​രി​ല്‍ ​െപ​ല്ല​റ്റ് തോ​ക്ക് ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്നും ഇ​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​ലേ​ഖ​ന​ങ്ങ​ളി​ലൊ​ന്ന് ത​േൻറ​താ​ണ് എ​ന്നും ര​വി​ നാ​യ​ര്‍ സൂ​ചി​പ്പി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ടി​രു​ന്ന ര​വി​ നാ​യ​ര്‍ അ​ങ്ങേ​യ​റ്റ​ത്തെ ആ​കു​ല​ത​യോ​ടെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ള്‍ പ​ങ്കു​​െവ​ച്ച​ത്. തൊ​ണ്ണൂ​റു​ക​ള്‍ മു​ത​ല്‍ ക​ശ്മീ​ര്‍ പ്ര​ശ്ന​ത്തി​ല്‍ സ​ക്രി​യ​മാ​യി ഇ​ട​പെ​ടു​ന്ന മ​നു​ഷ്യാ​വ​കാ​ശപ്ര​വ​ര്‍ത്ത​ക​നാ​ണ് അ​ദ്ദേ​ഹം.

അ​പ​ര​വ​ത്​ക​ര​ണ​ത്തി​​​െൻറ അ​നു​സ്യൂ​ത​മാ​യ ഒ​രു പ്ര​ക്രി​യ ക​ശ്മീ​രി​ല്‍ ന​ട​ന്നി​ട്ടു​ണ്ട് എ​ന്ന​ത് അ​വി​ത​ര്‍ക്കി​ത​മാ​ണ്. പാ​കിസ്​​താ​നു​മാ​യി ത​ൽസ്​ഥി​തി​ക്ക​രാ​ര്‍ (Standstill agreement) ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഇ​ന്ത്യ​ന്‍ യൂ​നിയ​നി​ല്‍ ല​യി​ക്കാ​നു​ള്ള തീ​രു​മാ​നം ക​ശ്മീര്‍ രാ​ജാ​വ് ഹ​രി സിങ്​ കൈ​ക്കൊ​ള്ളു​ന്ന​ത് എ​ന്ന് ന​മു​ക്ക​റി​യാം. ക​ശ്മീ​ര്‍ പ്ര​ശ്നം ഐ​ക്യ​രാഷ്​ട്ര​സ​ഭ​യി​ല്‍ എ​ത്തി​ച്ച​ത് നെ​ഹ്​റുവാ​ണെ​ന്നും അ​ത് വ​ലി​യ മ​ണ്ട​ത്ത​ം ആ​യി​രു​ന്നു​വെ​ന്നും ഈ​യി​ടെ അ​മി​ത്​ ഷാ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ലെ സ​ത്യം മ​റ്റൊ​ന്നാ​ണ്. മൗ​ണ്ട്ബാറ്റ​നാ​ണ് അ​ന്ന് ഗ​വ​ര്‍ണ​ര്‍ ജ​ന​റ​ല്‍. ഇ​ന്‍സ്ട്രു​മ​െൻറ്​ ഓ​ഫ് ആക്​സ​ഷ​ന്‍ സ്വീ​ക​രി​ച്ചു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ഇ​തി​ല്‍ അ​ന്തി​മ​മാ​യ തീ​രു​മാ​നം ഹി​ത​പ​രി​ശോ​ധ​നക്കു ശേ​ഷം​ മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്ന​താ​ണ്. മാ​ത്ര​മ​ല്ല, 1947 ന​വം​ബ​റി​ല്‍ ലി​യാ​ഖ​ത്ത് അ​ലി​ഖാ​ന്‍ ഡ​ല്‍ഹി സ​ന്ദ​ര്‍ശി​ച്ച് ഇ​ന്ത്യ​യു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റിൽ മൂ​ന്നു പ്ര​ധാ​ന​ കാ​ര്യ​ങ്ങളാണുണ്ടായിരുന്നത്​. ഒ​ന്ന്, പഖ്​​തൂൺ പ​ട​യാ​ളി​ക​ൾ ക​ശ്മീ​രി​ല്‍നി​ന്ന് പി​ന്മാറാ​ന്‍ പാ​കി​സ്​താ​ന്‍ സ്വാ​ധീ​നം ചെ​ലു​ത്തും. ര​ണ്ട്, ഇ​ന്ത്യ​ന്‍ പ​ട്ടാ​ളം കശ്മീ​രി​ല്‍നി​ന്ന് പി​ന്മാ​റു​ന്നതി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​ന്ത്യ സ്വീ​ക​രി​ക്കും. മൂ​ന്ന്, ക​ശ്മീ​രി​ലെ ഹി​ത​പ​രി​ശോ​ധ​ന ഐ​ക്യ​രാഷ്​ട്ര​സ​ഭ​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ന​ട​ത്തും എ​ന്നി​വ​യാ​യി​രു​ന്നു അവ. ഹി​ത​പ​രി​ശോ​ധ​ന എ​ന്ന​തും വകുപ്പ്​ 370 പ്ര​കാ​ര​മു​ള്ള മ​റ്റ​വ​കാ​ശ​ങ്ങ​ളും അ​ന്താ​രാഷ്​ട്ര ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള​വ​യാ​യി​രു​ന്നു. പാ​കിസ്​താ​ന്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കു​ന്ന​തി​നു​മു​ന്പ് ഐ​ക്യ​രാഷ്​ട്ര​സ​ഭ​യി​ല്‍ ഇ​ന്ത്യ ഇ​ത്​ ഉന്ന​യി​ക്ക​ണ​മെ​ന്ന മൗ​ണ്ട്ബാ​റ്റ​​െൻറ നി​ർദേ​ശം കേ​ന്ദ്ര​മ​ന്ത്രി​സ​ഭ ച​ര്‍ച്ച ​ചെ​യ്തു അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം ച​രി​ത്ര​വ​സ്തു​ത​ക​ളോ​ടൊ​ന്നും ഒരു പ്ര​തി​ബ​ദ്ധ​ത​യും അ​മി​ത്​ ഷാ​ക്ക് ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല. പക്ഷേ, അ​തു​കൊ​ണ്ട് വ​സ്തു​ത അ​ല്ലാ​താ​വു​ന്നി​ല്ല.

മാ​ത്ര​മ​ല്ല, ഐ​ക്യ​രാഷ്​ട്ര​സ​ഭ​യി​ല്‍ ഈ ​പ്ര​ശ്നം ഉ​ന്ന​യി​ച്ചു എ​ന്ന​ത​ല്ലാ​തെ ക​ശ്മീ​ര്‍ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഭ​ര​ണ​കൂ​ടം ഒ​രു​കാ​ല​ത്തും ഒ​രു വി​ട്ടു​വീ​ഴ്ച​ക്കും ത​യാ​റാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു​വ​ശ​ത്ത് ഹി​ത​പ​രി​ശോ​ധ​ന​യെ​ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ശ്മീ​രി​ന് വി​ട്ടു​പോ​കാ​നു​ള്ള അ​വ​കാ​ശ​മു​ള്ള​താ​യി ഇ​ന്ത്യ ഒ​രു​കാ​ല​ത്തും നി​ല​പാ​ട് എ​ടു​ത്തി​ട്ടി​ല്ല. ഇ​ന്ത്യ​യി​ല്‍ പൊ​തു​വേ​യു​ള്ള സ​മ്മ​തി ഈ ​നി​ല​പാ​ടി​ന് മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ക​ശ്മീ​രി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി നി​ല​പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​നം ക​ശ്മീ​രി ദേ​ശീ​യ​വാ​ദ​ത്തി​​െൻറ സ്വ​യം​നി​ർണ​യ​വാ​ദ​മാ​യി​രു​ന്നു. ഞാ​ന്‍ നേ​ര​ത്തെ സൂ​ചി​പ്പി​ച്ച റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വ​രു​ന്ന​തി​നുമുമ്പ്​ തൊ​ണ്ണൂ​റു​ക​ളു​ടെ മ​ധ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മ​റ്റൊ​രു വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടു​ണ്ട്- താ​ഴ്​​വ​ര​യി​ലെ ര​ക്തം: പ്രോപഗണ്ട തിരശ്ശീലക്കു പിന്നിൽ (Blood in the valley- Kashmir: Behind the propaganda Curtain). ക​ശ്മീ​രി​ലെ സ്വ​യം​ഭ​ര​ണ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഞാ​ന്‍ വാ​യി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ​ വീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​ദ്യ​ പ്ര​തി​പ​ക്ഷ​രേ​ഖ അ​താ​യി​രു​ന്നി​രി​ക്ക​ണം. കാ​ര​ണം 1987ല്‍ ​ക​ശ്മീ​രി​ലെ സ്വ​യം​ഭ​ര​ണ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ സ​മാ​ധാ​ന​മാ​ർഗം വെ​ടി​ഞ്ഞു​തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തിനു ശേ​ഷ​മു​ള്ള സ്ഥി​തി​ഗ​തി​ക​ള്‍ കൃ​ത്യ​മാ​യി അ​റി​യാ​ന്‍ മാ​ർഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കെ. ​ബാ​ല​ഗോ​പാ​ല്‍, സു​ധ സീ​താ​രാ​മ​ന്‍, അ​ശ്വ​നി​കു​മാ​ര്‍, ആ​ശി​ഷ് ഗു​പ്ത, സു​ന​ന്ദ മു​ഖ​ർജി, സ്വാ​തി​ ഘോ​ഷ്, പി.എ. സെ​ബാ​സ്​റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​രൊ​ക്കെ അം​ഗ​ങ്ങ​ളാ​യു​ള്ള ഫാ​ക്റ്റ് ഫൈ​ൻഡിങ്​ സ​മി​തിയാ​യി​രു​ന്നു അ​ത്. ര​ണ്ടു റി​പ്പോ​ർട്ടു​ക​ള്‍ക്കും ഇ​ട​യി​ല്‍ 25 വ​ര്‍ഷ​ത്തെ ഇ​ട​വേ​ള ഉ​ണ്ടെ​ങ്കി​ലും ര​ണ്ടി​​െൻറ​യും ത​ല​ക്കെ​ട്ട്‌ ക​ശ്മീ​രി​ല്‍ വീ​ഴു​ന്ന ചോ​ര​യെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ടാ​ണ് എ​ന്ന​ത് ഓ​ർക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ആ ​റി​പ്പോ​ര്‍ട്ട് ഏ​താ​ണ്ട് കൃ​ത്യ​മാ​യി​ത്ത​ന്നെ സൂ​ചി​പ്പി​ച്ചി​രു​ന്ന​തു​പോ​ലെ സ​മാ​ധാ​ന​പ​ര​മാ​യ ക​ശ്മീ​രി ദേ​ശീ​യ​വാ​ദ​ധാ​ര​യെ ഇ​ന്ത്യ​ന്‍ ഭ​ര​ണ​കൂ​ടം ശ​ത്രു​ത​യോ​ടെ വീ​ക്ഷി​ക്കു​ക​യും അ​തു​വ​ഴി കൂ​ടു​ത​ല്‍ തീ​വ്ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ടു​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന സം​ഘ​ട​ന​ക​ള്‍ അ​വി​ടെ ഉ​യ​ര്‍ന്നു​വ​രുക​യും ചെ​യ്തു. അ​ങ്ങ​നെ​യാ​ണ് വി​ഘ​ട​ന​വാ​ദം മാ​ത്ര​മാ​ണ് കശ്മീ​രി ​സ​മ​ര​ത്തി​​​െൻറ ഏ​ക​മു​ഖം എ​ന്ന പൊ​തു​ബോ​ധം ഇ​ന്ത്യ​യി​ല്‍ സൃ​ഷ്​ടി​ക്കു​ന്ന​ത്. അ​തി​നെ​തി​രെ​യു​ള്ള ഇ​ന്ത്യ​ന്‍ പ​ട്ടാ​ള​ത്തി​​​െൻറ ഇ​ട​പെ​ട​ലു​ക​ളോ​ട് ആ​ര്‍ക്കും ഇ​വി​ടെ വി​യോ​ജി​പ്പു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ആ ​റി​പ്പോ​ര്‍ട്ട് അ​നാ​വ​ര​ണം ചെ​യ്ത​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​ടി​ച്ച​മ​ര്‍ത്ത​ല്‍ അ​വി​ടെ സം​ഭ​വി​ക്കു​ന്നു എ​ന്നു​ത​ന്നെ​യാ​യി​രു​ന്നു. ക​ശ്മീ​രി വി​ഘ​ട​ന​വാ​ദ​ത്തി​​​െൻറ വ​ക്താ​ക്ക​ളാ​യ സം​ഘ​ട​ന​ക​ളെ നേ​രി​ടു​ന്ന​തി​​​െൻറ പേ​രി​ല്‍ ഉ​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ വി​വ​ര​ണാ​തീ​ത​മാ​യി​രു​ന്നു. പ​ള്ളി​ക​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ര്‍ക്ക​പ്പെ​ടു​ക​യും സി​വി​ലി​യ​ന്‍ ജ​ന​തക്കു​നേ​രെ സൈ​ന്യ​ത്തി​​​െൻറ ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്തു.

ക​ശ്മീ​രി​​െൻറ ഈ ​അ​പ​ര​നി​ര്‍മി​തി എ​ന്ന ഇ​ന്ത്യ​ന്‍ ഭ​ര​ണ​കൂ​ട​പ്ര​വ​ര്‍ത്ത​നം അ​തി​​​െൻറ യു​ക്തി​പ​ര​മാ​യ പ​രി​സ​മാ​പ്തി​യി​ല്‍ എ​ത്തി​യ​താ​ണ് യ​ഥാ​ർഥ​ത്തി​ല്‍ ഇ​പ്പോ​ള്‍ വകുപ്പ്​ 370 പി​ന്‍വ​ലി​ച്ചു​കൊ​ണ്ടും ക​ശ്മീ​രി​നെ കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളാ​യി മാ​റ്റി​ക്കൊ​ണ്ടു​മു​ള്ള പ്ര​ഖ്യാ​പ​ന​ത്തോ​ടെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു അ​ധി​നി​വേ​ശ​സ​ര്‍ക്കാ​റി​നെ​പ്പോ​ലെ മാ​ത്ര​മേ അ​വി​ടെ ഇ​ട​പെ​ടാ​ന്‍ ജ​നാ​ധി​പ​ത്യ​ഭാ​ര​ത​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ള്ളൂ എ​ന്ന​ത് ല​ജ്ജ​യോ​ടെ​മാ​ത്രം ഓ​ര്‍ക്കേ​ണ്ട വ​സ്തു​ത​യാ​ണ്. ക​ഴി​ഞ്ഞ​ മാ​സം ഡ​ല്‍ഹി​യി​ല്‍ ഞാ​ന്‍ പ​ങ്കെ​ടു​ത്ത ഒ​രു സെ​മി​നാ​റി​ല്‍ ഒ​രു മു​തി​ർന്ന പ​ത്ര​പ്ര​വ​ര്‍ത്ത​ക​ന്‍ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​ഞ്ഞ​ത് ക​ശ്മീ​രി​ല്‍ എ​ന്തു​ന​ട​ക്കു​ന്നു എ​ന്ന് ഇ​പ്പോ​ള്‍ വ​സ്തു​നിഷ്​ഠ​മാ​യി അ​റി​യാ​ന്‍ ഒ​രു മാ​ർഗ​വു​മി​ല്ല എ​ന്നും കാ​ത്തി​രു​ന്നു​കാ​ണു​ക എ​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു. അ​പ്പോ​ള്‍ത്ത​ന്നെ ക​ശ്മീ​രി​ൽനി​ന്നു​ള്ള ഒ​രു യു​വ​ഗ​വേ​ഷ​ക​ന്‍ മ​റു​പ​ടി​പ​റ​ഞ്ഞ​ത് കാ​ത്തി​രു​ന്നു​കാ​ണു​ക എ​ന്ന​ത് തീ​ര്‍ച്ച​യാ​യും നി​ങ്ങ​ള്‍ക്കു​ള്ള ഒ​രു സാ​ധ്യ​ത​യാ​ണ്. പ​ക്ഷേ, ക​ശ്മീ​രി​ല്‍ വി​നി​മ​യ​ബ​ന്ധ​ങ്ങ​ള്‍ മു​റി​ക്ക​പ്പെ​ട്ട്, ദൈ​നം​ദി​ന​ ജീ​വി​തം​ത​ന്നെ അ​തീ​വ ദു​സ്സ​ഹ​മാ​യി​രി​ക്കു​ന്ന ഞ​ങ്ങ​ള്‍ ഇ​നി എ​ന്ത് കാ​ത്തി​രു​ന്നു​ കാ​ണാ​നാ​ണ് എ​ന്നാ​യി​രു​ന്നു. ഞെ​ട്ടി​പ്പി​ക്കു​ന്ന ഇ​ട​പെ​ട​ലാ​യി എ​നി​ക്ക​ത് അ​നു​ഭ​വ​പ്പെ​ട്ടു. അ​യാ​ളും ഇ​ന്ത്യക്കാ​ര​നാ​ണ് എ​ന്നു പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ അ​ത് രാ​ജ്യ​ദ്രോ​ഹ​മാ​കും എ​ന്നി​രി​ക്കെ, ആ ​വ്യാ​കു​ല​ത​ക്ക് മ​റു​പ​ടി​പ​റ​യാ​ന്‍ ആ​ര്‍ക്കും വാ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ശ്മീ​രി​​​െൻറ അ​പ​ര​വത്​ക​ര​ണം എ​ല്ലാ അ​ർഥ​ത്തി​ലും പൂ​ര്‍ത്തി​യാ​യി​രി​ക്കു​ന്നു എ​ന്ന​ത് ആ ​വാ​ക്കു​ക​ളി​ല്‍നി​ന്നു വ്യ​ക്ത​മാ​കു​ന്നു​ണ്ടാ​യി​രു​ന്നു. ഏ​റ്റ​വും ഹിം​സാ​ത്മ​ക​മാ​യ ആ ​അ​പ​ര​നി​ർമി​തി​യു​ടെ മു​ക​ളി​ല്‍ ക​യ​റി​നി​ന്നാ​ണ് നാം ​ഗാ​ന്ധിമു​ത​ല്‍ക്കു​ള്ള സ​ഹ​ന​സ​മ​ര​ പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ ആ​ണ​യി​ടു​ന്ന​ത് എ​ന്ന​ത് ന​മ്മു​ടെ ഹി​പ്പോ​ക്ര​സി​യു​ടെ പാ​ര​മ്യ​ത്തെ ന​മു​ക്കു​ത​ന്നെ കാ​ട്ടി​ത്ത​രു​ക​യാ​ണ്.

Tags:    
News Summary - kashmir's fake formation -opinion news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.