ബഹ്റൈനിൽ മാധ്യമപ്രവർത്തകനായെത്തിയ ആദ്യകാലം. പരിചയപ്പെട്ട രണ്ടു പേർ തൊട്ടടുത്ത ഗ്രോസറി ജീവനക്കാർ. പിന്നീടാണറിഞ്ഞത്, തൊഴിലാളികൾ മാത്രമല്ല, ഗ്രോസറി മുതലാളിമാരും അവർ തന്നെയാണെന്ന്. ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെട്ട രണ്ട് ‘മുതലാളിമാർ’. എന്നും മുറിയിൽ വൈകി മാത്രമേ അവർ എത്തൂ. നന്നെ വെളുപ്പിന് എല്ലാവർക്കും മുെമ്പ അവർ പോയിരിക്കും. ഇടക്ക് വഴിയാത്രയിൽ ഗ്രോസറിയിൽ കയറുേമ്പാഴാണ് അവരെ കാണാറ്. അതാതു ദിവസത്തെ വരവുചെലവുകൾ കൂട്ടിക്കിഴിച്ചിട്ടും തൃപ്തി വരാത്തവരായി, കടം പറഞ്ഞു പോയവർ തിരിച്ചെത്താതെ പോയതിെൻറ വേവലാതികളുമായി നിൽക്കുന്ന അവരുടെ ഒാർമച്ചിത്രം ഇപ്പോഴും ഉള്ളിലുണ്ട്. സത്യത്തിൽ രണ്ടല്ല, മൂന്നായിരുന്നു ഗ്രോസറി മുതലാളിമാർ. ഒരാൾ അവധിക്ക് നാട്ടിലാണ്. അയാൾ വന്നിട്ടു വേണം അടുത്തയാൾക്ക് പോകാൻ. അകലങ്ങളിൽ മൂന്നു കുടുംബങ്ങൾ. അവർക്കു വേണ്ടിയാണ് ഇൗ മനുഷ്യർ ഒന്നിച്ചുചേർന്നത്. സ്വരൂപിച്ചു വെച്ച കുറഞ്ഞ സമ്പാദ്യത്തിൽ രൂപപ്പെടുത്തിയ സംരംഭം. ശരിക്കും ഉപജീവന പോരാട്ടം. അധികമൊന്നും വിദ്യാഭ്യാസം ഇല്ലെങ്കിലും വടകരയിൽനിന്നുള്ള ആ സാധാരണ മനുഷ്യർ സൂക്ഷിച്ചുവെച്ച സൗഹൃദം മാത്രമല്ല, അവർക്കിടയിലെ പരസ്പര വിശ്വാസവും ശരിക്കും അദ്ഭുതപ്പെടുത്തി. മൂന്നും നാലും മാസത്തേക്ക് കൂട്ടത്തിൽ ഒരാൾ നാട്ടിൽ പോകും. അപ്പോൾ അവരിൽ ഒരാളിലും ഒരാധിയും കണ്ടില്ല. തങ്ങളുടെ വിഹിതം മുറതെറ്റാതെ നാട്ടിലേക്ക് മറ്റു രണ്ടു പേർ എത്തിച്ചു തരുമെന്ന ഉറപ്പിലാണ് ഒാരോ യാത്രയും.
സത്യസന്ധതയും വിശ്വാസവും നൽകുന്ന ഇൗടുറ്റ കടപ്പത്രം^അതു കൂടിയായിരുന്നു അവർക്ക് ഗ്രോസറി. ലോകം ഇന്നും അത്ര മോശമല്ലെന്ന് നമ്മെ പഠിപ്പിക്കുന്നതും ഇത്തരം കൊച്ചുകൊച്ചു കൂട്ടുസംരംഭങ്ങൾ തന്നെ. വടകര, നാദാപുരം ഭാഗങ്ങളിൽനിന്നും ഗൾഫിലെത്തിയ മനുഷ്യരാണ് ഇതിൽ മുന്നിൽ. ചെറുതിെൻറ അനുപമ സൗന്ദര്യവും കൂട്ടായ്മയുടെ സുഖവും തീർത്ത സംരംഭങ്ങൾ. അവക്ക് നാം പല പേരിട്ടു വിളിക്കുന്നു എന്നു മാത്രം.ഗ്രോസറികൾ, കഫ്തീരിയകൾ, ബഖാലകൾ... കഫ്തീരിയകളും ഗ്രോസറികളും പ്രസരിപ്പിക്കുന്ന കൂട്ടായ്മയുടെ ഉൗർജം ചെറുതല്ല. പരസ്പര ധാരണയുടെ പുറത്ത് രൂപം നൽകിയ സംരംഭങ്ങൾ. ലീഗൽ മുദ്രകളോ ധാരണാപത്രമോ കരാർ രേഖകളോ ഒന്നും ഇവിടെയില്ല. ആകെയുള്ളത്, ഒപ്പമുള്ളവർ ചതിക്കില്ലെന്ന ഒറ്റ ബോധ്യം മാത്രം. സേവനത്തിലും ഇക്കൂട്ടർ പിന്നിലല്ല. വെറുമൊരു ടെലിഫോൺ കാൾ മാത്രം. അധികം വൈകാതെ സൈക്കിൾ ചവിട്ടി വിയർത്തൊലിച്ച് സാധനങ്ങളുമായി അവരുണ്ടാകും ഫ്ലാറ്റ് പടിക്കൽ. പറഞ്ഞിെട്ടന്ത്, ആളുകൾ മറുവഴി തേടുകയാണ്. അങ്ങനെ പിടിച്ചു നിൽക്കാൻ പാടുപെടുകയാണ് ചെറുകിടക്കാരിൽ പലരും. ‘ഒാർഡർ’ മോശമാണെന്ന പരിതാപം എവിടെയും ഉയർന്നു കേൾക്കാം. കുറെ പേർ എല്ലാംവിട്ട് നാട്ടിലേക്ക് മടങ്ങി. തിരിച്ചു പോയിെട്ടന്ത് എന്ന ചോദ്യത്തിൽ ഇവിടെതന്നെ തറച്ചുനിൽക്കുന്നവരുണ്ട്. സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, വൻകിട മാളുകൾ- അവ പരന്നതോടെ ഇടറി വീഴുകയായിരുന്നു പലരും. ശീതീകരിച്ച കൂറ്റൻ കെട്ടിടങ്ങൾ. അവക്കു പുറമെ നിരത്തി നിർത്തിയ മോഹിപ്പിക്കുന്ന കാറുകൾ, പ്രമോഷൻ കുത്തൊഴുക്കുകളുടെ വിഭ്രമിപ്പിക്കുന്ന ബോർഡുകൾ.
പോരെങ്കിൽ മക്കളുടെ മുഴുസമയ മാൾഭ്രമവും.അതൊക്കെ മറികടന്ന് ഗ്രോസറികളിലേക്ക് പോകാൻ ആർക്കുണ്ട് താൽപര്യം? അല്ലേലും, ഷോപ്പിങ് ഉത്സവമായി മാറിയതൊന്നും അറിയാത്ത ഇത്തരക്കാർക്ക് അതുതന്നെ വേണം. മാറ്റം സ്വാഭാവികമെന്നു പറയുന്നവരും ഉണ്ട്. എല്ലായിടത്തും അതുള്ളപ്പോൾ ഗ്രോസറികൾക്കു മാത്രം എന്താണ് പുതുമ? അവർ ചോദിക്കുന്നു. ഗ്രോസറികളും മാറിയേ തീരൂ. കാരണം ആളുകളുടെ മനസ്സ് അതിവേഗം മാറുകയാണ്. ‘സ്മാൾ ഇൗസ് ബ്യൂട്ടിഫുൾ’ എന്നൊക്കെ പറയാൻ കൊള്ളാം. എവിടെയും ‘ബിഗ്’ആണ് സ്റ്റൈൽ. അതിലാണ് ആളുകൾക്ക് പ്രിയം. മൂന്നുവർഷം മുമ്പായിരുന്നു, അബൂദബിയിൽ ബഖാലകളുടെ വലുപ്പം ഇരട്ടിയാക്കാൻ നിയമം വന്നത്. അന്ന് കുറെ കണ്ണീർമുഖങ്ങൾ കണ്ടതാണ്. അപ്രതീക്ഷിത ആഘാതത്തിൽ തളർന്നു പോയവർ. ചിലരൊക്കെ കടംവാങ്ങി സ്ഥാപനം വിപുലീകരിച്ചു. അതിനും കോപ്പില്ലാത്തവൻ നാടുനീങ്ങി. ഷാർജയും ഇപ്പോൾ അബൂദബിയുടെ അതേ വഴിയിൽ. ചെറിയ നിലക്കൊന്നും ഇനി അധികം പോകാനാവില്ല. അതാണ് സന്ദേശം. കഴിഞ്ഞ വർഷം ഷാർജയിൽ എല്ലാം ഒത്തിണങ്ങിയ ഒരു ബിഗ് ഷോപ്പിങ് കേന്ദ്രം വന്നു. അതിെൻറ ഉദ്ഘാടന ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ ചെന്നപ്പോൾ അദ്ഭുതപ്പെട്ടു.
വിശിഷ്ടാതിഥി നാടമുറിച്ചു കഴിഞ്ഞില്ല, അതിനും മുെമ്പ മാളിനുള്ളിൽ സാധനം വാങ്ങുന്നവരുടെ തിരക്ക്. ഉദ്ഘാടന വിലക്കിഴിവിൽ കിട്ടിയ ഉൽപന്നങ്ങളുമായി കാഷ് കൗണ്ടറിൽ ഇടിച്ചുകയറി ക്യൂ നിൽക്കുന്നവരും നിരവധി.വീണ്ടും ഞെട്ടി. അതു മനസ്സിലാക്കിയാകാം, അവരിലേക്ക് ചൂണ്ടി സുഹൃത്ത് പറഞ്ഞു:‘സംശയിക്കണ്ട. പലരും േഗ്രാസറിക്കാരാണ്. ഇവിടെ നിന്ന് വാങ്ങി അപ്പുറത്ത് വിൽക്കുക. പാവങ്ങൾ. ചെറുത് ഇതല്ലാതെ പിന്നെന്തു ചെയ്യും?എങ്ങനെയും പിടിച്ചുനിന്നേ തീരൂ^ അതിനുള്ള അവസാന പിടച്ചിൽ. അതായിരിക്കുമോ ഇൗ കൗണ്ടർ മനുഷ്യർ നമ്മെ ഒാർമിപ്പിക്കുന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.