ലോക്ഡൗൺ നാലാംഘട്ടത്തിലേക്ക് കടന്നിട്ടും െകാറോണ ൈവറസ് വ്യാപനംപോലെ തന്നെ അനന്തമായി നീളുകയാണ് വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനവും. കഴിഞ്ഞ ഒരാഴ്ചക്കിടെ, രാജ്യത്ത് പ്രതിദിനം മൂവായിരത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും അപകടകരമാം വിധമുള്ള വൈറസ് വ്യാപനം ഏതാനും സംസ്ഥാനങ്ങളിൽ പരിമിതമാണ്. മറ്റിടങ്ങളിൽ താരതമ്യേന കാര്യങ്ങൾ സുരക്ഷിതവുമാണ്. എന്നാൽ, ലോക്ഡൗണിെൻറ ഒന്നാം നാൾ തുടങ്ങിയ ഇൗ ‘അഭയാർഥി’പ്രവാഹം നാൾക്കുനാൾ വർധിക്കുകയല്ലാതെ ഒരു ശമനവും കാണുന്നില്ല. എന്നല്ല, തൊഴിൽ നഷ്ടപ്പെട്ട് ഒരുനേരത്തെ അന്നത്തിനായി നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള സ്വഗ്രാമങ്ങളിലേക്ക് കാൽനടയായും മറ്റും കൂട്ടത്തോടെയുള്ള ഇൗ ഒഴുക്ക് വലിയ ദുരന്തങ്ങളിലേക്ക് ചെെന്നത്തിച്ച സന്ദർഭങ്ങളുമുണ്ടായി.
വൈറസ് വ്യാപനംപോലെ തന്നെ, ഗൗരവമായി പരിഗണിക്കേണ്ട ഇൗ വിഷയത്തെ നിർഭാഗ്യവശാൽ അധികാരികൾ പരിഗണിക്കുന്നില്ല. 20 ലക്ഷം കോടിയുടെ കോവിഡ്രക്ഷ പാക്കേജിൽ ഇക്കൂട്ടരെ വേണ്ട വിധം ഗൗനിച്ചില്ലെന്നു മാത്രമല്ല, ഇൗ പ്രശ്നം ഉന്നയിച്ചവരെ അവഹേളിക്കുന്ന സമീപനം ഭരണകൂടത്തിൽനിന്നുണ്ടാവുകയും ചെയ്തു. ഡൽഹിയിൽനിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാൻ കാത്തിരിക്കുന്ന കുടിയേറ്റ തൊഴിലാളികളുമായി തെരുവിൽ കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധിയുടെ നടപടിയെ ‘അഭിനയ’മെന്നും ‘ഉൗതിപ്പെരുപ്പിക്കൽ’ എന്നുമൊക്കെ ‘എഴുതിത്തള്ളിയ’ ധനമന്ത്രി നിർമല സീതാരാമെൻറ പ്രസ്താവനയും സംഘ്പരിവാർ സർക്കാറിെൻറ മനുഷ്യത്വരഹിതമായ ഇൗ സമീപനത്തിെൻറ തുടർച്ചയായി തന്നെ കാണണം.
മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിെൻറ പിറ്റേദിവസം മുതൽ തുടങ്ങിയതാണീ അഭയാർഥി പ്രവാഹത്തിെൻറ കാഴ്ച. അയൽസംസ്ഥാനങ്ങളിൽനിന്ന് ജോലിതേടി ഡൽഹിയിലെത്തിയ തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും കൂട്ടപ്പലായനത്തിെൻറ ദയനീയ ചിത്രങ്ങൾ കേവലം ഒരു നഗരത്തിെൻറ മാത്രം കാഴ്ചയായിരുന്നില്ല; കോവിഡ് വൈറസിനോളം തന്നെ ഭയപ്പെടുത്തേണ്ടിയിരുന്ന രാജ്യവ്യാപക പ്രതിഭാസം തന്നെയായിരുന്നു അത്. ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലേയും സംഘർഷഭൂമിയിൽനിന്ന് രക്ഷപ്പെട്ട് യൂറോപ്യൻ യൂനിയെൻറ പ്രവേശനകവാടങ്ങളായ മാസിഡോണിയയിലും മറ്റും അഭയാർഥിത്വത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ഒാർമിപ്പിച്ചു ഇൗ ജനക്കൂട്ടം. ജീവെൻറ പുതിയ കരതേടിയുള്ള യൂറോപ്യൻ യാത്രയിൽ പലരും മെഡിറ്ററേനിയൻ കടലിൽ മരണത്തിന് കീഴടങ്ങിയപ്പോൾ, ഇവിടെ കിലോമീറ്ററുകൾ പിന്നിട്ട കാൽനട സഞ്ചാരത്തിനിടെ വഴിവക്കിലും റെയിൽവേ ട്രാക്കിലും ജീവനുപേക്ഷിച്ചുപോയി എന്ന വ്യത്യാസമേയുള്ളൂ.
മേയ് ഏഴിന്, മഹാരാഷ്ട്രയിലെ ഒൗറംഗാബാദിൽ 16 കുടിയേറ്റ തൊഴിലാളികൾ മധ്യപ്രദേശിലെ ജന്മഗ്രാമങ്ങളിലേക്കുള്ള യാത്രക്കിടെ ചരക്കുതീവണ്ടിയിടിച്ച് ദാരുണമായി മരിച്ച സംഭവം ഇൗ കൂട്ടപ്പലായനത്തിലെ ഒറ്റപ്പെട്ട അനുഭവമല്ല. അതിനു മുമ്പും ശേഷവും ഇത്തരം അപകടങ്ങൾ വാർത്തയായിട്ടുണ്ട്. ലോക്ഡൗൺ ദുരിതം മൂലം കഴിഞ്ഞ അമ്പതു ദിവസത്തിനിടെ രാജ്യത്തുണ്ടായ കോവിഡേതര മരണങ്ങളുടെ എണ്ണം 590 ആണ് എന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആകെ കോവിഡ് മരണങ്ങളുടെ 18 ശതമാനം വരുമിത്. കോവിഡേതര മരണങ്ങളിൽ പലായനത്തിനിടെ മരണപ്പെട്ടവർ നൂറിലധികമാണ്. ജനങ്ങൾക്ക് ഒരു മുൻകരുതലിനും സമയം നൽകാതെ പെെട്ടന്നൊരു ദിനം ലോക്ഡൗൺ പ്രഖ്യാപിച്ചതിെൻറ പരിണിത ഫലമാണിത്. പലായനത്തിെൻറ ആദ്യനാളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ കണക്കിലെടുത്തെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഇൗ ദുരന്തമൊഴിവാക്കാമായിരുന്നു. നിർഭാഗ്യവശാൽ, ആ ജനക്കൂട്ടത്തെ മരണത്തിന് വിട്ടുനൽകുകയായിരുന്നു ഭരണകൂടം. ബോധപൂർവമായ ആ അവഗണനയുടെയും നിസ്സംഗതയുടെയും നേർചിത്രമാണ് സ്വതന്ത്ര ഇന്ത്യ ദർശിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ആഭ്യന്തര അഭയാർഥി പ്രവാഹം.
സംഘ്പരിവാറിെൻറ പൂർണനിയന്ത്രണത്തിലുള്ള ഇൗ ഭരണകൂടം മുന്നോട്ടുവെക്കുന്ന ‘മാനവികത’യെന്തെന്നു കൂടി അടയാളപ്പെടുത്തുന്നുണ്ട് ഇൗ സംഭവങ്ങളൊക്കെയും. തങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള സുവർണാവസരമായിട്ടാണ് ഇൗ ലോക്ഡൗൺ കാലത്തെ അവർ ഉപയോഗപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയുടെയും തൊഴിലില്ലായ്മയുടെയും പടുകുഴിയിൽനിന്ന് രാജ്യത്തെ രക്ഷപ്പെടുത്താനാവശ്യമായ ആശയപരമോ ഭരണപരമോ ആയ ഒന്നും തങ്ങളുടെ പക്കലില്ല എന്ന് ഇൗ സർക്കാർ ഇതിനകം തന്നെ തെളിയിച്ചിരിക്കുന്നു. നോട്ടു നിരോധനം മുതൽ കോവിഡ് മെഗാ പാക്കേജ് വരെയുള്ള എത്രയോ സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. തികഞ്ഞ കോർപറേറ്റ് ദാസ്യവും ഹിന്ദുത്വയുടെ വ്യാപനവുമൊക്കെയാണ് ഏതു പദ്ധതിയിലും ആത്യന്തികമായി നിഴലിച്ചുനിൽക്കുന്നത്. ഇൗ മനോഘടനതന്നെയാണ് നിർമല സീതാരാമൻ അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകളിലും പ്രതിഫലിക്കുന്നത്. പലായനം ചെയ്തുകൊണ്ടിരിക്കുന്നവരെ മനുഷ്യരായി പരിഗണിക്കാനുള്ള ബോധംപോലും തകർത്തുകളയുന്നു ഇക്കൂട്ടരുടെ പ്രത്യയശാസ്ത്രം. കേരളത്തിലെ പ്രമുഖനായ ആർ.എസ്.എസ് സൈദ്ധാന്തികൻ പറഞ്ഞത്, ഇൗ കൂട്ടനടത്തം ബസ് കിട്ടാത്തതുകൊണ്ടല്ല, സംസ്കാരത്തിെൻറ ഭാഗമായിട്ടാണ് എന്നാണ്. ഗാന്ധി ദണ്ഡിയിലേക്ക് നടക്കാൻതന്നെ തീരുമാനിച്ചത് വാഹനമില്ലാത്തതിനാലല്ലായിരുന്നുവത്രെ! ഇനി ആരെങ്കിലും ഇൗ പട്ടിണിപ്പാവങ്ങളെ സഹായിക്കാമെന്നുവെച്ചാൽ അതിനെ എന്തുവിലകൊടുത്തും തടയിടാനും ഇക്കൂട്ടർക്ക് മടിയില്ല. കുടിയേറ്റ തൊഴിലാളികൾക്കായി യു.പി-ഡൽഹി അതിർത്തിയിൽ കോൺഗ്രസ് പാർട്ടി സജ്ജമാക്കിയ ആയിരം ബസുകൾക്ക് അനുമതി നൽകാതിരിക്കാനാണ് യോഗി സർക്കാർ പരമാവധി ശ്രമിച്ചത്. സമൂഹത്തിെൻറ പുറംപോക്കിൽ നിവസിക്കുന്ന ഇൗ ജനങ്ങളെ മരണക്കയത്തിലേക്ക് തള്ളിവിടുന്ന ഇൗ ഭരണകൂടത്തെയോർത്ത് ലജ്ജിക്കുകയല്ലാതെ എന്തു െചയ്യാൻ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.