തുടർച്ചയായി മൂന്നാം ദിവസവും കേരളത്തിൽ 30,000ത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്ത് പ്രതിദിന കേസുകൾ അരലക്ഷത്തിൽ താഴെ മാത്രമുള്ളപ്പോഴാണ്, കോവിഡ് പ്രതിരോധത്തിൽ വലിയ വിപ്ലവംതീർത്ത കേരളത്തിെൻറ ഇൗ ദുർഗതിയെന്നോർക്കണം. ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ടാം തരംഗത്തിെൻറ ഭാഗമായി സംസ്ഥാനത്തുണ്ടായ അതിവ്യാപനത്തെ ഒാർമിപ്പിക്കുന്നു ഇപ്പോഴത്തെ സ്ഥിതിഗതികൾ. മേയ് രണ്ടാം വാരത്തിൽ ഇവിടെ ടി.പി.ആർ നിരക്ക് 30 എന്ന തോതിൽ 45,000ത്തോളം കേസുകളൊക്കെ റിപ്പോർട്ട് ചെയ്തിരുന്നു. അതുപക്ഷേ, രാജ്യത്ത് റിപ്പോർട്ട് ചെയ്തതിെൻറ പത്തിലൊന്ന് മാത്രമായിരുന്നു. അഥവാ, രണ്ടാം തരംഗം രാജ്യത്തിെൻറ ഇതര ഭാഗങ്ങളിലെന്നപോലെ കേരളത്തിലും പ്രതിഫലിച്ചുവെന്നേ അതിനർഥമുള്ളൂ.
മാസങ്ങൾക്കിപ്പുറം മറ്റു സംസ്ഥാനങ്ങളിലെല്ലാം വ്യാപനം കുറഞ്ഞ് ഇല്ലാതായിട്ടും കേരളത്തിൽ മാത്രം കാര്യമായ വ്യത്യാസം കാണുന്നില്ല. സ്വാഭാവികമായും കോവിഡ് പ്രതിരോധത്തെക്കുറിച്ച അധികാരികളുടെ കാഴ്ചപ്പാടുകൾ ഇൗ പശ്ചാത്തലത്തിൽ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, മേൽസൂചിപ്പിച്ച കണക്കുകൾതന്നെ ചില ന്യായവൈകല്യങ്ങളോടെ അവതരിപ്പിച്ച് യാഥാർഥ്യങ്ങളിൽനിന്ന് തീർത്തും അകലം പാലിക്കാനാണ് തുടർന്നും സർക്കാറിെൻറ പരിപാടിയെന്നാണ് തോന്നുന്നത്. മുഖ്യമന്ത്രി പിണറായി വിജയെൻറയും ആരോഗ്യമന്ത്രി വീണ ജോർജിെൻറയും പുതിയ പ്രസ്താവനകൾ അതാണ് സൂചിപ്പിക്കുന്നത്. ചെറിയ ഇടവേളക്കുശേഷം ആവർത്തിച്ചിരിക്കുന്ന ഇൗ അതിവ്യാപനത്തിനിടയിലും തങ്ങളിപ്പോഴും ഒന്നാം സ്ഥാനത്തുതന്നെയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് ഇരുവരും.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗനിയന്ത്രണം ഫലപ്രദമായില്ലെങ്കിൽ, നാം അവലംബിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നുകൂടിയാണ് അർഥം. സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിക്ക് കോവിഡുമായി ബന്ധപ്പെട്ട ഏതു പ്രശ്നത്തിനും ഒരൊറ്റ പരിഹാരമേ നിർദേശിക്കാനുണ്ടായിരുന്നുള്ളൂ; സർവം അടച്ചിട്ട് വീട്ടിലിരിക്കുക. അതിവ്യാപന ഘട്ടങ്ങളിൽ മാത്രമായി നിജപ്പെടുത്തേണ്ടിയിരുന്ന ലോക്ഡൗൺ കർക്കശമായി നടപ്പാക്കാൻ പൊലീസിന് സർവ സ്വാതന്ത്ര്യവും നൽകിയ അപൂർവം നാടുകളിലൊന്നാണ് കേരളം. ഇൗ കാക്കിപ്പട ലാത്തികൊണ്ട് ആരോഗ്യാടിയന്തരാവസ്ഥ നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിെൻറ എത്രയോ കെട്ട കാഴ്ചകൾ മുന്നിലുണ്ട്. അനാവശ്യവും അശാസ്ത്രീയവുമായ ഇൗ നിയന്ത്രണങ്ങൾ ആളുകളെ പട്ടിണിയുടെ വക്കിലെത്തിക്കാനേ ഉപകരിച്ചുള്ളൂ. അക്കാര്യം നിയമസഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നത് പ്രതിപക്ഷമായിരുന്നില്ല, മുൻ ആരോഗ്യമന്ത്രികൂടിയായ കെ.കെ. ശൈലജ ടീച്ചറായിരുന്നുവെന്നതും മറന്നുകൂടാ. എല്ലാം അടച്ചിട്ട് വീട്ടിൽ കഴിഞ്ഞുകൂടുക എന്നതുതന്നെ വാസ്തവത്തിൽ ഒരു മധ്യവർഗ യുക്തിയിൽനിന്ന് ഉദിച്ച ആശയമാകണം.
ബാത്ത് റൂം അറ്റാച്ച്ഡ് ബെഡ്റൂമുകളുള്ളതും ഇരുനിലയുള്ളതുമായ വീടുകളിൽ മാത്രമേ ഇൗ തരത്തിലുള്ള ക്വാറൻറീൻ സാധ്യമാകൂ. കേരളത്തിലെ ഭൂരിഭാഗം വീടുകളും അത്തരം സുരക്ഷിത ക്വാറൻറീന് സൗകര്യമുള്ളതാണോ? രണ്ടും മൂന്നും മുറികളുള്ള വീട്ടിൽ ആറും ഏഴും പേർ തിങ്ങിക്കഴിയുന്ന കാൽ ലക്ഷത്തോളം ദലിത് കോളനികളുള്ള നാടാണ് നമ്മുടേത്. ലൈഫ് പദ്ധതിക്കുകീഴിൽ സംസ്ഥാന സർക്കാർതന്നെ നിർമിച്ചുനൽകിയ രണ്ടര ലക്ഷത്തോളം വീടുകളിൽപോലും ഹോം ക്വാറൻറീൻ ഫലപ്രദമാകില്ല. അത്തരം വീടുകളിൽ എത്രതന്നെ ജാഗ്രത പുലർത്തിയാലും അംഗങ്ങൾ തമ്മിലുള്ള സമ്പർക്കത്തിന് സാധ്യതയേറെയാണ്. സാമാന്യബുദ്ധിയുടെ മാത്രം വിഷയമായ ഇൗ യാഥാർഥ്യം ഏറെ വൈകിയാണെങ്കിൽപോലും സർക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു. ആരോഗ്യവകുപ്പുതന്നെ നടത്തിയ പഠനത്തിൽ പറയുന്നത് 35 ശതമാനം വ്യാപനവും വീടകങ്ങളിൽ നിന്നാണെന്നാണ്. ഇവിടെ നടപ്പാക്കപ്പെട്ട ലോക്ഡൗൺ അശാസ്ത്രീയമായിരുന്നുവെന്ന് മനസ്സിലാക്കാൻ ഇൗ പഠനംതന്നെ ധാരാളം.
അശാസ്ത്രീയമായ ഇൗ അടച്ചിടലിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ച് നേരേത്തതന്നെ വിവരമുള്ളവർ മുന്നറിയിപ്പ് നൽകിയതാണ്. അതുപക്ഷേ, വേണ്ടതുപോെല ഉൾക്കൊള്ളാൻ അധികാരികൾ തയാറായില്ല എന്നതാണ് ഇൗ വിഷയത്തെ ഇത്രമേൽ സങ്കീർണമാക്കിയത്; ജനസാമാന്യവുമായി ഒരു ബന്ധവുമില്ലാത്ത 'വിദഗ്ധസമിതി'ക്ക് എല്ലാം വിട്ടുനൽകിയതിെൻറ തിക്തഫലമെന്നും പറയാം. എന്നിട്ടും, ആ തെറ്റ് തിരുത്താൻ സർക്കാർ തയാറാവുന്നില്ലെങ്കിൽ അതിനെ ധാർഷ്ട്യം എന്നുതന്നെ വിശേഷിപ്പിക്കണം. ടെസ്റ്റുകളുടെ എണ്ണം, മരണനിരക്ക്, അണ്ടർ റിപ്പോർട്ടിങ്, െസറോപ്രിെവലൻസ് സർവേ റിപ്പോർട്ട്, വാക്സിനേഷൻ നിരക്ക് തുടങ്ങിയ കാര്യങ്ങളിൽ കേരളത്തിെൻറ 'നേട്ടം' ഉയർത്തിക്കാട്ടി ഇൗ വീഴ്ചയെ മായ്ക്കാൻ ശ്രമിക്കുകയാണ് സർക്കാർ. 'ഇവിടെ ഒാക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ല' എന്നുപോലും മുഖ്യമന്ത്രി ന്യായവാദമുയർത്തുന്നു. വിമർശകർ ചൂണ്ടിക്കാണിച്ച വീഴ്ചകളിൽ അഭിമാനം കൊള്ളുന്നുവെന്നാണ് 'ചിന്ത' വാരികയിലെ ലേഖനത്തിൽ അദ്ദേഹം പറയുന്നത്. പതിവായി വാർത്തസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി കുറച്ചുദിവസമായി മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവെക്കാതെ പാർട്ടി ജിഹ്വയിലൂടെ രാഷ്ട്രീയ പ്രതിയോഗികളോട് ഒളിയുദ്ധം നടത്തുന്നത് വിചിത്രമാണ്.
ചരിത്രപരമായിത്തന്നെ, കേരളം പൊതുവിൽ ആർജിച്ച 'ആരോഗ്യ മോഡലി'െൻറ പിൻബലത്തിൽ ചില കാര്യങ്ങളൊക്കെ ചെയ്തുവെന്നതൊഴിച്ചാൽ കോവിഡ് പ്രതിരോധത്തിെൻറ രണ്ടാംഘട്ടത്തിൽ സവിശേഷമായി ഇൗ സർക്കാറിന് ഒന്നും അവകാശപ്പെടാനില്ല. ഇൗ 'ആരോഗ്യ മോഡലിെൻറ' അപഭ്രംശ മേഖലകളായ മലബാറിലും സംസ്ഥാനത്തെ ആദിവാസി ഉൗരുകളിലുമൊന്നും കാര്യങ്ങൾ ഇപ്പോഴും ശുഭകരമല്ല. അതിവ്യാപന ഘട്ടത്തിൽ െഎ.സി.യുവും വെൻറിലേറ്ററുമൊക്കെ ലഭ്യമല്ലാത്ത സ്ഥിതിവിശേഷം അവിടെയെല്ലാം ഇപ്പോഴുമുണ്ടായിരിക്കെ നയവൈകല്യങ്ങളുടെ പഴങ്കഥകളിൽ അഭിരമിക്കാനാണ് ഇൗ സർക്കാർ താൽപര്യപ്പെടുന്നത്. ഇതുസംബന്ധിച്ച വിമർശനങ്ങളെ കേൾക്കാനുള്ള മര്യാദ പോലും അധികാരികൾക്കില്ലെങ്കിൽ പിന്നെ എന്തുപറയാനാണ്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.