കാലാവസ്​ഥ: ഇനിയും സർക്കാറുകളെ വിശ്വസിക്കാമോ?

ഭൂമിക്കുവേണ്ടി ഒരുമിച്ചുനിൽക്കാൻ കഴിയില്ലെന്നു​ മാത്രമല്ല, തീരെ വിവരമില്ലാത്തവരെക്കാൾ നിരുത്തരവാദപരമായി പെരുമാറാൻ ലോകനേതാക്കൾക്ക്​ കഴിയുമെന്നും ഇപ്പോൾ മഡ്രിഡിൽ സമാപിച്ച യു.എൻ കാലാവസ്​ഥ ഉച്ചകോടി തെളിയിച്ചിരിക്കുന്നു. അവസാന ദിവസങ്ങളിൽ ചിലിയിൽനിന്ന്​ സ്​പെയിനിലേക്ക്​ മാറ്റേണ്ടി വന്ന 25ാം ചട്ടക്കൂട്​ നിർണയ യോഗം (സി.ഒ.പി 25) , ചെറുതായെങ്കിലും പരിഹാരദിശയിലേക്കുള്ള ചുവടുവെപ്പ്​ നടത്തുന്നതിന്​ കാതോർത്ത ലോകത്തിന്​ പരാജയത്തെക്കാൾ മോശം ഫലമാണ്​ നൽകിയിരിക്കുന്നത്​. അഞ്ച്​ പ്രധാനലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാനാവാതെപോയ ഈ ഉച്ചകോടിയിൽ, പാരിസ്​ ഉടമ്പടിയിൽനിന്നുള്ള യു.എസി​​െൻറ വിട്ടുപോകലും കണ്ടു. അന്താരാഷ്​ട്ര കാർബൺ വിപണി പുനരാരംഭിക്കുക, കാലാവസ്​ഥാ മാറ്റം കൊണ്ടുണ്ടായിക്കൊണ്ടിരിക്കുന്ന നാശനഷ്​ടങ്ങൾ നേരിടാനുള്ള പണം കണ്ടെത്തുക, മലിനീകരണം സൃഷ്​ടിക്കുന്ന വികസിതരാഷ്​ട്രങ്ങൾ അതി​​െൻറ ദോഷങ്ങൾക്കിരയാകുന്ന വികസ്വരരാജ്യങ്ങൾക്ക്​ ദീർഘകാലാടിസ്​ഥാനത്തിൽ നൽകേണ്ട ധനസഹായത്തിന്​ രൂപരേഖ കാണുക, നിർണായകമായ ‘കാലാവസ്​ഥദശക’ത്തി​​െൻറ തുടക്കമായ 2020നു മുമ്പ്​ ചെയ്​തുതീർക്കാമെന്നേറ്റിരുന്ന കാര്യങ്ങൾ വികസിതരാQജ്യങ്ങൾ പൂർത്തിയാക്കിയോ എന്ന്​ പരിശോധിക്കുക -ഈ നാലിലും മഡ്രിഡ്​ ഉച്ചകോടി വട്ടപ്പൂജ്യമായി. കാലാവസ്​ഥ കർമപദ്ധതിയിൽ ലിംഗനീതി, മനുഷ്യാവകാശങ്ങൾ, ആദിവാസികളുടെ അവകാശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുകയെന്ന അഞ്ചാംലക്ഷ്യത്തിൽ ഭാഗികമായി മാത്രമാണ്​ വിജയിച്ചത്​. വളരെ പ്രധാനപ്പെട്ട കാർബൺ വിപണിയു​െട കാര്യത്തിലാണ്​ ഏറ്റവും കൂടുതൽ ശണ്​ഠ നടന്നത്​. കാലാവസ്​ഥവ്യതിയാനത്തിന്​ ഏറ്റവും കൂടുതൽ ഉത്തരവാദികൾ സമ്പന്നരാജ്യങ്ങളാണ്​; അതി​​െൻറ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്​ ദരിദ്ര്യരാജ്യങ്ങളും. അതുകൊണ്ടുതന്നെ, ദരിദ്രരാജ്യങ്ങൾക്ക്​ ദീർഘകാലാടിസ്​ഥാനത്തിലുള്ള ധനസഹായം നൽകുക പാരിസ്​ ഉടമ്പടിപ്രകാരം സമ്പന്നരാജ്യങ്ങൾ ബാധ്യതയായി ഏറ്റിരുന്നു. 2020 മുതൽ ഓരോ വർഷവും 10,000 കോടി ഡോളർ വീതം വികസിതരാജ്യങ്ങൾ വികസ്വരരാജ്യങ്ങൾക്ക്​ നൽകുമെന്ന്​ യു.എസ്​ വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഹിലരി ക്ലിൻറൻ 2009ൽ വാക്കുപറഞ്ഞിരുന്നതാണ്​. പാരിസ്​ ഉടമ്പടിയിൽനിന്ന്​ വിട്ടുപോകാൻ നോട്ടീസ്​ നൽകിയ ഇന്നത്തെ ​​ട്രംപ്​ ഭരണകൂടമാക​ട്ടെ ഇൗ നഷ്​ടപരിഹാരം നൽകുന്നതിൽനിന്നുകൂടി ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ്​ തുടങ്ങിവെച്ചത്​.

195 രാജ്യങ്ങൾ രണ്ടാഴ്​ചയോളം ചെലവിട്ട്​ നടത്തിയ കൂടിയാലോചനകൾ അടിയന്തര പ്രാധാന്യമുള്ളവയായിരുന്നു. പുതുവർഷത്തിൽ വർധിതവീര്യത്തോടെ നടപടികൾ സ്വീകരിക്കേണ്ട ആവശ്യമിരിക്കെ തീരുമാനങ്ങൾ നേരത്തേ എടു​േക്കണ്ടതുണ്ടായിരുന്നു. ശാസ്​ത്രജ്​ഞരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ശരിവെച്ചു 2019 വലിയ താപവർധനയാണ്​ രേഖ​െപ്പടുത്തിയത്​. ഉഷ്​ണതരംഗം, കാലംതെറ്റിയുള്ള മഴ, ചുഴലിക്കാറ്റുകൾ, പ്രളയം, വരൾച്ച, കാട്ടുതീ, ഉരുൾപൊട്ടൽ തുടങ്ങിയ ലക്ഷണങ്ങ​ളെല്ലാം പ്രകടമായ വർഷം ലോക ഭരണകൂടങ്ങൾക്കുമേൽ മുമ്പില്ലാത്ത ഉത്തരവാദിത്തം, മുമ്പില്ലാത്ത അടിയന്തരസ്വഭാവത്തോടെ ഏൽപിച്ചിരുന്നു. രാഷ്​ട്രീയ നേതൃത്വങ്ങളു​െട നിസ്സംഗതക്കെതിരെ ലോകമെങ്ങും പ്രക്ഷോഭങ്ങളും രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതൊക്കെയുണ്ടായിട്ടും പരിഹാരദിശയിൽ ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ ഉച്ചകോടിക്ക്​ കഴിയാതെപോയത്​ ഭരണകൂടങ്ങളുടെ കൊള്ളരുതായ്​മ കൊണ്ടു മാത്രമാണ്​. ഇനി നിർണായക ദശകം ജനുവരി ഒന്നിന്​ ആരംഭിക്കു​േമ്പാൾ മുൻകൂട്ടി നിശ്ചയിച്ച പ്രവർത്തനങ്ങൾക്ക്​​ പണം ഉണ്ടായിരിക്കില്ല. വികസ്വര, വ്യവസായവത്​കൃത രാജ്യങ്ങൾ നൽകേണ്ടിയിരുന്ന സഹായത്തെ യു.എസ്​ നേതൃത്വത്തിൽ സമ്പന്നരാജ്യങ്ങൾ അട്ടിമറിച്ചു. കാർബൺ വിപണിയും തുടങ്ങാൻ കഴിയില്ല. കുറെ വഴിപാട്​ പദ്ധതികളും പൊള്ളയായ വാക്കുകളുമാണ്​ ബാക്കിയായിരിക്കുന്നത്​. 2030 ഓടെ നേടിയെടുക്കേണ്ട ലക്ഷ്യങ്ങൾ കൈവിട്ട മട്ടാണ്​. 2050ൽ തങ്ങൾ നേടാൻ പോകുന്നതിനെപ്പറ്റി വാചാലരാകുന്ന യൂറോപ്യൻ യൂനിയൻ 2030നെപ്പറ്റി മിണ്ടുന്നില്ല. ബദൽ ഊർജരംഗത്ത്​ മു​േന്നറ്റം നടത്തിയ ഇന്ത്യക്ക്​ കൽക്കരി പാടേ ഒഴിവാക്കാവുന്ന അവസ്​ഥ ഉണ്ടായിട്ടും അതു ചെയ്യാൻ കൽക്കരി ലോബിയുടെ സ്വാധീനം മൂലം കഴിയുന്നില്ല.

പാരിസ്​ ഉടമ്പടിയോടെ ഉയർന്ന നേർത്ത പ്രതീക്ഷപോലും മഡ്രിഡിൽ അണഞ്ഞുപോയ മട്ടാണ്​. ഇതിനു കാരണക്കാർ ആരെന്ന്​ ഏറെ തിരയേണ്ടതില്ല. ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന രാഷ്​ട്രീയ നേതൃത്വങ്ങൾ തന്നെയാണ്​ ഉത്തരവാദികൾ. ഭൂമിയെ നശിപ്പിച്ചിട്ടായാലും അമിതലാഭമെടുക്കുന്ന നിക്ഷിപ്​ത താൽപര്യങ്ങളുടെ തടങ്കലിലാണവർ. ജനസമൂഹങ്ങളും ആക്​ടിവിസ്​റ്റുകളും ശാസ്ത്രലോകവും ഉയർത്തിക്കാട്ടുന്ന യാഥാർഥ്യത്തിൽനിന്ന്​ എ​ത്രത്തോളം ബന്ധമറ്റവരാണ്​ സർക്കാറുകളെന്ന്​ ഒരിക്കൽകൂടി തെളിയുകയാണ്​. പ്രകൃതിചൂഷണം മുതൽ യുദ്ധവ്യവസായംവരെ നടത്തിക്കൊണ്ടവർ ഭൂമിയെന്ന എല്ലാവരുടെയും വീടിനെ നശിപ്പിക്കു​േമ്പാൾ ബാക്കിയുള്ളവർ ഇനിയും കാഴ്​ചക്കാരായി നിൽക്കുന്നതെങ്ങനെ? രാഷ്​ട്രീയ ഇച്ഛാശക്​തിയോ ശാസ്​ത്രജ്​ഞാനമോ ഇല്ലാത്ത നേതാക്കൾ ഭൂമിയെ പാടേ തകർക്കുംവരെ കാത്തുനിൽക്കാനാകുമോ? ഇനി കാര്യങ്ങൾ പൊതുസമൂഹങ്ങളും ആക്​ടിവിസ്​റ്റുകളും ഏറ്റെടുത്തേ പറ്റൂ. പുതുവർഷത്തോടെ തുടങ്ങുന്ന പതിറ്റാണ്ട്​ ‘കാലാവസ്​ഥാദശക’മാണ്​. ഈ ദശകം അവസാനിക്കുന്ന 2030 ഓടെ കാർബൺ നിർഗമനം ഇപ്പോഴത്തേതി​​െൻറ പകുതി കണ്ട്​ കുറഞ്ഞേ പറ്റൂ. ഏറ്റെടുത്ത ലക്ഷ്യങ്ങൾപോലും നിറവേറ്റാത്ത, ധാർമിക ഉത്തരവാദിത്തത്തിൽനിന്നും നിയമപരമായ ബാധ്യതകളിൽനിന്നും ഒളിച്ചോടുന്ന, നീചന്മാരായ രാഷ്​ട്ര നായകന്മാർ ഇതൊക്കെ ചെയ്​തുതരുമെന്ന്​ കരുതാമായിരുന്ന കാലം കഴിഞ്ഞു. ജനസമൂഹങ്ങൾ ഇടപെടണം; മഡ്രിഡി​​െൻറ സന്ദേശം അതാണ്​.

Tags:    
News Summary - Climate Change and Challenges - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT