ഗ്രീക്ക് നഗരരാഷ്ട്രങ്ങളെ (സിറ്റി സ്റ്റേറ്റ്) കുറിച്ച പാഠപുസ്തക വിജ്ഞാനം പലപ്പോഴും അതിനെ ഉദാത്തീകരിക്കുന്നതാണ്. ചരിത്രപരമായി ഒരുപക്ഷേ, ഈ ഉദാത്തീകരണം തീരെ അടിസ്ഥാനരഹിതമല്ല. കാരണം, വ്യക്തിക്ക് പകരം ജനങ്ങള്‍ ഭരിക്കുക, കൂട്ടായി തീരുമാനങ്ങള്‍ എടുക്കുക എന്ന സങ്കൽപം നൂറ്റാണ്ടുകള്‍ക്കു ശേഷവും പ്രസക്തമാണ് എന്ന നിലപാടിന് ഈ ചരിത്രവസ്തുത അടിവരയിടുന്നു എന്നതുതന്നെ. ഗ്രീക്ക് ജനാധിപത്യം കൂടുതല്‍ അടുത്തുനിന്ന് വിശകലനം ചെയ്യുമ്പോള്‍ അതിെൻറ ആന്തരികഘടനയിലെ ചില പരിമിതികള്‍ മനസ്സിലാക്കുക എന്നത് ചരിത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. കാരണം, ഗ്രീക്ക് ജനാധിപത്യത്തിെൻറ ഈ പരിമിതികള്‍ എക്കാലത്തെയും ജനാധിപത്യത്തിെൻറ പരിമിതികള്കൂടിയാണ്. അവ പരിഹരിക്കുക ജനാധിപത്യത്തിെൻറ സര്‍വസ്വീകാര്യമായ മാതൃകകള്‍ വികസിപ്പിക്കുന്നതിന് അനുപേക്ഷണീയമാണ്.
ജനാധിപത്യത്തിെൻറ രണ്ടുതരം പരിമിതികളെ ഗ്രീക്ക് ജനാധിപത്യം വെളിവാക്കുന്നു. ഒന്ന് ജനാധിപത്യം പലപ്പോഴും ചിലരെ ഒഴിവാക്കിയാണ് ജനാധിപത്യമായി നിലനിൽക്കുന്നത്. ഉദാഹരണത്തിന്, ഗ്രീക്ക് നഗരങ്ങളിൽ സ്ത്രീകൾക്കും അടിമകൾക്കും വോട്ടവകാശമില്ല. സ്ത്രീകളും അടിമകളും വ്യക്തികളല്ല. മറ്റൊന്ന് കുടിയേറ്റക്കാര്‍ ആണ്, വിദേശികളാണ്. ഇന്ന് ലോകമെമ്പാടും എത്നിക് മൈനോറിറ്റി എന്നു പറയുന്നവർ. ഡയ്സ്പോറ എന്നു പറയുന്ന വാക്കിനുതന്നെ ഗ്രീക്ക് ഒറിജിൻ ഉണ്ട്. പൊട്ടിച്ചിതറിപ്പോകുന്ന ഈ അവസ്ഥയെ അങ്ങേയറ്റത്തെ ഭീതിയോടെയാണ് അന്നു കണ്ടിരുന്നത്. മറ്റൊരു രാജ്യത്ത് നിങ്ങൾ അടിമയാണ് എന്നതാണ് അതിെൻറ അടിസ്ഥാനപരമായ സന്ദേഹം. ഗ്രീക്ക് ജനാധിപത്യത്തിെൻറ മറ്റൊരു പരിമിതി അത് കേവല ഭൂരിപക്ഷത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നു എന്നതാണ്.
കേവല ഭൂരിപക്ഷത്തിെൻറ പ്രത്യേകത അതിൽ എപ്പോഴും സ്ഥിരമായ ഒരു ഭൂരിപക്ഷത്തിനു സ്ഥിരമായ ഒരു ന്യൂനപക്ഷത്തെ പീഡിപ്പിക്കാൻ സാധിക്കും എന്നതാണ്. 51 ശതമാനം ഭൂരിപക്ഷത്തിന് 41 ശതമാനം ന്യൂനപക്ഷത്തെ കൊല്ലണമെന്നു വിചാരിച്ചാൽ സാധിക്കും. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന റിപ്പബ്ലിക്കൻ ഭരണഘടന കൂടിയായിരിക്കണം എന്ന് അംബേദ്കർ വിഭാവനം ചെയ്തത്. അടിസ്ഥാനമൂല്യങ്ങൾ ജനാധിപത്യത്തിന് കേവലഭൂരിപക്ഷംകൊണ്ട് അട്ടിമറിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഒരു അടിത്തറ നമ്മുടെ രാഷ്ട്രീയസംവിധാനത്തിലുണ്ടായിരിക്കണം എന്നൊരു നിഷ്കർഷ കൂടിയാണ് നമ്മുടെ ഭരണഘടനയിലേക്ക് ഉൾച്ചേർക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ മാറ്റുന്നതിന് നിങ്ങൾക്ക് ഒരു എം.പിയുടെ വോട്ടുമതിയാകുമ്പോൾ ഭരണഘടനയിൽ ഒരു മാറ്റം വരുത്താൻ രണ്ടിൽ മൂന്നു ഭൂരിപക്ഷം രാജ്യസഭയിലും ലോക്സഭയിലും വേണം എന്ന കർക്കശമായ നിയമങ്ങൾ ഉള്ളത്.
എന്നാൽ, അതുപോലും പാലിക്കാതെത്തന്നെ കാതലായ മാറ്റങ്ങള്‍ ഭരണഘടനയില്‍ വരുത്താന്‍ കഴിയുന്ന സാഹചര്യം ഇപ്പോള്‍ സംജാതമായിരിക്കുന്നു. വെറുപ്പിെൻറ ഒരു സാങ്കേതികവിദ്യയായി കേവല ഭൂരിപക്ഷത്തെപോലും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. നമ്മൾ ജീവിക്കുന്നത് വളരെ ഡെലിക്കേറ്റ് ആയ ഒരു സാഹചര്യത്തിലാണ്. കാരണം, ഭൂരിപക്ഷ മതവാദം എന്നു പറയുന്നതിന് അതിഭീകരമായ ശക്തിയാണുള്ളത്. ഇപ്പോള്‍തന്നെ അത് രാജ്യത്തെ ഒരു കലാപഭൂമി ആക്കിക്കഴിഞ്ഞു. എങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ അത് തുടർന്നു പ്രവർത്തിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ കേവലം സങ്കൽപങ്ങൾ മാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ. ഇപ്പോഴത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു തുടക്കം മാത്രമാണ്.
ഇന്ന് കേരളത്തിലും ഒരു വലിയ പരിധിവരെ ഈ സന്ദേഹങ്ങള്‍ പ്രസക്തമായിരിക്കുന്നു. ഒരു ഇടതു ഭരണമാണ് കേരളത്തില്‍ ഉള്ളതെങ്കിലും ദേശീയതലത്തില്‍ ഉള്ള അവരുടെ നയങ്ങള്‍ക്കനുസരിച്ചല്ല ഇവിടെ ഭരണം നടക്കുന്നത് എന്ന കാര്യം പുതുമയല്ലെങ്കിലും തികച്ചും ആര്.എസ്.എസ് പക്ഷപാതിത്വം പ്രവൃത്തിയില്‍ ദൃശ്യമാകുന്ന ഒരു ഇടതുഭരണം ഇതാദ്യമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഉത്തരേന്ത്യയിലും മറ്റു സംസ്ഥാനങ്ങളില്‍ ചിലതിലും മാത്രം നാം കേട്ടിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ കേരളത്തില്‍ നിരന്തരം സംഭവിക്കുന്നു. പാർട്ടിയിലെ പോലും രാഷ്ട്രീയ എതിരാളികള്‍ ആണോ എന്ന് സംശയമുള്ള യുവാക്കളെ വരെ യു.എ.പി.എ പോലുള്ള ദുർനിയമങ്ങള്‍ ചുമത്തി വിചാരണ കൂടാതെ തടവിലാക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുക്കുന്നു. താഹ, അലന് എന്നീ വിദ്യാർഥികൾക്കെതിരെ മുഖ്യമന്ത്രി നേരിട്ടുതന്നെ പ്രസ്താവന ഇറക്കുകയായിരുന്നു.
അദ്ദേഹത്തിെൻറ ഉപദേശകര്‍ വലതുപക്ഷ വീക്ഷണങ്ങളുടെ അറിയപ്പെടുന്ന വക്താക്കളാണ് എന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന ഹര്‍ത്താലില്‍ പങ്കെടുത്ത നിരവധി പേര് ഇപ്പോഴും തടങ്കലിലാണ്. ബി.ജെ.പിയോ, അവരുടെ സഖ്യകക്ഷികളോ, ഭേദഗതിക്ക് അനുകൂലമായി വോട്ടുചെയ്ത പാര്‍ട്ടികളോ അല്ലാതെ മറ്റുള്ള കക്ഷികള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്തും പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന ഒരു സമരം ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, കേരളത്തില്‍ ഡിറ്റൻഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിെൻറയും പൗരത്വപ്പട്ടിക ഉന്നംെവച്ചുള്ള വിവരശേഖരണം നടക്കുന്നതിെൻറയും കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്ടിവിസ്റ്റുകള്‍ പുറത്തുകൊണ്ടുവരുകയും അതിനെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് അവ താല്‍ക്കാലികമായെങ്കിലും നിർത്തിെവക്കാന്‍ സര്‍ക്കാര്‍ തയാറായത്.
പൗരത്വഭേദഗതി നിയമത്തിനും പൗരത്വപ്പട്ടിക പോലുള്ള നടപടികള്‍ക്കുമെതിരെ ഇന്ന് ഇന്ത്യയില്‍ എമ്പാടും സംഘടിതമായും നൈസർഗികമായും നിരവധിസമരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ പലയിടങ്ങളിലും ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാവുന്നുമുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മാതൃകയാവേണ്ടതാണ്. മനുഷ്യച്ചങ്ങല, മനുഷ്യമതില്‍ തുടങ്ങിയ അനുഷ്ഠാന സമരങ്ങള്‍കൊണ്ട് തൃപ്തിപ്പെടുന്ന ഒരു വലിയ വിഭാഗം ആളുകള്‍ കേരളത്തിലുണ്ട്. അത്തരം അനുഷ്ഠാനങ്ങള്‍ക്ക് തീര്‍ച്ചയായും അതിെൻറ പ്രാധാന്യവുമുണ്ട്. അന്യഥാ സമരമുഖങ്ങളില്‍ എത്താന്‍ വിസമ്മതിക്കുന്ന നിരവധിപേരെ ഇത്തരം അനുഷ്ഠാനങ്ങളിലൂടെ പങ്കാളികളാക്കാന്‍ കഴിയും. പക്ഷേ, അതുകൊണ്ട് ശക്തമായ മറ്റു നൈസർഗിക പ്രക്ഷോഭരീതികള്‍ ഉണ്ടാവാന്‍ പാടില്ല എന്ന രാഷ്ട്രീയ തീരുമാനം പൊലീസിനെ ഉപയോഗിച്ച് നടപ്പില്‍വരുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല.
ഗവര്‍ണറുടെ ഇടപെടലിനോളം ഗൗരവത്തോടെ കേരള പൊലീസിെൻറ ചരിത്ര കോൺഗ്രസ് വേദിയിലെ അതിക്രമത്തെ വിമര്‍ശിക്കാന്‍ ഇര്ഫാന് ഹബീബ് തയാറായത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കേരള സര്‍ക്കാര്‍ ഈ പൊലീസ് അതിക്രമത്തിനു മറുപടി പറയണം എന്ന് ഇര്ഫാന് ഹബീബ് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പൊലീസിനെ ആർ.എസ്.എസ് പ്രീണനത്തിനായി അഴിച്ചുവിട്ടതിെൻറ ഫലമായിരുന്നു ഇടതു ചരിത്രകാരനായ ഇര്ഫാന് ഹബീബിന് പോലും സര്‍ക്കാറിനെയും പൊലീസിനെയും വിമര്‍ശിക്കേണ്ടിവന്നത്. അത്തരം നൈസർഗികമായ എതിര്‍പ്പുകളെ പൊലീസിനെ ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന രീതിക്കെതിരെയുള്ള ശക്തമായ നിലപാടായിരുന്നു ഹബീബിേൻറത്.
മാത്രമല്ല, യോജിച്ച സമരം എന്ന് പറയുന്നത് എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്നതാണ്. ഇക്കാര്യത്തില്‍ മുസ്ലിം സംഘടനകളെ വിളിച്ചുകൂട്ടി സമരവുമായി യോജിക്കാന്‍ ആവശ്യപ്പെട്ട യു.ഡി.എഫ് നിലപാടാണ് കൂടുതല്‍ ശരി എന്ന് പറയേണ്ടിയിരിക്കുന്നു. ജനാധിപത്യം അപകടത്തിലാവുന്നത് എല്ലാവരുടെയും പ്രശ്നമാണ്. എന്നാല്‍, ഒരു പ്രത്യേക ന്യൂനപക്ഷ ജനവിഭാഗം ഒരു ദുര്നിയമത്തിലൂടെ ബോധപൂർവം ഉന്നംെവക്കപ്പെടുമ്പോള് പ്രാഥമികമായും ആ ജനവിഭാഗത്തിലെ എല്ലാ ആശയഗതികള്‍ ഉള്ളവരെയും ബാധിക്കുന്ന പ്രശ്നമാണ് അത് എന്നുതന്നെ മനസ്സിലാക്കപ്പെടുകയും അത്തരം ധാരണയില്നിന്നുകൊണ്ടുള്ള സമരമുഖങ്ങള്‍ തുറക്കപ്പെടുകയും വേണം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.