ഈ ഇന്ത്യ കാണാനാണോ മാർപാപ്പയെ ക്ഷണിച്ചത്?

ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യം എന്ന ഖ്യാതിക്ക്​ ക്ഷതമേൽപ്പിക്കുന്ന തരം വർഗീയ അതിക്രമങ്ങളാണ്​ ദിനേനയെന്നോണം ഇന്ത്യയിൽ അരങ്ങേറുന്നത്​. ഈ വർഷത്തെ ക്രിസ്​മസ്​​ വേളയിൽ ഇന്ത്യയുടെ നാനാ ദിക്കുകളിൽ ക്രൈസ്​തവ സമൂഹത്തിനു നേരെ നടന്ന കൈയേറ്റങ്ങളാണ്​ അതിൽ അവസാനത്തേത്​​. ക്രൈസ്​തവ ദേവാലയങ്ങളിൽ കടന്നുകയറി പ്രാർഥനയും ക്രിസ്​മസ്​ ആഘോഷങ്ങളും തടസ്സപ്പെടുത്തുകയും കരോളുകൾ തടയുകയും ചെയ്​തതിനു പുറമെ ദേവാലയ വളപ്പിലെ ക്രിസ്​തുവി​െൻറ പ്രതിമ തകർക്കുകയും ചെയ്​തു.

ഡിസംബർ 25 മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയിയുടെ ജന്മദിനമാണെന്നും അന്ന്​ സദ്​ഭരണ ദിവസമായി ആചരിക്കണമെന്നും കാണിച്ച്​ ക്രിസ്​മസിനെ ​പ്രവൃത്തി ദിവസമാക്കി മാറ്റാൻ ഒന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ ശ്രമമാരംഭിച്ചിരുന്നു, ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഒറ്റ​യും തെറ്റയുമായി ക്രിസ്​മസ്​ ആഘോഷങ്ങൾക്ക്​ നേരെ തടസ്സങ്ങളും സൃഷ്​ടിച്ചിരുന്നു. എന്നാൽ, ഇത്തവണ ഒരു മറയും സ​ങ്കോചവുമില്ലാതെ രാജ്യത്തി​െൻറ എല്ലാ ദിക്കുകളിലേക്കും അതിക്രമങ്ങൾ വ്യാപിപ്പിച്ചിരിക്കുന്നു; ബി.ജെ.പി ഭരിക്കുന്ന യു.പി, ഹരിയാന, അസം, കർണാടക സംസ്ഥാനങ്ങളിലാണ്​ കൂടുതൽ അനിഷ്​ട സംഭവങ്ങളുണ്ടായത്​.

സംഘ്​പരിവാർ അണികൾ ഒത്തുചേർന്ന്​ മുസ്​ലിംകളുടെ വെള്ളിയാഴ്​ച നമസ്​കാരം തുടർച്ചയായി തടസ്സപ്പെടുത്തിവന്ന ഗുരുഗ്രാമിൽ അതേ മാതൃകയിൽതന്നെയാണ്​ ജയ്​ശ്രീരാം വിളികളുമായി ക്രിസ്​മസ്​ ആഘോഷം നടക്കുന്ന സ്​കൂളിലേക്ക്​ ഇരച്ചുകയറിയത്​. കുരുക്ഷേത്രയിൽ ക്രിസ്​മസ്​ ആഘോഷ വേദി കൈ​േയറി മൈക്കിലൂടെ ഹനുമാൻ ചാലിസ മുഴക്കിയ സംഭവമുണ്ടായി. കർശന സുരക്ഷ സംവിധാനങ്ങളുള്ള അംബാല ക​േൻറാൺമെൻറ്​ ​ഏരിയയിലെ ദേവാലയത്തിൽ കടന്നുകയറിയാണ്​ ക്രിസ്​തു പ്രതിമ തകർത്തിരിക്കുന്നത്​.

പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന വാരാണസിയിലെ ചന്ദ്​മറിയിൽ ക്രിസ്​മസ്​ പ്രാർഥന നടന്ന ആശ്രമത്തിനു മുന്നിൽ തടിച്ചുകൂടി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. മതപരിവർത്തനത്തിനുള്ള മറയാണ്​ എന്നാരോപിച്ച്​ സാന്‍റാ ക്ലോസിനെതിരെ ​പ്രതിഷേധിക്കുകയും കോലം കത്തിക്കുകയും ചെയ്​ത സംഭവവുമുണ്ടായി എന്നു കേൾക്കു​േമ്പാൾ വെറുപ്പി​ന്‍റെയും വിദ്വേഷത്തി​ന്‍റെയും പരിധി എത്രമാത്രം അതിരുവിട്ടിരിക്കുന്നു എന്ന്​ ബോധ്യമാവും. ബി.ജെ.പി സർക്കാർ മതംമാറ്റം തടയൽ നിയമം മുന്നോട്ടുവെക്കുന്ന കർണാടകയിൽ അക്രമത്തി​ന്‍റെ റിഹേഴ്​സലുകൾ ആഴ്​ചകൾക്കു മുമ്പുതന്നെ ആരംഭിച്ചിരുന്നു.

ഈ വർഷത്തെ ആദ്യ ഒമ്പതു മാസങ്ങളിൽ രാജ്യത്ത്​ ക്രൈസ്​തവ സമൂഹത്തിനെതിരെ 300 അതിക്രമ സംഭവങ്ങൾ​ നടന്നിട്ടുണ്ടെന്ന്​ മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കിയിരുന്നു. ക്രിസ്​മസിന്​ ആഘോഷങ്ങളും നക്ഷത്ര വിളക്കുകളുമൊന്നും അനുവദിക്കില്ലെന്നും പല വലതുപക്ഷ സംഘങ്ങളും ഭീഷണിയും മുഴക്കിയതാണ്​. അത്തരമൊരു സാഹചര്യത്തിൽ, ആഘോഷവേളയിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കിനൽകാൻ ബാധ്യസ്ഥമായ സർക്കാറുകൾ അതിനു പകരം ആക്രമികൾക്കു വേണ്ട ഒത്താശ ചെയ്യാനാണ്​ ഉത്സാഹം കാണിച്ചത്​. മുസ്​ലിംകൾ കഴിഞ്ഞാൽ രാജ്യത്തി​െൻറ വലിയ ശത്രുക്കളായി ആർ.എസ്​.എസ്​ ഭരണഘടന രചിച്ച എം.എസ്​. ഗോൾവാൾക്കർ എണ്ണിയ ക്രൈസ്​തവ സമൂഹത്തിനെതിരെ അതിക്രമം കാണിക്കുന്നതും തങ്ങളുടെ ഭരണധർമമായി അവർ കരുതിയതാവണം. ഹിന്ദുത്വ പരിവാർ സംഘടനകളുടെ വിവിധ ഘടകങ്ങൾ നടത്തിയ ഈ അതിക്രമത്തെ അനുകൂലിക്കുന്നില്ല എങ്കിൽ ഒരു ട്വീറ്റ്​ കൊണ്ട്​ തള്ളിപ്പറയാനെങ്കിലും ബി.ജെ.പിയോ അവരുടെ നേതാക്കളോ മുന്നോട്ടുവരണമായിരുന്നു, അതുമുണ്ടായിട്ടില്ല.

പരമതങ്ങളെക്കുറിച്ച്​ യുവജനങ്ങളിലേക്കും വീട്ടമ്മമാരിലേക്കും കുടുംബ ഗ്രൂപ്പുകളിലേക്കുമെല്ലാം തുടർച്ചയായി പ്രവഹിക്കപ്പെടുന്ന വിദ്വേഷവും അസത്യങ്ങളും നിറഞ്ഞ സമൂഹ മാധ്യമ സന്ദേശങ്ങൾ പങ്കുവെക്കുന്നവരുടെ കൂട്ടത്തിൽ മുൻനിര പരിവാർ സഹയാത്രികർ ഒരുപാടുണ്ടുതാനും.

സംഘ്​പരിവാറി​െൻറ വാഗ്​ദാനങ്ങളിൽ മയങ്ങി, മുസ്​ലിം വിരുദ്ധ ആഖ്യാനങ്ങളിൽ പ്രചോദിതരായി ലവ്​ ജിഹാദ്​, നാർകോട്ടിക്​ ജിഹാദ്​ തുടങ്ങിയ കുപ്രചാരണങ്ങൾ ഏറ്റുപാടുകയും മതേതര സമൂഹ സൃഷ്​ടിക്ക്​ ആഹ്വാനം ചെയ്​ത സഭ മേധാവികളെയും വൈദികരെയും സാമൂഹിക-സാംസ്​കാരിക പ്രവർത്തകരെയും തള്ളിപ്പറയുകയും ചെയ്​ത നേതാക്കൾകൂടി ഈ അതിക്രമങ്ങളിലെ നിശ്ശബ്​ദ പ്രായോജകരാണ്​ എന്നു ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.

രാജ്യത്തെ ക്രൈസ്​തവ സഭ സമൂഹത്തി​െൻറ ആവർത്തിച്ചുള്ള അഭ്യർഥനകൾക്കൊടുവിൽ ​ഫ്രാൻസിസ്​ മാർപാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ കണ്ട്​ ഇന്ത്യ സന്ദർശനത്തിന്​ ക്ഷണിച്ചത്​ ഏതാനും മാസം മുമ്പാണ്​. ക്ഷണം സ്വീകരിച്ച അദ്ദേഹം വരും വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന പ്രതീക്ഷയിലാണ്​ നാം ഓരോരുത്തരും. തകർക്കപ്പെട്ട ​ക്രിസ്​തു ​പ്രതിമകളും ചർച്ചുകളും ആക്രമിക്കപ്പെട്ട വൈദികരും നിറഞ്ഞ ഒരു രാജ്യം കാണുവാനാണോ സമാധാനത്തിന്​ പ്രഥമ പരിഗണന നൽകുന്ന ആ ലോക നേതാവിനെ നമ്മൾ ക്ഷണിച്ചിരിക്കുന്നത്​​? അതിഥികൾ കാണാതിരിക്കാൻ ദരിദ്ര​​ ജനങ്ങൾ പാർക്കുന്ന ചേരികൾ മതിൽ കെട്ടി മറച്ചുവെച്ചതു പോലെ മുറിവേറ്റ മനുഷ്യരെയും മറച്ചുപിടിക്കാമെന്ന്​ ഒരുപക്ഷേ, പ്രധാനമന്ത്രിയും അനുയായികളും കരുതുന്നുണ്ടാവും.

Tags:    
News Summary - Did the Pope invite you to see this India?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.