ബിഹാറിൽ മസ്തിഷ്കജ്വരം (അക്യൂട്ട് എൻസിഫലൈറ്റിസ് സിൻഡ്രോം-എ.ഇ.എസ്) ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 12 6 കുഞ്ഞുമക്കളുടെ ജീവൻ പൊലിഞ്ഞിരിക്കുന്നു. അഞ്ഞൂറിലേറെ പേർ ആശുപത്രിയിൽ ചികിത്സയിലായതിനാൽ മരണനിരക്ക് ഇനിയും കൂടാനാണ് സാധ്യത.
രണ്ടാഴ്ചയായി ഒാരോ നാളും കുഞ്ഞുങ്ങൾ എട്ടും പത്തും കൂട്ടത്തോടെ മരിച്ചുവീഴുേമ്പാഴും എ ന്തു ചെയ്യണമെന്നു തിട്ടമില്ലാത്ത നിലയിലാണ് നിതീഷ് കുമാറിെൻറ ജനതാദൾ യു-ബി.ജെ.പി മുന്നണി ഗവൺമെൻറ്. കൂട്ടമ രണത്തേക്കാൾ ഭീതിജനകമാണ് ഇക്കാര്യത്തിൽ അധികൃതരുടെ നിസ്സംഗത. കുറ്റകരമായ ഇൗ അനാസ്ഥക്കെതിരെ ദേശീയ മനുഷ്യാവകാ ശ കമീഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ബിഹാർ ഗവൺമെൻറിനും നോട്ടീസ് അയച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ആര ോഗ്യരംഗത്തെ കെടുകാര്യസ്ഥതക്കെതിരെ ഡൽഹിയിൽ സന്നദ്ധപ്രവർത്തകർ കഴിഞ്ഞ ദിവസം ബിഹാർഭവനു മുന്നിൽ ശക്തമായ പ്രതി ഷേധപരിപാടി സംഘടിപ്പിച്ചിരുന്നു.
സാമൂഹിക, സാമ്പത്തികരംഗങ്ങളിൽ ഏറെ പിന്നാക്കംനിൽക്കുന്ന ബിഹാറിെൻറ അതിദ യനീയമായ ചിത്രമാണ് കുഞ്ഞുങ്ങളുടെ മസ്തിഷ്കജ്വരബാധയും കൂട്ടമരണവും അനാവരണം ചെയ്യുന്നത്. വൈകീട്ട് ഒരു നേരംപോലും പശിയടക്കാനാവാത്ത പട്ടിണി മൂലമുള്ള പോഷകാഹാരക്കുറവാണ് ഇത്തരം പകർച്ചവ്യാധികൾക്കും മാരകരോഗങ്ങൾക്കും കാരണം. ഇന്ത്യയിൽ ലിച്ചിപ്പഴങ്ങൾ കൂടുതലായി വിളയുന്ന മുസഫർപുരിലാണ് രോഗബാധ രൂക്ഷം. അവിടെ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം തൊണ്ണൂറിലേറെ കുട്ടികളാണ് മരിച്ചത്.
മുന്നൂറിലേറെ പേർ ചികിത്സയിലുണ്ട്. കാലിവയറ്റിൽ ലിച്ചിപ്പഴം കഴിച്ചാൽ അതിലടങ്ങിയ ടോക്സിൻ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ കുറവ് വരുത്തുകയും മസ്തിഷ്കജ്വരത്തിനിടയാക്കുകയും ചെയ്യും. കൊടുംചൂടിൽ പലതരം വൈറസ്, ബാക്ടീരിയ, ഫംഗസ്, മറ്റു കീടങ്ങൾ എന്നിവയും രാസവിഷാംശങ്ങളും രോഗത്തിനു ഹേതുവായിത്തീരുമെന്ന് വൈദ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 1995ലാണ് ബിഹാറിൽ ആദ്യമായി മസ്തിഷ്കജ്വരവും മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2010നും 2014നുമിടയിൽ മാത്രം ആയിരം കുഞ്ഞുങ്ങൾ മരിച്ചു. ഇതോടെ രോഗകാരണം തേടിയ വെല്ലൂർ ക്രിസ്ത്യൻ കോളജിലെ ഗവേഷകരും അമേരിക്കയിലെ അത്ലാൻറയിലുള്ള സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്ന സ്ഥാപനവും ലിച്ചിപ്പഴത്തീറ്റയും പോഷകാഹാരക്കുറവും കൂടിച്ചേർന്നാണ് മുസഫർപുരിലെ മരണനിരക്ക് ഉയർത്തുന്നതെന്ന് കണ്ടെത്തി. കൃത്യമായ പോഷകാഹാരം ലഭിക്കാതെ കുഞ്ഞുങ്ങൾ ലിച്ചി കഴിച്ച് അത്താഴം കിട്ടാതെ ഉറങ്ങേണ്ടിവരുന്നതാണ് രോഗബാധക്കു കാരണം.
ഇൗ റിപ്പോർട്ടും പിടിച്ച് പഴത്തെ പഴിചാരി പ്രതിരോധമാർഗങ്ങളൊന്നും സ്വീകരിക്കാതെ സർക്കാർ തലയൂരുന്നതാണ് രോഗം ഇത്ര ഭീതിജനകമായ രീതിയിൽ പടരാനും കൊല്ലംതോറും തിരിച്ചുവരാനും ഇടയാക്കിയത്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലെങ്കിലും വൈകീട്ട് ഒരുനേരത്തെ ഭക്ഷണം കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുന്ന പോഷകാഹാരപദ്ധതി ആവിഷ്കരിക്കാൻ നിതീഷ് ഒന്നും ചെയ്തിട്ടില്ല. കുടുംബങ്ങൾക്ക് അത്താഴം ഉറപ്പുവരുത്തി, ലിച്ചിപ്പഴ ഉപഭോഗം കുറക്കാനുള്ള ബോധവത്കരണം സജീവമാക്കി, രോഗം പടരാതിരിക്കാൻ രോഗികൾക്ക് കുറയുന്ന പഞ്ചസാരയുടെ അളവ് നികത്താൻ അതിവേഗം ഗ്ലൂക്കോസ് ലഭ്യമാക്കാനുള്ള മാർഗമൊരുക്കി ലളിതമായി പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ, ഇൗ വഴിക്കുള്ള യത്നമൊന്നും ഇക്കണ്ട കാലത്തിനിടക്ക് ബിഹാർ ഗവൺമെൻറ് ഒരുക്കിയില്ല!
രോഗപ്രതിരോധത്തിനെന്നല്ല, രോഗത്തിന് ചികിത്സിക്കാനുള്ള പ്രാഥമിക സൗകര്യങ്ങൾപോലും ഒരുക്കാനും അധികൃതർക്കായിട്ടില്ല. കഴിഞ്ഞ 10 കൊല്ലമായി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന മുസഫർപുരിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ബ്ലഡ് ഷുഗർ പരിശോധനക്കുള്ള ഗ്ലൈക്കോമീറ്റർ പോലുമില്ല. അര നൂറ്റാണ്ടു പഴക്കമുള്ള ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ശിശുരോഗ വിഭാഗത്തിൽ മതിയായ ബെഡുകളില്ല. വൈറോളജി ലാബില്ല. വർഷംതോറും മരണം മേൽക്കുമേൽ വരുേമ്പാൾ താൽക്കാലിക എൻസിഫലൈറ്റിസ് വാർഡുകൾ തട്ടിക്കൂട്ടും. അടിയന്തരമായി ചില ശുചീകരണപ്രവൃത്തികൾ നടത്തും. സെപ്റ്റംബറിൽ ചൂടുകുറഞ്ഞ് സംസ്ഥാനം ശൈത്യത്തിലേക്ക് കടക്കുന്നതോടെ രോഗത്തോടൊപ്പം സർക്കാറും പിൻവലിയും.
ഇൗ നാട്ടുനടപ്പാണ് സ്ഥിതിഗതികൾ ഇത്ര വഷളാക്കിയത്. കാര്യങ്ങൾ കൈവിെട്ടന്നായപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്വർധനുമൊക്കെ ഒാടിയെത്തിയിരിക്കുന്നു. 2014ൽ എ.ഇ.എസ് മരണങ്ങളുണ്ടായപ്പോഴും കേന്ദ്രമന്ത്രി മുസഫർപുരിലെത്തിയതാണ്. അന്നു വേണ്ട നടപടികൾ കൈക്കൊള്ളുെമന്നു പറഞ്ഞു പോയതല്ലാതെ പിന്നീടൊന്നുമുണ്ടായില്ല. ഇത്തവണ ദുരന്തം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞ് മന്ത്രിയെത്തിയത് സ്ഥലം എം.എൽ.എ കൂടിയായ സംസ്ഥാന നഗരവികസന മന്ത്രി സുരേഷ് ശർമ, കേന്ദ്ര സഹമന്ത്രി അശ്വനി ചൗബേ എന്നിവരുടെ കൂടെയാണ്. കേന്ദ്രമന്ത്രി വാർത്തസമ്മേളനം നടത്തുേമ്പാൾ മറ്റ് ഇരുവരും സുഖനിദ്ര പൂണ്ടതും ഇടയ്ക്കൊരാൾ ഞെട്ടിയുണർന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ചിെൻറ സ്കോർ അന്വേഷിച്ചതും സോഷ്യൽ മീഡിയയിൽ ട്രോളിനു വകയായിരുന്നു. അതിഗുരുതരമായ വിഷയത്തെ അധികാരികൾ എങ്ങെന കൈകാര്യം ചെയ്യുന്നുെവന്നതിെൻറ മികച്ച ഉദാഹരണം!
ബിഹാറിലെ ഭീകരമായ ഈ ശിശുമരണങ്ങൾക്ക് മറയിട്ടാണ് പശ്ചിമ ബംഗാളിൽ ഒരു രോഗിയുടെ മരണത്തെ തുടർന്ന് രോഷാകുലരായ ബന്ധുക്കൾ കാണിച്ച അക്രമങ്ങളുടെ പേരിൽ ഡോക്ടർമാർ ഒന്നടങ്കം അഖിലേന്ത്യ പണിമുടക്കിലേക്ക് പ്രക്ഷോഭം വളർത്തിയതും കേന്ദ്രവും ഗവർണറുമൊക്കെ മുഖ്യമന്ത്രിയുടെ നേർക്കു കണ്ണുരുട്ടിയതും. അതിന് പെരുത്ത് കവറേജ് നൽകിയ മുഖ്യധാര മാധ്യമങ്ങൾ ബിഹാറിലെ നിതീഷ്-മോദി ഭരണത്തിെൻറ കെടുകാര്യസ്ഥതക്കെതിരെ കണ്ണടച്ചു. ലിച്ചിപ്പഴത്തെ പഴിച്ചല്ല, ഭരണത്തിലെ പിഴവുകൾ തിരുത്തിയാണ് ഇൗ വലിയ പിഴക്ക് കേന്ദ്രവും സംസ്ഥാനവും പിഴയൊടുക്കേണ്ടത്. ഇല്ലെങ്കിൽ ഭരണകൂടം ദുരന്തമാകുന്നിടത്ത് മഹാമാരികൾ ആവർത്തിച്ചുകൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.