വർഗീയവിക്ഷോഭം നമ്മുടെ നിലനിൽപിനെത്തന്നെ അവതാളത്തിലാക്കിയിരിക്കെ, കഴിഞ്ഞ ഒരാഴ ്ചക്കുള്ളിൽ കേട്ട രണ്ട് അസ്വസ്ഥജനകമായ വാർത്തകൾ ഉത്തർപ്രദേശിൽ നിന്നാണ്. മദ് റസ വിദ്യാർഥികളെ ആക്രമിച്ചതായിരുന്നു ഒന്ന്. മറ്റൊന്ന് മദ്റസയിൽ തന്നെ ആക്രമണമ ഴിച്ചുവിട്ടതും. ജൂലൈ 11ന് യു.പിയിലെ ഉന്നാവുവിലാണ് മദ്റസ വിദ്യാർഥികൾ ആക്രമിക്ക പ്പെട്ടത്. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. ഉന്നാവുവിലെ ജി.െഎ.സി ഗ്രൗണ്ടിൽ ക്രിക്ക റ്റ് കളിക്കാൻപോയ കുട്ടികളെ ബാറ്റുകളും കല്ലുകളുമായി നേരിടുകയായിരുന്നു അക്രമിക ൾ.
അവർ കളിച്ചുകൊണ്ടിരിക്കെ വലതുപക്ഷ വർഗീയവാദികളായ ചിലർ സംഘടിച്ചെത്തി കുട് ടികളെ ജയ്ശ്രീരാം വിളിക്കാൻ നിർബന്ധിച്ചു. അതിന് വിസമ്മതിച്ചതാണ് ആക്രമിക്കാൻ കാ രണമെന്ന് വാർത്തകളിൽ പറയുന്നു. കുട്ടികളുടെ കൈയിൽനിന്ന് ബാറ്റുകളും സ്റ്റമ്പുകളും വാങ്ങി അവർ പൊതിരെ തല്ലി. കുട്ടികൾ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അവരെ കല്ലെറിഞ്ഞു വീഴ്ത്താൻ നോക്കുകയായിരുന്നു. കുട്ടികളുടെ കുർത്ത അവർ പിടിച്ചുവലിച്ചു കീറിക്കളഞ്ഞെന്ന് ഇമാം നസീം മിസ്ബാഹി പറയുന്നു. ദാറുൽ ഉലൂം ൈഫസി ആം മദ്റസയോടനുബന്ധിച്ചുള്ള പള്ളിയിലെ ഇമാമാണ് മിസ്ബാഹി.
സംഭവത്തിൽ പൊലീസ് ഒരു എഫ്.െഎ.ആർ ഇട്ടതൊഴിച്ചാൽ മന്ത്രിമാരോ ഒൗദ്യോഗികവൃത്തങ്ങളോ രാജ്യത്തെ ‘സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സുസ്ഥിതിക്കും’ വേണ്ടി പ്രവർത്തിക്കുന്നുവെന്നു പറയുന്ന ബാലാവകാശ വേദികളോ സംഘടനകളോ ഒന്നും ഇൗ ആക്രമണത്തെക്കുറിച്ചു മിണ്ടിയിട്ടില്ല. ഇൗ നിശ്ശബ്ദതയാണ് ആശ്ചര്യകരം. ആക്രമണത്തിനിരയായി മുറിവേറ്റവരെല്ലാം ന്യൂനപക്ഷസമുദായത്തിലെ പ്രായപൂർത്തിയെത്താത്ത ബാലന്മാരാണെന്നോർക്കണം. ജൂലൈ 16ന് യു.പിയിലെ ഫതഹ്പൂർ ജില്ലയിലെ ബെഹ്തയിൽ നിന്നായിരുന്നു അടുത്ത വാർത്ത. അവിടെ ഒരു കുളക്കരയിൽ മൃഗത്തിെൻറ മാംസം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്തെവിടെയോ പശുവിനെ അറുത്തെന്ന് ആരോപിച്ച് നാട്ടുകാർ തടിച്ചുകൂടി. വാർത്ത പരന്നതോടെ സമീപഗ്രാമങ്ങളിൽനിന്ന് ആളുകളെത്തി. എല്ലാവരും ചേർന്ന് ബേഹ്തയിലെ ഒരു മദ്റസ കൈയേറി നശിപ്പിച്ച് തീയിട്ടു.
ഇൗ നടക്കുന്നതൊന്നും ഒാർക്കാപ്പുറത്തെ അനിഷ്ടസംഭവങ്ങളോ അപ്രതീക്ഷിത പ്രശ്നങ്ങളോ അല്ല. വർഗീയവിഷം മുെമ്പന്നേത്തക്കാളും വ്യവസ്ഥാപിതമായി പച്ചക്കു തുറന്നുവിടുകയാണിപ്പോൾ. നിയമനിർമാതാക്കൾ തന്നെ ഇതിന് മുന്നിൽ നടക്കുന്നു. കഴിഞ്ഞയാഴ്ചയാണ് ബലിയ എം.എൽ.എ സുരേന്ദ്ര സിങ്ങിെൻറ പ്രസ്താവന വന്നത്; ‘മുസ്ലിം മതത്തിൽ ഒാരോരുത്തരും 50 ഭാര്യമാരെയാണ് അധീനപ്പെടുത്തിയിരിക്കുന്നത്. അവർ 1050 കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്യുന്നു. ഇത് മൃഗങ്ങളിൽ കണ്ടുവരുന്ന സ്വഭാവമാണ്. മനുഷ്യർക്കിടയിൽ സാധാരണ രണ്ടോ നാലോ കുഞ്ഞുങ്ങളാണല്ലോ പെറ്റുവീഴുന്നത്’.
അയാളുടെ പഴയ പ്രസ്താവനകളിലൂടെ കണ്ണോടിച്ചാൽ എന്തുമാത്രം വർഗീയതയും അന്യമത വിദ്വേഷവുമാണ് ഉള്ളിലൊതുക്കുന്നതെന്ന് വ്യക്തമാകും. എന്നിട്ടും, അയാൾക്കെതിരെ ഒരു നടപടിയുമുണ്ടാകുന്നില്ല. മധ്യപ്രദേശിലെ ഇന്ദോറിൽ മുനിസിപ്പൽ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ആക്രമിച്ചതിന് ആകാശ് വിജയ്വർഗീയക്ക് നോട്ടീസ് നൽകാമെങ്കിൽ മുസ്ലിം സമുദായത്തെ ഒന്നടങ്കം താറടിക്കുന്ന കമൻറുകൾ പാസാക്കുന്ന സുേരന്ദ്ര സിങ് എന്നേ പാർട്ടിയിൽനിന്ന് പുറന്തള്ളപ്പെടേണ്ടതായിരുന്നു.
മുസ്ലിംകൾക്കെതിരെ വിദ്വേഷപ്രസ്താവനകളുമായി മുമ്പും പലതവണ സുേരന്ദ്ര സിങ് രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യ ഒരിക്കൽ ഹിന്ദു രാഷ്ട്രമാകുമെന്നും ഹൈന്ദവസംസ്കാരത്തിൽ ഇഴുകിച്ചേരുന്നവർക്ക് മാത്രമേ ഇൗ രാജ്യത്ത് പൊറുപ്പിക്കാനാവൂ എന്നും സിങ് പ്രഖ്യാപിച്ചിട്ട് ഏറെ നാളായിട്ടില്ല. ‘‘വളരെ കുറച്ച് മുസ്ലിംകൾ മാത്രമേ ദേശക്കൂറുള്ളവരായിട്ടുള്ളൂ. ഇന്ത്യ ഒരുനാൾ ഹിന്ദുരാഷ്ട്രമായിത്തീരുേമ്പാൾ ഞങ്ങളുടെ സംസ്കാരത്തിൽ ഇഴുകിച്ചേരുന്നവർക്ക് ഇന്ത്യയിൽ നിൽക്കാം. അതിനാവാത്തവർക്ക് മറ്റു വല്ല രാജ്യത്തും അഭയംതേടാം’. ‘2025ൽ ആർ.എസ്.എസ് 100 വർഷം പൂർത്തിയാക്കുകയാണ്. 2024ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമായിത്തീരും’’. ഭാരത് മാതാ കീ ജയ് വിളിക്കാത്തവെര ഇയാൾ പാകിസ്താനികളാക്കിയിട്ടുമുണ്ട്.
രാജ്യത്തെ മുസ്ലിംകളെ പറ്റി ഹിന്ദുത്വ അധികാരികൾ നിന്ദ്യമായ കമൻറുകൾ പറയുന്നത് ഇതാദ്യ തവണയൊന്നുമല്ല. സംഗീത്സോമുമാർ, സാധ്വി നിരഞ്ജന്മാർ, ഗിരിരാജ് സിങ്ങുമാർ, കത്യാർമാർ, സാക്ഷി മഹാരാജുമാർ, തൊഗാഡിയമാർ, അനന്തഹെഗ്ഡെമാർ... അങ്ങെനയങ്ങനെ പലരും ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തിയും അസഭ്യവും കുത്തുവാക്കും പറഞ്ഞും നിർബാധം സ്വതന്ത്രരായി വിലസുന്നു. വി.എച്ച്.പിയും ബജ്റങ്ദളും ഗ്രേറ്റർ നോയിഡയിൽ, വാരാണസിയിൽ, അയോധ്യയിൽ, മറ്റു പ്രദേശങ്ങളിൽ ആയുധപരിശീലനക്യാമ്പുകൾ നടത്തുന്നതായി വാർത്ത വരുന്നു. തൊപ്പിവെച്ചവരെ കണ്ടാൽ ആക്രമണത്തിനുള്ള പരിശീലനം അവിടെ നൽകിവരുന്നു. എന്നിെട്ടന്ത്, ഇൗ ഭീകരാക്രമണ ക്യാമ്പുകളുടെ സംഘാടകർക്കോ പ്രമോട്ടർമാർക്കോ അറസ്റ്റോ കേസോ നേരിടേണ്ടിവരുന്നില്ല.
മുസ്ലിംകളെ ചീത്തവിളിച്ച് അപ്രസക്തമാക്കിക്കളയുന്ന ഇൗ ഏർപ്പാട് വലതുപക്ഷ ഭരണതന്ത്രത്തിെൻറ ഭാഗമാണ്. 2017ൽ സാക്ഷി മഹാരാജ് ആദ്യം രംഗത്തുവന്നു. മുസ്ലിം പുരുഷന്മാർ നാലു കെട്ടി നാൽപതു മക്കളെ ഉൽപാദിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിെൻറ വെടി. പിന്നെ പശ്ചിമ യു.പിയിൽ അക്രമം ഇളക്കിവിടാനായി വർഗീയപ്രഭാഷണങ്ങളുമായി സംഗീത് സോമിെൻറ വരവായിരുന്നു. തൊട്ടുപിറകിൽ ഹിജാബിനെതിരെ വിജയ്ഗോയലിെൻറ അഭിപ്രായപ്രകടനം.
ഹൈദരാബാദിലെ ഗോഷാമഹൽ നിയോജകമണ്ഡലം എം.എൽ.എ ടി. രാജസിങ്ങിെൻറ ഭീഷണിയായിരുന്നു തുടർന്ന്: ‘‘അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് തടയുമെന്ന് പറയാൻ ധൈര്യമുള്ളവർ മുന്നോട്ടുവരെട്ട, അവെൻറ തല ഞാൻ കൊയ്യും...നാളിതുവരെ ഉത്തർപ്രദേശിൽ ഭീരുക്കളുടെ സർക്കാറുകളാണ് വന്നു പോയ്ക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ, ശക്തമായൊരു ഭരണകൂടം വന്നിരിക്കുന്നു. തന്തക്കു പിറന്നോരുടെ സർക്കാർ!’. അനന്ത ഹെഗ്ഡെയുടെ വിശകലനമായിരുന്നു പിറകെ: ‘ആഗോളതലത്തിൽ തന്നെ ഇസ്ലാമിെൻറ പേരിലാണ് ഭീകരത നടമാടുന്നത്... ലോകത്ത് എവിടെ ഇസ്ലാമുണ്ടോ അവിടെയൊക്കെ ഭീകരതയുമുണ്ട്’. വിനയ്കത്യാർ ഉറക്കെ പച്ചക്കു തന്നെ കാര്യം പറഞ്ഞു ഇന്ത്യൻ മുസ്ലിംകൾ പാകിസ്താനിലേക്ക് േപായേ തീരൂ എന്ന്!
രാജ്യത്തെ മുസ്ലിംകൾക്കെതിരെ ഇത്തരത്തിൽ വിഷലിപ്തമായ വ്യാജ പ്രചാരണങ്ങൾ കൊടുമ്പിരികൊള്ളുേമ്പാൾ നമ്മുെട സമൂഹത്തിെൻറ നിലനിൽപു തന്നെ അവതാളത്തിലാകുകയല്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.