ചില കാഴ്ചകൾ അങ്ങനെയാണ്. ഒട്ടും മായ്ക്കാനാവാതെ, അത് ഹൃദയത്തോട് ചേർന്നുനിൽക്കും. കാലം എത്ര കഴിഞ്ഞാലും. മാധ്യമയാത്രക്കിടയിൽ അങ്ങനെ എത്രയോ കാഴ്ചകൾ. അതിലൊന്ന് ലബനാൻ അതിർത്തിയിൽ നിന്ന്. ഫലസ്തീൻ െഎക്യദാർഢ്യ സംഘത്തോടൊപ്പമായിരുന്നു യാത്ര. അപ്പുറം ഇസ്രായേൽ കാണാം. കവചിത വാഹനങ്ങളുടെ നിരയും വിദൂരതയിൽ ഇസ്രായേൽ പതാകകളും. നൂറുകണക്കിന് മനുഷ്യരാണ് അന്നവിടെ ഒത്തുചേർന്നത്. കുട്ടികളും സ്ത്രീകളും വൃദ്ധരും കൂട്ടത്തിൽ. ഫലസ്തീൻ അഭയാർഥികളായിരുന്നു കൂടുതൽ. കൂട്ടത്തിൽ നിന്നു മാറി ഒരു അഭയാർഥി കുടുംബം ശ്രദ്ധയിൽപെട്ടു.
വൃദ്ധനായ ഒരാൾ. കൂടെ രണ്ട് സ്ത്രീകളും മൂന്ന് പേരക്കുട്ടികളും. നോക്കുേമ്പാൾ അവർ മുൾവേലികൾ പതിച്ച അതിർത്തിയിലേക്ക് ചേർന്നുനിൽക്കുന്നു. വിദൂരതയിൽ മിഴികളൂന്നിയ ആ വൃദ്ധെൻറ കണ്ണുകൾ നിറഞ്ഞു തുളുമ്പിയോ? ഒന്നുറപ്പ്. ആ നേരത്ത് ഏതോ ഒാർമകളുടെ നടുക്കയത്തിലാണയാൾ. ആ ചുണ്ടുകളുടെ വിറയൽ വരെ മനോജ് കുമാർ കാമറയിൽ പകർത്തി. ഒപ്പമുള്ള പേരക്കുട്ടികളോട് ആ വൃദ്ധൻ എന്തോ പറഞ്ഞുകൊണ്ടിരുന്നു. വിളിപ്പാടകലെ, ഇസ്രായേൽ അധീനതയിലുള്ള മണ്ണിൽ ചെലവിട്ട തെൻറ ബാല്യത്തെ കുറിച്ചായിരിക്കുമോ? ഇനിയൊരിക്കലും മടങ്ങിപ്പോകാൻ കഴിയാത്തതിെൻറ സങ്കടവൃത്താന്തങ്ങളോ? അതോ, അപ്പുറത്ത് ബാക്കിയായ ഉറ്റവരെ കുറിച്ച ബാല്യകാല വിശേഷങ്ങളോ? എന്തായാലും വൃദ്ധന് ചെവിയോർത്ത് കുഞ്ഞുങ്ങൾ മോണ കാട്ടി നിറഞ്ഞു ചിരിച്ചു.
അതിർത്തിയുടെ ക്രൗര്യം അറിയാത്ത നിഷ്കളങ്കഹാസം. പെറ്റുവീണതു മുതൽ ആ കുഞ്ഞുങ്ങൾ കാണുന്ന ലോകം അഭയാർഥി ക്യാമ്പിേൻറത്. അതിലപ്പുറം അവർക്ക് മുന്നിൽ ഒരു നഷ്ടസ്വർഗമില്ല. വാഗ്ദത്ത ഭൂമിയും. ഇരുട്ടു പരന്നതോടെ എല്ലാവരും അതിർത്തി വിട്ടു. ആ കുടുംബവും. വഴിയാത്രയിലും ആ വൃദ്ധൻ ഇടക്കിടെ അതിരുകൾക്കപ്പുറത്തേക്ക് കണ്ണുകൾ പായിക്കാൻ മറന്നില്ല. വെട്ടിപ്പിടിച്ചെടുത്ത സ്വന്തം ഭൂമിയുടെ തുണ്ടുകൾ തന്നെയാണ് അപ്പുറത്ത്. മുമ്പ് ഇത്രയൊന്നും ഉണ്ടായിരുന്നില്ല ഇസ്രായേൽ. പിറവിയുടെ ഘട്ടത്തിൽ ചെറുപ്രദേശം. ആറുദിന യുദ്ധമാണ് തുണയായത്. ഒരു ജനതുടെ മുറിപ്പാടിന് ആഴം കൂട്ടിയ ആറു നാളുകൾ.
ആ യുദ്ധം നടന്നതിെൻറ അരനൂറ്റാണ്ട് അധികമാരും അറിയാതെ കടന്നു പോയി. അറബ് മണ്ണിൽ സയണിസ്റ്റ് അധിനിവേശത്തിെൻറ വ്യാപ്തി കുറിച്ച യുദ്ധം. 1967 ജൂണ് 5ന് ആയിരുന്നു തുടക്കം. തുടർന്നുള്ള ആറു നാളുകൾ നഷ്ടസങ്കടങ്ങളുടെയും. അറബ് ലോകം എതിരാള ിയെ കുറച്ചു കണ്ടു. പിറകിൽ യാങ്കിയുടെ പിന്തുണ തിരിച്ചറിയാതെയും പോയി. സിറിയക്കു നേരെ ആക്രമണം നടത്താൻ ഇസ്രായേൽ തുനിയുന്നതായ വ്യാജ വാർത്തയായിരുന്നു നിമിത്തം. യാങ്കിയുടെയും റഷ്യയ ുടെയും ആസൂത്രിത അജണ്ടയുടെ അനന്തരഫലം. എന്തുകൊണ്ട് ആറുദിന യുദ്ധത്തിൽ പരാജയപ്പെട്ടു? എവിടെയാണ് പിഴച്ചത്? ഇൗ േചാദ്യങ്ങൾ അഞ്ചു പതിറ്റാണ്ടായി അറബ് നെഞ്ചകങ്ങളിൽ ദഹിക്കാതെയുണ്ട്. അതിെൻറ നിരാശയും ക്ഷതവും തലമുറകളിലേക്ക് പടർന്നു.
ഇസ്രായേൽ പിറന്ന 1948ൽ പോലും അറബികൾ ഇത്ര നിരാശപ്പെട്ടിരുന്നില്ല. ഇസ്രായേലിെൻറ പിറവി ‘നക്ബ’ (തകർച്ച)ആണെങ്കിൽ 1967ലെ യുദ്ധപരാജയം ‘നക്സ’ (പതനം) ആയി ഇന്നും അറബ് ഉള്ളകങ്ങളെ ഉലക്കുന്നു. 1948നേക്കാൾ സയണിസം ആർത്തുചിരിച്ചതും 1967ൽ. ആറു ദിനം കൊണ്ട് കവർന്നെടുത്ത അറബ് മണ്ണും മനുഷ്യരും തന്നെയാണ് ആ ചിരിരഹസ്യം. ഈജിപ്ത്, സിറിയ, ജോർഡൻ എന്നീ അറബ് രാജ്യങ്ങൾ പൊരുതി. യു.എസ് സഹായത്തിൽ ഇസ്രായേൽ നേടി. സാമ്രാജ്യത്വം ഒത്തുകളിച്ചു. യു.എൻ അവർക്ക് മൗനസമ്മതം മൂളി. യു.എൻ പ്രമേയം 242 പോലും അതിെൻറ അശ്ലീല രാഷ്ട്രീയ രേഖയാണല്ലോ. സിനായും ഗോലാൻ കുന്നുകളും ഗസ്സ ചീന്തും കിഴക്കൻ ഖുദ്സും വെസ്റ്റ്ബാങ്കും ഇസ്രായേലിെൻറ ഭാഗം.
പോരാത്തതിന് പത്തു ലക്ഷത്തിലേറെ അറബികളും. ആറുദിനത്തിെൻറ സങ്കടബാക്കികൾ. അറബ് ആൾനാശം കാൽ ലക്ഷത്തിലേറെ. തുടർന്നുള്ള പലായന ചിത്രം അതിലേറെ ഭീതിതം. അധിനിവിഷ്ട പ്രദേശങ്ങളിൽ നിന്ന് അഭയാർഥികളായി പുറെപ്പട്ടു പോയത് 15 ലക്ഷത്തിലേറെ പേർ. 1948ൽ അനുവദിച്ചു കൊടുത്ത ഭൂമിയുടെ നാല് മടങ്ങിലധികമായി ഇസ്രായേലിനെ വളർത്തിയതും ആറുദിന യുദ്ധം. ഫലസ്തീെൻറ പ്രിയപ്പെട്ട ദർവേശ് ഉള്ളിൽ കിടന്ന് രോഷത്തോടെ കവിത ചൊല്ലുന്നു‘‘രക്തപങ്കില ഹസ്തവും ചോര കണ്ണുകളുമുള്ളവനേ....ഇൗ നിശക്കൊരു അവസാനമുണ്ട്. വരിഞ്ഞുമുറുക്കുന്ന ഇൗ ചങ്ങലക്കെട്ടുകൾക്കും. നീറോ ചക്രവർത്തി മണ്ണടിഞ്ഞു റോം ഇന്നും സചേതനം അതിെൻറ ഇരുനേത്രങ്ങൾ കൊണ്ടാണല്ലോ നിെൻറ കടന്നാക്രമണം. ഒരു കതിരില ധാന്യമണികൾ നശിച്ചേക്കാമെങ്കിലും ഇൗ താഴ്വരയാകെ കതിരുകളാൽ നിറയാനിരിക്കുകയാണല്ലോ’’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.