രാജ്യത്തെ വിവരാവകാശ കമീഷനുകളിൽ പരാതികൾ കുമിഞ്ഞുകൂടുന്നുവെന്ന പഠന റിപ്പോർട്ട്. സെൻറർ ഫോർ ഇക്വിറ്റി സ്റ്റഡിസ് എന്ന സംഘടനയാണ് പഠനം നടത്തിയത്. 48 മണിക്കൂർ അല്ലെങ്കിൽ 30 ദിവസത്തിനകം ലഭ്യമാക്കേണ്ട വിവരങ്ങൾക്ക് ഇനി വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. രാജ്യത്തെ 23 വിവരാവകാശ കമീഷനുകളിലായി രണ്ടുലക്ഷത്തോളം അപ്പീലുകളും പരാതികളുമാണ് തീർപ്പിനായി കാത്തുകിടക്കുന്നത്. ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ് -41,000. രണ്ടാംസ്ഥാനം മഹാരാഷ്ട്രയിൽ ^33,000. 23,944 പരാതികളുമായി കേന്ദ്ര വിവരാവകാശ കമീഷൻ തന്നെയാണ് നാലാം സ്ഥാനത്ത്. മിസോറാം, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ഫയൽ കുടിശ്ശികയില്ല.
25,000 രൂപ പിഴവരെ ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ കമീഷനുകൾക്ക് അധികാരമുണ്ടെങ്കിലും ഉചിതമായ കേസുകൾക്കുപോലും പിഴചുമത്തുന്നിെല്ലന്നും പഠനം വ്യക്തമാക്കുന്നു. ആന്ധ്രയിൽനിന്ന് തെലങ്കാന സംസ്ഥാനം പുതുതായി രൂപവത്കരിച്ചുവെങ്കിലും പുതിയ വിവരാവകാശ കമീഷനുണ്ടായിട്ടില്ല.
പല സംസ്ഥാനങ്ങളിലും നിലവിലുള്ള വിവരാവകാശ കമീഷണർമാരുടെ ഒഴിവുകൾ നികത്തുന്നതിന് സർക്കാറുകൾക്ക് താൽപര്യവുമില്ല. അഞ്ചു കമീഷണർമാരുടെ തസ്തികകൾ കേരളത്തിൽ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 15,000ത്തോളം അപ്പീലുകളും പരാതികളും തീർപ്പാക്കാനായി കാത്തുകിടക്കുേമ്പാൾ മുഖ്യ വിവരാവകാശ കമീഷണർ മാത്രമാണ് സംസ്ഥാനത്തുള്ളത്. രാഷ്ട്രീയാടിസ്ഥാനത്തിൽ അഞ്ചുപേരെ നിയമിച്ച മുൻ യു.ഡി.എഫ് സർക്കാറിെൻറ നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്തിരുന്നു. യോഗ്യരായവരെ നിയമപ്രകാരമുള്ള നടപടിയിലൂടെ നിയമിക്കാനാണ് കോടതി നിർദേശിച്ചത്. എന്നാൽ, ഇടതുപക്ഷ സർക്കാറും യു.ഡി.എഫ് സർക്കാർ ചെയ്ത തെറ്റുതന്നെ ആവർത്തിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയുടെ ശിപാർശ പ്രതിപക്ഷ നേതാവിെൻറ വിയോജനക്കുറിപ്പോടെ ഗവർണർക്കയച്ചെങ്കിലും വിവരാവകാശ പ്രവർത്തകരുടെ എതിർപ്പിനെതുടർന്ന് ഗവർണർ ശിപാർശ സർക്കാറിന് തിരിച്ചയക്കുകയാണുണ്ടായത്. ചുരുക്കത്തിൽ, ഏറെക്കാലം കാത്തിരുന്നുണ്ടായ നിയമന നടപടിയും നിയമക്കുരുക്കിലേക്കാണ് നീങ്ങുന്നത്.
സർക്കാർ സംവിധാനത്തിലെ കൊടിയ അഴിമതിയും ചുവപ്പുനാടയും കെടുകാര്യസ്ഥതയുംകൊണ്ട് മനംമടുത്തവരാണ് പരാതികളുമായി വിവരാവകാശ കമീഷനെ സമീപിക്കുന്നത്. അവിടെയും തീർപ്പിനായി വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകുന്നത് സാധാരണ ജനങ്ങൾക്ക് ഏറെ ക്ലേശങ്ങളാണ് സൃഷ്ടിക്കുക. സമയബന്ധിതവും ഫലപ്രദവുമായ ഫയൽതീർപ്പ് ജനങ്ങളുടെ അവകാശമാണ്. അത് സംരക്ഷിക്കാൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ട്.
നോഡൽ ഒാഫിസറെ നിയമിക്കാൻ ഉത്തരവ്
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ രേഖകൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തുന്ന സംഭവങ്ങൾ സാധാരണമായിരിക്കുന്നു. പൊതു അധികാര സ്ഥാപനത്തിലെ വിവിധ വകുപ്പുകൾ അപേക്ഷകൾ പരസ്പരം കൈമാറി ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന പരാതിയും പുതിയതല്ല. ഇൗ സാഹചര്യത്തിലാണ് സംസ്ഥാന വിവരാവകാശ കമീഷൻ കേന്ദ്ര വിവരാവകാശ കമീഷെൻറ ചുവടുപിടിച്ചുകൊണ്ട് നോഡൽ ഒാഫിസറെ നിയമിക്കാൻ കൊച്ചി നഗരസഭക്ക് നിർദേശം നൽകിയത്. നഗരസഭയിലെ ഏതുവിഭാഗമാണ് മറുപടി നൽകേണ്ടതെന്ന് തിരക്കി ബന്ധപ്പെട്ട ഇൻഫർമേഷൻ ഒാഫിസറെയും അപ്പീൽ അധികാരിയെയും അപേക്ഷകൻ അന്വേഷിച്ചുനടക്കുക എന്നത് അപ്രായോഗികമാണെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കി. കൊച്ചി നഗരസഭയിൽ 27 വിവരാവകാശ ഉദ്യോഗസ്ഥരുണ്ട്. ഇവരോരോരുത്തരും ഏതെല്ലാം വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്ന് കണ്ടുപിടിക്കുക ദുഷ്കരമാണ്. ഫലത്തിൽ വിവര നിഷേധമായിരിക്കും സംഭവിക്കുക.
വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല സമർപ്പിച്ച ഹരജിയിലാണ് സംസ്ഥാനത്താദ്യമായി ഒരു നോഡൽ ഒാഫിസറെ നിയമിക്കാൻ കൊച്ചി നഗരസഭയോട് കമീഷൻ നിർദേശിച്ചത്. കൊച്ചി നഗരസഭയുടെ ബ്രഹ്മപുരം പ്ലാൻറിലേക്ക് മാലിന്യം കൊണ്ടുപോകുന്നതിനായി നഗരസഭക്ക് എത്ര വാഹനങ്ങൾ സ്വന്തമായി ഉണ്ടെന്ന ചോദ്യമാണ് അവസാനം കമീഷെൻറ തീർപ്പിനായി എത്തിയത്. ഇൗ അപേക്ഷ നഗരസഭയുടെ ആരോഗ്യം, വെഹിക്കിൾ, എൻജിനീയറിങ് എന്നീ വിഭാഗങ്ങൾ പരസ്പരം കൈമാറിയെങ്കിലും കൃത്യമായ മറുപടി അപേക്ഷകന് നൽകിയില്ലെന്ന് കമീഷൻ കണ്ടെത്തി. ഇൗ തടസ്സങ്ങൾ മറികടക്കുന്നതിനുവേണ്ടിയാണ് ഒരു നോഡൽ ഒാഫിസറെ നിയമിക്കാൻ കമീഷൻ ഉത്തരവിട്ടത്. മുതിർന്ന ഉദ്യോഗസ്ഥനെ ഇൗ പദവിയിൽ നിയമിക്കുന്നതോടൊപ്പംതന്നെ അദ്ദേഹത്തിെൻറ ഉത്തരവാദിത്തങ്ങളെയും കടമകളെയും സംബന്ധിച്ച് നഗരസഭ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണം. നോഡൽ ഒാഫിസറുടെ നിയമനത്തിെൻറ വിശദാംശങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് പരസ്യപ്പെടുത്തണമെന്നും കമീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഒന്നിൽ കൂടുതൽ പി.െഎ.ഒമാരെ നിയമിക്കുന്നത് വിവരലഭ്യതയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുമെന്നാണ് കരുതിയത്. വിവരങ്ങൾ യഥാസമയം നൽകാതിരിക്കുന്നതിനും അപേക്ഷകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനുംവേണ്ടി ചില ഉദ്യോഗസ്ഥർ ഇൗ സംവിധാനം ദുരുപയോഗിച്ചു. അതിന് അന്ത്യം കുറിച്ചുകൊണ്ടാണ് കമീഷൻ നോഡൽ ഒാഫിസറെ നിയമിക്കാൻ ഉത്തരവിട്ടത്. ഇനി നോഡൽ ഒാഫിസറായിരിക്കണം അപേക്ഷകൾ ബന്ധപ്പെട്ട വിവരാവകാശ ഒാഫിസർക്ക് കൈമാറേണ്ടത്.
ഫയൽകുറിപ്പ് ‘മൂന്നാം കക്ഷി’ വിവരമല്ല
ഫയലിന് രണ്ട് ഭാഗങ്ങളുണ്ട്. നോട്ട് ഫയലും കറസ്പോണ്ടൻസ് ഫയലും. ഇത് രണ്ടും വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുന്നു. ഒരു ഫയൽ പൂർണമായും മനസ്സിലാക്കണമെങ്കിൽ ഇൗ രണ്ട് ഭാഗങ്ങളും ലഭിക്കേണ്ടതുണ്ട്. വിവരാവകാശ അപേക്ഷയിൽ ഇത് പ്രത്യേകമായി അപേക്ഷകൻ ചോദിക്കുകയും വേണം. മേലുദ്യോഗസ്ഥർക്കായി എഴുതുന്ന ഫയൽക്കുറിപ്പുകൾ മൂന്നാംകക്ഷി വിവരമായി പരിഗണിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈകോടതി ഉത്തരവിട്ടു.
കർണാടകത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനു മുമ്പായി ഗവർണർ നൽകിയ റിപ്പോർട്ടിെൻറ പകർപ്പിനായുള്ള വിവരാവകാശ അപേക്ഷയാണ് അവസാനം ഹൈകോടതിയിലെത്തിയത്. വ്യക്തിനിഷ്ഠമായ ബന്ധത്തിലൂടെ ആർജിക്കുന്ന വിവരം എന്ന വകുപ്പ് ചൂണ്ടിക്കാണിച്ച് കേന്ദ്രസർക്കാർ അപേക്ഷ തള്ളി. സമർപ്പിച്ച വിവരാവകാശ അപേക്ഷയുടെ ഫയൽകുറിപ്പും അപേക്ഷകനു നിരസിച്ചു. ഇൗ നടപടി കേന്ദ്ര വിവരാവകാശ കമീഷൻ ശരിവെച്ചു. ഇൗ ഉത്തരവിനെയാണ് അപേക്ഷകൻ ഹൈകോടതിയിൽ ചോദ്യംചെയ്തത്. ചില വിവരങ്ങൾ വിലക്കാൻ ആർ.ടി.െഎ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നത് ശരിയാണെങ്കിലും വിവരങ്ങൾ പൂർണമായി നിരസിക്കുന്ന നടപടി തെറ്റാണെന്ന് കോടതി ഒാർമിപ്പിച്ചു. ഫയലിെൻറ എല്ലാ കുറിപ്പുകളും നിഷേധിക്കുന്ന നടപടി ശരിയല്ല. കീഴുദ്യോഗസ്ഥൻ മേലുദ്യോഗസ്ഥന് നൽകുന്ന ഫയൽ കുറിപ്പുകൾ മൂന്നാംകക്ഷി വിവരമായി പരിഗണിച്ച നിലപാട് നിയമപരമായി ശരിയല്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര വിവരാവകാശ കമീഷെൻറ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി പരാതി പുനഃപരിശോധിക്കാൻ കേന്ദ്ര വിവരാവകാശ കമീഷന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.