ബൈബിള്‍ പഴയ നിയമത്തിലെ ‘ആവര്‍ത്തനം’ അധ്യായത്തില്‍ യഹോവ പറയുന്നു: “നിെൻറ ദൈവമായ യഹോവയായ ഞാന്‍ അസൂയാലുവായ ദ ൈവമാണ്. എന്നെ വെറുക്കുന്നവരുടെ മൂന്നാമത്തെയും നാലാമത്തെയും തലമുറയിലേക്കുള്ള പുത്രന്മാരുടെ മേൽ അനീതി കാണുകയ ും എന്നെ സ്നേഹിക്കുകയും എെൻറ കൽപനകൾ പാലിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകളോട് കരുണ കാണിക്കുകയും ചെയ് യുന്നു.”
മലയാളികള്‍ പിൻ തലമുറകള്‍ക്ക് പകരം മുൻ തലമുറയുടെ മേല്‍ അനീതികാണിക്കുകയാണോ? സി.പി.എം സംസ്ഥാന സെക്രട ്ടറി കോടിയേരി ബാലകൃഷ്ണെൻറ മകന്‍ ബിനോ
യിക്കെതിരെ ഒരു സ്ത്രീ മുംബൈ പൊലീസിന് നൽകിയ പരാതിയെ സംബന്ധിച്ച റിപ് പോര്‍ട്ടുകളാണ് ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്.
പ്രതിപക്ഷവും മാധ്യമങ്ങളും കോലാഹലം ഉണ് ടാക്കിയതിനെ തുടര്‍ന്ന് കോടിയേരി സ്ഥാനമൊഴിയണമെന്ന ആവശ്യം ഉയര്‍ന്നെന്നും എന്നാല്‍ രാജിവെേക്കണ്ട, മകനെ തള്ളി പ്പറഞ്ഞാല്‍ മതിയെന്ന് പാര്‍ട്ടി നിശ്ചയിച്ചെന്നും പത്രവാര്‍ത്തകള്‍ പറയുന്നു. ഒരു നേതാവിെൻറ മകന്‍ വാര്‍ത്ത യില്‍ കടന്നുവരുമ്പോള്‍ നേതാവിെൻറ പേരും പരാമര്‍ശിക്കപ്പെടാറുണ്ട്. അത് വാര്‍ത്തയിലെ വ്യക്തിയെ പരിചയപ്പെട ുത്താനാണ്. അല്ലാതെ മകെൻറ പ്രവൃത്തിയുമായി നേതാവിനെ ബന്ധപ്പെടുത്താനല്ല.
ബിനോയിയും കോടിയേരി ബാലകൃഷ്ണെ ൻറ മറ്റൊരു മകനായ ബിനീഷും മുമ്പും മാധ്യമശ്രദ്ധ നേടിയിട്ടുള്ളവരാണ്. അവര്‍ വിദേശത്ത് സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ആരോപണങ്ങള്‍ നേരിട്ടപ്പോഴായിരുന്നു അത്. അത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അച്ഛന് മക്കളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടോ എന്ന് മാധ്യമങ്ങള്‍ അന്വേഷിക്കാറുണ്ട്. അതില്‍ തെറ്റില്ല. എന്നാല്‍, തെളിവ് കൂടാതെ മക്കളുടെ ചെയ്തികളുടെ ഉത്തരവാദിത്തം അച്ഛനില്‍ ആരോപിക്കാനാവില്ല.
ബിനോയിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്ന ആരോപണം തികച്ചും വ്യക്തിപരമാണ്. തനിക്ക് ബിനോയിയുമായി നീണ്ട വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും അതില്‍ തനിക്കൊരു മകനുണ്ടായെന്നും മുംബൈ പൊലീസിനു നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. കേരള പൊലീസിനു നല്‍കിയ എതിര്‍ പരാതിയില്‍ യുവതി ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന് ബിനോയ് പറയുന്നു. ഇതില്‍ ഒരാള്‍ പറയുന്നത് ശരിയും മറ്റെയാള്‍ പറയുന്നത് തെറ്റും ആകണമെന്നില്ല. രണ്ടുപേര്‍ പറയുന്നതും ശരിയാകാം. പരാതികള്‍ അന്വേഷിക്കുന്ന പൊലീസാണ് ശരിതെറ്റുകള്‍ കണ്ടെത്തേണ്ടത്.
തങ്ങളുടെ മേൽക്കൂരക്ക് കീഴിലല്ലാത്ത, പ്രായപൂര്‍ത്തിയായ മകെൻറ വ്യക്തിജീവിതത്തിെൻറ ഉത്തരവാദിത്തം അച്ഛനമ്മമാര്‍ക്കില്ല. അതേസമയം, തെറ്റ് ചെയ്തതുകൊണ്ട് മകനെ തള്ളിപ്പറയണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. മക്കളുടെ തെറ്റ് പൊറുക്കാനുള്ള അവകാശം അച്ഛനമ്മമാര്‍ക്കുണ്ട്. തെറ്റ് പൊറുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മക്കള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാന്‍ അവര്‍ തയാറായെന്നിരിക്കും. അധാർമികമോ നിയമവിരുദ്ധമോ അല്ലാത്ത സഹായം നൽകാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. ജാതിമതസ്ഥാപനങ്ങളും രാഷ്ട്രീയ കക്ഷികളും ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിനെ ഫ്യൂഡല്‍ സ്വാധീനത്തിെൻറ ഭാഗമായേ കാണാനാകൂ.
കഴിഞ്ഞദിവസം വാർത്തസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങളില്‍ പലതും വിവരശേഖരണം കടന്ന് അച്ഛനമ്മമാരെ അപരാധികളായി ചിത്രീകരിക്കാനുള്ള ശ്രമമായി മാറി. ബിനോയ് കോടിയേരി എവിടെയാണ്? മകന്‍ വിളിച്ചിരുന്നോ? അയാള്‍ ഒളിവിലാണോ? താങ്കളുടെ ഭാര്യ വിനോദിനി മുംബൈയില്‍ പോയി യുവതിയുമായി സംസാരിച്ചെന്നു പറയുന്നുണ്ടല്ലോ. അങ്ങനെ പോയി ചിലരുടെ ചോദ്യങ്ങള്‍. മറ്റുചിലര്‍ കോടിയേരിക്ക് രക്ഷാമാര്‍ഗം തുറന്നുകൊടുക്കാനും ശ്രമിച്ചു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോ? മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാറാണ്, അവരുടെ പ്രതികാര നടപടിയാണോ? അങ്ങനെ പോയി അവരുടെ ചോദ്യങ്ങള്‍.
അടിസ്ഥാനപരമായി കോടിയേരി ബാലകൃഷ്ണന്‍ നേരിടുന്നത് ഒരു കുടുംബപ്രശ്നമാണ്. യുവതിയുടെ ബലാത്സംഗാരോപണവും മുംബൈ പൊലീസിെൻറ ബിനോയിക്കു വേണ്ടിയുള്ള തിരച്ചിലും അദ്ദേഹത്തിെൻറ പ്രശ്നത്തിെൻറ സ്വഭാവം മാറ്റുന്നില്ല. അത്തരം പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്നത് പതിവു രീതിയാണ്. മുന്‍കൂര്‍ ജാമ്യം തേടുന്നയാള്‍ കോടതി ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെ പൊലീസിെൻറ കൈയില്‍ പെടാതെ നോക്കുന്നത് നടപ്പ് രീതിയാണ്. ചിലപ്പോള്‍ തീരുമാനം എടുക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിക്കാറുണ്ട്. ചിലപ്പോള്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കാറുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ചുഴിഞ്ഞുള്ള ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല.
ഈ വിഷയം കൈകാര്യം ചെയ്യുന്നതിലെ അപാകതകളില്‍ പ്രകടമാകുന്നത് രാഷ്ട്രീയ പക്ഷപാതിത്വത്തേക്കാള്‍ പ്രഫഷനല്‍ ദൗര്‍ബല്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ടെലിവിഷനെ നേരിടാന്‍ വന്‍കിട പത്രങ്ങള്‍ സ്വീകരിച്ച ഒരു മാർഗം വർധമാനമായ സെൻസേഷനലിസം ആയിരുന്നു. തുടർന്നുവന്ന സാമൂഹിക മാധ്യമങ്ങളുടെ തള്ളലില്‍ പിടിച്ചുനില്‍ക്കാന്‍ അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഇപ്പോള്‍ കൂടുതല്‍ അപക്വമായ സമീപനം സ്വീകരിച്ചുവരുകയാണ്. ഇതിലെ അപകടം അവര്‍ തിരിച്ചറിയണം.
അധികാരത്തിെൻറ തണലില്‍ വളരുന്ന പുതിയ തലമുറയുടെ സ്വഭാവത്തിെൻറ പ്രശ്നവും കോടിയേരി-ബിനോയ് വിഷയത്തില്‍ കാണാവുന്നതാണ്. ഇത് സി.പി.എമ്മിെൻറയോ കേരളത്തിെൻറയോ മാത്രം പ്രശ്നമല്ല.
തൃണമൂല്‍ കോൺഗ്രസില്‍നിന്ന് ബംഗാള്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി നിയോഗിച്ചിട്ടുള്ള ജനറല്‍ സെക്രട്ടറി കൈലാശ് വിജയവർഗീയയുടെ മകനും മധ്യപ്രദേശ് എം.എല്‍.എയുമായ ആകാശ് വിജയവർഗീയ ഒരു നഗരസഭ ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ചാണ് കഴിഞ്ഞദിവസം വാര്‍ത്തയില്‍ ഇടം പിടിച്ചത്. തെൻറ അനുഭവം എല്ലാവർക്കും ഒരു പാഠമാകണമെന്ന്‍ കോടിയേരി ബാലകൃഷ്ണൻ പറയുന്നു. അത് പോരാ. അധികാരം കൈയാളുന്നവര്‍ തങ്ങള്‍ സമൂഹത്തിനു നല്ല മാതൃകയാണോ കാഴ്ചവെക്കുന്നതെന്ന് സ്വയം പരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.