കോ​വി​ഡ്​ പ്ര​തി​രോ​ധം പൊ​ലീ​സി​ന്​ വി​ട്ടു​കൊ​ടു​ക്കു​ക​യോ?

കോ​വി​ഡ് പ്ര​തി​രോ​ധ ചു​മ​ത​ല പൊ​ലീ​സി​നെ ഏ​ൽ​പി​ക്കാ​നു​ള്ള തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന്​ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ത​ന്നെ അ​ത്​ അ​മ്പ​ര​പ്പു​ള​വാ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​റി​നെ അ​ഹ​മ​ഹ​മി​ക​യാ പി​ന്തു​ണ​ച്ച​വ​രു​ടെ​പോ​ലും നെ​റ്റി ചു​ളി​പ്പി​ച്ചു മു​ഖ്യ​മ​ന്ത്രി​യുെ​ട നി​ല​പാ​ട്. ചീ​ഫ് സെ​ക്ര​ട്ട​റി പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വോ​ടെ ക​ണ്ടെ​യ്ൻ​മെ​ൻ​റ് സോ​ണു​ക​ൾ നി​ശ്ച​യി​ക്കു​ക, അ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​ക, ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ക, രോ​ഗി​ക​ളു​െ​ട സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ക, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി ധാ​രാ​ളം അ​ധി​ക​ചു​മ​ത​ല​ക​ൾ പൊ​ലീ​സിെ​ൻ​റ ചു​മ​ലി​ലാ​യി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ നി​ർ​വ​ഹി​ച്ചി​രു​ന്ന സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്ക​ൽ അ​തോ​ടെ എ​സ്.​ഐ മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മിെ​ൻ​റ ബാ​ധ്യ​ത​യാ​യി. രോ​ഗി​യു​ടെ സ​മ്പ​ർ​ക്ക​ത്തിെ​ൻറ നി​ജ​സ്ഥി​തി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശേ​ഖ​രി​ക്കാ​ൻ പൊ​ലീ​സിെ​ൻ​റ ത​ന​ത് രീ​തി​ക​ളു​പ​യോ​ഗി​ച്ച് ഫോ​ൺ​ഡാ​റ്റ തേ​ടി ടെ​ലി​കോം ദാ​താ​ക്ക​ൾ​ക്ക് ക​ത്ത​യ​ച്ചു. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘ​ന​മാ​യ​തി​നാ​ൽ വി​വ​രം ന​ൽ​കാ​ൻ പ​ല ടെ​ലി​കോം ദാ​താ​ക്ക​ളും വി​സ​മ്മ​തി​ച്ചു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ൽ രോ​ഗി​ക​ളു​ടെ സി.​ഡി.​ആ​ർ ശേ​ഖ​രി​ക്കാ​ൻ ക​ർ​ശ​ന ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് ഡി.​ജി.​പി ലോ​ക്​​നാ​ഥ് ബെ​ഹ്റ. രേ​ഖ​ക​ൾ കൃ​ത്യ​മാ​യി കി​ട്ടു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​ൻ​റ​ലി​ജ​ൻ​സ് എ.​ഡി.​ജി.​പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സ​മ്പൂ​ർ​ണ​പി​ന്തു​ണ​യാ​ണ് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത്​ ഇ​ത് ന​ട​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ബി​ഗ് സ​ല്യൂ​ട്ടി​ന് അ​ർ​ഹ​രാ​ണ് പൊ​ലീ​സു​കാ​രും. സാ​മൂ​ഹി​ക​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ രോ​ഗ​ബാ​ധ​യും ജ​ന​ങ്ങ​ളു​ടെ വെ​റു​പ്പും ഒ​രു​പോ​ലെ അ​വ​ർ​ക്ക്​ സ​മ്പാ​ദി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. പു​തി​യ ചു​മ​ത​ല​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന സ​മ്മ​ർ​ദ​ങ്ങ​ൾ ഇ​തി​നു​പു​റ​മെ​യാ​ണ്. എ​ന്നി​രു​ന്നാ​ലും, രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘ​നം ന​ട​ത്തു​ന്നി​ട​ത്തോ​ളം പൊ​ലീ​സി​ലേ​ക്ക് എ​ല്ലാ അ​ധി​കാ​ര​വും ചു​രു​ക്കാ​ൻ മാ​ത്രം കോ​വി​ഡ് പ്ര​തി​രോ​ധം സ​ങ്കീ​ർ​ണ​മാ​യി​ട്ടു​ണ്ടോ? ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക​സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​റും കോ​വി​ഡി​നെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടോ? രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന​തും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ കു​റ്റ​ക​ര​മാ​യ അ​ലം​ഭാ​വ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട് എ​ന്ന​തും ശ​രി​യാ​യി​രി​ക്കെ​ത്ത​ന്നെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ഴു​വ​ൻ അ​ധി​കാ​രം പൊ​ലീ​സ് രാ​ജി​ന് കീ​ഴി​ലാ​ക്കാ​നും രോ​ഗി​ക​ളു​ടെ രോ​ഗ​വ്യാ​പ​ന പ്ര​ദേ​ശ​ങ്ങ​ളോ​ട് കു​റ്റ​വാ​ളി സ​മീ​പ​നം സ്വീ​ക​രി​ക്കാ​നും മാ​ത്രം വ​ഷ​ളാ​യി​ട്ടി​ല്ല കേ​ര​ള​ത്തി​ലെ ഒ​രു ചെ​റി​യ​പ്ര​ദേ​ശം പോ​ലും. നീ​ണ്ട​കാ​ല​ത്തെ ജാ​ഗ്ര​ത നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ കൈ​വി​ടാ​ൻ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ച്ചു​കൂ​ടാ. ഇ​ത്ത​രം സ​ങ്കീ​ർ​ണ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പു​ല​ർ​ത്തേ​ണ്ട നി​യ​മ​പ​ര​മാ​യ ജാ​ഗ്ര​ത​ക​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും അ​തു​പോ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കൂ​ടു​ത​ൽ മി​ക​ച്ച​തും ജ​ന​ജീ​വി​ത​ത്തി​നു​ണ്ടാ​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന മാ​തൃ​ക​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത. വാ​ക്സി​നു​ക​ൾ ക​ണ്ടെ​ത്തു​ക​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സു​ല​ഭ​മാ​കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ കോ​വി​ഡി​നോ​ടൊ​ത്തു​ള്ള ജീ​വി​തം ന​യി​ക്കാ​ൻ ജ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ഇ​നി സ​ർ​ക്കാ​റി​നു മു​ന്നി​ലു​ള്ള​ത്. ജീ​വി​ത പ്രാ​ര​ബ്​​ധ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന സാ​ധാ​ര​ണ​ക്കാ​രെ പൊ​ലീ​സ്ദ​ണ്ഡു കൊ​ണ്ട് അ​ധി​ക​നാ​ൾ മെ​രു​ക്കി നി​ർ​ത്താ​നാ​കി​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ങ്ങ​ളു​ടെ​യും സാ​ന്ത്വ​ന​സ്പ​ർ​ശം കൊ​ണ്ടേ മ​ഹാ​മാ​രി​ക്കാ​ല​ത്തെ ജീ​വി​ത​ത്തി​ന് അ​വ​രെ പ്രാ​പ്ത​രാ​ക്കാ​ൻ ക​ഴി​യൂ. ധാ​രാ​വി ന​ൽ​കു​ന്ന അ​നു​ഭ​വ​പാ​ഠം അ​താ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ​സം​ഘ​ങ്ങ​ളും പൊ​ലീ​സും ഏ​കോ​പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​ക്കാ​ർ പ്ര​വേ​ശി​ക്കേ​ണ്ട​ത്. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ർ​വാ​ത്മ​നാ സ​ന്ന​ദ്ധ​രാ​യി രം​ഗ​ത്തു​വ​ന്ന സ​ർ​ക്കാ​റേ​ത​ര സം​ഘ​ങ്ങ​ളെ മാ​റ്റി​നി​ർ​ത്തി ദൗ​ത്യം മു​ഴു​വ​ൻ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​തി​ൽ വ​ന്ന വീ​ഴ്ച​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഇ​പ്പോ​ൾ പൊ​ലീ​സി​ന് കൊ​ടു​ക്കു​ന്ന അ​മി​താ​ധി​കാ​ര​വും.

ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ചാ​ര​ണ സാ​ധ്യ​ത​ക​ളി​ൽ ക​ണ​ക്കു​കൂ​ട്ടി ത​യാ​റാ​ക്കു​ന്ന അ​ജ​ണ്ട​ക​ളും ച​ക്ക​ള​ത്തി​പ്പോ​രു​മാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ പ​ല​പ്പോ​ഴും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​ത്. രാ​ഷ്​​ട്രീ​യ​മാ​യി പാ​ർ​ട്ടി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക ഗു​ണ​മു​ണ്ടാ​യാ​ലും ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​നും സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും അ​വ അ​ര​ക്ക​ഴ​ഞ്ച് ഗു​ണം ചെ​യ്യു​ക​യി​ല്ലെ​ന്ന​ത് നി​സ്ത​ർ​ക്ക​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കേ​ര​ള​ത്തി​നി​പ്പോ​ൾ ആ​വ​ശ്യം സ​ന്ന​ദ്ധ​പ്ര​സ്ഥാ​ന​ങ്ങ​ളും എ​ല്ലാ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക​ക​ക്ഷി​ക​ളും സി​വി​ൽ സ​മൂ​ഹ​വും ഒ​ക്കെ ചേ​ർ​ന്നു വി​വി​ധ ത​ല​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ത്തു​ന്ന യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പൊ​ലീ​സിെ​ൻ​റ സ​ഹാ​യം അ​നി​വാ​ര്യ​മാ​ണ്​ എ​ന്ന​തി​ൽ ആ​ർ​ക്കും എ​തി​ര​ഭി​പ്രാ​യ​മു​ണ്ടാ​വു​ക​യി​ല്ല. എ​ന്നാ​ൽ നാം ​ഇ​പ്പോ​ഴും ജീ​വി​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ലാ​യ​തു​കൊ​ണ്ട് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ രോ​ഗി​യാ​യ പൗ​ര​െ​ൻ​റ പോ​ലും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ റ​ദ്ദാ​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​റി​നും പൊ​തു​സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ ബാ​ധ്യ​ത​യു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​വേ​ണ്ടി പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച അ​മി​താ​ധി​കാ​രം പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ അ​തു​കൊ​ണ്ടു​ത​ന്നെ ത​യാ​റാ​ക​ണം.

Tags:    
News Summary - Covid 19 and kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT