ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള സ്ത്രീയുടെ അവകാശം അനിഷേധ്യമാണ്. തുല്യപ്രാധാന്യമുണ്ടാവണം പ്രസവാനന്തരം സുഖമായും സന്തോഷത്തോടെയും ജീവിക്കാനുള്ള അവകാശത്തിനും. കേരളത്തെക്കാളും പിന്നാക്കാവസ്ഥയിലുള്ള പല പ്രദേശങ്ങളും നമ്മെക്കാൾ മെച്ചപ്പെട്ട പ്രസവ പരിരക്ഷ കൈവരിെച്ചങ്കിൽ അതിെൻറ കാരണങ്ങൾ പഠിച്ച് നമ്മുടെ നാട്ടിലും ആവശ്യമായ പ്രസവചികിത്സ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതുണ്ട്. നമ്മുടെ മാതൃമരണനിരക്ക് ഇപ്പോൾ 46 ആണ്. ഏഴു വർഷത്തിനുള്ളിൽ ഇത് 30 ആകുമെന്ന് കരുതപ്പെടുന്നു.
2025ലാണ് മാതൃമരണങ്ങൾ 30ൽ എത്തുകയെന്നു സങ്കൽപിക്കുക. അപ്പോൾ ഓരോ ലക്ഷം പ്രസവങ്ങളിൽ 15 യുവതികൾ വീതം പ്രതിവർഷം മരിക്കുന്നുെണ്ടന്ന് മറക്കരുത്. അൽപം വിരോധാഭാസമെന്നുതോന്നാമെങ്കിലും ഇതോടൊത്തുവായിക്കേണ്ട ഒന്നുണ്ട്. പ്രസവപരിരക്ഷ നാമാഗ്രഹിക്കുംപോലെ നന്നല്ലെങ്കിലും വന്ധ്യതാചികിത്സ അങ്ങനെയല്ല. 2012-17 വർഷങ്ങൾക്കുള്ളിൽ വന്ധ്യതനിവാരണ ചികിത്സകേന്ദ്രങ്ങൾ ഇരട്ടിയായിരിക്കുന്നു. 2012ൽ കേരളത്തിൽ 20 കേന്ദ്രങ്ങളിൽ പുനരുൽപാദന സഹായം ലഭ്യമായിരുന്നു; അഞ്ചുകൊല്ലത്തിനുള്ളിൽ അത് 41 ആയി വികസിച്ചു.
എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായതിനാലല്ല വർധിച്ച ഡിമാൻഡ്; വൈകി വിവാഹിതരാകുന്ന ദമ്പതികൾ അവരാഗ്രഹിക്കുന്ന സമയത്തിനുള്ളിൽ ഗർഭധാരണം നടന്നിെല്ലങ്കിൽ പ്രജനനസഹായ ടെക്നോളജിയിലേക്കു നീങ്ങുകയാണ്. ഇത് ‘ഫാഷനബ്ൾ’ എന്നുകൂടി കണ്ടുതുടങ്ങിയിരിക്കുന്നു. ഉദ്ദേശ്യം ഒന്നര ലക്ഷം രൂപ ചെലവിൽ 35 ശതമാനം മാത്രം വിജയം അവകാശപ്പെടാവുന്ന ചികിത്സരീതിയാണിത്. തുടക്കത്തിൽ 32 വയസ്സുകഴിഞ്ഞവർ മാത്രം ചികിത്സ തേടിയിരുന്നുവെങ്കിൽ ഇന്നിപ്പോൾ 30 വയസ്സിൽ താഴെയുള്ളവർ വർധിച്ചുവരുന്നു. പ്രസവവുമായി ബന്ധപ്പെട്ട് സർക്കാറും സമൂഹവും ചേർന്ന് ചെലവാക്കുന്ന തുക ഭാരിച്ചതാണ്. വലിയ സംഖ്യ ലബോറട്ടറി ശിശുക്കൾക്കുവേണ്ടി വ്യയം ചെയ്യപ്പെടുന്നു.
പ്രസവസുരക്ഷയുടെ പ്രാധാന്യം പരിഗണിച്ചാൽ വന്ധ്യതചികിത്സയെക്കാൾ മുൻഗണന അർഹിക്കുന്നത് ഗർഭിണിയുടെ ജീവിക്കാനുള്ള അവകാശമാണ്. അതിെൻറ സങ്കീർണതകൾ സർക്കാറും പൊതുസമൂഹവും ഗൗരവതരമായി പഠിക്കേണ്ടിയിരിക്കുന്നു.
ദീർഘമായ 26 വർഷക്കാലം ആഭ്യന്തരകലാപവുമായി ജീവിച്ച കൊച്ചു രാജ്യമാണ് ശ്രീലങ്ക. സാമൂഹിക പുരോഗതിയെയും സമ്പദ്ഘടനയെയും ഇത്ര പ്രതികൂലമായി ബാധിക്കുന്ന മറ്റു കാരണങ്ങളില്ല. കലാപം അവസാനിച്ചത് 2009 മേയിൽ. അവിടെ മാതൃമരണനിരക്ക് 2001ൽ 47ഉം 2002ൽ 45ഉം ആയിരുന്നു. കേരളത്തിൽ ഇപ്പോൾ ഇത് 46 ആണ്. കേരളം ശ്രീലങ്കയെക്കാൾ ഒരു ദശകമെങ്കിലും പിന്നിലാണ്. അസൂയാവഹമാണ് തുടർവർഷങ്ങളിൽ അവരുടെ മുന്നേറ്റം; 2010ൽ 35ഉം 2015ൽ 30 ആയിക്കഴിഞ്ഞു. തകർന്ന സാമൂഹികാവസ്ഥയിലും പ്രസവസംരക്ഷണത്തിൽ തിളങ്ങുന്ന മുന്നേറ്റമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു. ഇതെങ്ങനെയെന്ന് അന്വേഷിക്കേണ്ട ചുമതല നമുക്കെല്ലാമുണ്ട്; സർക്കാറിനും.
കൂടുതൽ പഠനം ആവശ്യം
ഈ മേഖലയിൽ അനുതാപപൂർവമായ പഠനങ്ങൾ കൂടുതൽ ആവശ്യമാണ്. പഠനങ്ങൾ ഇല്ലാതില്ല; ശ്രദ്ധേയമായ ഒരു പഠനം പൈലി, അംബുജം മുതൽ പേരുടെ 2014 ലെ പ്രബന്ധമാണ്. ബ്രിട്ടനിൽ 1950 മുതൽ നിലവിലുള്ള പ്രസവമരണങ്ങളിലെ സ്വകാര്യാന്വേഷണ മാതൃകയാണ് കേരളത്തിലെ ഗവേഷകരും അവലംബിച്ചിരിക്കുന്നത്.
ഗവേഷകർക്ക് വിവിധ സ്രോതസ്സുകളിൽനിന്ന് കിട്ടുന്ന പ്രസവമരണങ്ങൾ രഹസ്യസ്വഭാവം കൈവെടിയാതെ സ്വയം വിമർശനത്തിന് വിധേയമാക്കുന്ന രീതിയാണിത്. കേരളത്തിലെ സ്ത്രീരോഗ ചികിത്സകരും വേണ്ടിടത്തു മറ്റ് അനുബന്ധ സ്പെഷലിസ്റ്റുകളും വിമർശനപഠനത്തിൽ പങ്കെടുക്കുന്നുണ്ട്. ആശയപരമായി ഉയർന്നനിലവാരം അവകാശപ്പെടാവുന്ന അന്വേഷണ പദ്ധതിതന്നെയാണിത്. അതിനാൽ, അവരുടെ റിപ്പോർട്ടിലേക്ക് കണ്ണോടിക്കുന്നത് പ്രധാനമാണ്. അതിനു കാരണമുണ്ട്. ഇത്തരമൊരു പഠനം വിജയിക്കാൻ പറ്റിയ സാമൂഹിക സാഹചര്യം കേരളത്തിൽ നിലവിലുണ്ടെന്ന് നാം കരുതുന്നു. സ്ത്രീ സാക്ഷരത 2011ൽ തന്നെ 94 ശതമാനം കഴിഞ്ഞിരിക്കുന്നു. പ്രസവം ആരോഗ്യകേന്ദ്രങ്ങളിൽതന്നെ നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് കേരളം.
കുടുംബാരോഗ്യ സർവേ (2015-16) അനുസരിച്ചു പ്രസവങ്ങൾ ആരോഗ്യകേന്ദ്രങ്ങളിൽ വെച്ചുമാത്രമാണ് നടക്കുന്നത്; 99.9 ശതമാനം. അപ്പോൾ മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ പ്രസവമരണങ്ങൾ പഠിക്കുന്ന സമിതിക്ക് എല്ലാ മരണങ്ങളും പഠിക്കാനാവണം. കാര്യങ്ങൾ അത്ര ലളിതമല്ലെന്നാണ് ഡോ. വി.പി. പൈലിയുടെ റിപ്പോർട്ട്.
അദ്ദേഹം വിവരിക്കുന്ന 2009 വർഷത്തെ സ്ഥിതി നോക്കാം: ആകെ പ്രസവം 5,43,190. പ്രസവമരണങ്ങൾ 170. ഇത് പ്രസവമരണ നിരക്കിലേക്കു രൂപാന്തരപ്പെടുത്തിയാൽ 31.3 ശതമാനമാണ്. വിശ്വസിക്കാൻ പ്രയാസം; 2017ലും പ്രസവമരണ നിരക്ക് 46ൽ നിൽക്കുന്നതേയുള്ളൂ. അന്നത്തെ ഔദ്യോഗികകണക്കു പ്രകാരം 2007-09 കാലത്തെ പ്രസവമരണ നിരക്ക് 81 ആയിരുന്നു. സർക്കാർ റിപ്പോർട്ട് ചെയ്ത 81 ശരിയാണെങ്കിൽ ആ വർഷം 440 യുവതികൾ പ്രസവത്തിൽ മരിച്ചിരിക്കണം. അതായത് 270 യുവതികളുടെ മരണം എവിടെയോ ചോർന്നുപോയിരിക്കുന്നു. ലഭ്യമായത് 170 യുവതികളുടെ മരണകാരണം മാത്രം. ഡോ. പൈലി 170ൽ (ലഭ്യമായ) 84 മരണങ്ങൾ മാത്രം പഠിച്ചശേഷം അവ നിയന്ത്രിക്കുന്നതിനാവശ്യമായ ഭാവി നടപടികൾ മുന്നോട്ടുവെക്കുത് ആശാവഹമത്രെ. ഭൂരിപക്ഷം വരുന്ന മറ്റേ 270 പേരുടെ രഹസ്യങ്ങൾ ചുരുളഴിഞ്ഞുവരുമ്പോഴല്ലേ ആരോഗ്യ പരിഷ്കാരങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ നിലപാടെടുക്കാനാകൂ?
അദ്ദേഹം പഠനവിധേയമാക്കിയ 84 മരണങ്ങൾ പരിശോധിച്ചാൽ കിട്ടുന്ന മറ്റു പ്രധാന വിവരങ്ങൾ ഇവയാണ്: ഹൃദ്രോഗംമൂലം നാലും ശ്വാസകോശ രോഗങ്ങൾമൂലം ഒമ്പതും കരൾ-വൃക്ക രോഗങ്ങളാൽ ആറും മസ്തിഷ്ക-നാഡീരോഗങ്ങളാൽ അഞ്ചും മരണങ്ങൾ നടന്നിരിക്കുന്നു. ഏതാണ്ടെല്ലാവരും ആശുപത്രികളിൽ പ്രസവിക്കുന്നു എന്നുപറഞ്ഞാൽ അതിനർഥം അവർ പ്രസവം നടക്കുമ്പോൾ ആശുപത്രിയിൽ എത്തുന്നുവെന്നല്ല; ഗർഭകാലം 280 ദിവസം ആയതിനാൽ ഇതിനിടയിൽ ഈ യുവതികൾ പലവട്ടം ആരോഗ്യകേന്ദ്രങ്ങൾ സന്ദർശിച്ചിരിക്കുമല്ലോ.
മേൽപറഞ്ഞ രോഗങ്ങൾ ഗർഭകാലത്തു കണ്ടെത്താവുന്നവ എത്ര, പ്രതിരോധ നടപടികൾ എന്തെല്ലാം, അവയിൽതന്നെ ഏതെല്ലാം രോഗാവസ്ഥകളാണ് ചികിത്സിക്കാവുന്നത്, ഏതു റഫറൽ സംവിധാനമാണ് ഗർഭിണികളായ യുവതികൾക്ക് നാം ഉറപ്പാേക്കണ്ടതെന്നും തീരുമാനിക്കാൻ സമയം കിട്ടുമല്ലോ. സത്യത്തിൽ ഈ അഞ്ചു തരം രോഗാവസ്ഥകൾ ചേർത്താൽ 84ൽ 24 മരണങ്ങളായി; അതായത് 28.5 ശതമാനം. അവ നിയന്ത്രിച്ചാൽതന്നെ പ്രസവമരണ നിരക്ക് ഗണ്യമായി കുറയും. ഡോ. പൈലിയും സഹപ്രവർത്തകരും കണ്ടെത്തിയ മറ്റൊരു കാര്യം അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം (ഗർഭാശയദ്രാവക വാഹികാരോധം) എന്ന ഗുരുതരമായ പ്രത്യാഘാതം മറ്റിടങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതാണ്.
പ്രസവമരണത്തിെൻറ ഹേതുക്കൾ
ഇൗ പ്രബന്ധം അനുസരിച്ച് പ്രസവമരണത്തിെൻറ സർവസാധാരണ ഹേതു മൂന്ന് കാര്യങ്ങളാണ്. അമിതമായ രക്തസ്രാവം, ഉയർന്ന രക്തസമ്മർദം, അണുബാധ എന്നിവയാണ് അവ. ഇവ മൂന്നും ചേർന്ന് 39 ശതമാനം മരണങ്ങൾക്ക് കാരണമാകുന്നു. പരിപൂർണമായി മാറ്റാനാകുന്ന കാരണങ്ങളല്ല ഇവയെങ്കിലും വലിയതോതിൽ നിയന്ത്രണ വിധേയമാക്കാം നമുക്കവയെ. ഇക്കാര്യം പരാമർശിക്കുന്ന ഒരു പഠനം ശ്രദ്ധിക്കാം. ‘വികസ്വര രാഷ്ട്രങ്ങളിൽ പ്രസവമരണങ്ങൾ നിയന്ത്രിക്കേണ്ടവിധം’ എന്ന 2009ലെ രേഖയിൽ ഇങ്ങനെ പറയുന്നു:
വികസ്വരരാജ്യങ്ങളിൽ നടക്കുന്നത്
2009 വരെ പുതുക്കിയ പഠനത്തിൽ വികസ്വര രാജ്യങ്ങളിൽ പ്രസവമരണങ്ങളെക്കുറിച്ച് ലഭിച്ച തെളിവുകൾ ഇങ്ങനെ ചുരുക്കിപ്പറയാം: ഒന്ന്, ഗർഭിണികളെ ലക്ഷ്യമിട്ട് ആരോഗ്യസേവനങ്ങൾ ശക്തിപ്പെടുത്തുന്നതും ദീർഘകാല പ്രതിബദ്ധത സർക്കാർതലത്തിൽ ഉറപ്പാക്കുന്നതും വിശാലാടിസ്ഥാനത്തിൽ പ്രസവ പരിരക്ഷ മെച്ചപ്പെടുത്തും.
സൂക്ഷ്മതലത്തിൽ നടപ്പാക്കിയ പല ഇടപെടലുകൾക്കും ഉദ്ദേശിച്ച ലക്ഷ്യം കാണാനായിട്ടില്ല. പ്രസവമരണങ്ങൾ ഏറിയകൂറും പ്രസവത്തോടനുബന്ധിച്ചു നടക്കുന്നതാകയാൽ പ്രസവസഹായകരായ ആരോഗ്യപ്രവർത്തകർക്ക് ബോധവത്കരണവും പരിശീലനവും ആവർത്തിച്ച് നടപ്പാക്കാറുണ്ട്.
ഇതുമൂലം നവജാത ശിശുവിന് മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുന്നുവെങ്കിലും പ്രസവിക്കുന്ന അമ്മമാരിൽ എന്തെങ്കിലും സ്വാധീനമുള്ളതായി തെളിവില്ല. മൂന്ന്, ഗർഭിണികൾ കൂടുതൽ വട്ടം ആശുപത്രിയിൽ വന്നാൽ പ്രസവസുരക്ഷ മെച്ചപ്പെടുന്നതായി കാണുന്നില്ല. എന്നാൽ, ആരോഗ്യപ്രചാരകർ വഴി നടപ്പാക്കുന്ന സാമൂഹികാടിസ്ഥാനത്തിലെ ആരോഗ്യപ്രവർത്തനത്തിൽ ഗുണമുണ്ട് എന്ന സൂചനയുണ്ട്.
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.