1933 മേയ് 10 ആശയ പ്രകാശന സ്വാതന്ത്ര്യത്തിെൻറ ചരിത്രത്തിലെ ഒരു ദുർദിനമായിരുന്നു. അന് നാണ് ബര്‍ലിന്‍ സര്‍വകലാശാലയുടെ മുന്നില്‍ യുവനാസികള് ഇരുപതിനായിരത്തോളം പുസ്തക ങ്ങള് കൂട്ടിയിട്ട് അഗ്നിക്കിരയാക്കിയത്. അതില്‍ ഹെൻറിക് ഹൈനയുടെ പുസ്തകങ്ങളും ഉ ൾപ്പെട്ടിരുന്നു. പക്ഷേ, അതിനു വളരെ മുമ്പുതന്നെ അദ്ദേഹം പറഞ്ഞുെവച്ചിരുന്നു, പുസ്തകങ ്ങള് കത്തിക്കുന്നവര്‍ അധികം താമസിയാതെ ആളുകളെ കത്തിക്കുമെന്ന്. ‘മീഡിയവൺ’, ‘ഏഷ്യാന െറ്റ്’ എന്നീ മലയാളത്തിലെ രണ്ടു ചാനലുകളുടെ പ്രവര്‍ത്തനം 48 മണിക്കൂര്‍ നേരത്തേക്ക് നിര ോധിക്കാനുള്ള സര്‍ക്കാറിെൻറ തീരുമാനം ഒരുപക്ഷേ, ഈ പുസ്തകം കത്തിക്കലുകളെക്കാള് പ് രവചന സ്വഭാവമുള്ള ഒന്നായിരുന്നു എന്ന് പറയാതെ വയ്യ. അത് ഇന്ത്യയുടെ ജനാധിപത്യ പാരമ് പര്യങ്ങളെ, പത്രസ്വാതന്ത്ര്യനിയമങ്ങളെ, സെൻസർഷിപ് നയസമീപനങ്ങളെ, എന്തിന്, സാര്വല ൗകിക പൊതുനീതിയെത്തന്നെ ലംഘിക്കുന്നതായിരുന്നു. അത് കേവലമായ നീതിനിഷേധമായിരുന്ന ില്ല, നീതിയുടെ മേലുള്ള ഒരു ആക്രമണമായിരുന്നു.
കലാപകലുഷിതമായ ഒരു മേഖലയായി ഡല ്ഹി മാറിയപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ ഇടപെടേണ്ടിയിരുന്നത് കേന്ദ്രസര്‍ക്കാര്‍ ആയിരുന്നു. ഡല്‍ഹിയിലെ സംസ്ഥാനസര്‍ക്കാറിന് അവിടത്തെ പൊലീസിനുമേല്‍ ഒരു അധികാരവുമിെല്ലന്ന് നമുക്കറിയാം. എന്നാല്‍, പ്രതീക്ഷിച്ച വേഗത്തിലോ രീതിയിലോ വിശ്വാസയോഗ്യമായ ഇടപെടലുകള്‍ പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായില്ല എന്ന വ്യാപകമായ വിമര്‍ശനം നാലുപാടും ഉയര്‍ന്നുവന്നിരുന്നു.
പൊലീസിനെ വിന്യസിക്കുന്നതില്‍ മാത്രമല്ല, വിന്യസിക്കപ്പെട്ട പരിമിതമായ പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളും പക്ഷപാതിത്വങ്ങളും പോലും കഠിനമായി വിമര്‍ശിക്കപ്പെട്ടിരുന്നു. കലാപം പടരുന്നത് തടയുക എന്ന അടിയന്തരമായ കടമ വേണ്ടവിധത്തില്‍ നിര്വഹിക്കാതെപോയി എന്നതാണ് പല കൊലപാതകങ്ങളുടെയും മൂലകാരണം. ആശുപത്രികളിലെ അവസ്ഥകളും ആശാവഹമായിരുന്നിെല്ലന്നാണ് പല ലേഖകരും റിപ്പോര്‍ട്ട് ചെയ്തത്. ഈ പശ്ചാത്തലത്തില്‍ മീഡിയ വൺ, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകള്‍ ഫലത്തില്‍ സത്യസന്ധമായ റിപ്പോർട്ടിങ് സര്‍ക്കാര്‍ വിരുദ്ധമാവും എന്ന തിരിച്ചറിവോടെത്തന്നെയാണ് വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പ്രേക്ഷകരെ ധരിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് എെൻറ വിശ്വാസം. അതിന് അവരോട് അരിശപ്പെടുക എന്ന സമീപനത്തില്‍ കുറച്ചൊന്നും സര്‍ക്കാറിന് ഉണ്ടായിരുന്നില്ല എന്നത് അങ്ങേയറ്റം ഖേദകരമായ കാര്യമാണ്.
ഇത്തരത്തിലുള്ള അപ്രഖ്യാപിത സെൻസർഷിപ്പും മാധ്യമമാരണ ഭീഷണികളും ബി.ജെ.പി സര്‍ക്കാറിെൻറ മാത്രം കുത്തകയല്ല. പക്ഷേ, തീര്‍ച്ചയായും അങ്ങേയറ്റത്തെ വിഭാഗീയതയോടെ, സങ്കുചിതമായ സ്വന്തം രാഷ്ട്രീയതാൽപര്യം മാത്രം മുന്‍നിര്‍ത്തി ഫോര്‍ത്ത് എസ്റ്റേറ്റിനെ വരുതിയിലാക്കുക എന്ന ഏകലക്ഷ്യത്തോടെ ഒരു സാമാന്യനിയമവും തങ്ങള്‍ക്കു ബാധകമെല്ലന്ന മട്ടില്‍ ഒരു സര്‍ക്കാര്‍ മാധ്യമങ്ങളെ ഭയപ്പെടുത്തുക എന്ന ബി.ജെ.പി നയം ഒരു കാരണവശാലും നീതീകരിക്കാന്‍ കഴിയില്ല. പല ലിബറൽ സെക്കുലർ മാധ്യമസ്ഥാപനങ്ങളും ഡൽഹി കൂട്ടക്കൊലയെ പ്രത്യക്ഷമായി വിശേഷിപ്പിച്ചിരുന്നതും വ്യാഖ്യാനിച്ചിരുന്നതും ‘വർഗീയ ലഹള’ എന്ന പരിപ്രേക്ഷ്യത്തിൽ ഊന്നിയായിരുന്നു.
‘ഇന്ത്യ ടുഡേ’യിൽ രാജ്ദീപ് സർദേശായി ചെയ്ത റിപ്പോർട്ടിൽ തുല്യശക്തരായ ഇരുപക്ഷക്കാരും ചേർന്ന് പൊതുമുതലും വ്യക്തിപരമായ നഷ്ടങ്ങളും വരുത്തിവെക്കുകയായിരുന്നു എന്ന് ഉൗന്നിപ്പറയുകയും ഹിന്ദു കടയുടമകളുമായി സംസാരിച്ച് ‘പുറമേ’നിന്നുള്ള ആക്രമികളാണ് അവരുടെ കടകളും വാഹനങ്ങളും നശിപ്പിച്ചത് എന്ന് അവർ പറയുന്നത് എടുത്തുകാണിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് താഹിർ ഹുസൈൻ എന്ന എ.എ.പി കൗൺസിലർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ആവർത്തിച്ച് താഹിറിനെ അറസ്റ്റു ചെയ്യുന്നതിനായി മുറവിളി ഉയർന്നത്. വെടിവെക്കാൻ ആക്രോശം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാകുറിനും ആക്രമണത്തിന് ആഹ്വാനംചെയ്ത ബി.ജെ.പി നേതാവ് കപിൽ മിശ്രക്കും ഒപ്പം താഹിർ ഹുസൈനും ഞൊടിയിടകൊണ്ട് ലിബറല്‍ വൃത്തങ്ങളില്‍ തുല്യത കൈവന്നത് ഈ റിപ്പോർട്ടിങ്ങുകളെ തുടർന്നായിരുന്നു.
രാജ്യത്തിെൻറ സെക്കുലർ പരിവേഷം സംരക്ഷിക്കുന്നതിന് എന്ന വ്യാജേന സത്യം വളച്ചൊടിച്ചും സത്യങ്ങൾ കണ്ടില്ലെന്നു നടിച്ചും ഒക്കെ ഹിന്ദുത്വഭീകരതക്ക് ചൂട്ടുകത്തിച്ചു വഴിയൊരുക്കുന്ന ഇത്തരം മാധ്യമ പ്രവർത്തനങ്ങൾക്കിടയിൽ മീഡിയവണിെൻറയും ഏഷ്യാനെറ്റിെൻറ പി.ആര്. സുനിലിെൻറയും മറ്റും സത്യസന്ധമായ ഇടപെടലുകൾ മാതൃകാപരമായിരുന്നു. അക്രമികൾ വെടിെവച്ച് റോഡിൽ ഉപേക്ഷിച്ചുപോയ മുസ്ലിം ബാലെൻറ ജീവൻ രക്ഷിക്കാൻ വരെ തയാറായ പി.ആര്. സുനില്‍ ധീരതയുടെ പര്യായമാവുകയായിരുന്നു എന്ന് എടുത്തുപറയേണ്ടതുണ്ട്.
സ്റ്റേറ്റിനെയും പൊലീസിനെയും മാത്രമല്ല, ആർ.എസ്.എസിനെയും പ്രതിചേർത്ത് റിപ്പോർട്ടിങ് നടത്തി എന്ന് വളരെ പ്രത്യക്ഷമായി ‘മീഡിയവണി’ന് എതിരെയുള്ള നോട്ടീസിൽ പറയുന്നുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഉള്ള പ്രചാരണങ്ങൾ നടത്തിയതിെൻറ പേരിൽ ആണ് ശിക്ഷാക്രമം. ആർ.എസ്.എസിനെതിരെ പറയുന്നത് മതവികാരത്തിനെതിരെ ആവുന്നു എന്ന് പച്ചയായി ഒരു കേന്ദ്രമന്ത്രാലയത്തിനു വ്യാഖ്യാനിക്കാൻ ആകുന്നിടത്ത് തെളിയുന്ന ഭീകരമായ പ്രത്യയശാസ്ത്രഹിംസയുണ്ട്. സിനിമക്കോ പുസ്തകത്തിനോ കലയ്ക്കോ ഏർപ്പെടുത്തുന്ന നേരിട്ടുള്ള സെൻസറിങ്ങിൽനിന്നു വ്യത്യസ്തമായി ഇന്ത്യയിൽ ആദ്യമായി ശിക്ഷാനടപടി എന്ന നിലക്ക് പ്രക്ഷേപണത്തിനു വിലക്കേർപ്പെടുത്തിയതിനെതിരെ വിവാദം ഉണ്ടാകുന്നത് 2016ൽ എൻ.ഡി.ടി.വിക്കെതിരെയാണ്.
പത്താൻകോട്ട് ആക്രമണത്തിനെത്തുടർന്ന് രാജ്യസുരക്ഷക്ക് ഭീഷണിയായേക്കാവുന്ന വിവരങ്ങൾ സംേപ്രഷണം ചെയ്തു എന്ന പേരിൽ ഉണ്ടായ ഈ നടപടി എടുത്തത് മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണവും വാദങ്ങൾ കേൾക്കലും നടന്നതിനു ശേഷമായിരുന്നു. ‘ഏഷ്യാനെറ്റി’െൻറയും ‘മീഡിയവണി’െൻറയും നിരോധനമാകട്ടെ തിരക്കിട്ട് മറുപക്ഷത്തിനു വിശദീകരണത്തിനുള്ള അവസരംപോലും കൊടുക്കാതെയും. എൻ.ഡി.ടി.വിയുടെ നിരോധനത്തിനു കാരണമായി അന്നു ചൂണ്ടിക്കാണിച്ചിരുന്നത് ‘രാജ്യസുരക്ഷ’ എന്ന തുറുപ്പുശീട്ടാണെങ്കിൽ ഇന്ന് ഏഷ്യാനെറ്റിനും മീഡിയവണിനും എതിരെ ‘മതവികാരം’ ആണ് ഉയർത്തപ്പെട്ടത്. ഹിന്ദുത്വയുടെ ഏറ്റവും വലിയ രണ്ടു പ്രത്യയശാസ്ത്ര ഉപകരണങ്ങളായ ദേശീയതയും മതവും ആണ് ഈ സെൻസർഷിപ്പുകളുടെ മൂലകാരണങ്ങളായിട്ട് ഭവിച്ചത് എന്നത് ഒട്ടും ആകസ്മികമല്ല.
1994ലെ കേബ്ൾ ടെലിവിഷൻ നെറ്റ്വർക് ആക്ടിെൻറ സംപ്രേഷണം തടയാനുള്ള കാരണങ്ങൾ നിരത്തുന്ന സെക്ഷൻ ആറ് കാലഹരണപ്പെട്ടതാണെന്നും വികലവും നിസ്സാരവുമായ നിബന്ധനകൾകൊണ്ട് നിറഞ്ഞ ഈ ആക്ട് അധികാര ദുരുപയോഗത്തിന് ഏറ്റവും എളുപ്പം വഴങ്ങുന്നതാണെന്നും എൻ.ഡി.ടി.വി വിവാദം ഉണ്ടായപ്പോൾതന്നെ നിയമവിദഗ്ധർ എടുത്തു പറഞ്ഞിട്ടുണ്ട്. നിലവിൽ ഗവൺമെൻറിനു തികച്ചും ഏകപക്ഷീയമായി നടപ്പാക്കാവുന്ന ഒന്നാണ് േപ്രാഗ്രാം ആക്ടിലൂടെയുള്ള നിരോധനം. സത്യം തെളിയിക്കലിെൻറ ബാധ്യത മൊത്തമായും ശിക്ഷിക്കപ്പെട്ട മാധ്യമസ്ഥാപനത്തിേൻറതാകുന്നു എന്നതാണ് ഈ നിയമത്തിെൻറ ഏറ്റവും ജനാധിപത്യവിരുദ്ധമായ ഘടകം. ഭരണഘടന അനുശാസിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾപോലും നിഷേധിക്കുന്ന ഈ സെക്ഷൻ പുനഃപരിശോധിക്കുന്നതിെൻറ ആവശ്യകത വീണ്ടും മുന്നോട്ടുവെക്കുന്നുണ്ട് ഈ രണ്ടു മാധ്യമസ്ഥാപനങ്ങളും നേരിട്ട നിരോധനം. ‘ഏഷ്യാനെറ്റ്’ ഈ പ്രശ്നം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകും എന്നുകരുതാന്‍ ന്യായമില്ല. എന്നാല്‍, ഇക്കാര്യത്തില്‍ നിയമവശം തേടും എന്ന ‘മീഡിയവണി’െൻറ പ്രഖ്യാപനം അതുകൊണ്ടുതന്നെ കൂടുതൽ ആശാവഹമാണ്.
ഏതാണ്ട് മൂന്നു നൂറ്റാണ്ടിനു മുമ്പാണ് ഡേവിഡ് ഹ്യൂം ‘മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച്’ എന്ന ലേഖനം എഴുതുന്നത്. റോബര്‍ട്ട് വാല്പോള് നടപ്പാക്കാന്‍ ശ്രമിച്ച പത്രമാരണ നയത്തിെൻറ പശ്ചാത്തലത്തില്‍ പതിനെട്ടാം നൂറ്റാണ്ടിെൻറ തുടക്കത്തില്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുണ്ടായ ചര്‍ച്ചകള്‍ക്ക് ദിശാമുഖം നല്കിയ പഠനമായിരുന്നു ഹ്യൂമിേൻറത്. അതില്‍ അദ്ദേഹം ഊന്നിപ്പറയുന്ന ഒരു കാര്യമുണ്ട്- “സ്വേച്ഛാപരമായ അധികാരം, അതിെൻറ വളര്‍ച്ച തടയാന്‍ നാം ശ്രദ്ധാലുക്കളല്ലെങ്കില്‍, അതിെൻറ വരവിനെക്കുറിച്ച് നാട്ടിലെങ്ങും വിളിച്ചുപറയാന്‍ നമുക്ക് മാർഗങ്ങള്‍ ഇല്ലെങ്കില്‍, നമ്മുടെ ഇടയിലേക്ക് ഒളിച്ചുകടന്നുകൊണ്ടിരിക്കും. സ്വേച്ഛാധികാരത്തിെൻറ താൽപര്യങ്ങളെ തടയാന്‍ ജനങ്ങളുടെ ആത്മസ്ഥൈര്യം നിരന്തരം ഉണർത്തേണ്ടതുണ്ട്.
ജനങ്ങളുടെ ആത്മസ്ഥൈര്യം ഉണരുന്നു എന്നതു മാത്രമാണ് സ്വേച്ഛാധികാരത്തെ തടയാനുള്ള ഒരേയൊരു മാർഗം. സ്വതന്ത്ര മാധ്യമങ്ങളേക്കാള്‍ ഈ ജോലി നന്നായി ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. രാഷ്ട്രത്തിെൻറ തീക്ഷ്ണ ധൈഷണികത മുഴുവന്‍ അതിനാല്‍ മാധ്യമസ്വാതന്ത്ര്യത്തിനു പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്.” ഏകപക്ഷീയവും നിയമനിബന്ധനകള്‍ പാലിക്കാത്തവയും സ്വേച്ഛാപരവുമായ നിരോധനങ്ങളും ഭീഷണികളും രാഷ്ട്രത്തിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന സ്വേച്ഛാധികാരത്തിെൻറ മുന്നൊരുക്കങ്ങള്‍ അല്ല; മറിച്ച്, നാം ഭീഷണമായ ആ ദുരധികാരത്തിെൻറ പിടിയിലകപ്പെട്ടിരിക്കുകയാണ് എന്നതിെൻറ നിഷേധിക്കാനാവാത്ത തെളിവുകൾകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.