പത്തു വർഷം മുമ്പാണ് സൈപ്രസ് സന്ദർശിച്ചത്. പച്ചപ്പിെൻറയും പഴവർഗങ്ങളുടെയും കൊതിപ്പിക്കുന്ന നാട്. പറഞ്ഞിെട്ടന്ത്? കുടിവെള്ളം കിട്ടാക്കനി. ചെറിയൊരു ബോട്ടിൽ വെള്ളത്തിന് ഉയർന്ന വില നൽകണം. അതുകൊണ്ട് ഏതു ഹോട്ടലിൽ മുറിയെടുത്താലും വെള്ളംകുടിക്ക് നാം വേറെ വഴി കാണണം. എങ്കിലും നടത്തിപ്പുകാരുടെ ഉദാരത സമ്മതിക്കണം. എല്ലാ മുറികളിലും ഒരു ബോട്ടിൽ മേത്തരം സൈപ്രസ് വീഞ്ഞ് ഹോട്ടലുകാർ വക ഫ്രീ. വീഞ്ഞ് വെള്ളമാക്കി മാറ്റാൻ പറ്റുന്ന വല്ല ദൈവിക ഇടപെടലും ആരും കൊതിച്ചുപോകും സൈപ്രസിൽ. വീഞ്ഞ് ഉൽപാദനം കുടിൽ വ്യവസായം ആയതിനാൽ സൈപ്രസിൽ എവിടെയും അത് സുലഭം. അടുത്തിടെ, ജോർഡൻ തലസ്ഥാനമായ അമ്മാനിൽ കാലുകുത്തിയപ്പോൾ, സൈപ്രസ് രാവുകൾ വീണ്ടും ഒാർമയിൽ.
‘ഗൾഫ് മാധ്യമം’ സംഘത്തോടൊപ്പം ആയിരുന്നു ജോർഡൻ യാത്ര. ജോർഡൻ നഗരത്തെ കുറിച്ച് കുറെ വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, വെള്ളത്തിെൻറ അവസ്ഥ ചിന്തയിൽ ഒട്ടും തന്നെ വന്നതേയില്ല. ഹോട്ടൽ മുറിയിൽ ഒരു ബോട്ടിൽ വെള്ളം പോലും കാണാതിരുന്നപ്പോൾ മറന്നതാകുമെന്നു കരുതി പലരും റിസപ്ഷനിലേക്ക് ഫോൺ ചെയ്തു. ലഭിച്ച മറുപടി വിചിത്രം. ‘സർ, ഇപ്പോൾ എത്തിക്കാം. ബോട്ടിൽ ഒന്നിന് നാലു ഡോളർ നൽകണം’ പടച്ച റബ്ബേ. വെള്ളത്തിന് ഇത്രയും തീപിടിച്ച വിലയോ? പിന്നീടുള്ള മൂന്ന് ദിനരാത്രങ്ങളിൽ അമൂല്യമായ നിധിക്കു സമാനം കുപ്പിവെള്ളത്തെ കാത്തുപോന്നു, സംഘാംഗങ്ങൾ. ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ മണ്ണിൽ വെള്ളത്തിെൻറ വില അത്ര ചെറുതല്ലെന്ന് അമ്മാൻ പഠിപ്പിച്ചു തന്ന നാളുകൾ. പ്രാക്തന ചരിത്ര സ്ഥലികൾക്കപ്പുറം വെള്ളം ഒരു നാടിെൻറ ധമനികളിൽ സൃഷ്ടിക്കുന്ന വരൾച്ചയുടെ നടുക്കമായിരുന്നു ജോർഡൻ യാത്രയിൽ ഉടനീളം.
വെള്ളം കിട്ടാക്കനിയായി മാറുന്ന ഒരു നാടിെൻറ ഭാവിസമസ്യകളോർത്ത് ഉള്ളം പിടഞ്ഞു. വെള്ളലഭ്യത നന്നെ കുറഞ്ഞ ലോകത്തെ പത്ത് രാജ്യങ്ങൾ. അതിൽ ഒന്നാണ് ജോർഡൻ എന്ന പുതുപാഠവും കിട്ടി. പശ്ചിമേഷ്യയിൽ വരൾച്ച തുറിച്ചു നോക്കുന്ന രാജ്യങ്ങളുടെ മുൻനിരയിലാണ് ജോർഡൻ. കഥകളിൽ കേട്ടുമടുത്ത ജോർഡൻ നദി, ചാവുകടൽ, ചെങ്കടലിെൻറ സ്പർശം. എല്ലാം ഉണ്ട്. പറഞ്ഞിെട്ടന്ത്, കുപ്പിവെള്ളത്തെ ആശ്രയിച്ചു കഴിയുകയാണ് ഇൗ ജനത. പരിതപിച്ചിട്ടു കാര്യമില്ല. ആവശ്യകത ഉയരുകയും ലഭ്യത കുറയുകയും അപ്പോൾ സംഭവിക്കുന്ന അനിവാര്യ പ്രതിസന്ധിയാണിത്. കുടിവെള്ളം ലഭിക്കാത്തതിൽ മാത്രം അത് ഒതുങ്ങുന്നില്ല. എല്ലാ തുറകളെയും അത് നിർദാക്ഷിണ്യം കടന്നാക്രമിച്ച് കീഴ്പ്പെടുത്തുന്നു. വ്യവസായ വികസനം, സാമ്പത്തിക വളർച്ച, ഭക്ഷ്യോൽപാദനം ഉൾപ്പെടെ എല്ലാം മുരടിക്കുന്ന അവസ്ഥ. വെറുതെയല്ല, നടുനിവർത്താൻ ജോർഡന് ഇനിയും കഴിയാതെ പോകുന്നത്. ജോർഡനിൽ നടപ്പു ആളോഹരി ജലവിതരണം പ്രതിവർഷം 200 ക്യുബിക് മീറ്റർ മാത്രം. ഇതാകെട്ട, ലോകശരാശരിയുടെ മൂന്നിലൊന്നു മാത്രം.
ലഭ്യമായ വെള്ളത്തിെൻറ പകുതിയും ഭൂഗർഭജലത്തെ ആശ്രയിച്ചു കഴിയുന്നു. എന്നാൽ, അത് ഒന്നിനും തികയുന്നുമില്ല. പണച്ചെലവുള്ള വെള്ളശുദ്ധീകരണ പ്ലാൻറുകൾ ജോർഡന് അത്ര എളുപ്പമല്ല. എഴുതിവെച്ചോളൂ -2025ഒാടെ ജലത്തിനു വേണ്ടിയുള്ള യുദ്ധത്തിന് പശ്ചിമേഷ്യയിൽ അരങ്ങ് ഒരുങ്ങും. ജോർഡനിലാകും അതിെൻറ തുടക്കം. ഭരിക്കുന്നവർക്കും ഇതറിയാം. കടൽജല, മലിനജല ശുദ്ധീകരണ വഴിയിൽ ബദൽ വഴികൾ തേടാൻ അവർ മുതിരുന്നതു വെറുതെയല്ല. മനുഷ്യരെയും കാർഷിക മേഖലയെയും രക്ഷിക്കാനുള്ള അതിജീവന പദ്ധതികൾ. പല സാമ്രാജ്യങ്ങളുടെയും നിമ്നോന്നതികൾക്ക് വേദിയായ രാജ്യമാണ് ജോർഡൻ. ഭാവിയുദ്ധത്തിെൻറ കടുപ്പം തിരിച്ചറിയാൻ അവർക്ക് കെൽപില്ലെങ്കിൽ പിന്നെ ആർക്കാണ് അതിനു കഴിയുക? ചാവുകടൽ, ചെങ്കടൽ എന്നിവയിലെ ജലം സ്വരൂപിച്ചുള്ള പദ്ധതിയും പുതിയ തിരിച്ചറിവിെൻറ ഭാഗം തന്നെ. രണ്ട് സമുദ്രജലങ്ങളുടെയും സങ്കലനം. പക്ഷേ, എളുപ്പമല്ല പ്രയോഗവത്കരണം. പത്ത് ബില്യൻ ഡോളർ കണ്ടെത്തണം. 180 കിലോമീറ്റർ പൈപ്പ്ലൈൻ ഉപയോഗിച്ചു കൊണ്ടുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ജലശുദ്ധീകരണ പ്ലാൻറ്. അതാണ് സ്വപ്നം.
ഇൗ യാത്രയിൽ േജാർഡൻ ഒറ്റക്കല്ല. ഇസ്രായേലും ഫലസ്തീൻ അേതാറിറ്റിയും കൈകോർക്കുന്ന രാഷ്ട്രീയാതീത സംയുക്ത സംരംഭം. ആശയ വൈരുധ്യങ്ങളൊക്കെ നേരുതന്നെ. പക്ഷേ, വെള്ളത്തിെൻറ കാര്യം വരുേമ്പാൾ എല്ലാം ആവിയാകും. ആ വലിയ രാഷ്ട്രീയ പാഠം കൂടിയുണ്ട്, ഇൗ വൻകിട പദ്ധതിവഴിയിൽ. ഭാവിയുദ്ധങ്ങളെ ചെറുക്കാനുള്ള ഏറ്റവും മികച്ച നയതന്ത്ര നീക്കമെന്നും ഇതിെന വിശേഷിപ്പിക്കാം. ജോർഡെൻറ ചാവുകടൽ പോലും പേടിപ്പെടുത്തുമാറ് താഴുകയാണ്. അറുപതുകളിൽ സമുദ്രനിരപ്പിൽ നിന്ന് 394 മീറ്റർ മാത്രമായിരുന്നു താഴ്ച. ഇപ്പോൾ അത് 423 മീറ്ററിെൻറ ഭീതിതനിരപ്പിൽ എത്തിനിൽക്കുന്നു. ഒാരോ വർഷവും ജലവിതാനം കുറയുേമ്പാൾ പേടി അധികരിക്കുന്നു. വൻകിട പദ്ധതികൾ കൊണ്ട് കാര്യമില്ലെന്ന പരിസ്ഥിതിവാദികളുടെ വാക്കുകൾ തള്ളാൻ വരെട്ട. അവർ പറയുന്നതിലും കാര്യമുണ്ട്. ഭൂഗർഭ ജലം വൻതോതിൽ ചോർത്തുന്നത് ഇസ്രായേലിെൻറ വൻകിട അണക്കെട്ടുകളും കനാലുകളുമാണ്. ഇതിന് കൃത്യമായ തെളിവും അവർ നിരത്തുന്നു. േജാർഡൻ നദിക്കും സമുദ്രത്തിനും വരുത്തുന്ന ആഘാതമാണ് ഉടനടി തടയേണ്ടത്- അവർ നിർദേശിക്കുന്നു.
പക്ഷേ, ആരുകേൾക്കാൻ? ജോർഡൻ അഭയാർഥി പ്രശ്നം ഭാവി ജലയുദ്ധത്തോടെ കൂടുതൽ സങ്കീർണമാകും. രാജ്യത്ത് ചേക്കേറിയ ഫലസ്തീൻ അഭയാർഥികളുടെ എണ്ണം ഇപ്പോൾ തന്നെ എത്രയോ കൂടുതൽ. അതിനും പുറമെയാണ് സിറിയയിൽ നിന്നുള്ള അഭയാർഥികളുടെ കുത്തൊഴുക്ക്. അംഗീകൃത ക്യാമ്പുകളിൽ പലതിലും ഇപ്പോൾ തന്നെ വെള്ളം ആവശ്യത്തിനില്ല. സമാധാനിക്കാം-ജോർഡെൻറ മാത്രം ശാപമല്ല ഇതെന്ന്. ലോകത്തെ പല രാജ്യങ്ങളും ഏറിയും കുറഞ്ഞും ജല പ്രതിസന്ധിയുടെ വഴിയിൽ തന്നെ. ജനസംഖ്യ പെരുകുകയാണ്. പ്രകൃതിവിഭവങ്ങളാകെട്ട, ദിനംപ്രതി കുറഞ്ഞു വരുകയും. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. രാഷ്ട്രീയ കാലുഷ്യങ്ങൾക്കൊപ്പം ഭാവി ജലയുദ്ധം കൂടി. അതിനെ നേരിടാൻ പശ്ചിമേഷ്യക്ക് പ്രാപ്തി കാണുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.