‘പ്രിയങ്ക ലാവോ, കോൺഗ്രസ് ബച്ചാവോ’ എന്ന മുദ്രാവാക്യം ഉത്തരേന്ത്യയിലെ കോൺഗ്രസുകാ ർ ഉയർത്താൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. തോൽവിക്ക് മേൽ തോൽവി നേരിട്ട് അപമാനിത രായി നിൽക്കുന്ന ഉത്തർപ്രദേശിലെ കോൺഗ്രസുകാരാണ് ഇത് ഏറ്റവും ശക്തമായി ഉയർത്തിയി രുന്നത്. ഒരുകാലത്ത് കോൺഗ്രസിെൻറ ഉരുക്കുകോട്ടയായിരുന്ന ആ സംസ്ഥാനത്ത് ഇപ്പോൾ പ ാർട്ടിക്ക് രണ്ട് എം.പിമാരും ഏഴ് എം.എൽ.എമാരും മാത്രമേ ഉള്ളൂ. സോണിയ ഗാന്ധിയും രാഹുൽ ഗാന ്ധിയും പ്രതിനിധാനംചെയ്യുന്ന റായ്ബറേലിയും അമേത്തിയും പാർലമെൻറ് സീറ്റുകൾ. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വെറും ആറ് സീറ്റുകളിൽ മാത്രമാണ് അവർ അവിടെ രണ്ടാം സ്ഥാനത്തെത്തിയത്. അത്തരമൊരു അവസ്ഥയിൽ പാർട്ടിക്ക് പുതുജീവൻ നൽകാൻ അസാധാരണമായ നടപടികൾ എടുത്തേ മതിയാവുമായിരുന്നുള്ളൂ. അതാണ് കഴിഞ്ഞ ദിവസമുണ്ടായിരിക്കുന്നത്. കിഴക്കൻ ഉത്തർപ്രദേശിെൻറ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ നിശ്ചയിക്കാനുള്ള രാഹുലിെൻറ തീരുമാനം പാർട്ടി അണികൾക്കിടയിൽ ആവേശവും രാഷ്ട്രീയ നിരീക്ഷകരിൽ വലിയ താൽപര്യവും ഉണർത്തിയിട്ടുണ്ട്.
സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഉണ്ടാക്കിയ മുന്നേറ്റം അസാധാരണമായിരുന്നു. കോൺഗ്രസ് മുക്ത ഭാരതം എന്ന സ്വപ്നവുമായി നടന്നിരുന്ന ബി.ജെ.പിക്ക് ലഭിച്ച പ്രഹരം എന്നതിനെക്കാൾ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ശുഭസൂചനകൾ നൽകുന്ന ഒന്നായിരുന്നു ആ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ബി.ജെ.പി തുടർച്ചയായ 15 വർഷം ഭരിച്ച മധ്യപ്രദേശിൽ കോൺഗ്രസിന് ഇത്രയും ഗംഭീരമായ ഒരു തിരിച്ചുവരവ് പലരും പ്രതീക്ഷിച്ചിരുന്നില്ല. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് അവസാനിച്ചു എന്ന് കരുതിയവരിൽ കോൺഗ്രസിനോട് സ്നേഹമുള്ളവരുമുണ്ടായിരുന്നു. അവരുടെയെല്ലാം അശുഭ ചിന്തകളെ ഇല്ലാതാക്കിക്കൊണ്ടാണ് പ്രസ്തുത വിജയങ്ങൾ ഉണ്ടാവുന്നത്.
അസംബ്ലി തെരഞ്ഞെടുപ്പുകളിലെ വിജയം വലിയ ആത്്മവിശ്വാസമാണ് കോൺഗ്രസ് നേതൃത്വത്തിനും അണികൾക്കും നൽകിയത്. അതിെൻറ ആവേശത്തിലും സന്തോഷത്തിലും നിൽക്കവെയാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃ ആരോഹണം നടക്കുന്നത്. ഇത് പാർട്ടിയിൽ വലിയ ഉൗർജപ്രവാഹം സൃഷ്ടിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യൻ ദേശീയതയുടെ രൂപവത്കരണത്തിൽ പങ്കാളിയായ ഒരു പ്രസ്ഥാനം ഇല്ലാതായിപ്പോകുകയല്ല, കൂടുതൽ പ്രബലമാവുകയാണ് എന്ന സന്ദേശമാണ് ഈ സംഭവവികാസങ്ങളെല്ലാം നൽകുന്നത്.
പുനരുജ്ജീവനത്തിെൻറ പാതയിലാണ് കോൺഗ്രസ് ഇപ്പോൾ എന്ന് നിശ്ചയമായും പറയാൻ കഴിയും. അത്തരമൊരു സന്ദർഭത്തിൽ തങ്ങൾ പിന്നോട്ടടിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയായിരുന്നു എന്ന് ആത്്മപരിശോധന നടത്തുകയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഇന്ത്യൻ ദേശീയതയുടെ ഒരു പരിച്ഛേദം എന്ന നിലക്കാണ് കോൺഗ്രസ് വളർന്നുവന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും തങ്ങളുടേതുകൂടിയായ പാർട്ടി എന്ന തോന്നൽ കോൺഗ്രസിനെ കുറിച്ചുണ്ടായിരുന്നു. എന്നാൽ, ആ തോന്നൽ വിവിധ ജനവിഭാഗങ്ങൾക്ക് പതിയെ പതിയ നഷ്ടപ്പെട്ടു തുടങ്ങിയപ്പോഴാണ് ആ പാർട്ടിയുടെ തകർച്ചയും തുടങ്ങിയത്. അങ്ങനെ പുതിയ കളിക്കാർ കളത്തിലിറങ്ങി. വിവിധ സാമൂഹിക, ജാതി, ഭൂമിശാസ്ത്ര വിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ രൂപംകൊള്ളുകയും അവ രാഷ്ട്രീയ വിജയങ്ങൾ കൈവരിക്കുന്ന അവസ്ഥ വരുകയും ചെയ്തു. കോൺഗ്രസിനെ പരിഗണിക്കുക പോലും ചെയ്യാതെ രാഷ്ട്രീയ സഖ്യങ്ങൾ രൂപവത്കരിക്കാം എന്ന ആത്്മവിശ്വാസത്തിലേക്ക് ഇത്തരം പാർട്ടികൾ വളർന്നുകഴിഞ്ഞു.
രാഷ്ട്രീയ സഖ്യങ്ങളെ പരിഗണിക്കാത്ത നിലപാട് തങ്ങളുടെ പ്രഭാവകാലത്ത് കോൺഗ്രസ് സ്വീകരിച്ചിരുന്നു. എന്നാൽ, ഇന്ന് കോൺഗ്രസ് പരമാവധി സഖ്യങ്ങൾക്കു വേണ്ടി ശ്രമിക്കുകയാണ്. അതായത്, അത്യധികം ബഹുസ്വരമായ ഇന്ത്യക്ക് ബഹുകക്ഷികളുടെ സഖ്യങ്ങൾകൊണ്ട് സമ്പന്നമായ രാഷ്ട്രീയമാണ് കൂടുതൽ ചേരുക. ഈ തിരിച്ചറിവിലേക്ക് കോൺഗ്രസും പതുക്കെയാണെങ്കിലും എത്തിയിട്ടുണ്ട് എന്നതാണ് അവർക്ക് ലഭിച്ച തിരിച്ചടികളുടെ ഒരു ഗുണം. ഇനി, പുനരുജ്ജീവനത്തിെൻറ പുതിയ ഘട്ടത്തിൽ ഈ പാഠം കൂടുതൽ ശ്രദ്ധയോടെ പ്രയോഗവത്കരിക്കാൻ കോൺഗ്രസ് ശ്രമിക്കേണ്ടിവരും. അതായത്, തങ്ങൾക്ക് ലഭിച്ച പുതിയ ഉണർവ് അഹങ്കാരത്തിലേക്കല്ല, കൂടുതൽ പ്രായോഗികമായ രാഷ്ട്രീയ ചുവടുകളിലേക്കാണ് ആ പാർട്ടിയെ നയിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.