മറ്റൊരു റിപ്പബ്ലിക് ദിനംകൂടി കടന്നുപോയി.കൊളോണിയൽ നുകത്തിൽനിന്ന് മോചനം നേടിയ ഒ രു രാഷ്ട്രം ധീരമായ ഒരു ചുവടുവെപ്പിലൂടെ ഭരണഘടനാനുസൃതമായ നിയമസംവിധാനങ്ങള്‍ നിലനിൽക്കുന്ന ഒരു രാഷ്ട്രീയ ഭരണകൂടത്തിനു രൂപംനൽകുക എന്ന ആശയത്തോട് ദേശീയ നേതൃ ത്വം കാണിച്ച ജനാധിപത്യപരമായ മമതയാണ് ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ ്ലിക്കായി വിഭാവനം ചെയ്യുന്നതിൽ നിർണായകമായ പങ്കുവഹിച്ചത്.
ആ തീരുമാനത്തിെൻ റ അടിസ്ഥാനമായി വർത്തിച്ച രാഷ്ട്രീയ പ്രക്രിയകൾക്ക് ആഗോളമാനങ്ങള്‍ ഉണ്ടായിരുന്ന ു. രാജഭരണത്തെ അനിവാര്യതയായി കണക്കാക്കേണ്ടതില്ല ആധുനിക സമൂഹം എന്ന് അസന്ദിഗ്ധമാ യി പ്രഖ്യാപിച്ച അമേരിക്കയിലെ സ്വാതന്ത്ര്യയുദ്ധം, അടിമത്തം അവസാനിപ്പിക്കുന്നതിലേ ക്ക് നയിച്ച അമേരിക്കയിലെ ആഭ്യന്തരയുദ്ധം, ഫ്രഞ്ച് വിപ്ലവം, മറ്റനേകം ഫ്യൂഡൽ വിരുദ്ധ മു തലാളിത്ത പോരാട്ടങ്ങള്‍, മുതലാളിത്ത വിരുദ്ധമായ തൊഴിലാളിവർഗ പോരാട്ടങ്ങള്‍, റഷ്യ യിലെ കമ്യൂണിസ്റ്റ് വിപ്ലവം, അധിനിവേശവിരുദ്ധ സമരപാരമ്പര്യങ്ങളുടെ ഏഷ്യനാഫ്രി ക്കൻ-ലാറ്റിനമേരിക്കന്‍ അനുഭവങ്ങള്‍ തുടങ്ങി നിരവധി ചരിത്രസംഭവങ്ങളും പ്രക്രിയ കളും ഇന്ത്യന്‍ ഭരണസംവിധാനം എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന തെരഞ്ഞെടുപ്പ ിനെ അക്കാലത്ത് സ്വാധീനിച്ചിരുന്നു. ഗുണപരവും നിഷേധപരവുമായ വശങ്ങള് ഉണ്ടായിരുന്ന ഈ ചരിത്രാനുഭവങ്ങളുടെ ആകത്തുക കൂടിയായിരുന്നു ഇന്ത്യയെ ഒരു ജനാധിപത്യ റിപ്പബ്ലിക്കായി സ്വാതന്ത്ര്യാനന്തരം സങ്കൽപിക്കാന് ഇടയാക്കിയത് എന്നത് വിസ്മരിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടുതന്നെ ആ തീരുമാനത്തിൽ അടങ്ങിയിരുന്ന രാഷ്ട്രീയ-സ്വാതന്ത്ര്യ-ജനാധിപത്യസങ്കൽപങ്ങള് അത്രവേഗം കൈയൊഴിയാവുന്നവയുമല്ല.
ഫെഡറൽ മൂല്യങ്ങൾ ത്യജിക്കുേമ്പാൾ
ഒരു റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യ മുന്നോട്ടു കൊണ്ടുപോകേണ്ടിയിരുന്ന ജനാധിപത്യ പാരമ്പര്യങ്ങള്‍ തുടക്കം മുതൽ തന്നെ കൈവെടിയപ്പെട്ടിട്ടുണ്ട് എന്ന ദുഃഖകരമായ യാഥാർഥ്യം അവഗണിക്കാന്‍ കഴിയുന്നതല്ല. ഇന്ത്യയിലെ സംസ്ഥാനങ്ങളെ ആംഗലേയ പദമായ സ്റ്റേറ്റ്സ് എന്ന പരികൽപനകൊണ്ട് വിവക്ഷിക്കുന്നതിനു പിന്നിൽ ഒരു വലിയ രാഷ്ട്രീയമുണ്ടായിരുന്നു. ഇന്ത്യ, ഫെഡറൽ മൂല്യങ്ങളിൽ വിശ്വസിച്ചുകൊണ്ട് വിവിധ ദേശീയ ഭരണകൂടങ്ങളുടെ ഒരു സമുച്ചയം എന്ന നിലയിലാണ് രൂപവത്കരിച്ചിട്ടുള്ളത് എന്നതിെൻറ അടയാളമാണ് ആ വാക്ക്.
ഓരോ സംസ്ഥാനത്തിനും പ്രത്യേകമായ നിയമനിർമാണ സഭകളുള്ളത് ദേശരാഷ്ട്രങ്ങള്‍ എന്നതലത്തിലുള്ള പരിമിതമെങ്കിലും ശക്തമായ ഒരു അടിസ്ഥാനം നൽകപെട്ടിട്ടുള്ള പ്രവിശ്യകളാണ് സംസ്ഥാനങ്ങള്‍ എന്നുള്ളതുകൊണ്ടാണ്. ഇന്ത്യന്‍ യൂനിയന്‍ എന്ന് രാഷ്ട്രം അറിയപ്പെടുന്നതിെൻറ കാരണവും ഇതുതന്നെ. ഈ ഭരണഘടനാപരമായ സംവിധാനത്തിെൻറ ഏറ്റവും ഉദാത്തവും ജനാധിപത്യപരവുമായ പ്രതിനിധാനത്തിൽ ഉണ്ടാവേണ്ടത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ക്രമാനുഗതമായി വർധിക്കുക എന്നതാണ്. കരുത്തുള്ള സമാന്തര ഭരണകൂടങ്ങളുടെ സംയോജനം എന്ന ആശയത്തെ നിലനിർത്തുകയും കൂടുതൽ ഉദാരമാക്കുകയുമാണ് യഥാർഥത്തിൽ ചെയ്യേണ്ടിയിരുന്നത്. അതിനുപകരം കേന്ദ്ര സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും സംസ്ഥാന ഭരണകൂടങ്ങളെ, നിയമനിർമാണ സഭകളെ അസ്ഥിരപ്പെടുത്തുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന ഒരു നിഷേധാത്മക പ്രവണതക്ക് അതിശയകരമായ സ്വീകാര്യത ഉണ്ടാക്കുന്നതിൽ ദേശീയനേതൃത്വങ്ങള്‍ മത്സരിക്കുകയായിരുന്നു. ഇത് വളരെ വേഗം ഇന്ത്യന്‍ യൂനിയെൻറ ഫെഡറൽ സ്വഭാവത്തിന് ആഘാതമേൽപിക്കുന്നതിനും അതിെൻറ യൂനിറ്ററി ഘടകങ്ങൾക്ക് അമിതമായ പ്രാധാന്യം ലഭിക്കുന്നതിനുമാണ് ഇടയാക്കിയത്.
സംസ്ഥാന നിയമനിർമാണ സഭകളുടെ അവകാശങ്ങള്‍ ഒന്നൊന്നായി കേന്ദ്രം ഏറ്റെടുക്കുന്ന സ്ഥിതിവിശേഷം സംജാതമായത് അങ്ങേയറ്റം അനഭിലഷണീയമായ കാര്യമായിരുന്നു. ദേശീയോദ്ഗ്രഥനം എന്ന ആശയം അതിെൻറ കേവലമായ സാംസ്കാരിക-സാമ്പത്തിക യുക്തികൾക്ക് അപ്പുറത്ത് ഒരു വൈകാരികമായ മുദ്രാവാക്യമായി മാറിയതോടെ റിപ്പബ്ലിക് ഉയർത്തിപ്പിടിക്കുന്ന മൗലികമായ ജനാധിപത്യ വികേന്ദ്രീകരണം എന്ന സമീപനം അട്ടിമറിക്കപ്പെടുകയായിരുെന്നന്ന് കാണാന്‍ കഴിയും.
ഏറ്റവും ഒടുവിൽ ജി.എസ്.ടിയുടെ കാര്യംവരെ നീണ്ടുനിൽക്കുന്നു ഈ തെറ്റായ പ്രവണതയുടെ നീരാളിക്കൈകള്‍. സംസ്ഥാനങ്ങൾക്ക് സ്വതന്ത്ര ഭരണകൂടങ്ങള്‍ എന്നനിലക്ക് ഇന്ത്യന്‍ റിപ്പബ്ലിക് അനുവദിക്കുന്ന അധികാരങ്ങള്‍ കൂടുതൽ ഉദാരമാക്കുക എന്ന ജനാധിപത്യ സങ്കൽപം ഇല്ലാതാവുകയും സംസ്ഥാനങ്ങളുടെ പരിമിതമായ അധികാരങ്ങള്‍പോലും കേന്ദ്രഭരണകൂടം കവർന്നെടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം പിന്നീട് ദർശിക്കുന്നത്. എന്നുമാത്രമല്ല, ഇതേക്കുറിച്ച് സൂചിപ്പിക്കുന്നതുപോലും ‘ദേശീയ വിരുദ്ധമായി’ വ്യാഖ്യാനിക്കുന്ന ഒരു രാഷ്ട്രീയ വ്യവഹാരംകൂടി ഇവിടെ ശക്തമാവുന്നുണ്ടെന്ന് കാണാം.
പൗരാവകാശം ഹനിക്കുന്ന നിയമങ്ങൾ
ഇതോടൊപ്പം ചേർത്തുെവക്കേണ്ട മറ്റൊരു പ്രധാനകാര്യം ഈ അമിതാധികാര-കേന്ദ്രീകരണ പ്രവണതക്ക് മറ്റ് മാനങ്ങളുമുണ്ടായിരുന്നു എന്നതാണ്. പ്രധാനമായും ജനാധിപത്യവിരുദ്ധമായ, ഇന്ത്യന്‍ യൂനിയന്‍ ഉയർത്തി പ്പിടിക്കേണ്ട റിപ്പബ്ലിക്കന്‍ മൂല്യങ്ങളെ ധ്വംസിക്കുന്ന, നിരവധി നിയമനിർമാണങ്ങള്‍, ഭരണഘടന ഭേദഗതികള്‍ എന്നിവ സ്വാതന്ത്യ്രാനന്തര ഇന്ത്യയിൽ അസാധാരണ സംഭവങ്ങള്‍ അല്ലാതാെയന്നത് എടുത്തുപറയേണ്ട കാര്യമാണ്. 60കള്‍ മുതൽ ഈ പ്രവണത ശക്തമാകുന്നുണ്ട്. മിസയും മിനി മിസയും അടക്കം പൗരാവകാശത്തെ തടയാന്‍ ഉപയുക്തമായ നിരവധി നിയമങ്ങള്‍ റിപ്പബ്ലിക്കിെൻറ ജനാധിപത്യ സ്വഭാവത്തിന് കളങ്കമേൽപിക്കുന്ന തരത്തിൽതന്നെ ആവിഷ്കരിക്കപ്പെടുകയുണ്ടായി. യു.എ.പി.എപോലുള്ള നിയമങ്ങള്‍ ആ സമീപനത്തിെൻറ തുടർച്ചയാണെന്ന് കാണാന്‍ കഴിയും.
മൗലികാവകാശങ്ങളായി ഭരണഘടന അംഗീകരിച്ചിട്ടുള്ള പ്രതിഷേധിക്കാനും സംഘംചേരാനും അടക്കമുള്ള അവകാശങ്ങളിൽനിന്ന് രൂപംകൊണ്ടിട്ടുള്ള പണിമുടക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന നിയമനിർമാണങ്ങള്‍ പലഘട്ടങ്ങളിലും ഉണ്ടാെയന്നതും അവഗണിക്കാന്‍ കഴിയില്ല. മാത്രമല്ല, അത്തരം അവകാശ സമരങ്ങളെ അടിച്ചമർത്താന്‍ മൂലധനശക്തികൾക്ക് അവസരവും പ്രോത്സാഹനവും നൽകുകെയന്ന ഒരു സമീപനം ഭരണകൂടത്തിെൻറ ഭാഗത്തുനിന്ന്നിരന്തരമുണ്ടായിക്കൊണ്ടിരുന്നു.
ഇത്തരം ദുർനിയമങ്ങള്‍ പലപ്പോഴും തൊഴിലാളിവർഗത്തെയും, ദലിത്-ആദിവാസി വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യംെവക്കുന്നവകൂടിയായിരുന്നു എന്നത് ഭരണകൂടത്തിെൻറ വർഗം/വർണ സ്വഭാവത്തെ പകൽവെളിച്ചത്തിൽ എന്നതുപോലെ കാട്ടിത്തന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഓരോ ദശാബ്ദത്തിലും നാം കണ്ടിട്ടുള്ളത് ഇത്തരം നിയമങ്ങൾക്ക് മാറിമാറിവരുന്ന സർക്കാറുകള്‍ മൂർച്ചകൂട്ടുകയോ പുതിയ നിയമങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നുണ്ടായിരുന്നു എന്നതാണ്. പൗരാവകാശങ്ങള്‍ ഇല്ലാതാക്കുന്ന തരത്തിലുള്ള അടിക്കടിയായുണ്ടായ നിയമനിർമാണങ്ങള്‍ റിപ്പബ്ലിക്കന്‍ ജനാധിപത്യപരമായ അടിസ്ഥാനങ്ങളെ പാടെ ഉടച്ചുകളയുന്നവയായിരുന്നു.
ഇതിെൻറ മറുവശം ദലിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങക്ക് നേരെ നടക്കുന്ന സവർണ ഫാഷിസ്റ്റ് കൈയേറ്റങ്ങളും അതിക്രമങ്ങളും തടയുന്നതിനോ അത്തരം കുറ്റകൃത്യങ്ങൾക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനോ ഉതകുന്ന സംവിധാനങ്ങള്‍ ഫലപ്രദമായി സൃഷ്ടിക്കപ്പെട്ടില്ല എന്നതുകൂടിയാണ്. ഒരു വശത്ത് പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും മറുവശത്ത് സ്വന്തം അസ്തിത്വം ചോദ്യം ചെയ്യുന്ന മത-ജാത്യാധീശ ശക്തികളോട് സ്വയം പൊരുതുകയും ചെയ്യേണ്ട ഗതികേടിലേക്ക് പാർശ്വവത്കൃത ജനസമൂഹങ്ങള്‍ തള്ളിയിടപ്പെട്ടു എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. അടിയന്തരാവസ്ഥപോലുള്ള ഇടവേളകളിൽ മാത്രമല്ല, മറിച്ച് നിരന്തരം നിലനിൽക്കുന്ന ഒരു അടിയന്തരാവസ്ഥയുടെ ഭീകരത എപ്പോഴും ഈ ജനവിഭാഗങ്ങൾക്ക് സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നത് അവിതർക്കിതമായ കാര്യമാണ്.
ബി.ജെ.പിയുടെ മോദി ഭരണകൂടം അധികാരത്തിൽ വന്നതോടെ റിപ്പബ്ലിക്കന്‍ മൂല്യങ്ങൾക്ക് വലിയ വിലയിടിവാണ് സംഭവിച്ചത്. ഇതുവരെയുണ്ടായിരുന്ന ചില ജനാധിപത്യപരമായ സന്ദേഹങ്ങള്കൂടി കുടഞ്ഞെറിഞ്ഞുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം കൂടുതൽ ഫാഷിസവത്കരണത്തിെൻറ പാതയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ നടന്ന ജാതിപരമായ അക്രമങ്ങള്‍, ന്യൂനപക്ഷഹിംസകള്, പൗരാവകാശ പ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും അക്കാദമിക്കുകളുടെയും കൊലപാതകങ്ങളും അറസ്റ്റുകളും, ദലിത്-ആദിവാസി വിരുദ്ധമായ ഭരണകൂട സമീപനങ്ങള്‍, നിയമനിർമാണങ്ങള്‍ എന്നിവ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും.
ഒരു വശത്ത് ആത്യന്തികമായി ഭരണഘടനയെ അസ്ഥിരപ്പെടുത്താനുള്ള കർക്കശമായ ശ്രമവും മറുവശത്ത് അതിനു ആക്കംകൂട്ടാന്‍ ഉതകുന്ന ഭീതിയുടേതായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമവും ഒരേസമയത്ത് ഉണ്ടാവുകയാണ്. ഇന്ത്യന്‍ ഭരണകൂടം ഒരു റിപ്പബ്ലിക് എന്ന നിലയിൽ അടിസ്ഥാന ജനാധിപത്യമൂല്യങ്ങളോട് നിസ്സംശയം പ്രതിബദ്ധത പുലർത്തുന്ന ഒരു കാലം ഭൂതകാലത്തിൽനിന്നോ വർത്തമാനത്തിൽ നിന്ന് കണ്ടെടുക്കാന്‍ കഴിയുകയില്ല. ഒരു പക്ഷേ, ഭരണഘടനയുടെ ചില പരിമിതികളും ഇന്ത്യന്‍ ഭരണകൂടത്തിെൻറ വർണാധിപത്യ സ്വഭാവവും അതിനു കാരണമാണ് എന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ മുന്പുണ്ടായിരുന്നതിനെക്കാള് ഇരുള്മൂടിയതായി റിപ്പബ്ലിക്കിെൻറ ഭാവി ഇപ്പോള്‍ മാറുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രവണതക്ക് വിരാമമിടാന്‍ കഴിയുന്ന കൂടുതൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾക്ക് പാർശ്വവത്കൃത സമൂഹങ്ങള്‍ തയാറാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.