ഇരുപതു ലക്ഷം കോടിയിൽ എത്ര പൂജ്യമുണ്ട്? പതിമൂേന്നാ പതിനാലോ? എത്രയായാലും പ്രധാനമന്ത്രിയുടെ കോവിഡ് രക്ഷാ പാക്കേജിൽ അതിലെ പൂജ്യങ്ങളാണ് ഹൈൈലറ്റ്. ആ പാക്കേജിനെ ഘട്ടംഘട്ടമായി ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിക്കുേമ്പാൾ പൂജ്യത്തിെൻറ എണ്ണവും വണ്ണവും പിന്നെയും കൂടിക്കൊണ്ടിരിക്കും. അല്ലെങ്കിലും അതങ്ങനെയാണ്. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് വിലയില്ലാത്ത പൂജ്യത്തിൽതന്നെ ചെയ്യണം. 2200 വർഷം മുമ്പ് പിംഗളാചാര്യൻ ഛന്ദസൂത്രത്തിൽ പൂജ്യം ആവിഷ്കരിച്ചതുതന്നെ ശൂന്യം, ഒന്നുമില്ലായ്മ എന്നിവയെ സൂചിപ്പിക്കാനായിരുന്നുവേല്ലാ. പൂജ്യത്തിെൻറ ആ ഭാരതീയപാരമ്പര്യമാണ് നിർമലാജി പുതിയ പാക്കേജിലൂടെ സംരക്ഷിച്ചുപോരുന്നത്. െകാറോണ ബാധയേറ്റ രാജ്യത്ത് തൊഴിൽ നഷ്ടപ്പെട്ട ജനലക്ഷങ്ങൾ ഒരുനേരത്തെ അന്നത്തിനായി സ്വന്തം നാടുകളിലേക്ക് വിണ്ടുകീറിയ കാലുകളുമായി കിലോമീറ്ററുകൾ നടന്നുതുടങ്ങിയിട്ട് അമ്പത് ദിവസം പിന്നിട്ടപ്പോഴാണ് കേന്ദ്രത്തിെൻറ ‘ഉത്തേജനം’ വരുന്നത്. അന്നാണ് അഞ്ചുകിലോ സൗജന്യ അരി പ്രഖ്യാപിക്കുന്നതും. ഭക്ഷ്യസുരക്ഷ എന്ന പ്രധാന അജണ്ട അവിടെ അവസാനിച്ചു. ആളുകൾക്ക് നേരിട്ട് കാശ് ലഭിക്കുന്ന പദ്ധതികളുമില്ല. പിന്നെയുള്ളത്, ഇപ്പോൾതന്നെ കടമെടുത്ത് മുടിഞ്ഞുപോയവർക്കുള്ള പലവിധ ലോൺ അവസരങ്ങളാണ്. അവർ ഇനിയും കടം വാങ്ങി മുടിയെട്ട എന്നാകും. അതുകഴിഞ്ഞ് കാർഷികമേഖലയുടെ ഉത്തേജനത്തിനായുള്ള നിയമഭേദഗതിയാണ്. പച്ചമലയാളത്തിൽ അതിനെ ആരെങ്കിലും ‘കരിഞ്ചന്ത’ എന്നു വിശേഷിപ്പിച്ചാൽ തെറ്റു പറയാനാവില്ല. മെഗാ പാക്കേജിെൻറ കെട്ടും മട്ടും കാണുേമ്പാൾ, മോദിയുടെ പ്രസംഗംപോലെ ഗംഭീരമായിരിക്കും. പേക്ഷ, ഉള്ളറകളിേലക്ക് കടക്കുേമ്പാൾ ഫലം പൂജ്യം. ഇരുപത് ലക്ഷം കോടിയിലെ ആ പൂജ്യങ്ങൾക്ക് വിലയുണ്ടാകാനുള്ള പുതിയ ന്യായകാവ്യങ്ങൾ ചമക്കാനാണ് ധനമന്ത്രിയുടെ പുതിയ നിയോഗം.
അല്ലെങ്കിലും നിർമല സീതാരാമന് ഇൗ ന്യായീകരണം പുത്തരിയല്ല. പാർട്ടിയിലെത്തിയ കാലംമുതലേ സത്യത്തിൽ ഇതാണ് പണി. പാർട്ടി വക്താവായാലും മന്ത്രിയായാലും നേതാക്കളുെട മണ്ടത്തങ്ങൾക്കും ശരികേടുകൾക്കും ന്യായം കണ്ടെത്തി ലക്ഷണമൊത്ത ഇംഗ്ലീഷിൽ അവതരിപ്പിക്കുകയാണ് അർപ്പിതമായ കർത്തവ്യം. കൂട്ടത്തിൽ സാമാന്യം വിദ്യാഭ്യാസവും കാര്യബോധവുമൊക്കെയുള്ള ആളെന്ന നിലയിലായിരിക്കണം ഇങ്ങനെയൊരു ദൗത്യം ഏൽപിച്ചത്. അതല്ല, ‘ദേശദ്രോഹികളു’ടെ പറുദീസയായ ജെ.എൻ.യുവിലെ പൂർവവിദ്യാർഥി എന്നനിലയിൽ പാർട്ടി നൽകിയ ശിക്ഷയാണീ പണിയെന്നും വർത്തമാനമുണ്ട്. ഏതായാലും, പാർലമെൻറിലും പത്രസമ്മേളനങ്ങളിലും ചാനൽചർച്ചകളിലും ആ പണി വൃത്തിയായി ചെയ്യുന്നുണ്ട്. ഒന്നാം മോദി സർക്കാറിെൻറ അവസാന കാലത്ത് രാജ്യരക്ഷ മന്ത്രിയായിരുന്നേല്ലാ. അന്നാണ് റഫാൽ ഇടപാട് വീണ്ടും രാഹുലിനെപ്പോലുള്ളവർ കുത്തിപ്പൊക്കിയത്. സ്വാഭാവികമായും വിഷയം പാർലമെൻറിൽ ചർച്ചയായി. റഫാൽ വിമാനത്തിെൻറ വില 526 കോടി രൂപയിൽനിന്ന് 1600 കോടിയായി ഉയർത്തിയതും അനിൽ അംബാനിക്ക് സൗജന്യങ്ങൾ അനുവദിച്ചതുമൊക്കെ ചൂണ്ടിക്കാട്ടി കത്തിക്കയറുന്നതിനിടയിൽ മോദിയെ ‘കള്ളൻ’ എന്നു വിളിച്ചു രാഹുൽ. പിന്നെ കാണുന്നത് നിർമലയുടെ അങ്കമാണ്. ഒന്നര മണിക്കൂർ നീണ്ട ആ പ്രകടനത്തിനൊടുവിൽ മോദിയെ വെളുപ്പിച്ചെടുത്തു അവർ. മുൻഗാമി പരീകർ വരെ കൈയൊഴിഞ്ഞ വിഷയമായിരുന്നു റഫാൽ എന്നോർക്കണം. റഫാൽ ഇടപാടു സംബന്ധിച്ച് ഫ്രഞ്ച് കമ്പനിയുമായി പ്രതിരോധ മന്ത്രാലയം ചർച്ച നടത്തുന്നതിനിടെ മോദിയുടെ ഒാഫിസ് വഴി നടന്ന സമാന്തരകച്ചവടം അതിനു മുേമ്പ പുറത്തുവന്നതുമാണ്. ഇതുവരെ ഒരു പ്ലാസ്റ്റിക് വിമാനംപോലും നിർമിച്ചിട്ടില്ലാത്ത അംബാനിയുടെ കമ്പനിയുടെ കാര്യവും അവർക്ക് നന്നായി അറിയാം. എന്നിട്ടും മോദിക്ക് അവർ ശക്തമായ പ്രതിരോധം തീർത്തുവെങ്കിൽ ഇപ്പോഴത്തെ പാക്കേജ് വിശദീകരണമൊക്കെ എത്രയോ ചെറിയ വെല്ലുവിളികളാണ് നിർമലാജിക്ക്.
ഇൗ ‘മോദിഭക്തി’യിലും അദ്ദേഹത്തെ അന്ധമായി അനുകരിക്കാൻ ഇതുവരെയും തയാറായിട്ടില്ല. ടെലി പ്രോംപ്റ്റർ മുന്നിൽ വെച്ചുള്ള അഭിനയത്തിലും ‘മൻ കീ ബാത്ത്’ പ്രഭാഷണത്തിലും തൽപരയല്ല. പറയാനുള്ള കാര്യങ്ങൾ അതെത്ര മണ്ടത്തമാണെങ്കിലും കേൾവിക്കാരനിലേക്ക് നേരിട്ട് എത്തിക്കുന്നതിൽ മടിയൊന്നുമില്ല. അതുകൊണ്ടാണ്, 20 ലക്ഷം കോടിയുടെ കണക്ക് ഘട്ടം ഘട്ടമായി അവതരിപ്പിക്കാൻ മാധ്യമക്കാരെ നേരിൽ കാണുന്നത്. മുമ്പ്, നോട്ട് നിരോധിച്ച സമയത്തും ഇങ്ങെനയായിരുന്നു. അന്ന്, അരുൺ ജെയ്റ്റ്ലിയുടെ സഹായിയായിട്ടായിരുന്നു പ്രസ് കോൺഫറൻസുകളിൽ വന്നിരുന്നത്. ചാനൽ ചർച്ചകളിൽ അക്കാലത്ത് പാർട്ടിയെ പ്രതിരോധിക്കാനുണ്ടായിരുന്നതും നിർമലയായിരുന്നു. അതിെൻറ സ്നേഹോപഹാരമെന്ന നിലയിലാണ് സഹമന്ത്രി സ്ഥാനത്തുനിന്ന് കാബിനറ്റ് പദവി ലഭിച്ചത്. അതും പ്രതിരോധമന്ത്രിയുടെ കസേര; രാജ്യത്തെ ആദ്യത്തെ മുഴുവൻസമയ വനിതാ പ്രതിരോധ മന്ത്രി. ആ കസേരയിൽ രാജ്യത്തേക്കാൾ പ്രതിരോധം തീർത്തത് പാർട്ടിക്കും മോദിക്കും വേണ്ടിയായിരുന്നുവെന്നത് വേറെ കാര്യം. സ്തുത്യർഹമായ ആ സേവനം പരിഗണിച്ച് രണ്ടാം മോദി കാബിനറ്റിൽ സ്ഥാനക്കയറ്റം ലഭിച്ചു; ധനമന്ത്രി. അതോടെ രാജ്യത്തെ ആദ്യ വനിത ധനകാര്യമന്ത്രിയെന്ന ഖ്യാതിയും സ്വന്തം. ചുവപ്പുസഞ്ചിയിൽ പൊതിഞ്ഞെത്തിയ കന്നി ബജറ്റ് അവതരിപ്പിച്ച നാൾ മുതൽ മോദിസേവ പുതിയ ദിശയിലാണ്. ആ പകർന്നാട്ടത്തിെൻറ നൂറ് എപ്പിസോഡുകളിൽ ഒന്നു മാത്രമാണ് ഇൗ ഉത്തേജന വാഗ്ധോരണികൾ.
1959 ആഗസ്റ്റ് 18ന് മധുരയിൽ ജനനം. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന നാരായൺ സീതാരാമെൻറയും സാവിത്രിയുടെയും മകൾ. തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. ജെ.എൻ.യുവിൽനിന്ന് മാസ്റ്റർ ഡിഗ്രി. ജെ.എൻ.യു പഠനകാലത്തെ സുഹൃത്തായിരുന്ന പരകല പ്രഭാകറാണ് ജീവിതപങ്കാളി. 1986ലായിരുന്നു വിവാഹം. വന്നുകയറിയത് ലക്ഷണമൊത്തൊരു കോൺഗ്രസ് കുടുംബത്തിൽ. ആന്ധ്ര നിയമസഭയിൽ മന്ത്രിയായിരുന്നു പ്രഭാകറിെൻറ പിതാവ് പരകല കാളിക്കമ്പ. മാതാവും എം.എൽ.എ ആയിരുന്നു. വിവാഹശേഷം, പ്രഭാകറും നിർമലയും ലണ്ടനിലേക്ക് പോയി. ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സിൽ ഗവേഷകനായിരുന്നു പ്രഭാകർ. ആ സമയത്ത് നിർമലയും ബി.ബി.സി ഉൾപ്പെടെ സ്ഥാപനങ്ങളിൽ ജോലിചെയ്തു. ഇതിനിടെ ഗവേഷണ ബിരുദവും നേടി. 1991ൽ ഇരുവരും ഇന്ത്യയിൽ തിരിച്ചെത്തി. പ്രഭാകർ വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. ആദ്യം പ്രജാരാജ്യം പാർട്ടിയിലും പിന്നീട് ബി.ജെ.പിയിലും പ്രവർത്തിച്ചു. അതുവഴി നിർമലയും പാർട്ടിയിലെത്തി. ദേശീയ വനിത കമീഷൻ അംഗം എന്ന നിലയിലായിരുന്നു തുടക്കം. 2006ൽ ബി.ജെ.പി അംഗത്വം ലഭിച്ചു. നാലു വർഷത്തിനുശേഷം, പാർട്ടിവക്താവായി. 2012ൽ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്തെ പ്രകടനത്തോടെ മോദി ക്യാമ്പിെൻറ ശ്രദ്ധാകേന്ദ്രമായി. അങ്ങനെയാണ് 2014ൽ രാജ്യസഭയിലെത്തിയതും തുടർന്ന് വിവിധ വകുപ്പുകളിൽ മന്ത്രിസ്ഥാനം അലങ്കരിക്കുന്നതും. പ്രഭാകർ-നിർമല ദമ്പതികൾക്ക് ഒരു മകളാണ്; ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സ് വിദ്യാർഥിനിയായ വംഗാമയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.