സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുതന്നെ ചില നാട്ടുരാജ്യങ്ങള്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ചിരുന്ന മദ്രാസ് പ്രസിഡൻസിയും പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ ്പെടുത്തിയിരുന്നു. ഭരണഘടന നിലവില്‍ വന്നപ്പോള്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവ രണം അത് ഉറപ്പുനല്‍കുന്ന തുല്യതക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ മദ ്രാസ് ഹൈകോടതിയെ സമീപിച്ചു. ആ കോടതിയും സുപ്രീംകോടതിയും അവരുടെ വാദം ശരിവെച്ചു. തുട ര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് തുല്യതാ വകുപ്പ് സാമൂഹികമായു ം വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവര്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടു ത്തുന്നതിന് തടസ്സമല്ലെന്ന് വ്യക്തമാക്കി.
ഈ ഭേദഗതിയുടെ പ്രാധാന്യം സംവരണത്തെ പിന ്തുണക്കുന്നവരും എതിര്‍ക്കുന്നവരും വേണ്ടപോലെ മനസ്സിലാക്കിയിട്ടില്ല (ചിലര്‍ മനസ്സി ലായില്ലെന്നു നടിക്കുകയാകാം). നേരേത്ത ഉണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമായി ഇപ്പോഴുള്ളത് ഭരണഘടനാനുസൃതമായ സംവരണമാണ്. അത് ജാതിയുടെയോ മതത്തിെൻറയോ അടിസ്ഥാനത്തിലുള്ളതല്ല. ‘‘സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വർഗങ്ങള്‍ക്ക്’’ അവകാശപ്പെട്ടതാണത്. അവരെ മറ്റുള്ളവര്‍ക്കൊപ്പം എത്തിക്കുകയാണ് അതിെൻറ ലക്ഷ്യം. ജാതി ഇപ്പോഴും പരാമര്‍ശിക്കപ്പെടുന്നത് പിന്നാക്കാവസ്ഥ നിർണയിക്കുന്നതിന് അത് സഹായകമായതുകൊണ്ടാണ്. ആ പ്രക്രിയയില്‍ ജാതി പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഈ വസ്തുതകള്‍ മനസ്സിലാക്കുമ്പോള്‍ സംവരണം അനന്തമായി തുടരുന്നതിെൻറ കാരണം വ്യക്തമാകും.
ഭരണഘടന സംവരണം 15 കൊല്ലത്തേക്കായി പരിമിതപ്പെടുത്തിയിട്ടും അത് ഇപ്പോഴും തുടരുകയാണെന്ന് കേരള സര്‍ക്കാറില്‍ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥന് ഒരു ലേഖനത്തില്‍ എഴുതുകയുണ്ടായി. യഥാർഥത്തില്‍ അങ്ങനെയൊരു കാലപരിധി നിശ്ചയിച്ചിരുന്നത് ദലിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ലോക്സഭയിലും നിയമസഭകളിലുമുള്ള സീറ്റ് സംവരണത്തിെൻറ കാര്യത്തിലാണ്. ആ കാലാവധി തീരാറായപ്പോള്‍ സംവരണമില്ലെങ്കില്‍ ആ വിഭാഗങ്ങള്‍ക്ക് ന്യായമായ പ്രാതിനിധ്യം കിട്ടുകയില്ലെന്നു ഭരണാധികാരികള്‍ തിരിച്ചറിയുകയും കാലപരിധി നീട്ടുകയും ചെയ്തു. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലുമുള്ള സംവരണത്തിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. അത് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനില്ക്കുന്നവര്ക്കായുള്ള പ്രത്യേക സംവിധാനമാകയാല്‍ പിന്നാക്കാവസ്ഥ തുടരുന്നിടത്തോളം സംവരണത്തിനുള്ള അര്‍ഹതയും തുടരും.
സംവരണം ഏര്‍പ്പെടുത്തിയിട്ട് എട്ടു പതിറ്റാണ്ടായിട്ടും എന്തുകൊണ്ടാണ് സാമൂഹികമായും വിദ്യാഭ്യാസപരമായും വലിയ പുരോഗതി നേടിയ കേരളത്തില്‍ പോലും ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഇപ്പോഴും പിന്നാക്കാവസ്ഥയില്‍ തുടരുന്നത്? ഈ ചോദ്യത്തിനുള്ള സത്യസന്ധമായ ഉത്തരം സര്‍ക്കാറുകള്‍ അത് നടപ്പാക്കാന്‍ ആത്മാർഥമായി ശ്രമിച്ചിട്ടില്ല എന്നാണ്. ഈ എട്ടു പതിറ്റാണ്ടിെൻറ പകുതിയും യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി ഭരിച്ച കാലമാണ്. രണ്ടു മുന്നണികള്‍ക്കുള്ളിലും സംവരണം അട്ടിമറിക്കാന്‍ താപ്പാനകളുണ്ട്. അവരുടെ പതിവുരീതി സംവരണ വിഭാഗത്തില്‍പെടുന്നവരെ താഴ്ന്ന തസ്തികകളിലൊതുക്കി ഉയര്‍ന്ന തസ്തികകള്‍ പഴയ ജാതിമേധാവിത്വ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് നേടിക്കൊടുക്കുകയാണ്. സെക്രട്ടേറിയറ്റിലും വിവിധ സര്‍വകലാശാലകളിലും കണ്ണോടിച്ചാല്‍ ഇതിന് തെളിവുകള്‍ കണ്ടെത്താം.
കഴിഞ്ഞ കൊല്ലം സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലെയും തസ്തികകളില്‍ മുന്നാക്ക വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി. അല്ലാതെതന്നെ മുന്നാക്ക വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യമുള്ള ഒരു തൊഴില്‍ മേഖലയാണ് ദേവസ്വം ബോര്‍ഡുകള്‍. സാമൂഹിക സംവരണം അട്ടിമറിക്കാനുള്ള സാമ്പത്തിയ സംവരണ തീരുമാനം വിളംബരം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു: ‘‘ഇന്ത്യയില്‍ ആദ്യമായാണ് സംവരണം മുന്നാക്ക സമുദായങ്ങളിലേക്ക് നീട്ടുന്നത്.’’ തിരിച്ചുവരാൻ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന ജാതിമേധാവിതം പ്രത്യുപകാരമായി അദ്ദേഹത്തിനു തെങ്ങുകയറ്റക്കാരെൻറ മകന് എന്ന ജാതിമുദ്ര പതിച്ചുകൊടുത്തു!
എക്കാലവും സാമൂഹിക സംവരണത്തെ എതിര്‍ത്തിരുന്ന ബി.ജെ.പി നയിക്കുന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ രാജ്യമൊട്ടുക്ക് മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു. പാവപ്പെട്ടവര്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. അതിലെ ജാതീയ വിവേചനമാണ് തെറ്റ്. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് എന്ന പുതിയ കേഡര്‍ സാമൂഹിക സംവരണം അട്ടിമറിക്കാന്തക്ക വിധത്തിലാണ് ആസൂത്രണം ചെയ്യപ്പെട്ടത്. യഥാർഥത്തില്‍ അതൊരു പുതിയ സര്‍വിസ് അല്ല. സബ്ഓര്‍ഡിനേറ്റ് സര്‍വിസില്‍ സേവനം അനുഷ്ഠിക്കുന്നവരില്‍നിന്ന് ഇഷ്ടമുള്ളവരെ അതിവേഗം ഔദ്യോഗികശ്രേണിയുടെ ഉന്നതതലങ്ങളില്‍ എത്തിക്കാനുള്ള ഒരു സംവിധാനമാണത്. പുതിയ റിക്രൂട്ട്മെൻറ് നടക്കുന്നില്ല, ഉദ്യോഗസ്ഥരെ ഒരു സര്‍വിസില്‍നിന്നു മറ്റൊന്നിലേക്ക് മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നു പറഞ്ഞുകൊണ്ട് കെ.എ.എസിനെ സംവരണത്തിെൻറ പരിധിയില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. ഔദ്യോഗിക മണ്ഡലത്തില്‍ ജാതിമേധാവിത്വം അഭംഗുരം തുടരുന്നതിനാല്‍ ഈ സംവിധാനത്തിലൂടെ മുകളിലെത്തുന്നവര്‍ സ്വാഭാവികമായും ആ വിഭാഗത്തില്പെട്ടവരാകും. അങ്ങനെ മുകള്‍തട്ടില്‍ ഇപ്പോള്‍തന്നെ ആ വിഭാഗത്തിനുള്ള അമിത പ്രാതിനിധ്യം വർധിക്കും. ഇതിനെതിരെ ചില സംഘടനകള്‍ ശബ്ദമുയര്ത്തിയതിെൻറ ഫലമായി സംവരണ തത്ത്വം പാലിക്കുന്നതാണെന്ന് മന്ത്രി എ.കെ. ബാലന് ചൊവ്വാഴ്ച പറയുകയുണ്ടായി.
സര്‍ക്കാറിെൻറ ഈ നിലപാടുമാറ്റം സ്വാഗതാര്‍ഹാമാണ്. പേക്ഷ, അട്ടിമറി വിദഗ്ധര്‍ രംഗത്തു തുടരുന്നുണ്ടെന്നത് മറക്കേണ്ട. അവര്‍ പതിവുപോലെ സംവരണ വിഭാഗങ്ങളെ കീഴ്തട്ടുകളില്‍ ഒതുക്കാനുള്ള ശ്രമം തുടരും. സംവരണത്തിനു തുരങ്കം വെക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. അവരുടെ പ്രവൃത്തി സംവരണം അനന്തമായി തുടരുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. സംവരണം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ ചെയ്യേണ്ടത് ബന്ധപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ എത്രയും വേഗം അവസാനിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ്. അതോടെ അവരുടെ സംവരണത്തിനുള്ള അവകാശം ഇല്ലാതാകും.
കേന്ദ്രം 2011ലെ സെൻസസിനുശേഷം ഒരു ജാതി സെന്‍സസ് എടുക്കുകയുണ്ടായി. എന്നാല്‍, ശേഖരിച്ച വിവരങ്ങള്‍ അത് പുറത്തുവിട്ടില്ല. പകരം ഓരോ സംസ്ഥാനത്തെയും സംബന്ധിച്ച വിവരങ്ങള്‍ അവിടത്തെ സര്‍ക്കാറിന് അയച്ചുകൊടുത്തു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ആ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അത് പുറത്തുവിടാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറാകണം. വിവിധ വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ജനങ്ങള്‍ അറിയട്ടെ, അതിെൻറ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളുടെ നിലവിലുള്ള സംവരണ തോത് കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.