ധർമയുദ്ധമാണ് ഇപ്പോഴത്തെ ട്രെൻഡ്. അനന്തപുരിയിൽ എവിടെ നോക്കിയാലും നടക്കുന്നത് ധർമ യുദ്ധമാണ്. ധർമ യുദ്ധത്തിൻെറ മാനിഫെസ്റ്റോയിൽ ആദ്യ പാരയിൽ ആദ്യ വരിയിൽ ഒന്നാം നമ്പറായി പറയുന്നത് യുദ്ധം ജയിക്കാൻ ഒളിക്കേണ്ടത് ഒളിക്കാമെന്നും മറച്ചുവെക്കേണ്ടത് മറച്ചുവെക്കാമെന്നും അത്യാവശ്യം കള്ളം പറയാമെന്നുമൊക്കെയാണ്.
നേരം വെളുത്താൽ പല തരത്തിലുള്ള ധർമയുദ്ധമാണ് ഭരണ കേന്ദ്രത്തിന് ചുറ്റുമായി അരങ്ങേറുന്നത്. അതിരാവിലെ തന്നെ മൂവർണ യുദ്ധ പതാകകളും കാവി യുദ്ധ പതാകകളുമൊക്കെ വഹിച്ച് പടയാളികൾ സെക്രേട്ടറിയറ്റിന് മുന്നിെലത്തുകയായി. സ്വപ്നം, സ്വർണം, മതം, ഇൗത്തപ്പഴം എന്നിങ്ങനെ ഒരുപാട് കാര്യങ്ങളിലെ സത്യം തെളിയിക്കുന്നതിനുള്ള ധർമയുദ്ധത്തിനാണ് പടപ്പുറപ്പാട്.
അതിരാവിലെ പുറപ്പെട്ടതായതിനാൽ പടയാളികൾക്ക് കുളിക്കാനും പല്ല് തേക്കാനുമൊന്നും സമയം കിട്ടിക്കാണില്ല എന്നറിയാവുന്നതുകൊണ്ട്, പടയാളികളെ കുളിപ്പിക്കുന്നതിന് ഭരണകൂടം പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. എന്തൊരു കരുതലാണ് ഇൗ ഭരണത്തിന്. കുറേപേരെ ഒന്നിച്ച് കുളിപ്പിക്കേണ്ടതിനാൽ ബക്കറ്റും കപ്പുമൊന്നും പ്രായോഗികമല്ല. അതിനാൽ ശക്തിയേറിയ ഷവർ തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനെ ജലപീരങ്കിയെന്നൊക്കെ പറയുന്നത് 'സ്ഥിരബുദ്ധിയില്ലാത്ത' ചിലരാണ്. കുളിപ്പിക്കുന്നതിനിടയിൽ സമരഭടന്മാരിൽ ചിലരുടെ ഒളിക്കേണ്ട കാര്യങ്ങൾ പുറത്തുവരുന്നത് പകർത്തിയെടുത്ത് സോഷ്യൽ മീഡിയയിലിടാൻ വേറൊരു സംഘം ഒളികാമറയുമായി സെക്രേട്ടറിയറ്റ് പരിസരത്ത് ഒളിഞ്ഞിരിപ്പുണ്ട്. അത് ധർമ സംസ്ഥാപനത്തിനായുള്ള ഒളിയുദ്ധം.
രാവിലെയുള്ള പടമുട്ട് കഴിഞ്ഞാലാണ് നഗരമൊന്ന് സജീവമാവുക. അപ്പോഴാണ്, മരണവ്യാപാരമടക്കമുള്ള മുഴുവൻ വ്യാപാരവും നടക്കുക. അതിൻെറ കണക്കുകൾ വൈകുന്നേരം പടത്തലവൻതന്നെ സഭവിളിച്ച് പുറത്തുവിടുകയും ചെയ്യും. ക്ഷാമ കാലമല്ലേ, എല്ലാത്തിനുമെന്ന പോലെ ചോദ്യത്തിനുമുണ്ട് റേഷൻ. ബി.പി.എൽ പത്രക്കാർക്ക് രണ്ട് ചോദ്യവും മുൻഗണനാ പട്ടികയിലുള്ളവർക്ക് ഒരു ചോദ്യവും. അതിനപ്പുറം പാടില്ല.
പടമുെട്ടാക്കെ കഴിഞ്ഞ് പടക്കളമൊന്ന് ശാന്തമായാൽ സെക്രേട്ടറിയറ്റ് പരിസരത്ത് പ്രത്യക്ഷപ്പെടുന്ന കുറേപ്പേരുണ്ട്. പണ്ടൊക്കെ പരിചയമില്ലാത്തവരെ സെക്രേട്ടറിയറ്റ് പരിസരത്ത് കണ്ടാൽ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ട് കാര്യം സാധിക്കാൻ വടക്കൻ കേരളത്തിൽനിന്ന് വന്ന ആരോ ആണ് എന്നാണ് തിരോന്തോരത്ത്കാർ കരുതിയിരുന്നത്. ഇപ്പോൾ പരിചയമില്ലാത്തവരെ കണ്ടാൽ വടക്കേ ഇന്ത്യയിൽനിന്ന് വന്ന അന്വേഷണോദ്യോഗസ്ഥാരാണ് എന്ന് ഉറപ്പിക്കാം. എൻഫോഴ്സ്മെൻറ്, കസ്റ്റംസ്, എൻ.െഎ.എ, സി.ബി.െഎ.... എന്നുവേണ്ട ഒരുവിധപ്പെട്ട അന്വേഷണ ഏജൻസികളെല്ലാം ആസ്ഥാനം അനന്തപുരിയിലേക്ക് മാറ്റിക്കഴിഞ്ഞു.
ഇനി, റോയും സി.െഎ.എയും കൂടിയേ വരാനുള്ളൂ. സ്വർണം മുതൽ ഇൗത്തപ്പഴംവരെ വന്ന വഴിയും പോയ വഴിയും രുചിനോക്കിയവരെയുമൊക്കെ കണ്ടെത്താനുള്ള ധർമ യുദ്ധത്തിലാണ് അവരും.
നാട്ടിൽ ഇത്രയുമൊക്കെ നടക്കുേമ്പാൾ, പടത്തലവൻെറ വിശ്വസ്ത പടനായകർ െവറുതെയിരിപ്പാണ് എന്ന് തെറ്റിദ്ധരിക്കരുത്. രാവെന്നോ പകലെന്നോ നോക്കാതെ വിശ്രമമില്ലാതെ അവർ തേരോട്ടം നടത്തുകയാണ്; തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്. തേരോട്ടം പുലർച്ചെയൊക്കെയാവുേമ്പാൾ മഞ്ഞ് കൊള്ളാതിരിക്കാൻ തലയിൽ മുണ്ടിട്ട് എന്നൊക്കെയിരിക്കും. അല്ലെങ്കിലും 'ഇൗമാനുള്ള മന്ത്രി' തലമറക്കരുതെന്ന് നിയമത്തിൻെറ ഏത് കിത്താബിലാണ് പറഞ്ഞിട്ടുള്ളത്. സംശയമുള്ളവർക്ക് നിയമ മന്ത്രിയോട് തന്നെ ചോദിച്ച് സംശയ നിവൃത്തി വരുത്താവുന്നതാണ്.
********
കഴിഞ്ഞ ജന്മത്തിൽ ഗുരുതര പാപം ചെയ്തവർ ഇൗ ജന്മത്തിൽ മുന്നണി കൺവീനറായും ഭരണമുന്നണിയിെല കൊച്ചേട്ടനായും ജനിക്കുമെന്നൊക്കെ വിശ്വസിക്കുന്നവരുണ്ട്. അല്ലെങ്കിൽ, ഇങ്ങനെ ഒരു ഗതി വരുമോ? എന്തായിരുന്ന അഞ്ചുവർഷം മുമ്പുള്ള പുകില്. ബാർ കോഴ, കസേരയേറ്, മൈക്ക് വലിച്ചേറ്, ഉന്ത്, തള്ള്, സ്പീക്കറുടെ മേശപ്പുറത്ത് ബോധംകെട്ട് വീഴൽ, നിയമസഭയിൽ ഉറക്കം, ഇഷ്ടപ്പെട്ട ലഡുപോലും വേണ്ടെന്ന് വെക്കൽ........നിയമസഭാ വാർത്ത കൊടുക്കാൻ സ്ഥലം തികയാതെ പത്രങ്ങൾ ഇരുപതും ഇരുപ്പത്തിനാലുമൊക്കെ പേജുകളിലേക്ക് വികസിച്ച കാലം. പത്രക്കാർക്ക് മാത്രമല്ല, പോസ്റ്റൽ ജീവനക്കാർക്കും ഒാവർലോഡായിരുന്നു.
'എൻെറ വകയും അഞ്ഞൂറ്' തപാലിൽ അയക്കലായിരുന്നു സിനിമാക്കാരുടെയടക്കം പണി. അന്ന് 'സ്വപ്നത്തിലും സ്വർണത്തി'ലും കരുതിയില്ല, ഇൗ കോടാലിയൊക്കെ മുന്നണിയിലേക്ക് പടികടന്ന് വരുമെന്ന്. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന് മുമ്പുള്ളവർ പറയുന്നതെത്ര ശരി. ഇനിയിപ്പോൾ അന്നത്തെ സമരത്തെ തള്ളിപ്പറയലേ വഴിയുള്ളൂ. 'പറ്റിച്ചേ' എന്ന് നാട്ടുകാരെ നോക്കി ഒരു ചിരി. കഴിഞ്ഞു.
മുന്നണി കൺവീനർക്ക് അങ്ങനെയെങ്കിലും രക്ഷപ്പെടാം. പക്ഷേ ഭരണമുന്നണിയിലെ 'കൊേച്ചട്ടൻ' എന്ത് ചെയ്യും. പണ്ട് മുതലേ എല്ലാം താത്വികമായി പറഞ്ഞേ ശീലമുള്ളൂ. നാട്ടുകാർക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞ് പരിചയവുമില്ല. അന്ന് ഞങ്ങൾ തമ്മിൽ പുറമേക്ക് ശത്രുതയായിരുന്നുവെങ്കിലും അന്തർ ധാര ശക്തമായിരുന്നു. അതിനാൽ, ജോസ്മോൻ നിലപാട് വ്യക്തമാക്കെട്ട. അതിനുശേഷം പതിവുപോലെ പ്രതിഷേധിച്ചുകൊണ്ട് കീഴടങ്ങാം.
********
വാൽമുറി: 'ധർമയുദ്ധത്തിൽ മറയ്ക്കേണ്ടെതാക്കെ മറയ്ക്കുകയും ഒളിക്കേണ്ടതൊക്കെ ഒളിക്കുകയും ചെയ്യാം'. വചനം ഭരണപക്ഷത്തെ പടനായകേൻറതാണെങ്കിലും നല്ലതാണെങ്കിൽ ഉൾക്കൊള്ളണമല്ലോ. ഉൾക്കൊണ്ടു. എതിർപക്ഷത്തെ യുവപോരാളി. ഒളിച്ചതും മറച്ചതും ആരോഗ്യ പ്രവർത്തകരോടാണെന്ന് മാത്രം. അതും, സ്വന്തം പേരും ഫോൺ നമ്പറും മാത്രം. അയിനാണ്, കേസും പത്രസമ്മേളന വധവുമൊക്കെ. കഷ്ടമുണ്ട്േട്ടാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.