കോൺഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്തത്തിൽ രാഹുൽ ഗാന്ധി കൈയൊപ്പുവെച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാഹുൽ എ.െഎ.സി.സി ആസ്ഥാനെത്തത്തി തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രന് നാമനിർദേശപത്രിക ഒപ്പുവെച്ച് കൈമാറിയപ്പോൾ സംഭവിച്ചത് അതാണ്. തലമുറമാറ്റത്തിലേക്ക് കോൺഗ്രസ് ഒൗപചാരികമായി ചുവടുവെച്ചു. നീണ്ട 19 വർഷം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിരുന്ന സോണിയ ഗാന്ധി മകനുവേണ്ടി വഴിമാറുകയാണ്. രാഹുൽ വിചാരിച്ചെങ്കിൽ ഇൗ മാറ്റം നേരേത്ത നടക്കേണ്ടതാണ്. എന്നാൽ, നേതൃഭാരം ഏറ്റെടുക്കാനുള്ള വിമുഖത ഒരു വശത്ത്; യോജിച്ച സമയത്തെക്കുറിച്ചുള്ള സന്ദേഹം മറുവശത്ത്. ഇതിനെല്ലാമിടയിൽ വൈകിയ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന സമ്മതപത്രമാണ് രാഹുൽ തിങ്കളാഴ്ച ഒപ്പുവെച്ച നാമനിർദേശപത്രിക.
രാഹുലിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് 89 പത്രികകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി സമർപ്പിക്കപ്പെട്ടത്, കോൺഗ്രസിലെ പൊതുവികാരത്തിെൻറ വിളംബരമാണ്. തിരുവായ്ക്ക് എതിർവായില്ലെന്ന പ്രഖ്യാപനംകൂടിയാണ്. പത്രികസമർപ്പണത്തിെൻറ അവസാന ദിവസവും പിന്നിട്ടപ്പോൾ രാഹുലിനു വേണ്ടിയല്ലാതെ ഒരൊറ്റ പത്രികപോലും സമർപ്പിച്ചിട്ടില്ല. അതുകൊണ്ട് പത്രിക സൂക്ഷ്മപരിേശാധന, പത്രിക പിൻവലിക്കാൻ 11 വരെ നൽകിയിട്ടുള്ള സമയം എന്നിങ്ങനെ തെരഞ്ഞെടുപ്പിെൻറ മറ്റ് ഒൗപചാരികതകൾ അപ്രസക്തമായി. വോെട്ടടുപ്പും ആവശ്യമില്ല. എ.െഎ.സി.സി വിളിച്ച് ആഘോഷപൂർവം ഇനി കിരീടധാരണം നടത്തുന്നതോടെ കോൺഗ്രസിെൻറ ചെേങ്കാൽ രാഹുൽ ഗാന്ധി ഏറ്റുവാങ്ങുകയാണ്. ഇനിയങ്ങോട്ട് പാർട്ടിയുടെ ഉയർച്ചതാഴ്ചകൾ സമ്പൂർണമായും രാഹുലിെൻറ പ്രതിച്ഛായയായി പരിണമിക്കും.
133 വർഷത്തെ കോൺഗ്രസ് ചരിത്രത്തിൽ, സ്വാതന്ത്ര്യത്തിനുശേഷമുള്ള 17ാമത്തെ പാർട്ടി പ്രസിഡൻറാണ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ ചിത്രത്തിൽ രാഹുലിെൻറ മാതാവും പിതാവും മുത്തശ്ശിയും മുത്തശ്ശിയുടെ പിതാവുമെല്ലാം നയിച്ച പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യം കിട്ടുേമ്പാൾ ആചാര്യ കൃപലാനിയായിരുന്നു കോൺഗ്രസ് പ്രസിഡൻറ്. 1948 മുതൽ കുറച്ചു കാലം പട്ടാഭി സീതാരാമയ്യ, പുരുഷോത്തം ദാസ് ടണ്ഡൻ എന്നിവർ പ്രസിഡൻറുമാരായി. പ്രവർത്തകസമിതിയിൽനിന്നുള്ള രാജി അടക്കം പാർട്ടിയിലെ പോരിനും നാടകീയതകൾക്കുംശേഷമാണ് ജവഹർലാൽ നെഹ്റു 1951ൽ കോൺഗ്രസ് അധ്യക്ഷനായത്. തുടർന്ന് യു.എൻ. ധേബാർ പ്രസിഡൻറായി. ഇന്ദിര ഗാന്ധി 1959ലാണ് ആദ്യമായി കോൺഗ്രസ് അധ്യക്ഷയായത്. തുടർന്ന് നീലം സഞ്ജീവ റെഡ്ഡി, കെ. കാമരാജ്, എസ്. നജലിംഗപ്പ, ജഗ്ജീവൻ റാം, ശങ്കർ ദയാൽ ശർമ, ദേവകാന്ത ബറുവ എന്നിവർക്കുശേഷം 1978ൽ വീണ്ടും ഇന്ദിര കോൺഗ്രസ് അധ്യക്ഷയായി. ഇന്ദിരയുടെ മരണശേഷം 1985ൽ രാജീവ് ഗാന്ധിയും നരസിംഹറാവുവിനുശേഷം 1998 മുതൽ സോണിയ ഗാന്ധിയും പ്രസിഡൻറുമാരായി. അതിനെല്ലാമിടയിൽ കോൺഗ്രസിനെ ഒരുമിപ്പിച്ചുനിർത്താനും നയിക്കാനും നെഹ്റു കുടുംബത്തിൽനിന്നൊരാൾ ഇല്ലാതെ കഴിയില്ലെന്നായിപ്പോയിരുന്നു.
അങ്ങനെയാണ് നെഹ്റു കുടുംബത്തിൽനിന്ന് അഞ്ചാമതൊരാൾ കോൺഗ്രസ് പ്രസിഡൻറാവുന്നത്. അധ്യക്ഷപദം ഏറ്റെടുക്കുന്ന രാഹുലിന് അമ്മ സോണിയയും മുൻതലമുറയും സംഭാവനചെയ്ത മാതൃകകൾ മുതൽക്കൂട്ടാക്കി മാത്രം പാർട്ടിയെ നയിച്ചാൽ പോരാ. തെൻറ മുൻതലമുറകൾക്ക് പിളർപ്പ്, തെരഞ്ഞെടുപ്പുതോൽവി, ആഭ്യന്തരമായ അധികാര വടംവലി എന്നിവയെല്ലാം നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് നേരിടുന്ന അസ്തിത്വ പ്രതിസന്ധിയാണ് രാഹുലിന് മുന്നിലെ വലിയ വെല്ലുവിളി. കോൺഗ്രസിനെത്തന്നെ കണ്ടെടുക്കേണ്ടിയിരിക്കുന്നു. പാർട്ടിക്ക് പുതുജീവൻ നൽകാനുള്ള അജണ്ടയും ആവേശവും നൽകേണ്ടിയിരിക്കുന്നു.
ശക്തമായൊരു പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും രാജ്യം തേടുന്ന സുപ്രധാന ഘട്ടത്തിലാണ് രാഹുൽ ഗാന്ധി കോൺഗ്രസിെൻറ അധ്യക്ഷനാവുന്നത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായ ദശാസന്ധിയിൽ എന്നും പറയാം. ആരോഗ്യകാരണങ്ങളാൽ സോണിയക്ക് നേതൃപദവിയുടെ ഉത്തരവാദിത്തം നിർവഹിക്കാൻ പറ്റില്ലെന്നു വന്നു. മോദിത്തിര ആഞ്ഞടിച്ച 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസ് മുെമ്പന്നത്തേക്കാൾ ദുർബലമായി. മോദി നയിക്കുന്ന ബി.ജെ.പിയെ ഒത്തൊരുമയോടെ നേരിടാൻ കഴിയാതെ പ്രതിപക്ഷ പാർട്ടികൾ ചിതറിനിൽക്കുന്നു. ഇത്തരം ക്ഷീണാവസ്ഥകൾക്കെല്ലാം ഒറ്റമൂലി എന്ന നിലയിലാണ് രാഹുൽ കോൺഗ്രസ് നേതൃപദവിയിൽ എത്തുന്നത്. അസഹിഷ്ണുതയും വായ്ത്താരിയുമല്ല രാജ്യത്തെ നയിക്കേണ്ടതെന്ന തിരിച്ചറിവ് ജനത നേടിക്കൊണ്ടിരിക്കുന്ന കാലമാണ്.
അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് ഒന്നര വർഷം മാത്രമാണ് ബാക്കി. ഇൗ കാലയളവിനുള്ളിൽ മോദിസർക്കാറിനെതിരായ പ്രതിപക്ഷവികാരത്തെ സംയോജിപ്പിച്ചെടുത്ത് മുന്നേറ്റമാക്കി മാറ്റുകയെന്ന ഭഗീരഥ യത്നമാണ് രാഹുൽ ഗാന്ധി നടത്തേണ്ടത്. കോൺഗ്രസിെൻറ ആധിപത്യം നിലനിന്ന പതിറ്റാണ്ടുകളിൽനിന്ന് സഖ്യകക്ഷി രാഷ്ട്രീയവും പിന്നിട്ട് മോദി നയിക്കുന്ന ബി.െജ.പിയുടെ ഏകാധിപത്യത്തിൽ എത്തിനിൽക്കുകയാണ് രാജ്യം. ജനാധിപത്യത്തിെൻറയും മതനിരപേക്ഷതയുടെയും അന്തഃസത്ത തിരിച്ചുപിടിക്കുകയെന്ന വെല്ലുവിളിയാണ് മുന്നിൽ. അത് ഏറ്റെടുക്കാൻതക്ക ജനവിശ്വാസം നേടണം. പുതുതലമുറയുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നുനിൽക്കണം. ബലക്ഷയത്തിൽനിന്ന് പാർട്ടി ഉയിർത്തെഴുന്നേൽക്കണം. പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസവും സഹകരണവും ആർജിക്കണം. അതുകൊണ്ടുതന്നെ ഏറ്റെടുക്കുന്ന ചുമതല രാഹുലിന് വലിയൊരു വെല്ലുവിളിയും അസാധാരണമായ അവസരവുമാണ്.
67കാരനായ നരേന്ദ്ര മോദിയേക്കാൾ യുവത്വവും ഉൗർജസ്വലതയും വിശ്വസ്തമായ കാര്യപരിപാടിയും തനിക്കുണ്ടെന്ന് തെളിയിക്കാൻ 47കാരനായ രാഹുലിന് കഴിയേണ്ട കാലമാണ്. രാഹുൽ അന്തർമുഖത്വം വിട്ട് മുന്നിട്ടിറങ്ങുന്നതിെൻറ ലക്ഷണങ്ങൾ കാണാനുണ്ട്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവേദികളിലെ നീക്കങ്ങൾ അതു വിളിച്ചുപറയുന്നു. മറുവശത്ത്, നരേന്ദ്ര മോദിക്ക് കാലിടറുന്നതിെൻറ ലക്ഷണങ്ങളും തെളിഞ്ഞു കാണാം. സ്വന്തം തട്ടകത്തിൽ ഇളകിയാർക്കുന്ന ആരാധകവൃന്ദത്തെ കണ്ടുശീലിച്ച നേതാവ്, ഇന്ന് ആളൊഴിഞ്ഞ കസേരകൾ പ്രസംഗവേദിക്കു മുന്നിൽ കാണുന്നു. വാചകക്കസർത്തിനെ ജനം അവിശ്വസിച്ചു തുടങ്ങിയിരിക്കുന്നെങ്കിൽ, രാഹുലിനെ വിശ്വസ്ത നേതാവായി ജനം ഏറ്റെടുത്തുതുടങ്ങിയിരിക്കുന്നു. ജി.എസ്.ടിയും നോട്ട് അസാധുവാക്കലും ഉണ്ടാക്കിവെച്ച പ്രതിസന്ധിക്കിടയിൽ, മോദിക്കെതിരെ ജനപക്ഷത്തുനിന്ന് രാഹുൽ സംസാരിക്കുന്നു. ജനങ്ങൾക്കിടയിൽ വർധിക്കുന്ന വിശ്വാസം സുസ്ഥിരമായൊരു അടിത്തറയാക്കി നിലനിർത്താൻ മുഴുസമയ നേതാവായി ആത്മവിശ്വാസേത്താടെ രാഹുൽ മുന്നോട്ടുനീങ്ങുന്നുവെന്ന് തെളിയേണ്ട നാളുകളാണ് ഇനി. അതിൽനിന്നാണ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിക്കെതിരായ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ തന്നെയോ എന്ന ചോദ്യത്തിന് ഉത്തരമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.