ഹ്യൂസ്റ്റണിലെ ‘ഹൗഡി മോദി’ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മോദിയുടെ ഭരണത് തിൻകീഴില് ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണ് എന്ന് അമേരിക്കൻ പ്രസിഡൻറ് ഡോ ണള്‍ഡ് ട്രംപ് പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. ഇന്ന് ഇന്ത്യ നേരിടുന്ന കടുത്ത സാമ്പത ്തികക്കുഴപ്പത്തെക്കുറിച്ചും അതിനു മോദിഭരണം വഹിച്ച പങ്കിനെക്കുറിച്ചും അറിയാത്ത യാളല്ല ട്രംപ് എന്ന് ന്യായമായും വിശ്വസിക്കാം. ട്രംപിെൻറ വിശ്വസ്തരില്‍ സാമാന്യബോധ മുള്ള ആരുംതന്നെ തെറ്റായ ഒരു ബ്രീഫ് അദ്ദേഹത്തിന് നല്‍കാനിടയില്ല എന്നതുറപ്പാണ്. ഇത്ര യും അവാസ്തവികമായ ഒരു പ്രസ്താവന വെറും നിന്ദാസ്തുതിയായി മാത്രമേ കാണാന്കഴിയൂ എന്ന് വേണമെങ്കില്‍ പറയാം. കാരണം, കഴിഞ്ഞ കൂടിക്കാഴ്ചയുടെ സമയത്ത് വംശീയമുനയുള്ള ഒരു തമാ ശ പറഞ്ഞു ട്രംപ് മോദിയെ പരിഹസിച്ചിരുന്നു.
തന്നോടൊപ്പം പത്രക്കാരെക്കണ്ട മോദി അവ രോടു ഹിന്ദിയില്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ ‘ഇയാൾക്ക് ഇംഗ്ലീഷ് അറിയാഞ്ഞിട്ടല്ല കേട്ടോ, പറയാഞ്ഞിട്ടാണ്’ എന്നാണ് ഹിന്ദി കേട്ട് പൊട്ടിച്ചിരിച്ച് ട്രംപ് ഇടയില്കയറിയത്. മോദിയുടെ ഹിന്ദുത്വപ്രഭാവത്തിന് ഒപ്പംനിന്ന് ഇന്ത്യന്‍ വംശജരുടെ പിന്തുണ അടുത്ത തെരഞ്ഞെടുപ്പില്‍ ഉറപ്പുവരുത്താന്‍ ട്രംപ് ശ്രമിക്കുമ്പോള്‍പോലും നിന്ദാസ്തുതികളും വംശീയമുനകളും മനസ്സില്‍നിന്ന് മാറ്റാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്നത് ട്രംപിനെക്കുറിച്ചുള്ള നമ്മുടെ മുന്‍ധാരണകള്‍ കൂടുതല്‍ ഉറപ്പിക്കുന്നതേയുള്ളൂ. മോദിയും ഒട്ടും പുറകോട്ടു പോയതായി തോന്നിയില്ല- അദ്ദേഹത്തിെൻറ ട്രംപ് സ്തുതിപ്രസംഗത്തിലെ പ്രധാന വാചകങ്ങളില്‍ ഒന്ന് ട്രംപ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ വീണ്ടും മഹത്തരമാക്കി എന്നായിരുന്നു. അമേരിക്കയിലെ കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കാന്‍ ഇടയില്ലാത്ത ഒരു വ്യാജസ്തുതിയായിപ്പോയി ഇതെന്നു പറയേണ്ടതില്ലല്ലോ.
അമേരിക്കയും ഇന്ത്യയും കടുത്ത സാമ്പത്തികമാന്ദ്യത്തിെൻറ പിടിയിലാണ് എന്നു സമ്മതിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടു വ്യക്തികളാണ് ട്രംപും മോദിയും എന്നത് മാറ്റിെവച്ച് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെപ്പറ്റി ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. സാമ്പത്തികമാന്ദ്യത്തിെൻറ ഏതാണ്ട് എല്ലാ ചിഹ്നങ്ങളും ഇന്ത്യയിൽ ഇന്ന് പ്രകടമായിത്തന്നെ കാണാന്‍ കഴിയുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തളര്‍ച്ച ഇന്ന് കേവലമൊരു അഭ്യൂഹമല്ല. നമ്മുടെ കൺമുന്നില് സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യമാണ്. ഒന്നല്ല, ഒട്ടനവധി തെളിവുകളാണ് വ്യവസ്ഥാമാന്ദ്യത്തിെൻറ ദൃഢീകരണത്തിനായി നമ്മുടെ മുന്നില്‍ കുന്നുകൂടുന്നത്. ഇന്ത്യയുടെ ദേശീയോൽപാദന വളര്‍ച്ചയുടെ നിരക്ക് കുറയുന്നു എന്നത് മോദിയുടെ കഴിഞ്ഞ ഭരണകാലം മുതല്‍തന്നെ അനുഭവപ്പെട്ടുതുടങ്ങിയതാണ്. അതിപ്പോള്‍ ഒരു തിരിച്ചുപോക്കില്ലാത്തവിധം ആവർത്തിക്കപ്പെടുകയാണ്.
ദേശീയോൽപാദനമല്ല വളര്‍ച്ചയുടെ ഏക മാനദണ്ഡം എന്നൊക്കെ നമ്മള് പറയുമെങ്കിലും സ്ഥൂല സമ്പദ്വ്യവസ്ഥയുടെ കരുത്തിനെക്കുറിച്ചുള്ള സൂചകങ്ങളിലൊന്ന് വളര്‍ച്ചനിരക്കാണ്; അതല്ല എല്ലാം എന്ന് സമ്മതിക്കുമ്പോള്‍ പോലും. വളര്ച്ചനിരക്കിെൻറ വർധന അതില്‍നിന്ന് എല്ലാവർക്കും ഗുണം ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ആശങ്ക ഉണ്ടാക്കുന്നതാണ് എന്ന വിമര്‍ശനം തീര്‍ച്ചയായും ശരിയാണ്. എന്നാല്‍ വളര്‍ച്ചനിരക്ക് കുത്തനെ ഇടിയുമ്പോള്‍ മനസ്സിലാക്കേണ്ടത് സമ്പദ്വ്യവസ്ഥ ആകെത്തന്നെ കുഴപ്പത്തിലേക്കു കൂപ്പുകുത്തുന്നു എന്ന വസ്തുതയാണ്. കൃത്യമായ സാമ്പത്തികനയങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ, ഈ പ്രശ്നം കുറെയൊക്കെ പരിഹരിക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍, തികച്ചും ഭാവനരഹിതവും ഏകാധിപത്യപരവും ജനദ്രോഹകരവുമായ സാമ്പത്തികനയങ്ങളാണ് മോദി സര്‍ക്കാറിന് ഉണ്ടായിരുന്നതും ഇപ്പോഴും അവര്‍ മുന്നോട്ടുെവക്കുന്നതും.
സമ്പദ്വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ് എന്ന് പറയാതെ വയ്യ. ആഗോളമാന്ദ്യം ഒരു പരിധിവരെ മാത്രമേ ഇതിനു കാരണമാകുന്നുള്ളൂ. മുന്‍ അമേരിക്കന്‍ പ്രസിഡൻറ് ബറാക് ഒബാമ ഈയടുത്ത കാലത്ത് ചൂണ്ടിക്കാണിച്ചത്, 2008-09 കാലത്തെ ലോക സാമ്പത്തികക്കുഴപ്പത്തില് ഇന്ത്യയും അകപ്പെട്ടിരുന്നെങ്കിലും മന്മോഹന് സിങ്ങിെൻറ ചില സാമ്പത്തിക ഇടപെടലുകള്‍ ഇന്ത്യയെ അതിെൻറ മാരക പ്രത്യാഘാതങ്ങളില്‍നിന്ന് രക്ഷിച്ചു എന്നാണ്. ഭാവനപൂർണമായ സാമ്പത്തിക മാനേജ്മെൻറ് ഒരു പരിധിവരെ ആഗോളമാന്ദ്യത്തില്‍നിന്ന് ഇന്ത്യയെപ്പോലെ വലിയ ഗ്രാമീണ സമ്പദ്വ്യവസ്ഥ അടിത്തറയായുള്ള രാജ്യങ്ങളെ സംരക്ഷിച്ചുനിര്‍ത്തും എന്ന് സാമാന്യ സാമ്പത്തികവിജ്ഞാനമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍, ഇന്ത്യയില്‍ മോദിഭരണത്തിന് കീഴില്‍ സംഭവിച്ചത് മറിച്ചാണ്.
ആദ്യം നോട്ടുറദ്ദാക്കല്‍ നടപ്പാക്കിയതോടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ മർമത്താണ് ഭരണകൂടം താഡിച്ചത്. ഇതേ കോളത്തില്‍ അതിെൻറ നാനാർഥങ്ങള്‍ മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയില്‍ അത് സൃഷ്ടിച്ച പണച്ചുരുക്കം കനത്ത ആഘാതമാണ് സമ്പദ്വ്യവസ്ഥക്ക് ഏൽപിച്ചത്. കാര്‍ഷിക-ചെറുകിട വ്യവസായ മേഖലകളെ അത് കുഴപ്പത്തിലാക്കി. നഗര-ഗ്രാമീണ അനൗപചാരിക സമ്പദ്വ്യവസ്ഥ (informal economy) ആകെ തകർന്നുപോയതിൽ നോട്ടുറദ്ദാക്കല്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതില്‍നിന്ന് കരകയറുന്നതിനുമുമ്പാണ് ജി.എസ്.ടി അവതരിപ്പിച്ചത്. ഇത് വീണ്ടും ഗ്രാമീണ ക്രയശേഷിയെ സാരമായി അപകടപ്പെടുത്തി. ഗ്രാമങ്ങളിലെ തൊഴിലാളിവർഗം മാത്രമല്ല, ചെറുകിടബൂര്ഷ്വാസിയും ഞെരുക്കത്തിലായി. തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി ധാരാളം ചെറുകിട വ്യവസായങ്ങള്‍ പൂട്ടിപ്പോയി. ഇതുമൂലം ഉണ്ടായ തൊഴിലില്ലായ്മ സാമ്പത്തികചോദനയുടെ നാമ്പൊടിച്ചു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. സാമ്പത്തികത്തളര്ച്ചക്ക് ആനുപാതികമായി വിലക്കയറ്റം കുറഞ്ഞില്ല എന്നത് സാമ്പത്തികരംഗത്തെ കൂടുതല്‍ ഇരുട്ടിലാക്കി. മാത്രമല്ല, മാന്ദ്യം സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലകളിലേക്കും വ്യാപിച്ചു. വലിയ കമ്പനികള്‍ പൂട്ടിത്തുടങ്ങി. ലക്ഷക്കണക്കിനാളുകള്‍ക്ക് കൂട്ടത്തോടെ തൊഴില്‍ നഷ്ടപ്പെടാന്‍ തുടങ്ങി.
മാന്ദ്യത്തിനു ആക്കംകൂട്ടി ഉൽപന്ന, നിർമാണ മേഖല, റിയല്‍ എസ്റ്റേറ്റ്, ഗതാഗതമേഖല, വാര്‍ത്താവിനിമയമേഖല, കൃഷി, യന്ത്രനിർമാണം എന്നുവേണ്ട എല്ലാ രംഗത്തും വളര്‍ച്ച പിറകോട്ടായി. ഓട്ടോമൊബൈല്‍ മുതല്‍ ബിസ്കറ്റ് കമ്പനികള്‍വരെ പൂട്ടുന്ന അവസ്ഥയായി. ലക്ഷങ്ങള്‍ തൊഴില്‍രഹിതരും വരുമാനരഹിതരുമായി. ഇതോടെയാണ് അങ്ങേയറ്റത്തെ വൈമനസ്യത്തോടെയാണെങ്കിലും മോദിഭരണകൂട വക്താക്കള്‍ സാമ്പത്തികമാന്ദ്യത്തിെൻറ ലക്ഷണങ്ങള്‍ ഇന്ത്യയില്‍ കാണാനുണ്ട് എന്ന് സമ്മതിക്കാന്‍ തയാറായത്. പക്ഷേ, അപ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ട് മുഴുവനായും കൈവിട്ടുപോയിരുന്നു എന്നു മാത്രമല്ല, ഇതിൽനിന്നു മുതലെടുക്കാനുള്ള കോർപറേറ്റ് ഗൂഢാലോചനയുടെ പങ്കുകാരായി മോദിസര്‍ക്കാര്‍ മാറുകയും ചെയ്തിരുന്നു. അതോടെ, സാമ്പത്തികമാന്ദ്യം തടയാനോ പിടിച്ചുനിര്‍ത്താനോ ആയി ഫലപ്രദമായ എന്തെങ്കിലും ചെയ്യുക എന്നതിനുപകരം തങ്ങളുടെ കോർപറേറ്റ് സേവ തുടരുക എന്ന ലജ്ജാകരമായ നിലപാടിലേക്ക് ഭരണകൂടം നീങ്ങുകയാണുണ്ടായത്.
ഈ പിന്നോട്ടടിയെ പിടിച്ചുനിര്‍ത്താന്‍ എന്ന വ്യാജേന കോർപറേറ്റുകളെ സഹായിക്കുന്ന രണ്ടു വലിയ ഇടപെടലുകളാണ് ഇന്ത്യന്‍ ഭരണകൂടം തുടര്‍ന്ന് നടത്തിയത് എന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭരണകൂടത്തിനു സാമ്പത്തികമാന്ദ്യത്തോടുള്ള അങ്ങേയറ്റത്തെ അവഗണനയുടെ ഉത്തമ ഉദാഹരണങ്ങള്‍ ആയിരുന്നു ആ രണ്ടു ഇടപെടലുകളും. ആദ്യത്തേത് ബാങ്ക് ലയിപ്പിക്കല്‍. അസ്ഥാനത്തും അനവസരത്തിലുമുള്ള ഈ നടപടിയുടെ ദീര്‍ഘദൂര പ്രത്യാഘാതങ്ങള്‍ കാണാനിരിക്കുന്നതെയുള്ളൂവെങ്കിലും ആദ്യം അനുഭവപ്പെട്ടത് ബാങ്കിങ് മേഖലയെക്കുറിച്ചുള്ള അശുഭാപ്തി വിശ്വാസം അത് വർധിപ്പിച്ചു എന്നതായിരുന്നു. സ്വകാര്യ ബാങ്കുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരങ്ങളും ഇതിലൂടെ തുറന്നുകൊടുക്കപ്പെടുന്നുണ്ട്. സാമ്പത്തികക്കുഴപ്പത്തിെൻറ കാലത്ത് ഏറ്റവും വലിയ പ്രശ്നം പ്രതീക്ഷകളുടേതാണ്. നിലവിലുള്ള സാമ്പത്തിക അശുഭാപ്തിക്ക് ആക്കം കൂട്ടുന്നതായിരുന്നു ആ നടപടി എന്ന് നിസ്സംശയം പറയാം.
രണ്ടാമത്തേത് കോർപറേറ്റ് നികുതികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതായിരുന്നു. ഇത് മൂലധനനിക്ഷേപം വര്‍ധിപ്പിക്കും എന്നാണ് വാദം. എന്നാല്‍, ചരിത്രപരമായോ സൈദ്ധാന്തികമായോ നിലനിൽപില്ലാത്ത ഈ വാദം പൂർണമായും തള്ളിക്കളഞ്ഞേ പറ്റൂ. നിയോ ലിബറല്‍ സമ്പദ്വ്യവസ്ഥയില് ദേശീയോൽപാദനത്തില് സ്ഥിരമൂലധനത്തിെൻറ പങ്കുകുറയുന്നത് നികുതിയുമായി ബന്ധപ്പെട്ട പ്രതിഭാസമല്ല എന്ന് സാമ്പത്തികചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാകും. മറിച്ച്, ആ തുക പത്തു മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപിക്കുകയാണെങ്കില്‍ അതുണ്ടാക്കുന്ന ഉണര്‍വ് സാമ്പത്തികമേഖലയെ മൊത്തത്തില്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍, മോദിസര്‍ക്കാര്‍ അതിനു തയാറാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴത്തെ അവസ്ഥ ഇതാണ്- ഒരു വശത്ത് സാമ്പത്തികമാന്ദ്യത്തിനു ആക്കംകൂടുന്നു, മറുവശത്ത് അതില്‍നിന്ന് മുതലെടുക്കാന്‍ കോർപറേറ്റുകള്‍ക്ക് നിര്‍ബാധം അവസരമൊരുക്കുന്ന നയങ്ങളുമായി മോദി സര്‍ക്കാര്‍ നീങ്ങുന്നു. ഇതിനവര്‍ക്ക് ധൈര്യം പകരാന്‍ ഹിന്ദുത്വവാദം മാത്രം എത്രനാള്‍ മതിയാകും എന്ന ചോദ്യവും ഇതോടൊപ്പം ശക്തമായി ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.