വിവരാവകാശ നിയമത്തില്‍ വെള്ളം ചേർക്കാനും വിവരാവകാശ കമീഷനെ കേവലം സർക്കാറിെൻറ ക ീഴിലുള്ള ഒരു വിധേയസ്ഥാപനമാക്കി ഫലത്തില്‍ ഇല്ലാതാക്കാനുമുള്ള ബില്ലാണ് ബി.ജെ.പി സർ ക്കാർ പാർലമെൻറില്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഈ സർക്കാർ ഇത്തരം ഒരു കാര്യ ത്തിനു മുതിരുന്നത് നമ്മെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. ജനാധിപത്യം ഈ സർക്കാറിെൻ റയോ അതിനെ നയിക്കുന്നവരുടെയോ പ്രത്യയശാസ്ത്രമല്ല. യഥാർഥ ജനകീയതയോടുള്ള പ്രതിബദ ്ധത അവരുടെ മുദ്രാവാക്യമല്ല. അവർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയസമീപനത്തില്‍ ജനാധിപത്യസ്ഥാപനങ്ങളല്ല, മതഭൂരിപക്ഷവാദത്തിെൻറ തണലില്‍ തഴച്ചുവളരുന്ന സൂക്ഷ്മ ഫാഷിസത്തിെൻറ ആഭിചാരങ്ങൾക്കാണ് പ്രാമുഖ്യം. അത്തരത്തിലുള്ള ജനാധിപത്യനിഷേധിയായ ഒരു നിയമനിർമാണത്തിന് ജനായത്തസഭകളെ വേദികളാക്കുക എന്ന നിന്ദ്യകൃത്യമാണ് ഇപ്പോള്‍ സർക്കാർ ചെയ്യുന്നത്.
ജനാധിപത്യവ്യവസ്ഥ നിലനിൽക്കുന്നതിനുള്ള മുന്നുപാധികള്‍ ഭരണസംവിധാനങ്ങളും സ്ഥാപനങ്ങളും ജനാധിപത്യപരമാവുക എന്നതിനൊപ്പം പലതരത്തിലുള്ള നവജനാധിപത്യ സ്ഥാപനങ്ങൾക്ക് നിരന്തരം രൂപംനൽകുക എന്നതും കൂടിയാണെന്ന് വിശ്വസിച്ചിരുന്നു നെഹ്റുവും അദ്ദേഹം നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് പാർട്ടിയും. നെഹ്റു ഭരിച്ച വർഷങ്ങളില്‍ ഒരിക്കൽപോലും ഏകാധിപത്യത്തെക്കുറിച്ചോ ജനാധിപത്യധ്വംസനങ്ങളെക്കുറിച്ചോ കാര്യമായ വേവലാതികള്‍ കേൾക്കാനുണ്ടായിരുന്നില്ല. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ദത്തശ്രദ്ധമായിരുന്നു അന്ന് കോൺഗ്രസും നെഹ്റുവും എന്നത് അന്നത്തെ ആഗോളസാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ എടുത്തുപറയേണ്ട വസ്തുതതന്നെയാണ്. ജനാധിപത്യ സംരക്ഷണത്തിനുള്ള ഈ പ്രതിബദ്ധത നെഹ്റുവിെൻറ കാലത്തുണ്ടായിരുന്നതുപോലെ പിന്നീടൊരു കാലത്തും കോൺഗ്രസിനും നിലനിർത്താന്‍ കഴിഞ്ഞിട്ടില്ല എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. എന്നാല്‍, നിലവിലുള്ള ജനാധിപത്യസ്ഥാപനങ്ങളെയും സംവിധാനങ്ങളെയും നശിപ്പിക്കാതെ നിലനിർത്തുക, പുതിയ സ്ഥാപനങ്ങൾക്ക് രൂപംകൊടുക്കുക എന്ന കർത്തവ്യം വൈമനസ്യത്തോടെയാണെങ്കിലും ഏറ്റെടുക്കാന്‍ തയാറായിട്ടുള്ള പാരമ്പര്യമാണ് പിൽക്കാല കോൺഗ്രസിനുമുള്ളത്. അടിയന്തരാവസ്ഥ ഒരു അപവാദമാണെങ്കിലും ഉദാരീകരണത്തെ കോൺഗ്രസ് പൂർണമായും ആലിംഗനം ചെയ്ത തൊണ്ണൂറുകളില്‍ പോലും ഈ പ്രവണതക്ക് വലിയ മാറ്റമുണ്ടായിരുന്നില്ല.
എന്നാല്‍, വിവരാവകാശ കമീഷന് എന്ന ആശയം സ്വീകരിക്കപ്പെടുന്നത് പെട്ടെന്നൊരു ദിവസം ആർക്കോ ഉണ്ടായ വെളിപാടിനോട് ക്രിയാത്മകമായി കോൺഗ്രസ് പ്രതികരിച്ചതല്ല. എൺപതുകള്‍ മുതല്‍ ഇന്ത്യയില്‍ ശക്തിപ്രാപിച്ച സിവിൽസമൂഹ രാഷ്ട്രീയം സ്ത്രീസമത്വം, പൗരസ്വാതന്ത്ര്യം, മനുഷ്യാവകാശം, പരിസ്ഥിതി രാഷ്ട്രീയം, ജാത്യാധീശ വിരുദ്ധത തുടങ്ങിയ കാര്യങ്ങളിലും മറ്റനേകം ജനാധിപത്യവത്കരണ സംരംഭങ്ങളിലും കാര്യക്ഷമമായി ഇടപെട്ടു നടത്തിയ നിരന്തരമായ സമരങ്ങളോട് നേരത്തേ സൂചിപ്പിച്ചതു പോലെ വൈമനസ്യത്തോടെയാണെങ്കിലും കോൺഗ്രസ് ഭരണകൂടങ്ങള്‍ അനുഭാവപൂർവം പ്രതികരിച്ചതിെൻറ ബാക്കിപത്രമാണ് ഇന്ന് ഇന്ത്യയില്‍ നിലനിൽക്കുന്ന നവ ജനാധിപത്യ സ്ഥാപനങ്ങള്‍ എന്നത് അവിതർക്കിതമായ കാര്യമാണ്. ഈ പാരമ്പര്യത്തിെൻറ അതേ മൂശയില്‍ വാർക്കപ്പെട്ടതാണ് വിവരാവകാശ കമീഷനും. അരുണാറോയ് നേതൃത്വംനൽകുന്ന തൊഴിലാളി കർഷക ശക്തി സംഘടന -എം.കെ.എസ്.എസ് (മസ്ദൂർ കിസാൻ ശക്തി സംഘട്ടൻ) എന്ന പ്രസ്ഥാനം ആദ്യകാലത്ത് തൊഴിലാളികൾക്ക് അർഹമായ കൂലി എന്ന മുദ്രാവാക്യം ഉയർത്തിയാണ് രംഗത്തുവന്നതെങ്കിലും വളരെപ്പെട്ടെന്ന് വിവരാവകാശനിയമത്തെ മുൻനിർത്തിയുള്ള ഒരു പ്രക്ഷോഭത്തിനുകൂടി നേതൃത്വം നൽകുന്ന ഒന്നായി വളരുകയായിരുന്നു.
എം.കെ.എസ്.എസ്1987ല്‍ സ്ഥാപിതമായി ഏതാണ്ട് രണ്ടു ദശാബ്ദം ആയപ്പോഴാണ് ഈ ആശയം ഭരണകൂടം അംഗീകരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷേ, അത്രയുംകാലം ഈ സമരത്തിെൻറ തീ അണയാതെ അവർ കാത്തുസൂക്ഷിച്ചു. ഒരുവശത്ത് സിവിൽസമൂഹ സംഘടനകള്‍ ശക്തമാവുന്നു, മറുവശത്ത് നവ ജനാധിപത്യവത്കരണത്തിെൻറ സമ്മർദങ്ങള്‍ സൃഷ്ടിക്കുന്നതിന് അവ ഭരണകൂടങ്ങളോടു നിരന്തരം കലഹിക്കുന്നു. വിരളമായിട്ടാണെങ്കിലും ഭരണകൂടം ഇത്തരം കലഹങ്ങളെ അവയുടെ രാഷ്ട്രീയതാൽപര്യങ്ങളെ മനസ്സിലാക്കിത്തന്നെ അംഗീകരിക്കുകയും അവ മുന്നോട്ടുെവക്കുന്ന ആശയങ്ങളെ നടപ്പിൽവരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഐ.എ.എസ് ഉപേക്ഷിച്ച് സന്നദ്ധ-രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയ അരുണാറോയ് മറ്റു പ്രവർത്തകരോടൊപ്പം ആദ്യകാലത്ത് മുന്നോട്ടുെവച്ച തൊഴിലാളി-കർഷക രാഷ്ട്രീയത്തിെൻറ അടുത്തപടിയായി വിവരാവകാശസമരം ശക്തിപ്പെടുത്തുകയായിരുന്നു. അതൊരു നിയമവും ശക്തമായ ജനാധിപത്യ സ്ഥാപനവുമായി ഭരണകൂടത്താല്‍ സ്വീകരിക്കപ്പെടാന്‍ നീണ്ട രണ്ടു ദശാബ്ദക്കാലത്തോളം വേണ്ടിവന്നത് അത് രൂപവത്കരിക്കപ്പെട്ടു എന്നതു പോലെത്തന്നെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു നവ ജനാധിപത്യ സംവിധാനത്തിെൻറ ആശയം പാകിവളർത്തുക, അതിന് അനുകൂലമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ കാര്യക്ഷമമായി നടത്തി ജനകീയമുന്നേറ്റം സൃഷ്ടിക്കുക, അതിെൻറ ആവശ്യകത ഭരണകൂടത്തെക്കൊണ്ട് അംഗീകരിപ്പിക്കുക, അത് തങ്ങള്‍ വിഭാവന ചെയ്തതുപോലെ താരതമ്യേന കുറ്റമറ്റതായി നടപ്പിൽവരുത്തുക എന്നതെല്ലാം നിസ്സാരമായി സംഭവിക്കുന്ന കാര്യങ്ങളല്ല. എം.കെ.എസ്.എസ് ഏതാണ്ട് രണ്ടു ദശാബ്ദക്കാലം അതിെൻറ ജീവരക്തംതന്നെ ഒഴുക്കിയാണ് 2005ല്‍ അന്നത്തെ കോൺഗ്രസ് ഭരണകൂടത്തെക്കൊണ്ട് വിവരാവകാശ കമീഷന് എന്ന ആശയം അംഗീകരിപ്പിക്കുന്നത്. മറ്റു പല സംഘടനകളും ഇതിനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട് അവരോടൊപ്പം. ഇത് ഒരു ദേശീയാവശ്യംതന്നെയായി ഉയരുകയായിരുന്നു. പിന്നീട് നാം കാണുന്നത് ക്രമാനുഗതമായി ആ സ്ഥാപനത്തിനു ജനമനസ്സുകളില്‍ ലഭിച്ച അഭൂതപൂർവമായ സ്വീകാര്യതയാണ്.
ഈ സ്വീകാര്യതയെത്തന്നെയാണ് ബി.ജെ.പി സർക്കാർ ഇപ്പോള്‍ ഭയപ്പെടുന്നത്. ഭരണത്തിെൻറ ഉള്ളറകളിലെ ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ കണ്ടെത്തുന്നതിലും പ്രതിരോധിക്കുന്നതിലും വിവരാവകാശ നിയമം പ്രയോജനപ്പെടുത്തിയതിെൻറ നിരവധി ഉദാഹരണങ്ങള്‍ എടുത്തുകാണിക്കാന്‍ കഴിയും. ഭരണത്തിെൻറ മറവില്‍ നടക്കുന്ന അഴിമതികള്‍, സ്വജനപക്ഷപാതങ്ങള്‍, ഗൂഢാലോചനകള്‍, കുറ്റകൃത്യങ്ങള്‍, നഗ്നമായ നിയമലംഘനങ്ങള്‍, അലംഭാവങ്ങള്‍, ജനവിരുദ്ധതകള്‍ എല്ലാമെല്ലാം പുറത്തുകൊണ്ടുവരുന്നതിന് ഭരണത്തിെൻറ എല്ലാതലങ്ങളിലും സാധാരണ പൗരജനങ്ങൾക്ക് അവസരം നൽകുന്ന അത്യന്തം പ്രഹരശേഷിയുള്ള ഒരു സംവിധാനമാണ് വിവരാവകാശ കമീഷന്. അത് കേവലം ഭരിക്കുന്ന സർക്കാറിെൻറ കീഴിലുള്ള ഒരു അടിമസ്ഥാപനമായി പ്രവർത്തിച്ചാല്‍ മതിയെന്ന മോദിസർക്കാറിെൻറ ഈ സമീപനത്തിനുള്ളിലെ രാഷ്ട്രീയം ശക്തമായി ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. നിതാന്തജാഗ്രത എന്നത് ഒരു പഴയ പ്രയോഗമാണ്. പക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തില്‍ അതിലുള്ള സാധ്യത ആദ്യമായി ജനങ്ങൾക്ക് തുറന്നുനൽകിയത് 2005ലെ വിവരാവകാശനിയമമായിരുന്നു എന്നത് മറക്കാന്‍ കഴിയില്ല.
കേരളത്തില്‍നിന്നുള്ള എം.പിമാരായ ശശി തരൂരും എന്‍.കെ. പ്രേമചന്ദ്രനും ഈ ഭേദഗതിക്കെതിരെ ശക്തമായ പ്രതിരോധമാണ് പാർലമെൻറിൽ ഉയർത്തിയത്. പാർലമെൻറില്‍ ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന ഭരണപരമായ മര്യാദകള്‍ പാലിക്കാതെ, പാർലമെൻററി സമിതിക്ക് ഈ ബിൽ വിലയിരുത്താനുള്ള അവസരംപോലും നൽകാതെ, ജനങ്ങളിൽനിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ മുതിരാതെ, എന്തിന്, വിവരാവകാശനിയമ ഭേദഗതികള്‍ എങ്ങനെ കൊണ്ടുവരണമെന്ന നിയമത്തിലെത്തന്നെ വകുപ്പുകള്‍ അനുസരിക്കാതെ, തിടുക്കത്തില്‍ ഈ ബിൽ വിജയിപ്പിക്കാന്‍ സർക്കാർ ശ്രമിക്കുന്നത് മറയില്ലാത്ത രാഷ്ട്രീയ സിനിസിസമാണ് എന്ന് ശശി തരൂർ അസന്ദിഗ്ധമായി ലോക്സഭയിലെ ചർച്ചയില്‍ ആഞ്ഞടിക്കുകയുണ്ടായി. മാത്രമല്ല, പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകളുടെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിലുള്ള ഈർഷ്യയാണോ ഈ സർക്കാറിനു വിവരാവകാശ കമീഷനോടുള്ളത് എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തിരുന്നു. ഈ ബിൽ അവതരിപ്പിക്കുന്നതിനു കാരണമായി സർക്കാർ പറഞ്ഞ ഓരോ ന്യായങ്ങളും പൊളിച്ചുകാണിക്കുന്ന ഇടപെടലായിരുന്നു ശശി തരൂരിേൻറത്.
ഇത് ഭരണഘടനയെയും പാർലമെൻറിനെയും സുപ്രീംകോടതിയേയും ഒരുപോലെ അപഹസിക്കുന്ന ബില്ലാണ് എന്ന് എന്‍.കെ. പ്രേമചന്ദ്രന് കാര്യകാരണ സഹിതം വാദിച്ചു. ഭരണസുതാര്യതയുടെ, ജനങ്ങളോടു കണക്കുപറയാനുള്ള സർക്കാറിെൻറ ബാധ്യതയുടെ, പ്രതീകമായ ഒരു നിയമത്തെയാണ് സർക്കാർ ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുന്നത് എന്ന അദ്ദേഹത്തിെൻറ ആരോപണത്തിന് സർക്കാറിന് മറുപടിയുണ്ടായിരുന്നില്ല. 2019 ഫെബ്രുവരി 15ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിനു കടകവിരുദ്ധമായാണ് ഈ ബിൽ അവതരിപ്പിക്കുന്നത് എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നുമാത്രമല്ല, നിരവധി മറ്റു വിധിന്യായങ്ങളും ഉയർത്തിക്കാട്ടി ഈ ബിൽ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം ശക്തമായി വാദിച്ചിരുന്നു. രാജ്യസഭയിലെയും ലോക്സഭയിലെയും മറ്റു നിരവധി പ്രതിപക്ഷ അംഗങ്ങളും സമാനമായ വാദങ്ങള്‍ ശക്തമായിത്തന്നെ ഉന്നയിച്ചിട്ടുണ്ട്.
ഒരു പ്രകോപനവുമില്ലാതെ വിവരാവകാശ നിയമത്തിെൻറയും കമീഷെൻറയും ചിറകുകള് അരിയാനുള്ള ഈ ശ്രമം ഇനി വരാൻപോകുന്ന ഇത്തരം ജനാധിപത്യവിരുദ്ധ നിയമങ്ങളുടെ മുന്നോടിയാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. ഇതിനെതിരെ നിരന്തരമായ സമരങ്ങള്‍ പാർലമെൻറിനു പുറത്തും രൂപംകൊടുക്കുക എന്നത് സിവിൽസമൂഹത്തിനു മുന്നിലുള്ള വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.