കേരളത്തിലെ പൊലീസ് മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തില്‍ എല്ലാ അതിരുകള ും ലംഘിച്ചു അക്ഷരാർഥത്തില്‍ നരനായാട്ട് നടത്തുകയാണ്. ‘നരനായാട്ട്’ എന്ന വാക്ക് കെ. ക രുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പലതവണ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. ഏത ാണ്ട് ആ കാലത്തേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോവുകയാണ് പിണറായി വിജയന്. കഴിഞ്ഞ കുറ ച്ചുകാലമായി പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള രണ്ടുതരം വാര്‍ത്തകളാണ് വന്നുകൊ ണ്ടിരിക്കുന്നത്. ഒന്ന്, പൊലീസ്സ്റ്റേഷനുകളില്‍ നടക്കുന്ന അത്യന്തം ഹീനമായ മൂന് നാംമുറയും സ്ത്രീകളടക്കമുള്ള തടവുകാര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും. രണ്ട്, പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കും എതിരെ നടക്കുന്ന ഏറ്റവും നിന്ദ്യമായ കുറ്റകൃത്യങ്ങ ളിൽ പോലും പ്രതികള്‍ക്കും കുറ്റവാളികള്‍ക്കും വേണ്ടി പാര്ട്ടിസംവിധാനങ്ങളും പൊലീസും ഒത്തുകളിക്കുന്നതായുള്ള പരാതികള്‍.
വിനായകെൻറ പൊലീസ്മർദനവും മരണവുമട ക്കം നിരവധി കസ്റ്റഡി മരണങ്ങളും നഗ്നമായ മനുഷ്യാവകാശലംഘനങ്ങളും ദലിത്-സ്ത്രീ പീഡനങ്ങളും നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. ഈയടുത്ത ദിവസമാണ് വാളയാറില്‍ രണ്ടു കൊച്ചുകുട്ടികളുടെ മരണത്തിനു കാരണമായ ക്രൂരമായ ബലാല്‍ക്കാര സംഭവത്തിലെ പ്രതികള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിച്ചതിനെതിരെ സമരംചെയ്ത രാഷ്ട്രീയപ്രവര്‍ത്തകരായ ശ്രീജ നെയ്യാറ്റിന്കരയേയും വിനിത വിജയനെയും പൊലീസ് ജനമധ്യത്തില്‍ ലൈംഗികമായി ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയായിരുന്നു ഇതിനു പിന്നില്‍. കഴുത്തിലും മാറത്തും മർദിക്കുകയും അവരുടെ വസ്ത്രം വലിച്ചഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിജയന് പങ്കെടുന്ന യോഗത്തില്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ ശ്രമിച്ചു എന്നതിെൻറ പേരിലാണ് ഈ പ്രമുഖരായ വനിത ആക്ടിവിസ്റ്റുകളെ പൊലീസ് അപമാനിച്ചത്.
മാത്രമല്ല, ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ സമയത്തുതന്നെ ജനകീയസമരങ്ങളെ പൊലീസ് സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ വിജയന് നടത്തിയ ശ്രമങ്ങള്‍ വ്യാപകമായി എതിര്‍ക്കപ്പെട്ടിരുന്നു. അതില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നയം സര്‍ക്കാര്‍ സ്വീകരിക്കുന്നത് അത്തരം അടിച്ചമര്‍ത്തലുകള്‍ തെൻറ ആവശ്യപ്രകാരമായിരുന്നു എന്ന് മുഖ്യമന്ത്രിക്ക് ഉത്തമബോധ്യം ഉള്ളതുകൊണ്ടുതന്നെയാണ്. പുതുവൈപ്പിൻ ഐ.ഒ.സി ഗ്യാസ് പ്ലാൻറിനെതിരെ സമരംചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാരെ ക്രൂരമായി തല്ലിച്ചതച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഉദാഹരണമാണ്.
യതീഷ് ചന്ദ്ര എന്ന പൊലീസ് ഉദ്യോഗസ്ഥന് നടത്തിയ നീചമായ മനുഷ്യവേട്ട മനസ്സാക്ഷിയുള്ളവരെ ഞെട്ടിച്ച സംഭവമായിരുന്നു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനുപേരെ തെരുവില്‍ തല്ലിച്ചതച്ചശേഷം കസ്റ്റഡിയില്‍ എടുക്കുകയും അഞ്ചു സ്റ്റേഷനുകളിലേക്കായി കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. പൊലീസിെൻറ മര്‍ദനത്തില്‍ ഏഴോളം കുട്ടികള്‍ക്ക് ഗുരുതരപരിക്കേല്‍ക്കുകയും ഒരാളുടെ കൈയൊടിയുകയും ചെയ്തിരുന്നതായി വാര്‍ത്ത വന്നിരുന്നു. സി.പി.ഐ നേതാക്കളടക്കം പൊലീസിെൻറ ലൈംഗിക ആക്രമണത്തിന് വിധേയരായി. ജനകീയ സമ്മർദത്തെത്തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നെങ്കിലും ഒരു നടപടിയും ഉദ്യോഗസ്ഥനെതിരെ ഉണ്ടായിട്ടില്ല.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തണ്ടര്‍ബോള്‍ട്ട് എന്ന പൊലീസ് സംവിധാനത്തെ മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ നടത്തിയ മാവോവാദി കൊലകള്‍ ജനാധിപത്യ വിശ്വാസികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഞെട്ടിച്ചവയാണ്. നിലമ്പൂരില്‍ രണ്ട് മാവോവാദി പോരാളികളുടെ കൊല കേവലമായ ഭരണകൂട ഭീകരതയായിരുന്നു. അതിനെ ഏറ്റുമുട്ടല്‍ കൊലപാതകമായി ചിത്രീകരിക്കാനുള്ള ശ്രമം ലോകത്തെവിടെയും നടക്കുന്ന, നടന്നിട്ടുള്ള, ഒളിപ്പോര് സമരങ്ങളിലെ വിപ്ലവകാരികളെ കൊന്നൊടുക്കാന്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ പറയുന്ന ന്യായവാദംതന്നെയാണ് എന്ന് അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
അതിനുശേഷമാണ് വൈത്തിരിയില്‍ സി.പി. ജലീലിനെ വെടിെവച്ചുകൊന്നു ഇതേ ജനാധിപത്യ വിരുദ്ധത ആവര്‍ത്തിച്ചത്. ഇപ്പോള്‍ അട്ടപ്പാടിയില്‍ മറ്റു നാലുപേരെ കൂടി വെടിെവച്ചു കൊന്നിരിക്കുന്നു. പിണറായി വിജയന് എന്ന രാഷ്ട്രീയനേതാവിെൻറ കൈകളിലും മുഖത്തും തെൻറ കാര്‍മികത്വത്തില്‍ പൊലീസ് കൊന്നുതള്ളിയവരുടെ രക്തം പുരണ്ടിരിക്കുന്നു. ഇത് ഏറ്റുമുട്ടലല്ല, കീഴടങ്ങിയവരെ പച്ചക്ക് കൊല്ലുകയായിരുന്നു എന്നും അതിലൊരാള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് വെടിെവച്ച് കൊന്നതെന്നും ആരോപിച്ചിരിക്കുന്നത് ഇടതുമുന്നണിയിലെ പ്രബല ഘടകകക്ഷിയായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയും അസിസ്റ്റൻറ് സെക്രട്ടറിയുമാണ്. കൊല്ലുന്നതിനു മുമ്പ് അവരെ ക്രൂരമർദനത്തിന് വിധേയരാക്കിയിരുന്നു എന്നും സി.പി.ഐ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്.
മറുപടി പറയാന്പോലുമാവാതെ മുന്‍ സി.പി.എം സംസ്ഥാനസെക്രട്ടറിയും ഇപ്പോഴത്തെ പോളിറ്റ്ബ്യൂറോ മെംബറും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഒളിച്ചിരിക്കുകയാണ്. 580 കോടി രൂപയോ മറ്റോ സഹായധനമായി ലഭിക്കും എന്നതിെൻറ പേരിലാണ് ഈ കൊലകള്‍. ഇതുകൂടാതെ മറ്റു രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ടെന്ന് മാവോവാദി ആരോപണത്തിെൻറ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയും ചെയ്യുന്ന പി.എ. ഷൈന പ്രസ്താവിച്ചിട്ടുണ്ട്. തങ്ങളോടുള്ള സി.പി.എമ്മിെൻറ രാഷ്ട്രീയമായ പക ഇതിനുപിന്നിലുണ്ടെന്ന് ഷൈന ഉറപ്പിച്ചുപറയുന്നു. സി.പി.എം അണികളെ വിട്ട് തങ്ങളെ കൊല്ലിക്കാന്‍ സി.പി.എമ്മിന് കഴിയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും മാവോവാദികള്‍ സായുധരായതിനാല്‍ ടി.പിയെ കൊന്നവരെ പോലുള്ള ഗുണ്ടകളും സി.പി.എമ്മിനുവേണ്ടി ഈ കൊലപാതക പരിപാടി ഏറ്റെടുക്കില്ലെന്നും ഷൈന പറയുന്നു. അപ്പോള്‍പിന്നെ ആശയപരമായ പരാജയം മൂടിെവക്കാന്‍ പൊലീസിനെ ഉപയോഗിച്ച് മാവോവാദികളെ ഇല്ലായ്മ ചെയ്യുകയാണ് സി.പി.എം എന്നും ഷൈന എഴുതിയിരുന്നു.
അട്ടപ്പാടിയിലെ മാവോവാദി കൊല കേരളത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അതിെൻറ പേരില്‍ പ്രതിഷേധിച്ചതില്‍ ഒരു വലിയ വിഭാഗം സി.പി.എം പ്രവര്‍ത്തകരും അനുഭാവികളുംതന്നെയായിരുന്നു എന്നത് പിണറായി വിജയനെയും പാര്‍ട്ടി നേതൃത്വത്തെയും നടുക്കത്തിലാക്കിയിരുന്നു. അതിെൻറ ഫലമായി പൊലീസും പാര്‍ട്ടി നേതൃത്വവുംകൂടി നടത്തിയ നാടകമാണ് താഹ, അലന് എന്നീ സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റിന് കാരണമായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വിഭാഗം പാര്‍ട്ടി നേതാക്കന്മാര് ക്രൈസിസ് മാനേജ്മെൻറ് വിദഗ്ധരായി രംഗത്തിറങ്ങി എന്നത് ഒരു വലിയ തിരക്കഥ ഇതിനു പിന്നിലുണ്ട് എന്നതിെൻറ സൂചനയാണ്. സമൂഹമാധ്യമങ്ങളില്‍ സി.പി.എം അനുഭാവികളുടെ കടുത്ത പ്രതിഷേധമാണ് വിജയനുനേരെ ഉയര്‍ന്നത്.
ആഭ്യന്തരമന്ത്രിയായ വിജയനല്ല, പൊലീസിനാണ് ഉത്തരവാദിത്തം എന്നൊക്കെയുള്ള ന്യായവാദങ്ങള്‍ വിലപ്പോയില്ല. വിജയെൻറ നേതൃത്വത്തില്‍ ഇതിനുമുമ്പ് നടന്ന രണ്ടു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ചോരമണം മാറാത്ത കേരളത്തില്‍ അത്തരം കഥകള്‍ സി.പി.എമ്മിെൻറ സാധാരണ അണികളുടെ ഇടയില്‍ വിലപ്പോയില്ല എന്നതില്‍ അത്ഭുതമില്ല. മാത്രമല്ല, അലനെയും താഹയേയുംപോലെ നിരവധി സി.പി.എം പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമുണ്ടായി എന്നും പറയപ്പെടുന്നു. അലനും താഹയും ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്നാണ് പൊലീസിെൻറ വിലയിരുത്തല്‍. പൊലീസ് ഇക്കാര്യത്തില്‍ ഇവരെയെല്ലാം ‘നഗര നക്സലുകള്‍’ എന്ന് വിളിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ബി.ജെ.പി നേതൃത്വം കൊണ്ടുവന്ന പ്രയോഗമാണിത്. സംസ്ഥാനത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് ഇത് പറയിക്കാനും സര്‍ക്കാര്‍ മുതിര്‍ന്നു എന്നത് ചെറിയ കാര്യമല്ല.
അപ്പോള്‍ ഈ അറസ്റ്റിെൻറ ഉദ്ദേശ്യം പകല്‍പോലെ വ്യക്തമാണ്. യു.എ.പി.എ ചുമത്തിയാല്‍ അത് സര്‍ക്കാറിനു പിന്‍വലിക്കാന്‍ കഴിയും. അറസ്റ്റ് ചെയ്തവരെ വെറുതേവിടാനും കഴിയും. അതുകൊണ്ടുതന്നെ മാവോവാദികളെ പിന്തുണക്കുന്ന നിരവധി സി.പി.എം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ സി.പി.എം നേതൃത്വവും പൊലീസും ചേര്‍ന്ന് ഈ രണ്ടു പ്രവര്‍ത്തകരെ ബലിയാടാക്കുകയായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിലൂടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭീതിപരത്താനും അവരെ നിശ്ശബ്ദരാക്കാനും കഴിയുമെന്ന് മനസ്സിലാക്കിയാണ് ഈ അറസ്റ്റ് നടന്നിട്ടുള്ളത്. ഭരണകൂടത്തിെൻറ പൊലീസ് നയമാണ് കേരളസര്‍ക്കാര്‍ നടപ്പാക്കുന്നത്. അത് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് പിണറായി വിജയന് ചെയ്യുന്നത്. അതിനുവേണ്ടി പൊലീസിന് മനോവീര്യം നല്‍കുക എന്നതും തെൻറ ഉത്തരവാദിത്തമാണെന്ന് വിജയന് കരുതുന്നു. ഈ സമീപനത്തിനെതിരെ ശക്തമായ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. അല്ലെങ്കില്‍ കേരളം വെറുമൊരു പൊലീസ്തടവറയായി മാറാന്‍ ഇനി അധികനാൾ വേണ്ടിവരില്ല.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.