പുതുവൈപ്പിലെ ഇന്ത്യൻ ഒായിൽ കോർപറേഷെൻറ എല്‍.പി.ജി സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സമരത്തിൽ ഏര്‍പ്പെട്ടിരുന്ന പൊതുജനങ്ങളെ അതിക്രൂരമായി നിരവധി തവണ തല്ലിച്ചതച്ച പൊലീസിെൻറ നടപടി അധികാരമേറ്റശേഷം ജനാധിപത്യ കേരളത്തിനുനേരെ പിണറായി വിജയൻ സര്‍ക്കാർ നടത്തിയ നിരവധി വെല്ലുവിളികളുടെ തുടർച്ചയായേ കാണാന്‍ കഴിയൂ. ഇത്രയും നിഷ്ഠുരമായ ഒരു ആക്രമണത്തിനു നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും യുവാക്കളെയും മറ്റുള്ളവരെയും വിധേയരാക്കാൻ മാത്രമുള്ള അതിക്രമം ഒന്നും സമാധാനപരമായി സമരം നടത്തിയിരുന്ന നാട്ടുകാർ ചെയ്തിരുന്നില്ല. തികച്ചും അനാവശ്യമായിരുന്ന ഈ ചോരക്കുരുതിക്ക് പിണറായി വിജയനും അദ്ദേഹത്തിെൻറ പൊലീസും ജനങ്ങളോട് ഉപാധികളില്ലാതെ മാപ്പുപറയാൻ ബാധ്യസ്ഥരാണ്.
ജനകീയ സമരങ്ങളെ ചോരയില്‍ മുക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി തീർച്ചയായും പിണറായി വിജയനല്ല. നിരവധി വര്‍ഷങ്ങൾ നീണ്ട പാര്‍ട്ടി ഉപജാപങ്ങള്‍ക്കും വിഭാഗീയ മത്സരങ്ങള്‍ക്കും പരസ്പരമുള്ള കുതികാല്‍വെട്ടുകള്‍ക്കും ശേഷം പുതിയ നിയമസഭയിലാണ് അവസാനത്തെ വി.എസ് വെല്ലുവിളിയും മറികടന്നു പിണറായി വിജയൻ മുഖ്യമന്ത്രി ആവുന്നത്. ആ അധികാര മത്സരത്തിനിടയിൽ ഒരു പ്രാവശ്യം പോളിറ്റ് ബ്യൂറോയില്‍നിന്ന് വിജയന് പുറത്താക്കപ്പെടുക വരെ ചെയ്തു. അതുകൊണ്ടുതന്നെ അദ്ദേഹത്തിെൻറ അനുയായിവൃന്ദം സോഷ്യല്‍ മീഡിയയിലും പുറത്തും കെട്ടിപ്പൊക്കിയിരുന്ന മോഹിത ബിംബത്തിൽ വിശ്വസിച്ചിരുന്നില്ലെങ്കിലും മുന്‍കാല അനുഭവങ്ങളില്‍നിന്നു ധാരാളം പഠിക്കുകയും അതിെൻറ അടിസ്ഥാനത്തിൽ വ്യത്യസ്തമായി ജനകീയപ്രശ്നങ്ങളെ സമീപിക്കുകയും ചെയ്യുന്ന ഒരു നിലപാട് ഉണ്ടായേക്കാം എന്ന് കരുതിയിരുന്നു. എന്നാൽ, അതിെൻറ നേരിയ അടയാളംപോലും ഇതുവരെ ഉണ്ടായില്ല എന്നു പറയേണ്ടി വന്നിരിക്കുകയാണ്. പൊലീസ് ഭരണം തുടക്കം മുതല്‍തന്നെ പാളിച്ചകള്നിറഞ്ഞതായിരുന്നു. രാഷ്ട്രീയമായും നിയമപരമായും, മനുഷ്യാവകാശപരമായും വീഴ്ചകളില്‍നിന്ന് വീഴ്ചകളിലേക്കാണ് ഭരണം ആദ്യംമുതല്‍തന്നെ നീങ്ങിക്കൊണ്ടിരുന്നത്. പലതും തികച്ചും ഒഴിവാക്കാവുന്നവയും സംഭവിച്ചതിനുശേഷം ശരിയായ ഇടപെടലുകളിലൂടെ പരിഹരിക്കാവുന്നവയും ആയിരുന്നു. എന്നാല്‍, അതിനുള്ള ആര്‍ജ്ജവമോ ഭരണനിപുണതയോ മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായില്ല.
ബെഹ്റ, സെന്‍കുമാര്‍, തോമസ് ജേക്കബ്, ശ്രീവാസ്തവ എന്നിങ്ങനെ ഉദ്യോഗ ഗർവങ്ങളിൽ അഭിരമിക്കുന്നവരുടെ ഉപജാപങ്ങളിൽ കക്ഷിചേര്ന്നും കൃത്യമായും ഹിന്ദുത്വ അജണ്ടയുള്ള കേരള പൊലീസിെൻറ നിരന്തരമുള്ള അതിക്രമങ്ങളിൽ അവരെ പിന്തുണച്ചും കർമവും കടമയും വിസ്മരിച്ച് ഏതോ സ്വപ്നലോകത്തെ മുഖ്യമന്ത്രി ആയിട്ടാണ് പിണറായി വിജയൻ നാളുകൾ കഴിച്ചുപോരുന്നത്. നിരായുധരും രോഗഗ്രസ്തരുമായിരുന്ന മാവോവാദികളുടെ കൊലപാതകം മുതൽ ഒാരോ സന്ദര്‍ഭത്തിലും ജനഹിതത്തിനപ്പുറം സ്ഥാപിതതാൽപര്യങ്ങളുടെ കൂടെ അദ്ദേഹം നിലയുറപ്പിക്കുന്നതായാണ് അനുഭവപ്പെട്ടത്. അതിെൻറ ഏറ്റവും മോശമായ പ്രത്യാഘാതം പൊലീസ് ഒരു കടിഞ്ഞാണും ഇല്ലാതെ ഹിന്ദുത്വശക്തികളുടെയും കോർപറേറ്റുകളുടെയും ൈകയിലെ വെറുമൊരു മർദന ഉപകരണമായി തുടരുന്നു എന്നുള്ളതാണ്.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഈ പംക്തിയിലും പുറത്തും നിരവധി തവണ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ എനിക്ക് എഴുതേണ്ടിവന്നിട്ടുണ്ട്. പൊലീസ് മാറുന്നില്ല. പിണറായിയുടെ പൊലീസ് നയത്തെ വിമര്‍ശിച്ച് പലയിടത്തായി ഇതിനകം തന്നെ മൂന്നു തവണ എഴുതേണ്ടി വന്നു. അതെല്ലാം അങ്ങേയറ്റം അസഹനീയമായ സംഭവങ്ങളിൽ പ്രതിഷേധിച്ചു മാത്രമായിരുന്നു. പൊലീസിെൻറ മനോവീര്യംതകര്ക്കുന്നതൊന്നും ചെയ്യില്ല എന്നു പറഞ്ഞപ്പോൾ അതൊരു ഭരണവർഗ പ്രയോഗമാണ് എന്നും നിയമവിരുദ്ധമായ പൊലീസ് ഇടപെടലുകളെ ന്യായീകരിക്കുന്നതാവുമെന്നും എഴുതേണ്ടിവന്നിരുന്നു. നിലമ്പൂരിലെ പൊലീസ് നടപടിക്കെതിരെയും ഷാജഹാനെയും ഷാജിര്‍ഖാനെയും അറസ്റ്റ് ചെയ്യുകയും മഹിജയെ റോഡിൽ വലിച്ചിഴച്ച് അപമാനിക്കുകയും ചെയ്തതിനെതിരെയും എഴുതേണ്ടി വന്നിട്ടുണ്ട്. മൃഗങ്ങളെ ഉപയോഗിച്ചുള്ള ചൊല്ലുകളും ഉപമകളും ഒക്കെ കഴിയുന്നതും ഞാൻ ഒഴിവാക്കാറാണ് ഇപ്പോള്‍ പതിവ്. എന്നാൽ, കേരള പൊലീസിെൻറ കാര്യത്തില്‍ മനസ്സില്‍വരുന്ന ചൊല്ല് ഉദ്ധരിക്കാതിരിക്കാൻ കഴിയുന്നില്ല. ‘മർക്കടസ്യസുരാപാനം-മാർേഗവൃശ്ചിക ദംശനം.’ സ്വതേ മനോനില തെറ്റിയ പൊലീസിന് പിണറായി വിജയന്വക മനോവീര്യവുംകൂടി കൂടിയതോടെ കള്ളുകുടിച്ച വികൃതിക്കുരങ്ങിനെ തേള്‍കടിച്ച അവസ്ഥയാണ് എന്ന് പറയാതെ വയ്യ.
ഒരു വശത്ത് മധ്യപ്രദേശിലെ ചൗഹാൻ ഭരണത്തിലെ കര്‍ഷകര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിക്കുമ്പോള്‍ ഇവിടെ യതീഷ് ചന്ദ്രമാരെ തോക്കും ലാത്തിയും നല്കി ജനങ്ങളുടെ മേൽ കുതിരകയറാന്വിടുകയും ചെയ്യുന്ന സമീപനം ഉണ്ടാവുന്നത് ചൗഹാനില്‍നിന്ന് വിജയനിലേക്കുള്ള ദൂരം കേവലം നിസ്സാരമെന്നു നമ്മെ ഓർമിപ്പിക്കുന്നു.
പുതുവൈപ്പിൽ ഐ.ഒ.സി- എൽ.പി.ജി പ്ലാൻറിനെതിരായ ജനകീയ സമരത്തിൽ തുടർച്ചയായി രണ്ടുദിവസം നടന്നത് അക്ഷരാർഥത്തിൽ നരനായാട്ടായിരുന്നു. ജനവാസ കേന്ദ്രത്തിൽ െഎ.ഒ.സി പ്ലാൻറ് പ്രവര്‍ത്തിക്കുന്നതിനെതിരെയുള്ള സമരമാണ്. ഉറപ്പുകള്‍ ലംഘിച്ച് പുനരാരംഭിച്ച പ്ലാൻറിെൻറ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തണമെന്ന ന്യായമായ ആവശ്യമാണ് ജനങ്ങള്‍ മുന്നോട്ടുെവച്ചത്. ഈ സമാധാന സമരത്തെയാണ് സി.പി. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് മർദിച്ചൊതുക്കാന്‍ നോക്കിയത്. കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് ആളുകള്‍ക്കാണ് പൊലീസ് വേട്ടയിൽ പരിക്കേറ്റത്. ശത്രുസൈന്യത്തെ പോലെയാണ് പിണറായി പൊലീസ് ജനങ്ങളുടെമേൽ ആക്രമണം അഴിച്ചുവിട്ടത്. അതിനെ അപലപിക്കാനോ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവും എന്നെങ്കിലും പറയാനോ അതേകുറിച്ച് അന്വേഷിക്കാന്പോലുമോ തയാറാവാതിരുന്ന മുഖ്യമന്ത്രിയുടെ വീണവായന മനോഭാവമാണ് രണ്ടാംദിവസവും കൊച്ചു കുഞ്ഞുങ്ങളെ അടക്കം തല തല്ലിപ്പൊളിച്ചു തെരുവിൽ ചോരപ്പുഴ ഒഴുക്കിയാലും ആരും ചോദിക്കാനില്ലെന്ന ധിക്കാരപൂർണമായ നിലപാടിലേക്ക് പൊലീസിനെ എത്തിച്ചത്.
രണ്ടാം ദിവസത്തെ ലാത്തിച്ചാർജിലും സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾക്കു ഗുരുതരമായി പരിക്കേറ്റു. ഐ.ഒ.സിയുടെ നിര്‍ദിഷ്ട എൽ.പി.ജി സംഭരണിക്കെതിരെ ഒരു ജനകീയ സമരം അവിടെ നടന്നുവരുകയായിരുന്നു എന്ന് നമുക്കറിയാം. അതുമായി ബന്ധപ്പെട്ടു കേസുകളും നിലവിലുണ്ട്. എന്നാല്‍, നിർമാണ പ്രവര്‍ത്തനങ്ങൾ കോടതി വിധിവരുംവരെ നിര്‍ത്തിവെക്കുമെന്ന മന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് സമരപ്രവർത്തകർക്ക് ഉടൻ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങേണ്ടിവന്നത്. പൊലീസിെൻറ സഹായത്തോടെ പ്ലാൻറ് തുറക്കാനും നിർമാണപ്രവര്‍ത്തനങ്ങൾ നടത്താനും പ്ലാൻറ് അധികൃതർ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ തദ്ദേശവാസികളാണ് ക്രൂരമായ ലാത്തിച്ചാർജിനും മർദനത്തിനും ഇരയായത്.
മാത്രമല്ല, ജനങ്ങളെ മനഃപൂര്‍വം ചതിയില്‍പ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്ന് സമര പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച ജനകീയപ്രവർത്തകർക്കു നേരെ പ്ലാൻറിനകത്തുനിന്നും കല്ലുകൾ വലിച്ചെറിയുകയും കല്ലേറ് സഹിക്കാനാവാതെ പിന്‍വാങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനകീയ പ്രവർത്തകരെ ഞാറയ്ക്കൽ സി.ഐയുടെ നേതൃത്വത്തിൽ ഇപ്പുറത്തുനിന്ന് തടഞ്ഞ് മര്‍ദിക്കുകയുമാണ് ഉണ്ടായതെന്ന് പ്രവര്‍ത്തകർ ആരോപിക്കുന്നു. കല്ലേറിലും ലാത്തിച്ചാർജിലും പരിക്കേറ്റവർ വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ടു. ദേഹമാകെ ചോരയില്‍ കുതിര്‍ന്നിട്ടും സമരമുഖത്തുനിന്ന് പിന്മാറാൻ കൂട്ടാക്കാത്ത ജനങ്ങളുടെ സമരവീര്യവും ഇച്ഛാശക്തിയും ആവേശനിര്ഭരമാണ്. നിരവധിപ്രധാന സമരപ്രവർത്തകരെ അറസ്റ്റുചെയ്തു എ.ആർ. ക്യാമ്പിൽ തടവിലാക്കുകയും ചെയ്തിട്ടുണ്ട്.
ഈ സമരം, കേരളത്തിലെ പരിസ്ഥിതി-മനുഷ്യാവകാശ സംഘങ്ങളും പാര്ശ്വങ്ങളില്നിന്നുകൊണ്ട് ജനകീയ പ്രശ്നങ്ങൾ ഉയര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമാണ് കേരളീയ സിവിൽ സമൂഹത്തിനു ആശ്രയിക്കാവുന്ന വിഭാഗങ്ങള്‍ എന്നത് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. പുതുവൈപ്പ് ഐ.ഒ.സി- എൽ.പി.ജിവിരുദ്ധ സമരസഹായ സമിതിക്കൊപ്പം അചഞ്ചലമായി നിലകൊള്ളുന്ന എൻ.എ.പി.എം- കേരളം, വെൽഫെയർ പാർട്ടി, സി.പി.ഐ (എം.എൽ റെഡ് ഫ്ലാഗ്), ആം ആദ്മി പാർട്ടി, സോളിഡാരിറ്റി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, നാഷനൽ സെക്കുലർ കോൺഗ്രസ്, കോറൽ, പ്ലാച്ചിമട ഐക്യദാർഢ്യ സമിതി, നാഷനലിസ്റ്റ് കേരള കോൺഗ്രസ്, സി.പി.ഐ (എം.എൽ റെഡ് സ്റ്റാർ) തുടങ്ങിയ സംഘടനകളുടെയും മറ്റു സിവിൽ സമൂഹപ്രവര്ത്തകരുടെയും ഇടപെടലുകൾ ഒരു ജനകീയസമരവും അനാഥമാവില്ലെന്നു നമ്മെ ഓർമിപ്പിക്കുന്നു. കഴിഞ്ഞ സര്‍ക്കാറുകളുടെ കാലത്തെ അതേ ഐക്യദാര്‍ഢ്യവും ആത്മവിശ്വാസവും നിലനിര്‍ത്തിക്കൊണ്ട് കൂടുതൽ കരുത്തോടെ സ്വയം രാഷ്ട്രീയവത്കരിച്ചു സിവിൽ സമൂഹം മുന്നോട്ടു പോവുകതന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.