കേരളത്തിൽ ജനിച്ച് ഇവിടെത്തന്നെ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനി ക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു എന്ന് ഞാൻ ഇൗയിടെ ഇടക്കിടക്ക് പറ യുന്നുണ്ട്. 2018 ലെ അതിപ്രളയത്തിനുമുന്നിൽ കേരള മുഖ്യമന്ത്രിയും സർക ്കാറും സന്നദ്ധപ്രവർത്തകരും യുവജനങ്ങളും മഹാവിപത്തിൽ ആശ്രയമ റ്റവർക്ക് കൈ ചേർത്തുപിടിച്ചുനിൽക്കാനുള്ള സമാധാനത്തിെൻറ തുരു ത്തുകളായി മാറുന്ന അവിശ്വസനീയമായ പ്രതിഭാസം കണ്ടുകൊണ്ടിരിെക്ക യാണ് കേരളത്തെ മുമ്പെന്നത്തേക്കാളും കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയ ത്. അതുവെരയും ഞാൻ കേരളത്തിെൻറ നേട്ടങ്ങെളക്കാൾ, കുഴപ്പങ്ങളെക് കുറിച്ചാണ് എപ്പോഴും നിശിതമായി വിമർശിക്കാറുള്ളത്.
കേൾവികേട്ട കേരള മോഡൽ വികസനത്തിനുള്ളിൽ സ്ത്രീകളും പെൺകുട്ടികളും ദലിതര ും ആദിവാസികളും മത്സ്യത്തൊഴിലാളികളും പ്രകൃതിയും നേരിടുന്ന പ്രതി സന്ധികൾ, തിരസ്കാരങ്ങൾ, വികസനവൈരുധ്യങ്ങൾ എന്നിവ സംബന്ധിച്ച ഉത്ക്കണ്ഠകളിലും വേദനയിലും നിന്നാണ് ആ വിമർശനങ്ങൾ എപ്പോഴും ഉയർത്തിയിട്ടുള്ളത്. ഈ എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കപ്പെട്ടു എന്ന തോന്നലുണ്ടായതു കൊണ്ടല്ല ഇപ്പോൾ കേരളത്തെ അങ്ങേയറ്റം സ്നേഹിക്കുന്നത്. മറിച്ച്, നാം കടന്നുപോകുന്ന ഈ ദുരന്തകാലമാണ് ഇങ്ങനെ വീണ്ടും വീണ്ടും പറയിപ്പിക്കുന്നത്. അടിയന്തരാവസ്ഥയെക്കുറിച്ച് കുട്ടിക്കാലത്ത് നിന്നുള്ള നേരിയ ഓർമകൾക്കുശേഷം, എെൻറ ജീവിത കാലയളവിൽ ഈ വിധം മഹാമാരികൾ നമ്മെ ഗ്രസിച്ചിട്ടില്ല. ഇന്ത്യൻ ഭരണകൂട ഫാഷിസത്തിെൻറ രൂപത്തിലും പ്രകൃതിദുരന്തങ്ങളുടെ രൂപത്തിലും പകർച്ച വൈറസ് വ്യാധികളുടെ രൂപത്തിലും.
ശബരിമലയിൽ ഭരണഘടന പ്രകാരം, സ്ത്രീകൾക്ക് പ്രവേശിക്കാൻ തുല്യാവകാശമുണ്ട് എന്ന ആദ്യ സുപ്രീംകോടതി വിധിയെത്തുടർന്ന് സംസ്ഥാനസർക്കാർ എടുത്ത നിലപാടും ആർ.എസ്.എസ്-ബി.ജെ.പി ഹിന്ദുത്വഭീകരതയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ നടത്തിയ നീക്കങ്ങളും നൽകിയ ആശ്വാസം അനുഭവിച്ച സന്ദർഭത്തിലായിരുന്നു ഞാനാദ്യമായി ഇങ്ങനെ തുറന്നുപറയുന്നത്. വീണ്ടും അങ്ങനെതന്നെ വിചാരിച്ചത് കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ വർഗീയപാർട്ടിയുടെ സ്ഥാനാർഥികളെ കേരളത്തിലെ ജനങ്ങൾ പരാജയപ്പെടുത്തിയപ്പോഴാണ്. പിന്നീട്, കേന്ദ്രസർക്കാർ ഏകാധിപത്യപരമായി നടത്തിയ പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള സർക്കാറും വലിയ വിഭാഗം ജനങ്ങളും ശക്തമായ പ്രതിരോധമുയർത്തിനിൽക്കുന്നതിെൻറ അനുഭവത്തിൽ അത് ആവർത്തിക്കുക തന്നെയാണ്.
ഇപ്പോൾ, മറ്റൊരു സവിശേഷസന്ദർഭമാണ് മുന്നിൽ. കോവിഡ്^19നെ നിയന്ത്രിക്കാൻ കേരളസർക്കാർ നടത്തുന്ന തീവ്രപ്രതിരോധ ശ്രമങ്ങൾ കാണുമ്പോൾ, പ്രത്യേകിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ശാന്തവും പക്വവുമായ നേതൃപ്രവർത്തനങ്ങൾ കാണുമ്പോൾ പറയാതിരിക്കുന്നതെങ്ങനെ! ഒരു മന്ത്രി ജനങ്ങളുടെ പരിപൂർണമായ വിശ്വാസമാർജിച്ച ടീച്ചറമ്മയായി മാറുന്നത് ഇന്ദ്രജാലം കൊണ്ടല്ല. പ്രാഥമികാരോഗ്യ ശുശ്രൂഷസംവിധാനങ്ങളെ പരിഷ്കരിക്കുകയും ശക്തിപ്പെടുത്തുകയും മുതൽ ആരോഗ്യമേഖലയുടെ ഉന്നതതലം വരെ ശൈലജ ടീച്ചറുടെ മുൻകൈയിൽ നടത്തിവരുന്ന വലിയ പ്രവർത്തനപരിപാടികളുണ്ട് അതിനു പിറകിൽ. നമ്മെ പരിഭ്രാന്തിയിലാഴ്ത്തി കഴിഞ്ഞ വർഷം രംഗപ്രവേശം ചെയ്ത ‘നിപ’യെ പടരാനനുവദിക്കാതെ ആരോഗ്യരംഗത്തെ വലിയ കൂട്ടായ, ചിട്ടയായ പരിശ്രമത്തിെൻറ ഭാഗമായി നിയന്ത്രിച്ചതോടെതന്നെ ശൈലജ ടീച്ചർ കേരളത്തിെൻറ ജനഹൃദയങ്ങളിൽ ഏറ്റവും നല്ല ആരോഗ്യമന്ത്രിയായി സ്ഥാനം പിടിച്ചുകഴിഞ്ഞതാണ്.
ഇപ്പോൾ കോവിഡ്^19 െൻറ ആക്രമണത്തോടെ ലോകമാകെ പരിഭ്രാന്തിയിലാണ്. കൊറോണ വൈറസ് ബാധയുമായി വുഹാനിൽനിന്ന് നാട്ടിലേക്കുവന്ന മലയാളികളായ മെഡിക്കൽ വിദ്യാർഥികളിൽ നിന്നാണ് കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് ഉണ്ടാകുന്നത്. കൂടുതൽ മനുഷ്യരിലേക്ക് പകരാതെ വലിയ കരുതലെടുത്ത് വൈറസിനെ തടഞ്ഞുനിർത്തി കേരളം ഒരുവിധം സമാധാനിച്ച് കഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ്, ലോകമാകെ കോവിഡ് പകർന്നുപിടിച്ചുകൊണ്ടേയിരിക്കുമ്പോൾ കഴിഞ്ഞ ദിവസം ബി.ബി.സിയിൽ കേരളത്തിൽ കോവിഡിനെ തടുത്തുനിർത്തിയ അനുഭവെത്തയും കേരള മോഡൽ ആരോഗ്യരംഗെത്തയും കുറിച്ച് വലിയ ചർച്ച ഉണ്ടായത്.
എന്നാൽ, മാർച്ച് ഏഴിന് വൈകുന്നേരത്തോടെ അന്താരാഷ്ട്ര വനിതദിന പരിപാടിക്കുപിറെക, ശൈലജ ടീച്ചർ മാധ്യമങ്ങളിലൂടെ നമ്മെ അറിയിച്ചത് കേരളത്തിൽ വീണ്ടും കോവിഡ് ^19 സ്ഥിരീകരിച്ചിരിക്കുന്നു എന്നാണ്. എങ്ങനെയാണ് അത് വന്നതെന്ന് ഇതിനകം എല്ലാവരും അറിഞ്ഞുകഴിഞ്ഞു. കേരളത്തിന് കിട്ടിയ സമാധാനം തകർക്കപ്പെട്ടു.
ചൈനയും ഇറ്റലിയും കൊറിയയും ഇറാനും ജപ്പാനും സിംഗപ്പൂരും കോവിഡിെൻറ പിടിയിലമർന്നുകഴിഞ്ഞെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഇന്ത്യയിലെ ചില ഭാഗങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നുമുണ്ട്. പക്ഷേ, കോവിഡ് പിടിച്ചുലക്കുന്ന ഇറ്റലിയിൽനിന്ന് മലയാളികളുടെ ഒരു കുടുംബം നാട്ടിലെത്തുന്നതോടെ കാര്യങ്ങൾ ഇത്ര വലിയ ഭീതിദവും ദുഃഖകരവുമായ രീതിയിൽ തകിടം മറിയുമെന്ന് നാമറിഞ്ഞില്ല. തീർച്ചയായും കോവിഡ് ഉള്ള രാജ്യങ്ങളിൽനിന്ന് വരുന്ന നമ്മുടെ നാട്ടുകാരെ കരുതലോടെ സ്വീകരിക്കാനും പരിചരിക്കാനും രക്ഷപ്പെടുത്താനുമുള്ള മനസ്സും സജ്ജീകരണങ്ങൾക്കുള്ള പ്രാപ്തിയും കേരളത്തിെൻറ ആരോഗ്യമേഖലക്കുണ്ട്.
വുഹാനിൽനിന്നുവന്ന വിദ്യാർഥികളുടെ കാര്യത്തിൽ വിജയകരമായി അത് നിർവഹിച്ചതുമാണ്. എന്നാൽ, പത്തനംതിട്ടയിൽ എത്തിയ കുടുംബത്തിലെ മൂന്ന് അംഗങ്ങളിൽ ഒരാൾക്കുപോലും ഇറ്റലിയിൽനിന്നാണ് തങ്ങൾ എത്തിയതെന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള വിവേകമുണ്ടായില്ല. അവരുടെ അയൽപക്കത്തുള്ളവർക്കോ വാർഡ് മെംബർക്കോ പള്ളിയിലെ അച്ചനോ ബന്ധുക്കൾക്കോ അതുണ്ടായില്ല. ഫലമോ! കേരളം വീണ്ടും കോവിഡിെൻറ പരിഭ്രാന്തിയിൽ പെട്ടിരിക്കുന്നു.
പത്തനംതിട്ടയിലെത്തിയ ആ കുടുംബാംഗങ്ങളിൽനിന്ന് എട്ടുപേരിലേക്കുകൂടി കോവിഡ് വൈറസ് പകർന്നു. ഇപ്പോൾ അവരടക്കം, ആകെ പന്ത്രണ്ട് പേർ. ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ ഒരു കുട്ടിയടക്കം ചികിത്സയിലാണ്. 149 പേർ ആശുപത്രിയിലും 1116 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. മനുഷ്യർക്ക് സ്വന്തം അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുന്ന കാര്യത്തിൽ മാത്രമല്ല, മറ്റുള്ളവരോടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന കാര്യത്തിലും കൃത്യമായ പൗരബോധം, സാമൂഹികബോധം, ആരോഗ്യ ബോധം എന്നിവയൊക്കെ ഉറപ്പാക്കണം എന്ന് എല്ലാവരും മനസ്സിലാക്കേണ്ട നിർണായകസന്ദർഭമാണിത്. കേരളം വിദ്യാഭ്യാസത്തിൽ വളരെ മുന്നിലാണ്. പല കാര്യങ്ങളിലും ലോകം കേരളത്തെ ഉറ്റുനോക്കുന്നുണ്ട്. എന്നാൽ നേടിയ വിദ്യാഭ്യാസം സ്വന്തത്തിനും അന്യർക്കും ഉപദ്രവമാകുന്നത് കാണുമ്പോഴാണ് വികസനനേട്ടങ്ങളിലെ വൈരുധ്യത്തെ തിരിച്ചറിയാൻ വീണ്ടും വീണ്ടും നാം ബാധ്യസ്ഥരാകുന്നത്. വൈറസ് ബാധയുള്ള ഒരു രാജ്യത്തുനിന്ന് വരുമ്പോൾ തങ്ങളുടെ ഉള്ളിലും ആ വൈറസ് ഉണ്ടാകാം എന്ന് ചിന്തിക്കാനും ജാഗ്രതപ്പെടാനും കഴിയാത്ത വിദ്യാഭ്യാസവും വിദേശവാസവും ഉദ്യോഗവും സമ്പന്നതയും കൊണ്ട് സമൂഹത്തിനെന്തു ഗുണം?
സമാനമായി, കേരള മാതൃക നേരിടുന്ന നിരവധി മഹാമാരികളുണ്ട്. ശബരിമലയിൽ ലിംഗനീതി ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധി വന്നപ്പോൾ ഹിന്ദുത്വ ഭീകര സംഘടനകൾക്കൊപ്പം ചേർന്ന് റോഡിലിറങ്ങിയ കേരള സ്ത്രീകൾ നേടിയെന്നു പറയുന്ന വിദ്യാഭ്യാസംകൊണ്ട് ഈ സമൂഹത്തിനെന്തു ഗുണമാണുള്ളത്? മനുഷ്യനെ മനുഷ്യനായി കാണാതെ മതവും ജാതിയുമായി വേർതിരിച്ച് പുറന്തള്ളുകയും അസഭ്യം വിളിച്ചുപറയുകയും വെറുപ്പു പ്രസരിപ്പിക്കുകയും കൊലകൾ നടത്തുകയും ചെയ്യുന്നവർക്ക് വിദ്യാഭ്യാസമുണ്ടായിട്ട് എന്തു കാര്യം? സ്ത്രീകളെ ലൈംഗികാവയവങ്ങളായി മാത്രം കാണുകയും ആധിപത്യം കാണിക്കുകയും തരം കിട്ടിയാൽ വാക്കിലൂെടയോ നോട്ടത്തിലൂെടയോ ശാരീരികമായോ ലൈംഗിക കൈയേറ്റം ചെയ്യുന്നവരുമായ, വിദ്യാഭ്യാസമുള്ളവരെന്നു പറയുന്ന ഭൂരിഭാഗം മലയാളി പുരുഷന്മാരെക്കൊണ്ട് ഇവിടത്തെ സ്ത്രീ സമൂഹത്തിനെന്തു ഗുണം? പ്രകൃതിയെ പിന്നെയും അമിതമായി ചൂഷണം ചെയ്യാനാണെങ്കിൽ നാം നടത്തുന്ന പരിസ്ഥിതി പഠനംകൊണ്ടെന്തു ഗുണം?
അതിനാൽ, ഈ മഹാമാരികളെ മുഴുവൻ നേരിടുന്നതിലൂടെയാണ് കേരളം ശരിക്കും നമുക്കുതന്നെയും ലോകത്തിനുമുമ്പാകെയും മാതൃകയാവുക. ആരോഗ്യ മേഖലയിലെന്നപോലെ വിദ്യാഭ്യാസമേഖലയിൽ കേരളത്തിലെ ഇന്നത്തെ സർക്കാർ തുടങ്ങിവെച്ച പുതിയ പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിക്കേണ്ട ഈ വലിയ ജാഗ്രതക്ക് ഞാനീ ചോദ്യങ്ങൾ കൂടി ഇപ്പോൾ മുന്നോട്ടു വെക്കുകയാണ്. മലയാളികളുടെ വിദ്യാഭ്യാസത്തിലേക്കുള്ള മുന്നോട്ടുള്ള വഴികളിൽ യഥാർഥ അറിവിെൻറയും അവബോധത്തിെൻറയും സാംസ്കാരിക വെളിച്ചം ഉണ്ടാകട്ടെ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.